ശത്രുവിൻറ്റെ കൈവിരലടയാളങ്ങൾ – ടിപിഎം നിക്കൊലാവ്യർ (ഭാഗം-2)

സഹോദരൻ നിക്സൺ ഞങ്ങളുടെ ടിപിഎം സ്വർഗ്ഗ വാതിലിനുവേണ്ടി യേശുവുമായി മത്സരിക്കുന്നു എന്ന ബ്ലോഗിൽ എഴുതിയ ഒരു കമെൻറ്സ്  ആണ് ഈ ബ്ലോഗിൻറ്റെ അവലംബം. ആ ബ്ലോഗിലെ ചോദ്യങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക. ടിപിഎമ്മിൻറ്റെ പ്രസിദ്ധീകരണമായാ “സമാഗമന കൂടാരം” എന്ന പുസ്തകത്തിൽ ടിപിഎം ശുശ്രുഷകർ മറ്റു ദൈവ ശുശ്രുഷകരുടെ മേൽ കാണിക്കുന്ന പ്രാധാന്യം സൂചിപ്പിച്ചിരിക്കുന്നു. വേറൊരു സഹോദരൻ റിച്ചാർഡ് ആവശ്യമുള്ള പേജുകൾ അയച്ചു സഹായിച്ചു. പ്രതിഷ്ഠിക്കപ്പെട്ട ടിപിഎം ശുശ്രുഷ എല്ലാറ്റിനും പറ്റിയ ഒറ്റമൂലി ആണ്. ടിപിഎം ശുശ്രുഷകരുടെ എങ്ങനെയെങ്കിലും മറ്റു ദൈവ ശുശ്രുഷകരെ ഇടിച്ചു താഴ്ത്തി അവരുടെ തോളിൽ കയറി ഞങ്ങൾ പ്രത്യേക വിഭാഗം എന്നവകാശപ്പെടുന്നത് അങ്ങേയറ്റം ദുർഗന്ധം ഉളവാക്കുന്നു.  ടിപിഎമ്മിൻറ്റെ അഹങ്കാരത്തിൻറ്റെ ദുഷ്ടാത്മാവും ഞാനെന്ന ഭാവവും അന്ധർക്കു പോലും കാണാൻ സാധിക്കും. ഈ ഭാഗങ്ങൾ വെളിച്ചത്തിലേക്ക് കൊണ്ടുവന്നതിൽ ഈ സഹോദരന്മാരോട് അങ്ങേയറ്റം നന്ദിയുള്ളവരാണ്. അടുത്ത വിഭാഗത്തിൽ ഞങ്ങൾ ഇതിനെ  ഖണ്‌ഡം ഖണ്‌ഡമാക്കും.

നമ്മൾ അടിസ്ഥാനം (യഥാർത്ഥ ക്രൈസ്തവലോകം) മനസ്സിലാക്കുന്നതിന് മുൻപ് ടിപിഎം നിക്കോലാവ്യർ നമ്മളെ എത്രമാത്രം വഞ്ചിച്ചു എന്നും നമ്മൾ മരണകരമായ പ്രശ്നത്തിൻറ്റെ പിടിയിൽ അകപ്പെട്ടുവെന്നും മനസ്സിലാക്കണം. ഈ പ്രശ്നം പ്രവചന നിറവേറലാണ്. താഴെ കൊടുത്തിരിക്കുന്ന വാക്യത്തിലെ പ്രമുഖമാക്കി കാട്ടിയ ഭാഗം ശ്രദ്ധിക്കുക.

അപ്പൊ.പ്രവ. 20:29-30  ഞാൻ പോയശേഷം ആട്ടിൻകൂട്ടത്തെ ആദരിക്കാത്ത കൊടിയ ചെന്നായ്‌ക്കൾ നിങ്ങളുടെ ഇടയിൽ കടക്കും എന്നു ഞാൻ അറിയുന്നു. ശിഷ്യന്മാരെ തങ്ങളുടെ പിന്നാലെ വലിച്ചുകളവാനായി വിപരീതോപദേശം പ്രസ്താവിക്കുന്ന പുരുഷന്മാർ നിങ്ങളുടെ ഇടയിൽനിന്നും എഴുന്നേല്‌ക്കും.

