പുൽപിറ്റിൽ നിന്നുള്ള പൊങ്ങച്ചവും അഹങ്കാരവും

കൊട്ടാരക്കര ടിപിഎം കൺവെൻഷനിൽ പാസ്റ്റർ എം ടി തോമസ്സിൻറ്റെ പ്രസംഗം ഈ ആർട്ടിക്കിൾ എഴുതാൻ എനിക്ക് പ്രേരണയായി. ടിപിഎം ശുശ്രുഷകരുടെ ധിക്കാരം നമ്മൾ വീണ്ടും വീണ്ടും പല ആർട്ടിക്കിളിൽ കൂടെ  ഉയർത്തി കാണിച്ചുകൊണ്ടിരിക്കുന്നു. പാസ്റ്റർ എം ടി തോമസ് വ്യാഴാഴ്ച രാത്രി കൊട്ടാരക്കര ടിപിഎം കൺവെൻഷനിൽ നടത്തിയ പ്രസംഗം നമ്മുടെ  അവകാശവാദത്തിൻറ്റെ കണ്ണഞ്ചിക്കുന്ന സാക്ഷ്യം ആണ്. ക്രൂശിൽ പൂർത്തിയായ ക്രിസ്തുവിൻറ്റെ വേലയെ കുറിച്ച് പറയേണ്ടതിനു പകരം തങ്ങളുടെ പ്രതിഷ്ടയെ പൊക്കി പറയുന്നത് കേട്ടപ്പോൾ എനിക്ക് അദ്ദേഹത്തോട് സഹതാപം തോന്നുന്നു. ദുർഭാഗ്യവശാൽ, മിക്കവാറും എല്ലാ ടിപിഎം ശുശ്രുഷകരും യേശുവിനേയും അദ്ദേഹത്തിൻറ്റെ വേലകളേയും മൂലക്ക് തള്ളിയിട്ടിട്ട് തങ്ങളുടെ പ്രതിഷ്ട അവരുടെ പ്രസംഗങ്ങളുടെ കേന്ദ്ര ബിന്ദു ആക്കുന്നു. ഞാൻ എൻറ്റെ ലോക്കൽ സഭയിലെ ചില പ്രസംഗങ്ങളുടെ  കണക്കുകൾ പരിശോധിച്ച് അവർ എന്തുമാത്രം യേശുവിനെ പറ്റി പറയുന്നു എന്ന് നോക്കാറുണ്ട്. അവരുടെ പ്രസംഗങ്ങളിൽ യേശുവിനെ പറ്റി ക്ഷണികമായ ഒരു പരാമര്‍ശം ഉണ്ടെങ്കിൽ പോലും ഞാൻ സന്തുഷ്ടനാണ്. ടിപിഎം ലോകത്തിൽ യേശു ഏറ്റവും പിന്തള്ളപ്പെട്ടിരിക്കുന്നു.

പാസ്റ്റർ എം ടി തോമസ്സിൻറ്റെ കൊട്ടാരക്കര ടിപിഎം കൺവെൻഷനിലേക്ക് തിരിച്ചു വരാം. സീയോനിലേക്കും പുതിയ യെരുശലേമിലേക്കും പോകാനുള്ള പ്രതിഷ്ട ഊന്നിപ്പറഞ്ഞു. പ്രതിഷ്ട സ്വർഗ്ഗത്തിൽ (സീയോനും പുതിയ യെരുശലേമും ടിപിഎമ്മിൻറ്റെ കാഴ്ചപ്പാടിൽ) പോകുന്നതിനു പര്യാപ്തം ആയിരുന്നുവെങ്കിൽ ക്രിസ്തു ക്രൂശിൽ മരിക്കേണ്ട ആവശ്യം ഇല്ലായിരുന്നു എന്ന് ഞാൻ അവരെ ഓർപ്പിക്കട്ടെ.

