യേശുവോട്‌ മത്സരിക്കുക – വഴി / വാതിൽ

ഞങ്ങളുടെ നേരത്തെയുള്ള ഒരു പോസ്റ്റിൽ ടിപിഎം സഭ യേശുവോട്‌ ചീഫ് പാസ്റ്റർ (പ്രധാന ഇടയൻ) പദവിക്ക് വേണ്ടിമത്സരിക്കുന്ന വിവരം വെളിപ്പെടുത്തിയിരുന്നു. ഇതൊരു ക്രമക്കേട്‌ അല്ല, പിന്നയോ മാനദണ്‌ഡം ആണ്. ഒരു ശരാശരി ടിപിഎംവിശ്വാസിക്ക് ഈ ഉപദേശ ദുരുപയോഗവുമായി പൊരുത്തപ്പെടാൻ അപാര കഴിവാണ്. അവർ എന്ത് നിന്ദയും സഹിക്കാൻതയ്യാറാണ്. എന്നിട്ട് അവരെ ടിപിഎം ഡിസ്നി ലാൻഡിൽ ഒരു രാജകീയ സവാരി നടത്തിക്കുകയാണെന്ന സത്യം അവർഅവഗണിക്കുന്നു. നിങ്ങൾ കുറെ കാലം ടിപിഎം സഭയുമായി ബന്ധപ്പെട്ടു നടക്കുകയാണെങ്കിൽ, യേശു വരുമ്പോൾ ടിപിഎംവ്യക്തികൾ മാത്രം സ്വർഗത്തിൽ പോകും എന്നവകാശപ്പെടുന്ന ജീവിതങ്ങളെ കണ്ടുമുട്ടും. അപ്പോസ്തോലിക ഉപദേശങ്ങളിൽഅടിസ്ഥാനത്തിൽ ആണ് എന്നതാണ് ഇതിൻറ്റെ അടിസ്ഥാനം. നമ്മൾ അവരോടു വാദിക്കുകയാണെങ്കിൽ അല്പം അയഞ്ഞു ടിപിഎംമാതിരിയുള്ള സഭകളും പോകും എന്ന് പറയും. വേറെ ഒരു സഭ കാണിക്കാൻ പറഞ്ഞാൽ അവർക്കു അത് സാധ്യമല്ല.

എന്താണ് “അപ്പോസ്തോലിക ഉപദേശം” എന്നു ചോദിച്ചാൽ ഉത്തരം ഇല്ലാതെ സീയോൻ, പുതിയ യെരുശലേം മുതലായ ഭോഷ്ക്കുപറഞ്ഞു രക്ഷ പെടാൻ ശ്രമിക്കും. ഈ സൈറ്റിലെ സീയോൻ പരമ്പരയിൽ ടിപിഎം പഠിപ്പിച്ചു കൊണ്ടിരിക്കുന്ന സീയോൻ, പുതിയയെരുശലേം എന്നിവയുടെ പൊള്ളത്തരം വെളിച്ചത്താക്കിയിരുന്നു. ഒരു യഥാർത്ഥമായ ടിപിഎം വിശ്വാസി  അപ്പോസ്തോലിക ഉപദേശം, പ്രതിഷ്ഠിക്കപ്പെട്ട ദൈവത്തിൻറ്റെ വേലക്കാരുമായുള്ള കൂട്ടായ്മ ആണ് എന്നു പറയും. ഇന്നലത്തെ ആർട്ടിക്കിളിൽ പ്രതിഷ്ഠിക്കപ്പെട്ടദൈവത്തിൻറ്റെ വേലക്കാർ ഒരു മിഥ്യയാണെന്നു വെളിപ്പെടുത്തിയിരുന്നു.

ഇന്ന് വേറൊരു ടിപിഎം പഠിപ്പിക്കൽ വെളിച്ചത്താക്കാൻ ആഗ്രഹിക്കുന്നു. അത് വ്യക്തമായി പറയാറില്ല, പക്ഷെ എല്ലാ ടിപിഎംവിശ്വാസികൾക്കും അതാണ് അർത്ഥമാക്കുന്നതെന്ന് അറിയാം. ഈ പഠിപ്പിക്കൽ “ടിപിഎം സ്വർഗത്തിലേക്കുള്ള വാതിൽ” എന്നതിനെപറ്റിയാണ്.