യഥാർത്ഥ ക്രിസ്തുമതവും  അതിൽ ഇന്ന് നടക്കുന്ന അഴിമതിയും

യഥാർത്ഥമായ ക്രിസ്തീയത

ക്രിസ്തിയ ജീവിതത്തിലെ ഏറ്റവും ഉയർന്ന വ്യക്തിത്വം യേശുവിൻറ്റെതാകുന്നു. എല്ലാ ക്രിസ്ത്യാനികളും യേശുവിനെയും യഥാർത്ഥ ക്രിസ്താനിത്വം യേശുവുമാണെന്നു അറിയാവുന്നവരാണ്. യേശുവുമായി ഒരു സ്ഥിരമായ വ്യക്തി ബന്ധം നമ്മുക്ക് ആവശ്യമാണ്. യേശു ക്രിസ്തു നമ്മുടെ ജീവിതം വളരെ ലളിതമാക്കിയതാൽ നമ്മുക്ക് ക്രിസ്തുവിനെ  മാത്രം ലാക്കാക്കി വചന സത്യത്തിൽ കൂടെ മുൻപോട്ടു പോകാൻ സാധിക്കും. നമുക്കെല്ലാവർക്കും വചനം മനസ്സിലാക്കാനുള്ള കൃപ ദൈവം നൽകിയിട്ടുണ്ട്, അത് ആർക്കെങ്കിലും മനസ്സിലാകുന്നില്ലെങ്കിൽ ദൈവത്തോട് ചോദിക്കുക അവൻ സഹായിക്കും.

യാക്കോബ് 1:5  നിങ്ങളിൽ ഒരുത്തന്നു ജ്ഞാനം കുറവാകുന്നു എങ്കിൽ ഭർത്സിക്കാതെ എല്ലാവർക്കും ഔദാര്യമായി കൊടുക്കുന്നവനായ ദൈവത്തോടു യാചിക്കട്ടെ; അപ്പോൾ അവന്നു ലഭിക്കും.

ഞാൻ പ്രതിപാദിച്ച ഈ ലളിതമായ വിശദീകരണത്തിനപ്പുറം ഒരു ക്രിത്യാനിക്ക് എന്ത് വേണം?

കർത്താവിനെ സ്നേഹിക്കയും അവൻറ്റെ വഴികളിൽ നടക്കുകയും ചെയ്യുന്ന ആത്മാർത്ഥ ക്രിസ്താനികളുടെ കൂട്ടായ്മ ആണ് ആവശ്യം. ഇതാണ് ഏറ്റവും ലളിതമായ പോംവഴി.

യഥാർത്ഥ ക്രിസ്തീയ കൂട്ടായ്മയുടെ മാതൃക

യേശുവിൻറ്റെ നാമത്തിൽ രണ്ടോ മൂന്നോ പേര് കൂടിവരുന്നത്  “കൂട്ടായ്മ” (Ekklesia)  ആയി ചിന്തിക്കാൻ തക്ക ലളിതമാണ് ക്രിസ്തിയ സഭ. ഈ വ്യക്തികൾ അന്യോന്യം ആത്മീക സമ്മാനങ്ങളും സ്നേഹവും പങ്കിടണം. അതേ സമയം ഓരോരുത്തരും ദൈവവുമായി നേരിട്ട് ബന്ധമുള്ളവരുമായിരിക്കണം. അവരും ദൈവവുമായി ഉള്ള ബന്ധം തകർക്കുന്ന ആരും ഉണ്ടാകാൻ പാടില്ല. അപ്പം മുറിച്ചു നമ്മുടെ രക്ഷിതാവിനെ ഓർക്കുന്നതാണ് കൂട്ടായ്മയുടെ   ഏറ്റവും പ്രാധാന്യമുള്ള വിഷയങ്ങളിൽ ഒന്ന്. ഇത് വളരെ സ്‌പഷ്‌ടവും ലളിതവും അല്ലെ.

അപ്പൊ.പ്രവ. 2:46-47  ഒരുമനപ്പെട്ടു ദിനംപ്രതി ദൈവാലയത്തിൽ കൂടിവരികയും വീട്ടിൽ അപ്പം നുറുക്കിക്കൊണ്ടു ഉല്ലാസവും ഹൃദയപരമാർത്ഥതയും പൂണ്ടു ഭക്ഷണം കഴിക്കയും ദൈവത്തെ സ്തുതിക്കയും സകലജനത്തിന്റെയും കൃപ അനുഭവിക്കയും ചെയ്തു. കർത്താവു രക്ഷിക്കപ്പെടുന്നവരെ ദിനംപ്രതി സഭയോടു ചേർത്തുകൊണ്ടിരുന്നു.

