പ്രതിഷ്ഠിക്കപ്പെട്ട വേലക്കാർ – ഒരു മിഥ്യ

TPM Ministers
പ്രതിഷ്ഠിക്കപ്പെട്ട വേലക്കാർ – ഒരു മിഥ്യ

നിങ്ങൾ ടിപിഎമ്മിൽ വളരെ പുതുതായി വന്നതാണെങ്കിലും ” പ്രതിഷ്ഠിക്കപ്പെട്ട ദൈവത്തിൻ്റെ വേലക്കാർ” എന്ന പ്രേത്യേക പദവിയുള്ള ഒരു കൂട്ടം ജനങ്ങളെ പറ്റി കേട്ടിട്ടുണ്ടാകാം. ഇങ്ങനെയാണ് ഞങ്ങളുടെ ടിപിഎം ശുശ്രുഷകർ ഭാഗ്യഹീനരായ വിശ്വാസികൾക്ക് മുൻപിൽ തങ്ങൾക്കു തന്നെ ബഹുമതി ഉണ്ടാക്കുന്നത്. ഇത് എന്താണെന്ന് അറിയാതിരിക്കാൻ വേണ്ടി വേദപുസ്തകം വായിക്കാത്ത ടിപിഎം വിശ്വാസികളുടെ പുറത്ത്‌ ഒരു രാജകീയ സവാരി നടത്തുന്നു. ടിപിഎമ്മിൻ്റെ ഡിസ്നി ലാൻഡിൽ നിന്നുമുള്ള ഈ നിർബന്ധിത സവാരിയിൽ നിന്നും പുറത്തു വരാൻ വേണ്ടി ഞങ്ങൾ “FROMTPM.COM” ടിപിഎം വിശ്വാസികൾക്ക് മുൻപിൽ ചില വസ്തുതകൾ വെയ്ക്കാൻ ആഗ്രഹിക്കുന്നു.

പ്രതിഷ്ഠിക്കപ്പെട്ട ദൈവത്തിൻ്റെ വേലക്കാർ എന്ന ധാരണ ആൽവിൻ റോമൻ കത്തോലിക്ക സഭയിൽ നിന്നും കൊണ്ടുവന്ന തികച്ചും വചന വിരുദ്ധമായ ഒരു ആശയം ആകുന്നു.

പെന്തക്കോസ്തിൻ്റെ പേരിലുള്ള ഈ റോമൻ കത്തോലിക്ക വേഷത്തിൽ വഞ്ചിതരാകരുത് …  ഇത് വളരെ അപകടമാണ്. പ്രതിഷ്ഠിക്കപ്പെട്ട ദൈവത്തിൻ്റെ വേലക്കാർ എന്ന മിഥ്യയുടെ കുരുക്കഴിക്കാൻ ശ്രമിക്കാം.

