കർത്തൃ മേശയോ അതോ ടിപിഎമ്മിൻറ്റെ മേശയോ?

എല്ലാ ക്രിസ്ത്യാനികളും ഒരു വിശുദ്ധ കർമ്മത്തിൽ പങ്കെടുക്കണം. ഇതിനെയാണ് തിരുവത്താഴം എന്നറിയപ്പെടുന്നത്. നമ്മുടെ കർത്താവു എൻറ്റെ ഓർമ്മെക്കായി ഇതു ചെയ്‍വിൻ എന്നു അരുളിച്ചെയ്തു. (1 കൊരിന്ത്യർ 11:24). എന്നാൽ ഇതു ടിപിഎമ്മിൽ  വരുമ്പോൾ കർത്തൃ മേശയോ അതോ ടിപിഎമ്മിൻറ്റെ മേശയോ എന്ന സംശയം എനിക്കെപ്പോഴും ഉണ്ടാകാറുണ്ട്. ടിപിഎം എല്ലാ വിശുദ്ധ കല്പനകളും ദുരുപദേശത്തിലാക്കി സ്വന്തം താത്പര്യങ്ങൾ അനുസരിച്ചു വിശ്വാസികളെ നിയന്ദ്രിക്കുന്നു.  ഈ നിയന്ത്രണം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വ്യാപകമായി നിലനിൽക്കുന്നു.   പക്ഷെ പാശ്ചാത്യ രാജ്യങ്ങളിൽ ധനവാന്മാരായ വിശ്വാസികളെ നിലനിർത്തുവാനായി ഇതു  വളരെ സൂഷ്മതയോടെ ഉപയോഗിക്കുന്നു. അതുകൊണ്ട് താഴെ കൊടുക്കുന്ന കാര്യങ്ങൾ പാശ്ചാത്യർക്ക് ബാധകമല്ല. യാക്കോബ് 2 ഇൻറ്റെ വ്യക്തമായ അതിക്രമം.  കൂടാതെ, ഇതു കർത്താവിനു വെറുപ്പായ  കാര്യമാണെന്ന് ബൈബിൾ പഠിപ്പിക്കുന്നു.
സദൃശ്യവാക്യങ്ങൾ  20:10  രണ്ടുതരം തൂക്കവും രണ്ടുതരം അളവും രണ്ടും ഒരുപോലെ യഹോവെക്കു വെറുപ്പു.

ടിപിഎമ്മിൻറ്റെ വളച്ചുതിരിക്കൽ

ആദ്യനുറ്റാണ്ടുകളിൽ അപ്പം എല്ലാ ദിവസവും മുറിച്ചിരുന്നു. (അ.പ്ര  2:46) എല്ലാ ആഴ്ചാരംഭത്തിലും ഒരു ആഘോഷവും (അ.പ്ര  20:7). എന്നാൽ മിക്കവാറും എല്ലാ ടിപിഎം സഭയിലും ഇതു ആറുമാസത്തിൽ ഒരിക്കൽ മാത്രം നടത്തുന്നു. ടിപിഎം നേതാക്കൾ കുറച്ചു ദിവസത്തെ “ശുദ്ധീകരണ യോഗ”ത്തിനു  ശേഷം മാത്രമേ ഇതു നടത്താവു എന്ന് വിശ്വസിക്കുന്നു. ശുദ്ധീകരണ യോഗം കർത്തൃ മേശക്കു യോഗ്യരാരാണ് എന്ന് സഭയോട് പറയുവാൻ വേണ്ടിയുള്ളതു  മാത്രമാണ്. ഒരു വ്യക്തിയുLord's Table or TPM's Tableടെ ജീവിതത്തിൽ  പരിശുദ്ധാത്മാവ് നേരിട്ട്  പ്രവർത്തിക്കും എന്ന്  ടിപിഎം നേതാക്കൾ വിശ്വസിക്കുന്നില്ല. അതുകൊണ്ടാണ് ഞാൻ അവർ അനുഷ്ഠിക്കുന്നത് കർത്തൃ മേശയല്ല എന്ന് ശക്തമായി വിശ്വസിക്കുന്നത്. ബൈബിൾ അനുസരിച്ചു രക്ഷിക്കപ്പെട്ടവരും സ്നാനപ്പെട്ടവരുമായ ഏവർക്കും ഇതിൽ പങ്കെടുക്കാം.
അ.പ്ര 2:41  :   അവന്റെ വാക്കു കൈക്കൊണ്ടവർ സ്നാനം ഏറ്റു; അന്നു മുവായിരത്തോളം പേർ അവരോടു ചേർന്നു.