1 കൊരിന്ത്യർ 14:26  ആകയാൽ എന്തു? സഹോദരന്മാരേ, നിങ്ങൾ കൂടിവരുമ്പോൾ ഓരോരുത്തന്നു സങ്കീർത്തനം ഉണ്ടു, ഉപദേശം ഉണ്ടു, വെളിപ്പാടു ഉണ്ടു, അന്യഭാഷ ഉണ്ടു, വ്യഖ്യാനം ഉണ്ടു, സകലവും ആത്മികവർദ്ധനെക്കായി ഉതകട്ടെ.

വ്യാപാരമാതൃകയിലുള്ള   ദല്ലാള്‍പ്പണി ആലയങ്ങൾ

യേശു ക്രിസ്തു സ്ഥാപിച്ച സഭ സ്നേഹവും കരുതലും കര കവിഞ്ഞു ഒഴുകുന്നതായിരുന്നു. നയിക്കപ്പെടുന്നതിന് ഒരു മാനുഷിക നേതാവ് കൂടാതെ എല്ലാവരും പരിശുദ്ധാത്മാവിനാൽ നയിക്കപ്പെട്ടു. എല്ലാവരും ഹൃദയങ്ങളിൽ വഞ്ചന ഇല്ലാത്ത ശിശുക്കൾ പോലെ ആയിരുന്നു. ആദ്യ കാല സഭകളിൽ ആത്മാവിൻറ്റെ ഫലങ്ങൾ ഒഴുകുകയായിരുന്നു.

കർത്താവിൻറ്റെ ഗോതമ്പ് നിലത്തിൽ സാത്താൻ കള എറിഞ്ഞതാണ്‌ സന്ദര്‍ഭം.മത്തായി 13:25  മനുഷ്യർ ഉറങ്ങുമ്പോൾ അവൻറ്റെ ശത്രു വന്നു, ഗോതമ്പിൻറ്റെ ഇടയിൽ കള വിതെച്ചു പൊയ്‌ക്കളഞ്ഞു.

ഒരു ജോലി മാത്രം ചെയ്യുന്ന ഫലമില്ലാത്ത വിത്താണ് കള. അത് ഗോതമ്പിനു ഇടുന്ന പോഷകങ്ങൾ മുഴുവൻ വലിച്ചെടുത്തു് ഗോതമ്പിനെക്കാൾ ഉയരത്തിൽ വളർന്നു നിൽക്കും. അതിനു യാതൊരു ഫലവുമില്ല, എന്നാൽ ഫലം തരുന്ന ഗോതമ്പിനെക്കാൾ തലവനായി ഉയർന്നു നിൽക്കും.

കള സുസ്ഥാപിതാചാരമായ സഭകളും അതിലെ വേലക്കാർ നാം ഇന്നു ടിപിഎമ്മിൽ കാണുന്നവരെ പോലെയുള്ളവരുമാണ്. അവർ ദല്ലാള്‍പ്പണി ആലയങ്ങൾ പണിത്‌ അന്യോന്യം ദൈവുമായുള്ള ബന്ധം വേർപെടുത്തുകയും വിശ്വാസികളും ദൈവവുമായുള്ള ബന്ധവും തകർക്കുകയും ചെയ്തവരാണ്. ഈ ദുഷിച്ച കളകൾ പറ്റുന്നിടത്തെല്ലാം നുഴഞ്ഞു കയറിയിരിക്കുന്നു.