ആരംഭത്തിൽ ചില ചോദ്യങ്ങൾ

  1. പുതിയ നിയമത്തിൽ എവിടെയെങ്കിലും ഒരു വാക്യമോ പാസ്സേജോ ഈ “പ്രതിഷ്ഠിക്കപ്പെട്ട ദൈവത്തിൻ്റെ വേലക്കാർ” എന്ന ഈ പ്രത്യേക സൃഷ്ടിയെ പറ്റി കാണിക്കാമോ?
  2. പുതിയ നിയമത്തിൽ എവിടെയെങ്കിലും “പ്രതിഷ്ഠിക്കപ്പെട്ട ദൈവത്തിൻൻ്റെ വേലക്കാർ” എന്നവകാശപ്പെടുന്ന അവിവാഹിതരായ / വിവാഹബന്ധം ഉപേക്ഷിച്ച / പരസ്പര ബന്ധം ഇല്ലാത്ത ഒരു കൂട്ടം പുരുഷന്മാരും സ്ത്രീകളും ഒരേ മേൽക്കൂരക്കുള്ളിൽ ഒരുമിച്ച് താമസിക്കുന്നത് കാണിക്കാമോ?
  3. അവിവാഹിതരായ പുരുഷന്മാരും സ്ത്രീകളും ഒരുമിച്ച് താമസിക്കുന്നത് അവിഹിത ബന്ധങ്ങൾക്ക്‌ /ദുഷ്‌കര്‍മ്മങ്ങൾക്ക്  ഇടം കൊടുക്കത്തില്ല എന്ന് ചിന്തിക്കുന്നുണ്ടോ? കൊടുക്കുമെങ്കിൽ നിങ്ങൾ 1 തെസ്സലോനിക്യർ 5:22 പിന്തുടരുകയല്ലേ? 
  4. മർക്കോസ് 10:9 ൽ പറയുന്ന കല്പനയുടെ ലംഘനമാണോ പ്രതിഷ്ട?
  5. ഭർത്താവുമായി വേർപിരി ഞ്ഞ് വേറൊരു പുരുഷനുമായി ഒരേ മേൽക്കൂരയിൽ താമസിക്കുന്നതാണോ പ്രതിഷ്ട?
  6. നിങ്ങളുടെ കേടുപറ്റാവുന്ന (പറക്കമുറ്റാത്ത) കുഞ്ഞുങ്ങളെ മാതാപിതാക്കളേയും കുടുംബത്തേയും സ്നേഹിക്കാത്ത ഒരു പറ്റം ആളുകളുടെ കൈയിൽ ഏല്പിക്കുന്നതാണോ പ്രതിഷ്ട?
  7. അജ്ഞരായ വിശ്വാസികളുടെ കഷ്ടപ്പെട്ട പണം ആസ്വദിക്കുന്നത് എങ്ങനെ  പ്രതിഷ്ട ആകും? അപ്പൊസ്തലനായ പൗലോസ് കഠിന വേല ചെയ്യേണ്ടിയതിൻ്റെ മാതൃക 2 തെസ്സലോനിക്യർ 3:9 ൽ കാണിക്കുന്നു. ഈ പരജീവിസ്വഭാവം പ്രതിഷ്ടയാണെന്ന് ഒരിക്കലും പ്രതിപാദിച്ചില്ല.
  8. മുകളിൽ പറഞ്ഞ ഏതെങ്കിലും പെരുമാറ്റരീതി വചനാടിസ്ഥാനത്തിൽ ന്യായീകരിക്കാമോ?

ടിപിഎമ്മിലെ പ്രഷ്ഠിക്കപ്പെട്ട വേലക്കാർ എന്ന് പറയുന്നത് അവരാകുന്നു.

ഇവർ റോമൻ കത്തോലിക്ക സഭയിൽ നിന്നും “അസംബന്ധമായാ പ്രതിഷ്ഠിക്കപ്പെട്ട” സുവിശേഷ വേല കടമെടുത്തു. എന്നാൽ റോമൻ കത്തോലിക്ക സഭ പോലും അച്ചനേയും കന്യാസ്ത്രീകളെയും ഒരുമിച്ചു താമസിപ്പിക്കുവാനുള്ള  ധിക്കാരം കാട്ടുന്നില്ല. ഈ ടിപിഎം സമ്പ്രദായം അങ്ങേയറ്റം അസഹ്യത ഉളവാക്കുന്നു.

പൊള്ളയായ അവകാശവാദങ്ങൾ

അവർ എല്ലാം വിട്ടു

അവർ ദൈവത്തിനു വേണ്ടി എല്ലാം വിട്ടു എന്നവകാശപ്പെടുന്നു. സത്യത്തിൽ ഈ അവകാശവാദം നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? ഇവരിൽ മിക്കവാറും ആൾക്കാർ പാവപ്പെട്ടതോ ഇടത്തരമായ സാഹചര്യത്തിൽ നിന്നോ വന്നവരാണ്? പിന്നെ അവർക്ക് വിടാൻ എന്തിരിക്കുന്നു? ധാരാളം ആസ്തിയും വളരെ സമ്പന്നമായ ഉപജീവനമാര്‍ഗ്ഗത്തിൽ നിന്നും വന്ന എത്ര പേർ ഇവരിലുണ്ട്? അവരുടെ എണ്ണം വളരെ വിരളമാണെന്ന് എനിക്ക് ഉറപ്പായി പറയാൻ സാധിക്കും.