ടിപിഎം പാസ്റ്റർമാർ നടത്തുന്നത്  കർത്തൃ മേശയോ അതോ ടിപിഎമ്മിൻറ്റെ മേശയോ?

അവരുടെ വിശ്വാസികൾക്ക് ഇതിൽ പങ്കെടുക്കാൻ യോഗ്യതയുള്ള പ്രത്യേക ഘടകങ്ങൾ ചിന്തിക്കാം.
1.”അപ്പോസ്തോലൻ” എന്നോ “വിശുദ്ധൻ” എന്നോ വിളിക്കുന്ന ടിപിഎം വേലക്കാരാൽ ഇവർ സ്നാനപ്പെട്ടവർ ആയിരിക്കണം . നിങ്ങൾ വേരോടു സഭയിൽ സ്നാനപ്പെട്ടവർ ആണെങ്കിൽ കർത്തൃ മേശയിൽ പങ്കെടുക്കുനുള്ള യോഗ്യത അവരുടെ ഔദാര്യം മാത്രമാണ്. ടിപിഎം പാസ്റ്റർമാർ സ്നാനപ്പെടുത്താത്തവരെ കർത്തൃ മേശയിൽ നിന്ന് മാറ്റിയ സംഭവം എനിക്കറിയാം.
 
2.നിങ്ങൾ മരുന്ന് ഉപയോഗിക്കാൻ പാടില്ല. നിങ്ങൾ മരുന്നുപയോഗിക്കുന്നുണ്ട് എന്ന് പ്രസ്താവിച്ചാൽ  ദൈവത്തിൽ നിന്നുള്ള സൗഖ്യത്തിൽ നിങ്ങൾക്ക് വിശ്വാസം ഇല്ല എന്ന് പറഞ്ഞുമേശയിൽനിന്നും മാറ്റും  എന്നാൽ ഈ പാസ്റ്റർമാർ കണ്ണട ഉപയോഗിക്കുകയും രോഗങ്ങൾക്ക് ആയുർവേദ മരുന്നുകൾ കഴിക്കുകയും ചെയ്യുന്നത് എത്ര വിരോധാഭാസമാണ്. ചിലർക്ക് വെപ്പ് പല്ലും ഉണ്ട്. എങ്ങനെയാണെങ്കിലും  വിശ്വാസികളുടെ മേൽ അടിച്ചേൽപ്പിക്കുന്ന  വിഷയത്തിൽ  അവർക്കു തന്നെ വിശ്വാസമില്ല.
 
3. ശുദ്ധീകരണ യോഗത്തിൽ പങ്കെടുത്തില്ലെങ്കിൽ യോഗ്യരല്ല. സ്വതം മനസ്സാക്ഷിയാണ് ഏറ്റവും  വലിയ ജഡ്‌ജി എന്നും അവർ വിശ്വസിക്കുന്നില്ല.അവർ 1 യോഹന്നാൻ  3:21 അദ്ദേഹത്തിൻറ്റെ വിവരക്കേടാണ് എന്നവർ ചിന്തിക്കുന്നു.  1 യോഹന്നാൻ  3:21  പ്രിയമുള്ളവരേ, ഹൃദയം നമ്മെ കുററം വിധിക്കുന്നില്ലെങ്കിൽ നമുക്കു ദൈവത്തോടു പ്രാഗത്ഭ്യം ഉണ്ട്.
 
4. പാസ്റ്റർമാരുടെ മുൻപാകെ ശുദ്ധീകരണ യോഗത്തിൽ പാപങ്ങൾ ഏറ്റുപറഞ്ഞില്ലെങ്കിൽ യോഗ്യരല്ല. റോമൻ കത്തോലിക്കാ സഭയിലെ പോലെ ടിപിഎം പാസ്റ്റർമാരുടെ അംഗീകാരം വേണമെന്ന് അവരും വിശ്വസിക്കുന്നു. ദൈവവും വിശ്വാസിയുമായിട്ടുള്ള വക്തിഗത ബന്ധത്തെ അവർ തള്ളിക്കളയുന്നു.

ഇപ്പോൾ ഞാൻ എല്ലാ ടിപിഎം വിശ്വാസികളോടും ചോദിക്കുന്നു … അവർ നടത്തുന്നത്  കർത്തൃ മേശയോ അതോ ടിപിഎമ്മിൻറ്റെ മേശയോ?

Leave a Reply

Your email address will not be published. Required fields are marked *