ബംഗളൂരിൽ നിന്നുമുള്ള ഒരു ടിപിഎം സൈറ്റിലേക്ക് നിങ്ങളുടെ ശ്രദ്ധയെ ക്ഷണിക്കുന്നു.

ഈ പേജിൻറ്റെ സ്ക്രീൻ ഷോട്ട് ശ്രദ്ധിക്കുക. ഇതിൻറ്റെ വ്യക്തമായ ദൃശ്യം യുആർഎൽ ലിൽ പോയാൽ കിട്ടും. സൈറ്റിൽ പോകാനായിഇവിടെ ക്ലിക്ക് ചെയ്യുക.ഉത്തരത്തിൻറ്റെ അവസാന പാരഗ്രാഫ് ശ്രദ്ധിക്കുക. സൈറ്റ് ഉടമസ്ഥൻ ടിപിഎമ്മിൻറ്റെ സുവിശേഷം വളരെശരിയായി പ്രസ്താവിച്ചിരിക്കുന്നു. അത് വേറൊരു സുവിശേഷം ആകുന്നു. (ഗലാത്യർ 1:8-9)

ഇതിൽ വളരെ വ്യക്തമായി  ടിപിഎം സ്വർഗത്തിലേക്കുള്ള ഒരു  വഴിയാണെന്ന്  പറയുന്നു. നിങ്ങൾ മുൻവിധിയോ ടിപിഎമ്മിൻറ്റെമലിനീകരിച്ച പഠിപ്പിക്കലോ കൂടാതെ ബൈബിൾ വായിക്കുകയാണെങ്കിൽ, ഒരേഒരു വഴി മാത്രമേയുള്ളു, ആ വഴി യേശുക്രിസ്തുവാണെന്നു മനസ്സിലാക്കാം.

യോഹന്നാൻ 14:6  യേശു അവനോടു:ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരുംപിതാവിന്റെ അടുക്കൽ എത്തുന്നില്ല.

യോഹന്നാൻ 10:9  ഞാൻ വാതിൽ ആകുന്നു; എന്നിലൂടെ കടക്കുന്നവൻ രക്ഷപ്പെടും; അവൻ അകത്തു വരികയുംപുറത്തുപോകയും മേച്ചൽ കണ്ടെത്തുകയും ചെയ്യും.

വേറൊരു സുവിശേഷം

വ്യക്തമായി ടിപിഎം വേറൊരു സുവിശേഷം അവതരിപ്പിക്കുന്നു. ഇത് ക്രിസ്തുവിൻറ്റെ അപ്പോസ്തോലന്മാർ പഠിപ്പിച്ച സുവിശേഷം അല്ല. യേശു ക്രിസ്തുവിൻറ്റെ അതുല്യതയിൽ അവർ അല്പം പോലും വീട്ടുവീഴ്ച വരുത്തിയില്ല. ഇവിടെ ലജ്ജയില്ലാത്ത ഒരു സംഘടനയായ “ദി പെന്തക്കോസ്ത് മിഷൻ” യേശു ക്രിസ്തുവുമായി സ്വർഗത്തിലേക്കുള്ള വഴി/ വാതിൽ എന്നതിനെ ചൊല്ലിമത്സരിക്കുന്നു.വെബ്സൈറ്റിലെ അഹങ്കാര രീതി ശ്രദ്ധിക്കുക, വിശുദ്ധ പത്രൊസിനെ എങ്ങനെയോ ഗംഭീരമായ ടിപിഎം ഉപദേശത്തിൽകുത്തിത്തിരുകി. ടിപിഎം ഉപദേശങ്ങളുമായി പൊരുത്ത പ്പെടുന്ന മറ്റു സഭകളും ക്രിസ്തുവിൻറ്റെ രണ്ടാമത്തെ വരവിൽഎടുക്കപ്പെടുമെന്നു പറയുന്ന തെമ്മാടിത്തരം എത്ര ഭയങ്കരമാണ്.

ഞങ്ങൾ, സഹോദരൻ സി ജെ ജോൺ ടിപിഎം ഉപദേശങ്ങളുടെ സത്തു് പിടിച്ചെടുത്ത്‌ വ്യക്തമായി അവതരിപ്പിച്ചതിൽഅഭിനന്ദിക്കുന്നു. സഹോദരൻ സി ജെ ജോൺ വളരെ നന്ദി.