മിക്കവാറും എല്ലാ ടിപിഎം ശുശ്രുഷകരും അല്പം പോലും പ്രവൃത്തി പരിചയം ഇല്ലാത്തവരാണ്. യേശുവിൻ്റെ ശിഷ്യന്മാർക്ക് നേരെ വിപരീതം. യേശു ശുശ്രുഷക്കായ് വിളിച്ചപ്പോൾ എല്ലാവരും നല്ല തൊഴിൽ ചെയ്തിരുന്നവരായിരുന്നു. കുറഞ്ഞ പക്ഷം പത്രോസ്  സ്വന്തമായ വലയും ബോട്ടും നല്ല വരുമാനവും ജീവിത ശൈലിയും വിട്ടു. എനിക്ക് ഈ വേലക്കാരായ ഉപദേശിമാർ എന്ത് ദൈവത്തിനു വേണ്ടി വിട്ടു എന്നത് എന്നും ഒരു വലിയ നിഗൂഢതയാകുന്നു.

ഞാനൊരു ദൃഷ്ടാന്തം അവതരിപ്പിക്കട്ടെ. പണ്ട് കേരളത്തിൽ ദാരിദ്യ്രം ആയിരുന്നപ്പോൾ സമൂഹ ഉപജീവനമാര്‍ഗ്ഗമായി ധാരാളം ആൾക്കാർ ടിപിഎം ശുശ്രുഷ തിരഞ്ഞെടുത്തു. ടിപിഎമ്മിൻ്റെ വാഗ്ദാനം സമൂഹ ഉപജീവനമാര്‍ഗ്ഗമാണ്, അല്ലാതെ ദൈവത്തിനു വേണ്ടി പ്രത്യേകിച്ച് ഒന്നും ചെയ്യുന്നതല്ല. ഈ പറയപ്പെടുന്ന ടിപിഎം ശുശ്രുഷകർ ടിപിഎമ്മിൽ  ചേരുമ്പോൾ അവർക്കുള്ള പാരമ്പര്യസ്വത്ത്‌ കൊണ്ടുവന്ന് പൊതുവായ ടിപിഎം സമ്പത്തിൽ ഇടുന്നു. അത് ദരിദ്രർക്ക് കൊടുക്കത്തില്ല. നിങ്ങളുടെ ദരിദ്രനായ ഏതെങ്കിലും സഹോദരന് ഒരു  വ്യക്തി ടിപിഎമ്മിൽ ചേരുന്നതിനു മുൻപെ സ്വന്തം സ്വത്ത്‌ വിറ്റു എന്തെങ്കിലും സഹായം ചെയ്തതായി അറിയാമോ? ഞാൻ ഇതുവരെയും അങ്ങനെ ഒരു സംഭവം കേട്ടിട്ടേയില്ല.

മത്തായി 19:21, “യേശു അവനോട്: “സൽഗുണപൂർണ്ണൻ ആകുവാൻ ഇച്ഛിക്കുന്നു എങ്കിൽ നീ ചെന്ന് നിനക്കുള്ളത് വിറ്റ് ദരിദ്രർക്ക് കൊടുക്ക; എന്നാൽ സ്വർഗ്ഗത്തിൽ നിനക്ക് നിക്ഷേപം ഉണ്ടാകും; പിന്നെ വന്ന് എന്നെ അനുഗമിക്ക” എന്നു പറഞ്ഞു.”

മോശ രാജകീയ ജീവിതം വെടിഞ്ഞപ്പോൾ ഒരു സമൂഹത്തിലേക്കും പോയില്ല. അദ്ദേഹം എത്യോപ്യയിലെ വനാന്തരങ്ങളിൽ തനിയെ ഇടയനായി അലഞ്ഞുതിരിഞ്ഞു.

