പാസ്റ്റർ കനകരാജ് കൊലപാതകം – ദൈവം ഇടപെടുന്നു.

ടിപിഎം അധികാരികൾ  പണവും കരുത്തും ഉപയോഗിച്ച് അന്വേഷണത്തിന് തടസ്സം ഉണ്ടാക്കുന്നത് ഞങ്ങൾ പല പ്രാവശ്യം വെളിപ്പെടുത്തിയിരുന്നു. അധികാരികൾ കർത്താവിൻറ്റെ ഇടപെടൽ മൂലം അന്വേഷണം ദൃത ഗതിയിലാക്കുന്നതും   നമ്മൾ കണ്ടു.  എന്തെല്ലാം തടസ്സങ്ങൾ ഉണ്ടായിട്ടും അന്വേഷണം ഇപ്പോൾ ശരിയായ പാതയിൽ നീങ്ങുന്നു.

പണവും കരുത്തും കൊണ്ടുള്ള ടിപിഎം തടസ്സങ്ങൾ

തൂത്തുകുടിയിലെ ടിപിഎം വിശ്വാസികളുടെ സമ്മർദനത്തിനു ശേഷവും അധികാരികൾ അന്വേഷണം മന്ദഗതിയിലും ഉത്സാഹരഹിതവും ആണ് നടത്തിയിരുന്നത്.  പണമിടപാടുകൾ ആണ് ഇതിൻറ്റെ പിന്നിലെ കാരണമെന്നു ഞങ്ങൾക്ക് മനസ്സിലായി.

 

നീതി ആവശ്യപ്പെടുന്ന പോസ്റ്റർ
നീതി ആവശ്യപ്പെടുന്ന പോസ്റ്റർ

 

പോലീസുകാരും ടിപിഎം അധികാരികളോട് ചേർന്ന് ഈ കേസ് മാറ്റി മറിക്കുവാനുള്ള ശ്രമത്തിലാണ്. അപരാധികൾക്കു ശിക്ഷ കൊടുക്കണം എന്നാവശ്യപ്പെടുന്ന പോസ്റ്ററുകൾ പോലീസുകാര് തന്നെ വലിച്ചു കീറുന്ന അവസ്ഥയാണ്.

 

whatsapp-image-2016-11-11-at-1-46-45-pm
വോൾ പോസ്റ്ററുകൾ പോലീസുകാരൻ മാറ്റുന്നു.

 

 

പോലീസുകാരൻ നിയമ നടപടികൾ ആവശ്യപ്പെട്ടു കൊണ്ടുള്ള   വോൾ പോസ്റ്ററുകൾ മാറ്റുന്നത് ശ്രദ്ധിക്കുക. ഈ നടപടിയുടെ കാരണങ്ങൾ മനസ്സിലാക്കാൻ വലിയ ബുദ്ധിമുട്ട് ഒന്നുമില്ല. ടിപിഎം നേതാക്കൾ പോലീസിനും നിയമാധികാരികൾക്കും കൊടുത്ത പണത്തിൻറ്റെ ശക്തിയാണിത്.

 

പോലീസുകാരൻ കീറിയ പോസ്റ്ററുമായി നടക്കുന്ന രംഗം
പോലീസുകാരൻ കീറിയ
പോസ്റ്ററുമായി നടക്കുന്ന രംഗം

ദൈവം ഇടപെടുന്നു.

അഴിമതിക്കാർക്കു  കൊടുക്കുവാനുള്ള നോട്ടുകൾ ക്യാൻസൽ ആയതുകൊണ്ട് ദൈവം മർദ്ദിക്കപ്പെട്ടവൻറ്റെ (പാസ്റ്റർ കനകരാജ്ജും തൂത്തുക്കുടി വിശ്വാസികളും) കൂടെയാണെന്നും അല്ലാതെ മർദ്ദിച്ചവൻറ്റെ (ജോൺ തോമസും ടിപിഎം സംഘടനയും)അല്ലെന്നും സ്ഥിരീകരിച്ചുകൊണ്ടു അത്ഭുതം കാട്ടി. കോഴ വാങ്ങിയവരുടെ ഇപ്പോൾ ഉള്ളത്  കൈയ്യിൽ വെറും കടലാസ്സ് പൈസ മാത്രമാണ്, അവർക്കു അന്വേഷണം ഭയന്ന് അത്  മാറ്റിയെടുക്കുവാനും പറ്റാത്ത അവസ്ഥയിൽ ആയി.