സാംസണുമായുള്ള സാദൃശ്യം

സാംസണ് പ്രതിഷ്ട നഷ്ടപ്പെട്ടപ്പോൾ ബലഹീനനായി എന്ന് തൻറ്റെ പ്രസംഗത്തിൽ അദ്ദേഹം പറയുന്നു. ഒരു കോണിലൂടെ നോക്കുമ്പോൾ അത് ശരിയാണ്. എന്നാൽ ദൈവത്തിൻറ്റെ ദൃഷ്ടിയിൽ, സാംസൺറ്റെ ജീവിതത്തിൽ അങ്ങനെ അനുവദിച്ചത് അവൻറ്റെ ശക്തി പ്രതിഷ്ടയിൽ അല്ലെന്നു തെളിയിക്കുവാൻ വേണ്ടി ആയിരുന്നു. സാംസൺ തൻറ്റെ ശക്തി തലയിലെ ഏഴു ജട നൂല്പാവിൽ നിന്നാണ് വരുന്നത് എന്ന് ചിന്തിച്ച്  വിഡ്ഢി സ്വർഗ്ഗത്തിൽ ജീവിക്കുകയായിരുന്നു. ഇത് സാംസൺ ദെലീലയോട്  പറഞ്ഞതു പോലെ എല്ലാ ടിപിഎം ശുശ്രുഷകരും പരസ്യമായി ജനക്കൂട്ടത്തോട് തങ്ങളുടെ പ്രതിഷ്ടയെ പറ്റി പുകഴ്ത്തുന്നു. സാംസൻറ്റെ കേസിൽ, ദൈവം അദ്ദേഹത്തിൻറ്റെ തല മുണ്ഡനം ചെയ്ത് ഒരു ദൂത് അവനെ അറിയിച്ചു. ദൈവം ഗോപ്യമായി സാംസൺ അറിയാൻ ആഗ്രഹിച്ച സന്ദേശം എന്തായിരുന്നു? അത് ” വിഡ്ഢിയായ സാംസൺ നിൻറ്റെ ശക്തി നിൻറ്റെ മുടിയിൽ അല്ല എൻറ്റെ കരങ്ങളിൽ ആകുന്നു.” അവൻ സത്യം മനസ്സിലാക്കിയപ്പോൾ, ദൈവ സന്നിധിയിൽ താണിരുന്നു ദൈവത്തോട് തന്നെ  ശക്തീകരിക്കേണ്ടതിനായി അപേക്ഷിച്ചു എന്ന് ന്യായാധിപന്മാർ 16:28 വെളിപ്പെടുത്തുന്നു. 30->o  വാക്യത്തിൽ സാംസൺ തലയിൽ ഏഴു ജട നൂല്പാവ് ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ ഫെലിസ്ത്യരെ കൊന്നു എന്ന് കാണുന്നു.

ടിപിഎം പ്രാസംഗികർ അവൻറ്റെ തലയിലെ മുടി വീണ്ടും വളർന്നത് കൊണ്ടാണ് ഇത് സംഭവിച്ചത് എന്ന് 22->0 വാഖ്യം എടുത്തു സമർത്ഥിക്കാൻ ശ്രമിക്കും. അവൻറ്റെ തലയിലെ മുടി വളർന്നു എന്നത് സത്യമാണ്, എന്നാൽ അവൻറ്റെ തല മുണ്ഡനം ചെയ്തപ്പോൾ അവൻറ്റെ പ്രതിഷ്ട നഷ്ട്ടപ്പെട്ടു. ദൈവം നാസീർവ്രതത്തിന് പ്രാധാന്യം കൊടുത്തിരുന്നെങ്കിൽ സാംസണെ ശക്തി നഷ്ട്ടപ്പെട്ട ശേഷം ശക്തികരിക്കേണ്ട ആവശ്യം ഇല്ലായിരുന്നു. പ്രതിഷ്ട അല്ല ദൈവത്തിലുള്ള വിശ്വാസം ആണ് ഓരോ വ്യക്തിയെയും ശക്തീകരിക്കുന്നതെന്ന് എല്ലാവർക്കും അറിയാം. പ്രതിഷ്ടയിൽ ശക്തി ഉണ്ടെങ്കിൽ, ആയിര കണക്കിന് പ്രതിഷ്ഠിക്കപ്പെട്ട ശുശ്രുഷകന്മാർ ഇരിക്കുന്ന പ്രത്യേക രോഗശാന്തി ശുശ്രുഷയിൽ അത്ഭുതകരമായ സൗഖ്യം എന്തുകൊണ്ട് സംഭവിക്കുന്നില്ല? സത്യത്തിൽ, അവരുടെ പ്രതിഷ്ട ഭയങ്കര നിഗളം ആയതിനാൽ ദൈവം അവരുടെ ഇടയിൽ പ്രവർത്തിക്കുന്നില്ല. എൻറ്റെ പ്രിയ ടിപിഎം വേലക്കാരെ, നിങ്ങളുടെ പ്രതിഷ്ടയുടെ പൊങ്ങച്ചം നിർത്തിയിട്ട് യേശു ക്രിസ്തുവിനേയും അവൻറ്റെ ക്രൂശിൽ പൂർത്തിയായ വേലകളേയും കുറിച്ച് ഉയർത്തി പറയുക.

