ടിപിഎം പ്രാസംഗികരുടെ വഞ്ചനകളുടെ മൂര്‍ദ്ധന്യാവസ്ഥ

തിരിച്ചു വരാൻ സാധിക്കാത്തവണ്ണം ടിപിഎം പാസ്റ്റർമാരുടെ വഞ്ചന അതിൻറ്റെ മൂര്‍ദ്ധന്യാവസ്ഥയിൽ എത്തിയിരിക്കുന്നു. ചില വർഷങ്ങൾക്ക് മുൻപ് ഇൻറ്റർനാഷണൽ യൂത്ത് ക്യാമ്പിൽ FAQ സെക്ഷനുള്ള പ്രതികരണമാണ് ഈ ആർട്ടിക്കിൾ. ചോദ്യം മരുന്നിനെ കുറിച്ചും എന്തുകൊണ്ട് മരുന്ന് ഉപയോഗിക്കുന്നത് തെറ്റ് എന്നതിനെ കുറിച്ചും ആയിരുന്നു. 20 മിനിറ്റ് ദൈര്‍ഘ്യം വരുന്ന ഈ ഭാഗത്തെ ഒരിക്കൽ പോലും വേദപുസ്തക പരാമര്‍ശങ്ങളോ അവരുടെ ഉദ്യമം വേദപുസ്തക അടിസ്ഥാനത്തിൽ ന്യായീകരിക്കാനോ ശ്രമിക്കാഞ്ഞത് എന്നെ കൂടുതൽ അമ്പരപ്പിക്കുന്നു. അവസാന നിമിഷത്തിൽ പ്രാസംഗികൻ ഒരു ബന്ധവുമില്ലാത്ത വാഖ്യം എടുത്തു വളച്ചൊടിച്ച് ടിപിഎമ്മിൻറ്റെ ദുരുപദേശത്തിനു അനുരൂപമാക്കുന്നു. പൂർണതയോടു ഏറ്റവും അടുത്തെത്തുള്ളതെന്ന് അവകാശപ്പെടുന്ന ഒരു സഭയുടെ, ദൈവ വചനത്തിന്  അനുസരിച്ചല്ലാതുള്ള ഉപദേശങ്ങൾ നിങ്ങളുടെ മാനസ്സിക കായീകാഭ്യാസത്തെ പറ്റി ധാരാളം വ്യക്തമാക്കുന്നു.

 

                ബ്രദർ തേജു

ടിപിഎം അവകാശവാദം 1.

ദൈവം മനുഷ്യന് ബുദ്ധി കൊടുത്തു, മനുഷ്യൻ ആ ബുദ്ധി മരുന്ന് ഉണ്ടാക്കാൻ ഉപയോഗിച്ചു. ഇത് വാസ്തവം അല്ല. മരുന്നിൻറ്റെ ഉറവിടം പിശാച് ആണെന്നതാണ് ഞാൻ പറയാൻ ഉദ്ദേശിക്കുന്ന ആദ്യത്തെ വിഷയം.

ഞങ്ങളുടെ വിശകലനം :

വളരെ ദുഖത്തോടെ പറയട്ടെ, ഇത് കടിച്ചാൽ പൊട്ടാത്ത പച്ച കള്ളമാണ്. എല്ലാത്തിൻറ്റെയും സൃഷ്ട്ടാവ് ദൈവമാണ്.  ദൈവം സൃഷ്ട്ടിച്ച നൂറു കണക്കിന് ഔഷധ ഗുണമുള്ള ചെടികളും സസ്യങ്ങളും ഉണ്ട്.