കേരളത്തിൽ നിന്നും എത്ര ആൺകുട്ടികൾ ഇപ്പോൾ ടിപിഎം ശുശ്രുഷയിൽ ചേരുന്നുണ്ടെന്ന് ആർക്കെങ്കിലും പറയാമോ? കാരണം വളരെ ലളിതമാണ്, കേരളം അഭിവൃദ്ധി പ്രാപിച്ചു, അതിനാൽ ടിപിഎമ്മിൽ  ചേരണം എന്ന ചിന്ത ആവിയായി. ഇത് ഒരു യാദൃച്ഛിക സംഭവമാണോ? അല്ല. ഉള്‍നാടന്‍ തമിഴ് നാട് കേരളം പോലെ  പുരോഗതി പ്രാപിച്ചു കൊണ്ടിരിക്കുന്നത് കൊണ്ട്  ഇതേ അനുഭവം അവിടെയും സംഭവിച്ചു കൊണ്ടിരിക്കുന്നു.

അവർ നിങ്ങൾക്കു വേണ്ടി രാവിലെ പ്രാർത്ഥിക്കും – 4  മണിക്ക്

സ്വയമായി പ്രാർത്ഥിക്കാതെ ക്രിസ്തിയ ജീവിതത്തിൽ  പ്രാർത്ഥനക്ക് പുറം പണി കരാര്‍ കൊടുക്കുന്നത് ഒരു വലിയ സംഭവമാണെന്ന് ചിന്തിക്കുന്നവർക്ക് ഇത് നല്ല ഒരു ആശയം ആണ്. ടിപിഎം ശുശ്രുഷകർ ഈ അടവു കൊണ്ട് വിശ്വാസികളെ വികാരപരമായി അന്ധരാക്കുന്നു. നിങ്ങളെ നിരാശപ്പെടുത്തുന്നതിൽ ദുഃഖമുണ്ട്. ദൈവത്തിന് കൊച്ചു മക്കൾ ഇല്ല. യേശു ക്രിസ്തുവിനെ സ്വന്ത രക്ഷിതാവായി അംഗീകരിച്ചപ്പോൾ നിങ്ങൾ ദൈവത്തിൻ്റെ വിലയേറിയ മക്കൾ ആയി. വേറൊരു ദൈവ പൈതലിൻ്റെ പ്രാർത്ഥനക്കുള്ള അതേ വില നിങ്ങളുടെ പ്രാർഥനക്കും ഉണ്ട്. ടിപിഎം ശുശ്രുഷകർ പഠിപ്പിക്കുന്നതുപോലെ നിങ്ങളുടെ പ്രാർത്ഥനക്ക് യാതൊരു വിലയും ഇല്ലെന്ന് ഒരു നിമിഷം പോലും ചിന്തിക്കരുത്. ദൈവം ഒരു ജിൻ ആണെന്നോ നിങ്ങളുടെ നിയോഗ പൈതൽ നിങ്ങൾക്കു വേണ്ടി കാര്യങ്ങൾ ചെയ്യുമെന്നോ നിനക്കരുത്. അവൻ ദൈവമാകുന്നു. പ്രാർത്ഥന നിങ്ങളുടെ ഷോപ്പിംഗ് ലിസ്റ്റ് ദൈവത്തോട് കേഴുന്നതല്ല. അത് ദൈവവുമായിട്ടുള്ള ഏറ്റവും നല്ല ആശയവിനിമയം ആണ്, പറയുന്നതിനേക്കാൾ ശ്രദ്ധിക്കുന്നതാണ് ഉത്തമം.