ദൈവവുമായുള്ള ബന്ധം വേർപ്പെടുത്തിയ ഈ ദല്ലാൾ (കള), വിശ്വാസികളോട്   ഞങ്ങൾ നിങ്ങൾക്ക് വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കാം എന്ന് അവകാശപ്പെടുന്നു. നിങ്ങൾ ഞങ്ങൾക്കും ദൈവത്തിനും മദ്ധ്യേ വരാൻ ഞങ്ങൾ എപ്പോൾ നിങ്ങളോടു ആവശ്യപ്പെട്ടു എന്ന് ഞാൻ ഇവരോട് ചോദിക്കാൻ ആഗ്രഹിക്കുന്നു? ഇവർ ദുരുപദേശം പഠിപ്പിച്ചു നിങ്ങളുടെ ആത്മീക ജീവിതത്തിൻറ്റെ അത്യന്താപേക്ഷിതമായ ഭാഗമായി തീരുന്നു. പ്രിയ വായനക്കാരെ, ഈ കളകൾ വലിച്ചെറിഞ്ഞു അവരെ നിങ്ങളുടെ വഴിയിൽ നിന്നും പുറത്താക്കാൻ ഞാൻ അഭിപ്രായപ്പെടുന്നു. നിങ്ങളുടെ ദൈവവുമായുള്ള ബന്ധത്തിന് ഇവർ ഒരു ശല്യമാണ്. ദൈവം നേരിട്ടുള്ള സ്നേഹ ബന്ധം ആഗ്രഹിക്കുന്നു. ടിപിഎംകാരെ പോലെ ആരെയും ദൈവവുമായുള്ള ബന്ധത്തിനായി ദല്ലാൾ കാരനായി വെച്ചിട്ടില്ല. ഞാനൊന്നു ചോദിക്കട്ടെ, നിങ്ങൾ ഒരു മാതാവോ പിതാവോ ആണെങ്കിൽ ഒരു അപരിചിതൻ വന്ന് നിങ്ങളുടെ കുട്ടിയുടെയും നിങ്ങളുടെയും മദ്ധ്യേയുള്ള ബന്ധം തകർക്കാൻ സമ്മതിക്കുമോ? ദൈവം ഇതിൽ നിന്നും എത്രയോ അകലെയാണ്. ഈ ദല്ലാളുമാരെ നിങ്ങൾക്കും മറ്റു സഹോദരങ്ങൾക്കും ദൈവവുമായുള്ള ബന്ധത്തിൽ നിന്നും അകറ്റേണ്ടത് നിങ്ങൾ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. എത്രയും പെട്ടെന്ന് ഈ കൈകടത്തല്‍ നിർത്തുന്നുവോ അത്രയും ഭേദമായിരിക്കും.

നിങ്ങളുടെ ഉയർച്ചയിൽ ഈ ദല്ലാളുമാർക്ക് യാതൊരു താല്പര്യവുമില്ല. നിങ്ങളുടെ പണവും സമർപ്പണവും മാത്രമേ അവർക്ക് ആവശ്യമുള്ളു.  ഒരു ബിസിനെസ്സ് സംരംഭം പോലെ നിങ്ങളെ വരുതിയിൽ നിർത്തി അവരുടെ കച്ചവടം കുട്ടുന്നതിലാണ് അവർക്ക് താല്പര്യം. ടിപിഎം ഒരു സംഘടന എന്ന നിലയിൽ കൂടുതൽ ബിസിനസ്സും കൂടുതൽ കച്ചവടവും മാത്രമേ ഉദ്ദേശമുള്ളു. നിങ്ങൾക്ക് ദൈവവുമായുള്ള ബന്ധം തകർക്കുന്നതാണ് അവരുടെ ബിസിനസ്സിന്റെ വളർച്ചയ്ക്കുള്ള പ്രതിഫലം. ഈ ബിസിനെസ്സ് നിങ്ങൾക്ക് ആദായകരമല്ല. നഷ്ട്ട കച്ചവടം നിർത്തി ദൈവവുമായി അടുത്തു വരിക.

നിങ്ങൾ ബിസിനെസ്സ് ചെയുമ്പോൾ മാർക്കറ്റ് പിടിക്കാനായി ഒരു പ്രത്യേക വില്പന ബിന്ദു [ Unique Selling Point(USP)] ഇറക്കണം. ഈ ടിപിഎം നിക്കൊലാവ്യർ ഒരു പ്രേത്യേക “USP” ഇറക്കുമതി ചെയ്തു, അതാണ് “പ്രതിഷ്ഠിക്കപ്പെട്ട ദൈവത്തിൻറ്റെ വേലക്കാർ.”  അടുത്ത പരമ്പര മൂന്നാം ഭാഗത്തിൽ നമ്മൾക്ക് ഈ  “USP” യെ പറ്റി കൂടുതലായി പഠിക്കാം.