 

സ്നാപക യോഹന്നാൻ – ഒരു ചോദ്യം

ആ സന്ദേശത്തിലെ അടുത്ത വിഷയം സ്നാപക യോഹന്നാൻ ആയിരുന്നു. സ്നാപക യോഹന്നാൻ സീയോനിലോ പുതിയ യെരുശലേമിലോ പോകത്തില്ല എന്ന് പറഞ്ഞുള്ള ആദ്ദേഹത്തിൻറ്റെ ധിക്കാരം ശ്രദ്ധിച്ചോ? ദൈവത്തിന് മാത്രമുള്ള മഹത്വം അപഹരിക്കാനുള്ള ഒരു വ്യക്തിയുടെ ധൈര്യം എനിക്ക് മനസ്സിലാകുന്നില്ല. യെശയ്യാവ് 42:8  ൽ ദൈവം പറയുന്നു, “ഞാൻ യഹോവ അതുതന്നേ എൻറ്റെ നാമം; ഞാൻ എൻറ്റെ മഹത്വം മറ്റൊരുത്തന്നും എൻറ്റെ സ്തുതി വിഗ്രഹങ്ങൾക്കും വിട്ടുകൊടുക്കയില്ല.” നമ്മൾ ദൈവ മഹത്വത്തെ പറ്റി സംസാരിക്കുമ്പോൾ അതിന് പല വശങ്ങൾ ഉണ്ടെന്നും ദൈവത്തിൻറ്റെ എല്ലാ പ്രവർത്തനങ്ങളും ദൈവ മഹത്വത്തിൻറ്റെ ഭാഗമാണെന്നും മനസ്സിലാക്കണം. സ്വർഗ്ഗത്തിൽ സ്ഥലം അനുവദിച്ചു കൊടുക്കാൻ ദൈവം ഒരു മനുഷ്യനെയും നിയോഗിച്ചിട്ടില്ല. ഇത് പിതാവായ ദൈവത്തിൻറ്റെ മാത്രം തീരുമാനം ആണ്. സ്വർഗ്ഗത്തിൽ ആര് എവിടെ ഇരിക്കണം എന്ന് ഏതെങ്കിലും ഒരു വ്യക്തി തീരുമാനിച്ചാൽ, അവൻ ദൈവത്തിൻറ്റെ മഹത്വം എടുക്കാൻ ശ്രമിക്കുകയാണ്. സത്യത്തിൽ, അവർ ഒരു വിധത്തിൽ ഞങ്ങൾക്ക് യേശുവിനേക്കാൾ കൂടുതൽ അറിവുണ്ടെന്ന് സ്ഥാപിക്കാൻ ശ്രമിക്കുകയല്ലെ.. അവർ മർക്കോസ് 10:35-40 വായിച്ചെങ്കിൽ എന്ന് ഞാൻ അറിയാതെ ആഗ്രഹിച്ചു പോകുന്നു.

 

ടിപിഎം അവരുടെ സ്വന്തം ഉപദേശം തെറ്റെന്നു തെളിയിക്കുന്നു.