ഞങ്ങളുടെ മാന്യ വായനക്കൊരോട് ടിപിഎം യഥാർത്ഥ വഴിയായ യേശു ക്രിസ്തുവിനെ പ്രതിനിധീകരിക്കുന്നില്ല എന്നുഅറിയിക്കുവാൻ ആഗ്രഹിക്കുന്നു. പകരം സ്വർഗത്തിലേക്കുള്ള ഒരു പുതിയ വഴി അവർ കണ്ടുപിടിച്ചു. മിക്കവാറും എല്ലാ ടിപിഎംപാസ്റ്റർമാരുടെയും  പ്രസംഗത്തിൽ നിന്ന്  സ്വർഗത്തിലേക്ക് ആർക്കൊക്കെ പ്രവേശനം നിഷേധിച്ചിരിക്കുന്നു എന്നുമനസ്സിലാക്കിയപ്പോൾ അതിശയം തോന്നിയില്ല. സ്വർഗത്തിലേക്ക് ഗേറ്റ് പാസ് കൊടുക്കാനുള്ള വില്പനാധികാരം അവർക്കു ഉണ്ടെന്നുഞങ്ങൾ ഒരിക്കലും അറിഞ്ഞിരുന്നില്ല.

ഗലാത്യർ 1:6-9  ക്രിസ്തുവിന്റെ കൃപയാൽ നിങ്ങളെ വിളിച്ചവനെ വിട്ടു നിങ്ങൾ ഇത്രവേഗത്തിൽ വേറൊരു സുവിശേഷത്തിലേക്കുമറിയുന്നതുകൊണ്ടു ഞാൻ ആശ്ചര്യപ്പെടുന്നു. അതു വേറൊരു സുവിശേഷം എന്നല്ല, ചിലർ നിങ്ങളെ കലക്കി ക്രിസ്തുവിന്റെസുവിശേഷം മറിച്ചുകളവാൻ ഇച്ഛിക്കുന്നു എന്നത്രേ. എന്നാൽ ഞങ്ങൾ നിങ്ങളോടു അറിയിച്ചതിന്നു വിപരീതമായി ഞങ്ങൾആകട്ടെ സ്വർഗ്ഗത്തിൽനിന്നു ഒരു ദൂതനാകട്ടെ നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ. ഞങ്ങൾമുന്‍പറഞ്ഞതുപോലെ ഞാൻ ഇപ്പോൾ പിന്നെയും പറയുന്നു: നിങ്ങൾ കൈക്കൊണ്ട സുവിശേഷത്തിന്നു വിപരീതമായി ആരെങ്കിലുംനിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ.

2 കൊരിന്ത്യർ 11:4  ഒരുത്തൻ വന്നു ഞങ്ങൾ പ്രസംഗിക്കാത്ത മറ്റൊരു യേശുവിനെ പ്രസംഗിക്കയോ നിങ്ങൾക്കു ലഭിക്കാത്തവേറൊരു ആത്മാവെങ്കിലും നിങ്ങൾ കൈക്കൊള്ളാത്ത വേറൊരു സുവിശേഷമെങ്കിലും ലഭിക്കയോ ചെയ്യുമ്പോൾ നിങ്ങൾപൊറുക്കുന്നതു ആശ്ചര്യം.