3 Replies to “ശത്രുവിൻറ്റെ കൈവിരലടയാളങ്ങൾ – ടിപിഎം നിക്കൊലാവ്യർ (ഭാഗം-2)”

 1. ShaJl John says:
  Your comment is awaiting moderation.
  December 11, 2016 at 2:36 pm
  ShaJl John says:
  Your comment is awaiting moderation.
  December 11, 2016 at 5:19 am
  ABOVE

  Reply
  Samuel says:
  December 10, 2016 at 5:36 pm
  സഹോദര, അപ്പോസ്തോലിക സഭയുടെ അർഥം അറിയാമോ? അതൊന്നു മനസ്സിലാക്കി തന്നാൽ ഉപകാരമായിരുന്നു.
  ,,,,,,,,,,,,,,,,ഇതിനുള്ള മറുപടി ,,,,,,,,,,,,,,,,,,,,.
  ( 1) ഇതിന്റെ അർഥം അറിയില്ലാങ്കിൽ നി എതേ പെന്തകേസത്കാരൻ ആണ് ? ബൈബിൽ കൈയ്യിൽ ഉണ്ടല്ലോ മറ്റുള്ളവരുടെ കുറ്റും നോക്കി നടക്കാതെ അതേ എടുത്തേ വല്ലപ്പോഴും വായിക്കുക

  വിശുദ്ധന്മാരെ പുകഴ്ത്തുന്നതാണോ അപ്പോസ്തോലിക സഭ?

  (2) വിശുദ്ധന്മാരെ പുകഴ്ത്താർ ഇല്ലാ ?അവരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യാർ ഉണ്ട്
  ആ സ്നേഹവും ബഹുമാനവും നിന്റെ ഒന്നും ജീവിതത്തിൽ കിട്ടില്ലാ ആ നിരാശായാണേ നിങ്ങൾ ഇങ്ങനെ എഴുതുന്നതേ

  വിശ്വാസികളെ അന്ധകാരത്തിൽ വെയ്ക്കുന്നതാണോ അപ്പോസ്തോലിക സഭ?

  (3 ) വിശ്വാസികളെ അന്ധകാരത്തിൽ അല്ലാ വച്ചിരിക്കുന്നതേ വെളിച്ചത്തിൽ നടക്കാൻനാണ് പിഠിപ്പിക്കുന്നതേ നിങ്ങളെ പോലെ തിമിരം ബാധിച്ചവർ വെളിച്ചം കാണാൻ സാധിക്കില്ലാ

  വിശുദ്ധരും വിശ്വാസികളും തമ്മിലുള്ള അകലം കുട്ടുന്നതാണോ അപ്പോസ്തോലിക സഭ?

  (4) വിശുദ്ധരും വിശ്വാസികളും തമ്മിൽ ഒരു അകലവും ഇല്ലാ നേരത്തേ എഴുതിയപോലെ നിങ്ങളുടെ കണ്ണിനേ തിമിരം ബാധിച്ചതാണ്

  രുപദേശങ്ങൾ അടിച്ചേൽപ്പിക്കുന്നതാണോ അപ്പോസ്തോലിക സഭ?

  (5) ദുരുപദേശങ്ങൾ എന്താണേ പഠിപ്പിച്ചതേ ? പെണ്ണ് പിടിക്കാൻ പോകാൻ അവർ പറഞ്ഞോ അതോ മദ്യപിക്കാൻ പറഞ്ഞോ അതോ മറ്റെ എന്തങ്കിലം പാവം ചെയ്യാൻ പറഞ്ഞോ ?

  ജനങ്ങളെ അടിമകളായി കണക്കാക്കുന്നതാണോ അപ്പോസ്തോലിക സഭ?

  (6) സഭാ വിശ്വാസികളെ അടിമകളായി കണ്ടാ ചരിത്രം റ്റി പി എം ഇല്ലാ അവിടെ പണക്കാരനും പാവപ്പെട്ടവനും ഒരു പോലെയാണേ ഇതേ മനസ്സിലാകണമെങ്കിൽ സത്യസന്ധതയോടെ സഭയിൽ കടന്നു വരു .അപ്പോൾ ദൈവം കാണിച്ചുതരും

  കൊട്ടാരക്കരയിൽ ഫെയിത് ഹോമിനകത്തു ശുശ്രുഷക അമ്മിണിയെ കൊന്നു കിണറ്റിൽ ഇട്ടു നിരോദിനോട്‌ ചേർത്ത് പുറത്തെടുത്തതാണോ അപ്പോസ്തോലിക സഭ?