ഈ സന്ദേശത്തിലെ പ്രധാന ഭാഗം നമ്മുക്ക് നോക്കാം. യോഹന്നാൻ സീയോനിലോ പുതിയ യെരുശലേമിലോ പോകുകയില്ലെന്ന് അദ്ദേഹം പറഞ്ഞു. അത് എന്തുകൊണ്ട്? ടിപിഎം വേലക്കാരുടെ സീയോനിൽ  പോകും എന്നുള്ള പൊങ്ങച്ച നിറഞ്ഞ അവകാശവാദം അവരുടെ ബ്രഹ്മചര്യ ആണെങ്കിൽ, യോഹന്നാന് അവിടെ പോകുവാൻ അവരേക്കാളും കൂടുതൽ യോഗ്യതയുണ്ട്.  ടിപിഎം വേലക്കാർക്ക് യോഹാന്നാൻറ്റെ അടുത്തു പോലും ചെല്ലുവാനുള്ള യോഗ്യത ഇല്ല. സീയോനിലേക്ക് പോകുവാനുള്ള യോഗ്യത അവരുടെ ബ്രഹ്മചര്യം ആണെന്ന് ടിപിഎം വേലക്കാർ ചിന്തിക്കുന്നുവെങ്കിൽ, യോഹന്നാൻ അവിവാഹിതൻ ആയിരുന്നു എന്ന് ഓർക്കുക. കൂടാതെ, ടിപിഎം വേലക്കാരുടെ  കണ്ണഞ്ചിപ്പിക്കുന്ന വെളുത്ത തിളങ്ങുന്ന (പാവപ്പെട്ട സഹോദരിമാരാൽ അലക്കപ്പെട്ട) വസ്ത്രങ്ങൾക്ക് പകരം അദ്ദേഹത്തിൻറ്റെ വസ്ത്രം ഒട്ടകത്തിൻറ്റെ രോമം കൊണ്ടുള്ളത് ആയിരുന്നു. ടിപിഎം വേലക്കാരുടെ വിഭവ സമൃദ്ധമായ ആഹാരത്തിന് (കോഴി, ആട്, വില കൂടിയ മത്സ്യം മുതലായവ) പകരം അദ്ദേഹം വെട്ടുക്കിളിയും കാട്ടു തേനും ഭുജിച്ചു (മത്തായി  3:4). ഈ ലോകത്തിലെ എല്ലാവരേക്കാളും അദ്ദേഹം പ്രതിഷ്ട ഉള്ളവൻ ആയിരുന്നു. അതേപറ്റി ചിന്തിച്ച് യേശു പറഞ്ഞു, മത്തായി 11:11സത്രീകളിൽനിന്നു ജനിച്ചവരിൽ യോഹന്നാൻസ്നാപകനെക്കാൾ വലിയവൻ ആരും എഴുന്നേറ്റിട്ടില്ല; സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും ചെറിയവനോ അവനിലും വലിയവൻ എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.

യേശു ഇത് പറയാനുള്ള  കാരണം എന്ത്?? നമ്മുടെ ശ്രേഷ്ഠത പ്രതിഷ്ടയിൽ അല്ല, പിന്നെയോ അവൻറ്റെ ക്രൂശിൽ പൂർത്തീകരിച്ച വേലയിൽ ഉള്ള വിശ്വാസമാണ് എന്ന് എല്ലാവരും അറിയണമെന്ന് യേശു ആഗ്രഹിച്ചു.

ഉപസംഹാരം

സത്യം മനസ്സിലാക്കുന്നതു വരെ അപ്പോസ്തോലനായ പൗലോസ് ധാരാളം പ്രതിഷ്ടകളും അവയെ എപ്പോഴും ഉയർത്തി കാട്ടുകയും ചെയ്യുന്ന ഒരു വ്യക്തി ആയിരുന്നു. പ്രതിഷ്ട ഒന്നുമല്ല എന്ന് മനസ്സിലാക്കിയപ്പോൾ, അദ്ദേഹം എടുത്ത കുമ്പസാരം ആണ്  ഗലാത്യർ 6:14 “എനിക്കോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻറ്റെ ക്രൂശിൽ അല്ലാതെ പ്രശംസിപ്പാൻ ഇടവരരുതു; അവനാൽ ലോകം എനിക്കും ഞാൻ ലോകത്തിന്നും ക്രൂശിക്കപ്പെട്ടിരിക്കുന്നു.” ഇതാണ് എല്ലാ ടിപിഎം വേലക്കാരോടുമുള്ള എൻറ്റെ വിനീതമായ അപേക്ഷ. വെള്ള അണിഞ്ഞ പുരുഷനും സ്ത്രീയും പുൽപിറ്റിൽ നിന്നും പറയുന്ന എന്തും കണ്ണടച്ച് വിശ്വസിക്കുന്നതിനു പകരം ബെരോവയിലെ ജനങ്ങളെ പോലെ അത് വചനാടിസ്ഥാനത്തിൽ ആണോ എന്ന് ദയവായി പരിശോധിക്കുക.

ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ

One Reply to “പുൽപിറ്റിൽ നിന്നുള്ള പൊങ്ങച്ചവും അഹങ്കാരവും”

  1. എംടി തോമസ് ഈ ടിപിഎം ദുരുപദേശത്തെ പച്ചയായി തുറന്നു കാണിച്ചു , ഇതു കേട്ടിട്ടുപോലും ശരിക്കുമുള്ള ഉപദേശത്തെ തേടി എത്രയാളുകൾ പോയി ? ഇല്ല , ….. ഒരാൾ ജോസ് കാരക്കൽ ആസനസ്ഥനായിരിക്കുന്ന സ്ഥലത്തു നിന്നും , 60 വയസിനു മുകളിലുള്ള ഒരാൾ , എതിർക്കാൻ കഴിവില്ലാത്തതിനാൽ തിരിച്ചു തന്റെ വീട്ടിൽ പോയി എന്നറിയുവാൻ കഴിഞ്ഞു . പക്ഷെ താൻ ഇന്നും താൻ ദുരുപദേശകർ നടത്തുന്ന ടിപിഎം കൂട്ടായ്മയിൽ തന്നെ പോകുന്നു . ഇത്രയും തെളിവുകൾ കൊടിത്തിട്ടും , :അടിക്കേണ്ട അമ്മാവാ ഞാൻ നന്നാകാതില്ല : എന്ന ഉറച്ച തീരുമാനം എടുത്തിരിക്കുന്ന ടിപിഎം വിശ്വാസികളെയും നമ്മൾ പ്രശം സിക്കണം . വിവാഹം കഴിക്കാതെ ഇവർ ചെയ്യുന്ന വേലയാണ് പോലും സിയോൺ വിളി , യൂദാ യുടെ ലേഖനം നാലാം വാക്യം ടിപിഎം തന്നെയല്ലേ ? ഇതാണ് ടിപിഎം . മണ്ണൂർ (അഞ്ചലിനടുത്തു ) എന്ന ഇടത്തു ടിപിഎം മും സിപിഎം എന്ന ഇവരുടെ മാതൃ സങ്കടനയും പ്രവർത്തിക്കുന്നു , ടിപിഎം ഷണ്ണമാരുടെ സിയോൺ പ്രസംഗിക്കുമ്പോൾ , സിപിഎം വിവാഹം കഴിച്ചു ഭാര്യ യോടുത്തു താസിച്ചു പ്രവർത്തിക്കുന്ന ആളുകൾക്കുള്ള സിയോൺ ഉണ്ടെന്നു പ്രസംഗിക്കുന്നു . രണ്ടിനും ആധാരം ബൈബിൾ ആണെന്നും ഓർക്കണം , വേഷം ഒന്ന് , പാട്ടുകൾ ഒന്നു , ഇതിൽ നിന്നും തലയ്ക്കു വല്ല ബോധവും ഉള്ളവന്മാരാണോ ഇതിന്റെ രണ്ടിന്റെയും നേതാക്കന്മർ എന്ന് ചിന്ദിക്കുക , തന്നെത്താൻ വഞ്ചിതരാകാൻ തയാറായി നിൽക്കുന്ന ഇതിലെ വിശ്വാസികളെ എങ്ങനെ ഉപദേശിക്കാൻ ? ശരിക്കും ഉള്ള ബർബ്ബരൻ മാർ ടിപിഎം സിപിഎം കാരാണ്. ബോധം ദൈവം കൊടുക്കട്ടെ , പ്രാർഥിക്കാം

Leave a Reply

Your email address will not be published. Required fields are marked *