2 Replies to “യേശുവോട്‌ മത്സരിക്കുക – വഴി / വാതിൽ”

 1. 2 പത്രൊസ്
  എന്നാൽ കള്ളപ്രവാചകന്മാരും ജനത്തിന്റെ ഇടയിൽ ഉണ്ടായിരുന്നു. അങ്ങനെ നിങ്ങളുടെ ഇടയിലും ദുരുപദേഷ്ടാക്കന്മാർ ഉണ്ടാകും; അവർ നാശകരമായ മതഭേദങ്ങളെ നുഴയിച്ചു തങ്ങളെ വിലെക്കു വാങ്ങിയ നാഥനെ തള്ളിപ്പറഞ്ഞു തങ്ങൾക്കു തന്നേ ശീഘ്രനാശം വരുത്തും.
  അവരുടെ ദുഷ്കാമപ്രവൃത്തികളെ പലരും അനുകരിക്കും; അവർ നിമിത്തം സത്യമാർഗ്ഗം ദുഷിക്കപ്പെടും.
  അവർ ദ്രവ്യാഗ്രഹത്തിൽ കൌശലവാക്കു പറഞ്ഞു നിങ്ങളെ വാണിഭം ആക്കും. അവർക്കു പൂർവ്വകാലംമുതൽ ന്യായവിധി താമസിയാതെ വരുന്നു; അവരുടെ നാശം ഉറങ്ങുന്നതുമില്ല.
  പാപം ചെയ്ത ദൂതന്മാരെ ദൈവം ആദരിക്കാതെ അന്ധതമസ്സിന്റെ ചങ്ങലയിട്ടു നരകത്തിലാക്കി ന്യായവിധിക്കായി കാപ്പാൻ ഏല്പിക്കയും
  കർത്താവു ഭക്തന്മാരെ പരീക്ഷയിൽനിന്നു വിടുവിപ്പാനും നീതികെട്ടവരെ, വിശേഷാൽ മലിന മോഹംകൊണ്ടു ജഡത്തെ അനുസരിച്ചു നടക്കയും കർത്തൃത്വത്തെ നിന്ദിക്കയും ചെയ്യുന്നവരെ തന്നേ,
  ന്യായവിധിദിവസത്തിലെ ദണ്ഡനത്തിന്നായി കാപ്പാനും അറിയുന്നുവല്ലോ.
  ബലവും ശക്തിയും ഏറിയ ദൂതന്മാർ കർത്താവിന്റെ സന്നിധിയിൽ അവരുടെ നേരെ ദൂഷണവിധി ഉച്ചരിക്കാതിരിക്കെ, ആ ധാർഷ്ട്യമുള്ള തന്നിഷ്ടക്കാർ മഹിമകളെ ദുഷിപ്പാൻ ശങ്കിക്കുന്നില്ല.
  ജാത്യാ പിടിപെട്ടു നശിപ്പാൻ പിറന്ന ബുദ്ധിയില്ലാത്ത ജന്തുക്കളെപ്പോലെ അവർ അറിയാത്തതിനെ ദുഷിക്കയാൽ അനീതിയുടെ കൂലി അനുഭവിച്ചുകൊണ്ടു സ്വന്ത വഷളത്വത്താൽ നശിച്ചുപോകും.
  അവർ താൽക്കാലിക ഭോഗതൃപ്തി സുഖം എന്നുവച്ചു നിങ്ങളുടെ സ്നേഹസദ്യകളിൽ നിങ്ങളോടുകൂടെ വിരുന്നുകഴിഞ്ഞു പുളെക്കുന്ന കറകളും കളങ്കങ്ങളും ആകുന്നു.
  അവർ വ്യഭിചാരിണിയെ കണ്ടു രസിക്കയും പാപം കണ്ടു തൃപ്തിപ്പെടാതിരിക്കയും ചെയ്യുന്ന കണ്ണുള്ളവരും സ്ഥിരമില്ലാത്ത ദേഹികളെ വശീകരിക്കുന്നവരും ദ്രവ്യാഗ്രഹത്തിൽ അഭ്യാസം തികഞ്ഞ ഹൃദയമുള്ളവരുമായ ശാപയോഗ്യന്മാർ.
  അവർ നേർവഴി വിട്ടു തെറ്റി ബെയോരിന്റെ മകനായ ബിലെയാമിന്റെ വഴിയിൽ നടന്നു.
  അവൻ അനീതിയുടെ കൂലി കൊതിച്ചു എങ്കിലും തന്റെ അകൃത്യത്തിന്നു ശാസന കിട്ടി; ഉരിയാടാക്കഴുത മനുഷ്യവാക്കായി ഉരിയാടി പ്രവാചകന്റെ ബുദ്ധിഭ്രമത്തെ തടുത്തുവല്ലോ.
  വഴിതെറ്റി നടക്കുന്നവരോടു ഇപ്പോൾ അകന്നുവന്നവരെ ഇവർ വെറും വമ്പുപറഞ്ഞു ദുഷ്കാമവൃത്തികളാൽ കാമഭോഗങ്ങളിൽ കുടുക്കുന്നു.
  തങ്ങൾ തന്നേ നാശത്തിന്റെ അടിമകളായിരിക്കെ മറ്റവർക്കും സ്വാതന്ത്ര്യത്തെ വാഗ്ദത്തം ചെയ്യുന്നു. ഒരുത്തൻ ഏതിനോടു തോല്ക്കുന്നുവോ അതിന്നു അടിമപ്പെട്ടിരിക്കുന്നു.
  കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ പരിജ്ഞാനത്താൽ ലോകത്തിന്റെ മാലിന്യം വിട്ടോടിയവർ അതിൽ വീണ്ടും കുടുങ്ങി തോറ്റുപോയാൽ അവരുടെ ഒടുവിലത്തെ സ്ഥിതി ആദ്യത്തേതിനെക്കാൾ അധികം വഷളായിപ്പോയി.
  തങ്ങൾക്കു ഏല്പിച്ചുകിട്ടിയ വിശുദ്ധകല്പനയെ നീതിയുടെ വഴി അറിഞ്ഞശേഷം വിട്ടുകളയുന്നതിനെക്കാൾ അതു അറിയാതിരിക്കുന്നതു അവർക്കു നന്നായിരുന്നു.
  എന്നാൽ സ്വന്ത ഛർദ്ദിക്കു തിരിഞ്ഞ നായെന്നും കുളിച്ചിട്ടു ചളിയിൽ ഉരളുവാൻ തിരിഞ്ഞ പന്നിയെന്നും ഉള്ള സത്യമായ പഴഞ്ചൊല്ലുപോലെ അവർക്കു സംഭവിച്ചു.