  (7) അമ്മിണി സഹോദരിയെ പോസ്റ്റമോർട്ടും ചെയ്യതതെ തന്റെ അച്ചൻ അയിരുന്നോ ? നിരോദ് അവരുടെ കാലിന്റെ ഇടയിൽ ആണോ കിട്ടിയതേ ? ദൈവമക്കളെ അപവാദം പറയുന്ന പിശാചുക്കൾ അന്ത്യകാലത്തേഴുന്നേക്കും നിങ്ങൾ ( 666) എജന്റ്മാർ ആണ് അല്ലേ ?

  പ്രിയസഹോദരൻമാരെ മറ്റുള്ളവരുടെ കുറ്റവും കുറവും നോക്കിയിരിക്കാതെ സ്വന്തും ജിവിതം പിശാചിനെ കൊടുക്കാതെ ദൈവത്തിനെ പ്രസാദഎന്തന്ന് അറിഞ്ഞു ജിവിക്കു ..നിത്യരാജ്യത്തിൽ എത്താനുള്ള വഴി നോക്കു മറ്റുള്ളവരെ കുറ്റും ചുമത്താൻ അവകാശം ഇല്ലാ ? ഓരോ ഹൃദയങ്ങളെയും ശോദന ചൊയ്യൂന്നതേ ദൈവം ആണ് . ഓരോരുത്തരുടെയുo പ്രവർത്തിക്കൂ തക്ക പ്രതിഫലം അവന്റെ പക്കൽ ഉണ്ടേ .
  കാലം ഇനി അധികം ഇല്ലാ അതു കൊണ്ട് സമയത്തേ തക്കത്തിൽ ഉപയോഗിക്കു .മുകളിൽ ചെല്ലുമ്പോൾ കണക്ക് കൊടുക്കെണ്ടിവരും .അപ്പോൾ നിങ്ങളെ സഹായിക്കാൻ Group Admin ആരും കാണില്ലാ ?
  നിതിയോടെ ന്യായം വിധിക്കുന്നവന്റ കൈയ്യിൽ എല്പിക്കു .