ഇതുവരെ മരവിച്ച മനോഭാവം കാണിച്ചിരുന്ന അധികാരികൾ മോദി സർക്കാരിൻറ്റെ അഞ്ഞൂറും ആയിരവും നോട്ടുകൾ ക്യാൻസൽ ചെയ്തുള്ള നയം പുറത്തു വന്നപ്പോൾ പെട്ടെന്ന് ഉറക്കത്തിൽ നിന്നും ഉണർന്നു. കൂടാതെ , ടിപിഎമ്മിലെ പണമൊഴുക്ക് നിന്നതുപോലെ കൈക്കൂലി വാങ്ങിക്കുന്നവരുടെ പണവും ചവറായി. ദൈവത്താൽ  അല്ലാതെ മറ്റാരെ കൊണ്ട് ഈ അറ്റവിദ്യ ചെയ്യാൻ പറ്റും? നമ്മുക്ക് ഉടനെ ചില അറസ്റ്റുകൾ പ്രതീക്ഷിക്കാം.

സങ്കീ 10:17 : ഭൂമിയിൽനിന്നുള്ള മർത്യൻ ഇനി ഭയപ്പെടുത്താതിരിപ്പാൻ നീ അനാഥന്നും പീഡിതന്നും ന്യായപാലനം ചെയ്യേണ്ടതിന്നു  യഹോവേ, നീ സാധുക്കളുടെ അപേക്ഷ കേട്ടിരിക്കുന്നു.

സങ്കീ 118:23  : ഇതു യഹോവയാൽ സംഭവിച്ചു നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യം ആയിരിക്കുന്നു.

 

തീവ്ര വാദികളായ ടിപിഎം  കാരോട് ചോദിക്കുന്നു.

പ്രിയ സ്നേഹിതരെ, ഈ കൊലപാതകം വെളിയിൽ കൊണ്ടുവന്നതിനു  നിങ്ങൾ  പകയുടെ ഭീഷണികൾ കൊണ്ട് ഞങ്ങൾക്കെതിരെ ന്യായവിധിയുടെ കൂമ്പാരംകൂട്ടി. എപ്പോഴും ദൈവം ഞങ്ങളുടെ കൂടെ ഉണ്ടെന്നു ഞങ്ങൾക്ക് ഉറപ്പുണ്ട്.

നിങ്ങൾ എന്തിനു കുറ്റവാളികളുടെ  പക്ഷം ചേരുന്നു?

നിങ്ങൾ ദൈവ പ്രവർത്തികൾക്ക് എതിരല്ലയോ? ഇതുപോലോയുള്ള കുറ്റങ്ങൾ നടക്കുമ്പോൾ മൗനമായിരിക്കുന്നതു നിങ്ങൾ കുറ്റവാളികൾക്ക് കൊടുക്കുന്ന മൗന സമ്മതം അല്ലെ?

ഹൃദയത്തിൽമേൽ കൈവെച്ചു ചോദിക്കുക “നിങ്ങൾ ചെയ്യുന്നത് ശരിയാണോ”?

പാപങ്ങൾ രണ്ടു വിധം. കർമ്മ (Commission) പാപം, ഉപേക്ഷ (Omissions) പാപം.  നിങ്ങൾ ഈ പാപം ചെയ്തില്ലായിരിക്കാം !  ഇതിനു എതിരെ ശബ്ദമുയർത്താതെ മിണ്ടാതിരുന്ന് ടിപിഎം സംഘടനയെ പിന്തുണക്കുന്നത്  ” ഉപേക്ഷ പാപം” ആകുന്നു.

യാക്കോബ് 4:17 : “നന്മ ചെയ്‍വാനറിഞ്ഞിട്ടും ചെയ്യാത്തവന്നു അതു പാപം തന്നേ“.

അല്ലയോ  പ്രിയ  ടിപിഎം പിന്തുണക്കാരെ, നിങ്ങളുടെ പാപങ്ങൾ തുടരുക, പക്ഷെ ഉപേക്ഷ പാപത്തിനു ന്യായവിധി ദിവസത്തിൽ കണക്കു പറയേണ്ടി വരുമെന്നോർക്കുക. 

Leave a Reply

Your email address will not be published. Required fields are marked *