  1. സഹോദരൻ ഷാജി,
   ഈ പതോസിൻറ്റെ രണ്ടാം ലേഖനം രണ്ടാം അധ്യായത്തിൽ നിന്നും എന്ത് മനസ്സിലായി?
   2 പത്രോസ് 2:1-2 : എന്നാൽ കള്ളപ്രവാചകന്മാരും ജനത്തിൻറ്റെ ഇടയിൽ ഉണ്ടായിരുന്നു. അങ്ങനെ നിങ്ങളുടെ ഇടയിലും ദുരുപദേഷ്ടാക്കന്മാർ ഉണ്ടാകും; അവർ നാശകരമായ മതഭേദങ്ങളെ നുഴയിച്ചു തങ്ങളെ വിലെക്കു വാങ്ങിയ നാഥനെ തള്ളിപ്പറഞ്ഞു തങ്ങൾക്കു തന്നേ ശീഘ്രനാശം വരുത്തും.
   അവരുടെ ദുഷ്കാമപ്രവൃത്തികളെ പലരും അനുകരിക്കും; അവർ നിമിത്തം സത്യമാർഗ്ഗം ദുഷിക്കപ്പെടും.
   ഇന്ന് ടിപിഎം സഭയിൽ കാണുന്നത് ഇതല്ലേ? ഞാൻ ഇതിനു ധരാളം ഉദാഹരങ്ങൾ തന്നില്ലേ? എവിടെ രഹസ്യം കൂടുന്നോ അവിടെ പിശാചിൻറ്റെ പ്രവർത്തനങ്ങൾ കൂടും.

   യോഹന്നാൻ 15:15 : യജമാനൻ ചെയ്യുന്നതു ദാസൻ അറിയായ്കകൊണ്ടു ഞാൻ നിങ്ങളെ ദാസന്മാർ എന്നു ഇനി പറയുന്നില്ല; ഞാൻ എൻറ്റെ പിതാവിനോടു കേട്ടതു എല്ലാം നിങ്ങളോടു അറിയിച്ചതുകൊണ്ടു നിങ്ങളെ സ്നേഹിതന്മാർ എന്നു പറഞ്ഞിരിക്കുന്നു.

   യേശു നമ്മളെ എല്ലാം അറിയിച്ചു സ്നേഹിതന്മാർ ആക്കി, ദാസന്മാർ അല്ല. പക്ഷെ ടിപിഎമ്മിൽ വിശ്വാസികൾ എവിടെ ആണ്, ദാസൻ അല്ലയോ? യേശു ഈ അവസ്ഥ ആഗ്രഹിക്കുന്നില്ല. യേശു നമ്മളെ എല്ലാം അറിയിച്ചു സ്നേഹിതർ ആക്കിയപ്പോൾ നമ്മളെ ദാസന്മാർ ആക്കാൻ ഈ “വിശുദ്ധന്മാർ” ആരാണ്? ഈ ബന്ധനത്തിൽ നിന്നും പുറത്തു വരാൻ യേശു ആഗ്രഹിക്കുന്നു.

   ദൈവം സഹായിക്കട്ടെ

Leave a Reply

Your email address will not be published. Required fields are marked *