  ദൈവം നിങ്ങളുടെ ബുദ്ധിയേ പ്രാകാശിപ്പിക്കട്ടെ

 2. തെറ്റിധാരണകൾ കൂടെ കൊണ്ട് നടക്കാനുള്ളതല്ല.. തിരുത്താനുള്ളതാണ്. നാം കഴിക്കുന്ന ഭക്ഷണവും വെള്ളവും നമുക്ക് ഊർജം തരുന്നതു പോലെ… നാം വളരുന്നതിനൊപ്പം നമുക്കുള്ളിൽ പ്രവേശിക്കപ്പെട്ട എല്ലാ മാലിന്യങ്ങളുടേയും ഈഗോയും… അഹങ്കാരവും.. മറ്റുള്ളവനെ മാനിക്കാനുള്ള മടിയും വളരുന്നു. നമുക്ക് ഇടയിൽ നിൽക്കുന്ന ആളുകൾ സ്വാർത്ഥരായ് മാറുമ്പോൾ അവരുടെ ശീലങ്ങൾ വികൃതമാകുമ്പോൾ സഹപ്രവർത്തകർ അപമാനിതർ ആകും. എനിക്ക് കുറേ വ്യക്തികളെ കുറിച്ച് അറിയാം.. സ്വന്തം നാവിന്റെ സംതൃപ്തിക്ക് വേണ്ടി.. കൂട്ടുകാരന്റെ സ്നേഹത്തിന് വേണ്ടി… വിശ്വസ്ഥ സുഹ്രുത്ത് എന്ന് വരുത്തി തീർക്കാൻ നട്ടാൽ കിളിർക്കാത്ത നുണ പറഞ്ഞ് പ്രചരിപിക്കുന്നത്.. വർഷങ്ങൾക്ക് ശേഷം കുറ്റബോധം കൊണ്ട് വീർപ്പുമുട്ടി ചിലർ ക്ഷമ പറയാൻ വിളിക്കുമ്പോൾ ആണ് പണ്ട് ഇങ്ങനെയൊക്കെ നടന്നിരുന്ന് എന്നറിയുന്നത്. അപ്പോഴും ചിരിക്കാൻ ഞാൻ ശ്രമിക്കാറുണ്ട്.. ദൈവം അറിയാത് ഒന്നും സംഭവിക്കില്ലന്ന വിശ്വാസവും തുണയാണ്.വളരെ വിനീതമായിട്ട് അഭ്യർത്ഥിക്കട്ടെ.. ഒരു കൊലപാതകത്തിന് തുല്യമാണ് മനുഷ്യനെ മാനസികമായ് അപമാനിച്ച് തകർക്കുന്നത്.. നീ നിന്റെ അമ്മയ്ക്ക് മാത്രമല്ല മകൻ.. ദൈവത്തിനും കൂടിയാ… ആ ദൈവം” തക്ക സമയത്ത് നിന്നെ ഉയർത്തേണ്ടതിന്.. അവന്റെ ബലമുള്ള കൈ കീഴിൽ താണിരിക്ക “യാണ് വേണ്ടത്. മക്കളും മാതാപിതാക്കളുമടങ്ങുന്നത് മാത്രമല്ല കുടു:ബം.കൂട്ടമായ് കൂടി നിൽക്കുന്നതെന്തും കുടു: ബമാണ്.. വ്യക്തികൾ കൂടി ചേരുമ്പോളാണല്ലോ ഈ കുടു:ബങ്ങൾ രൂപം കൊള്ളുന്നത്. അതിനകത്ത് വിഷം തളിക്കരുത്.. ഭയംകുത്തിവയ്ക്കരുത്.. നിസാര മനുഷ്യനാണ്.. പരാചയപ്പെട്ടു പോയാൽ നിലനിൽപ്പില്ലാത് വരും.. ഈ സോഷ്യൽ മീഡിയായിൽ തന്നെ വെറുതെ പരദൂഷണം പറയുന്നവർ ഉണ്ട്.ഒപ്പം നിൽക്കുന്നവരെ തമ്മിലടിപ്പിച്ച് ധീരരാകുന്നവർക്ക് ഇത് മാനസീക രോഗമാണ്. വികൃതമായ മനസിന്റെ വിലാപമാണ്…ഓർക്കുക.” ഒരാളുടെ മുഖത്ത് ചെളി തേയ്ക്കണമെങ്കിൽ ആദ്യം സ്വന്തം കൈയിൽ ചെളി പറ്റിയിരിക്കണം.. ” ആരേയും അപമാനിക്കരുത്… ഒരാളെ കുറിച്ചും മോശം കാര്യങ്ങൾ പ്രചരിപ്പിക്കരുത്. കാലം നിങ്ങൾക്ക് കരുതി വച്ചു തരുന്ന ദയയില്ലാത്ത അനുഭവങ്ങൾ ആയിരിക്കും ഇതിൽ നിന്ന് നിങ്ങൾക്ക് കിട്ടുന്ന ലാഭം. ചില കാര്യങ്ങൾ കേൾക്കുമ്പോൾ ഇങ്ങനെ ചിന്തിക്കാൻ തോന്നിപോകുന്നു. പുതിയ വർഷമെങ്കിലും തീരുമാനിക്കുക.. എന്റെ പ്രവർത്തി കൊണ്ടോ… സംസാരം കൊണ്ടോ.നിസംഗത കൊണ്ടോ…. അറിവില്ലായ്മ കൊണ്ടോ ഒരാളുടെ പോലും ജീവിതത്തിൽ മുറിവുകൾ ഉണ്ടാക്കാൻ ഞാൻ ശ്രമിക്കില്ലന്ന്.. അതൊരു സുവിശേഷമാണ്. സ്നേഹ മനസിന്റെ സുവിശേഷം.
  Courtesy…….

  1. ഷാജി യുടെ ഗുണപാഠ കഥകൾ കേട്ടു നിത്യ സന്തോഷത്തിനു ഒരുങ്ങുവാനല്ല വിശുദ്ദ ബൈബിൾ പഠിപ്പിക്കുന്നത്. . അതുകൊണ്ടു വീട്ടിൽ മക്കളുണ്ടെങ്കിൽ അവരോടു പറയുക . ടിപിഎം ന്റെ പഠിപ്പിക്കലുകൾ ദൈവവചനത്തിൽ നിന്നുള്ളതല്ല , ഈവിഷയമാണ് ഇവിടെ ചർച്ച ചെയുന്നത്

Leave a Reply

Your email address will not be published. Required fields are marked *