നിങ്ങൾ ടിപിഎമ്മിൻ്റെ രാവിലെയുള്ള സ്തുതി യോഗങ്ങളിൽ പങ്കെടുത്തിട്ടുണ്ടോ? അവിടെ എല്ലാ വിശ്വാസികളുടെയും പേരെഴുതിയിട്ടുള്ള ഒരു ബുക്ക് കണ്ടുകാണും. ഓരോ കുടുംബ പേര് വിളിക്കുമ്പോൾ ചില ‘PRAISE THE LORD” ആവർത്തിക്കുന്നതാണ് സ്തുതി യോഗം. ഈ പ്രാർത്ഥന കൊണ്ട് എന്തെങ്കിലും നേടാനാകുമെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടോ? അവർക്ക് എന്താണ് ആവശ്യം എന്നു പോലും അറിയത്തില്ല. ആത്മാവിന് പ്രാർത്ഥന എന്തെന്നും ആവശ്യം (ആഗ്രഹമല്ല) എന്തെന്നും നന്നായി അറിയാം.

റോമൻ 8:26, “അവ്വണ്ണം തന്നേ ആത്മാവ്‌ നമ്മുടെ ബലഹീനതെക്ക് തുണ നില്‌ക്കുന്നു. വേണ്ടുംപോലെ പ്രാർത്ഥിക്കേണ്ടത് എന്തെന്നു നാം അറിയുന്നില്ലല്ലോ. ആത്മാവ്‌ തന്നേ ഉച്ചരിച്ചുകൂടാത്ത ഞരക്കങ്ങളാൽ നമുക്കു വേണ്ടി പക്ഷവാദം ചെയ്യുന്നു.”

ടിപിഎം ശുശ്രുഷകരുടെ രാവിലത്തെ സ്തുതി തികച്ചും ദൗർഭാഗ്യകരമാണ്.

സദൃശ്യവാക്യങ്ങൾ 27:14, “അതികാലത്ത്‌ എഴുന്നേറ്റ് സ്നേഹിതനെ ഉച്ചത്തിൽ അനുഗ്രഹിക്കുന്നവന്നു അത് ശാപമായി എണ്ണപ്പെടും.”

ടിപിഎം ഒരു സംഘടന ആയത് പല കുടുംബങ്ങളെയും തകർത്താകുന്നു. ഈ കുടുംബം നശിപ്പിക്കൽ ന്യായവിധി ദിവസത്തിൽ ഭൂതോപദ്രവമുണ്ടാക്കും.സംഘടനയുടെ വളർച്ചക്കായി കുടുംബങ്ങളെ തകർക്കുന്നത് ദൈവ മുൻപാകെ വലിയ നീച പ്രവർത്തിയാകുന്നു. ടിപിഎം വേർപാട് എന്നവകാശപ്പെട്ട് ധാരാളം വിവാഹ ബന്ധങ്ങൾ തകർത്തതിന് ഉത്തരവാദികൾ ആകുന്നു. ദൈവ ദൃഷ്ടിയിൽ ഭാര്യയേയും ഭർത്താവിനേയും വേർപെടുത്തുന്നത് അങ്ങേയറ്റം നിന്ദ്യമാണ്.

മലാഖി 2:16, “ഞാൻ ഉപേക്ഷണം വെറുക്കുന്നു എന്നു യിസ്രായേലിൻ്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു: അതു ചെയ്യുന്നവൻ തൻ്റെ വസ്ത്രം സാഹസംകൊണ്ട് മൂടുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. ആകയാൽ നിങ്ങൾ അവിശ്വസ്തത കാണിക്കാതിരിക്കേണ്ടതിന് നിങ്ങളുടെ ഉള്ളിൽ സൂക്ഷിച്ചുകൊൾവിൻ.”

ദൈവം ഒരിക്കലും തൻ്റെ പ്രമാണങ്ങൾ വിട്ടുവീഴ്‌ച വരുത്തില്ല. ദൈവം ഒരു സംഘടനക്കു വേണ്ടി നിങ്ങളുടെ ഭാര്യയേയും കുട്ടികളെയും പിരിയണമെന്നു വിചാരിച്ചു വ്യാമോഹത്തിൽ ആകരുത്…

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

 

Leave a Reply

Your email address will not be published. Required fields are marked *