കൊലോ. 1:16:സ്വർഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും സിംഹാസനങ്ങൾ ആകട്ടെ കർത്തൃത്വങ്ങൾ ആകട്ടെ വാഴ്ചകൾ ആകട്ടെ അധികാരങ്ങൾ ആകട്ടെ സകലവും അവൻ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു; അവൻ മുഖാന്തരവും അവന്നായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.” ദൈവം പറഞ്ഞ പ്രകാരം  അത്തിപ്പഴക്കട്ട  കൊണ്ടുവന്ന് പരുവിന്മേൽ വെച്ചപ്പോൾ ഹിസ്കീയാവ് സൗഖ്യവാനായി. അത്തിക്ക് പരുവും ത്വക്ക് രോഗങ്ങളും സൗഖ്യമാക്കാനുള്ള ഔഷധ ഗുണമുണ്ടെന്നു ഇപ്പോൾ നമ്മുക്ക് എല്ലാവർക്കും അറിയാം. എണ്ണയും വീഞ്ഞും ചികിത്സക്കായി ഉപയോഗിച്ച പല ഉദാഹരണങ്ങൾ വേറെയും ബൈബിളിൽ ഉണ്ട്. നിത്യതയെ പറ്റി പറയുമ്പോൾ യെഹെസ്കേൽ 47:12 പറയുന്നു, “അവയുടെ ഫലം തിന്മാനും അവയുടെ ഇല ചികിത്സക്കും ഉതകും

ഔഷധം ദൈവ സൃഷ്ടിയാണെന്ന് ദൈവ വചനം വ്യക്തമാക്കുമ്പോൾ ആ സ്വഭാവം വഞ്ചകന് കൊടുക്കുന്നത് അങ്ങേയറ്റം വെറുപ്പുളവാക്കുന്നു. ഒരു സഭയുടെ തെറ്റായ ഉപദേശങ്ങൾ കാരണം ദൈവ മഹിമ പിശാചിന് കൊടുക്കുമ്പോൾ എന്തോ വലിയ കുഴപ്പം ഉണ്ടെന്നു മനസ്സിലാക്കാം.

ടിപിഎം അവകാശവാദം 2

ഞാൻ തുടരുന്നതിനു മുൻപ്, ഒരു അപേക്ഷയുണ്ട്, ദയവായി ഈ ഉത്തരം ഇൻറ്റർനെറ്റിൽ അപ്‌ലോഡ് ചെയ്യരുത്. അതിനു ചില കാരണങ്ങൾ ഉണ്ട്, ദയവായി അനുസരിക്കുക.

ഞങ്ങളുടെ വിശകലനം :

ഇത് എന്ത് കൊണ്ടാണെന്ന് ചിന്തിച്ച് ഞാൻ അത്ഭുതപ്പെടുന്നു. ഞാൻ പ്രസംഗിക്കുന്നത് സത്യമാണെന്ന് ഉറപ്പുണ്ടെങ്കിൽ മറ്റുള്ളവർ അത് കേൾക്കുന്നത് എന്തുകൊണ്ട് ഭയപ്പെടണം? യേശു ശിഷ്യന്മാരോട് തൻറ്റെ പഠിപ്പിക്കലിൻറ്റെ ചില ഭാഗങ്ങൾ ഈ ലോകത്തിൽ നിന്നും ഒളിച്ചു വെയ്ക്കാൻ, മറച്ചു വെയ്ക്കാൻ പറഞ്ഞുവോ? പൗലോസ് തൻറ്റെ ലേഖനങ്ങളിൽ താൻ പഠിപ്പിക്കുന്നത് മറ്റുള്ളവരുമായി പങ്കിടരുതെന്നു നിർദ്ദേശിച്ചോ? നിങ്ങൾ അറിഞ്ഞിരിക്കുന്ന സത്യം ടിപിഎമ്മിൻറ്റെ മേൽനോട്ടത്തിൽ അല്ലാതെ മറ്റാരും കേൾക്കരുതെന്നു പറയുന്നത് ക്രിസ്തു സ്വഭാവം അല്ല. വ്യാജം സത്യമാണെന്ന് വിശ്വസിപ്പിച്ച്  സ്വമനസ്സാലെ കപടപ്രകടനം നിങ്ങളുടെ സഭയിൽ നടക്കുമ്പോൾ അത് വഞ്ചനയാണ്.

ലൂക്കോസ്  11:33വിളക്കു കൊളുത്തീട്ടു ആരും നിലവറയിലോ പറയിൻകീഴിലോ വെക്കാതെ അകത്തു വരുന്നവർ വെളിച്ചം കാണേണ്ടതിന്നു തണ്ടിന്മേൽ അത്രേ വെക്കുന്നതു.

ടിപിഎം അവകാശവാദം 3

ഔഷധത്തിൻറ്റെ ഉറവിടം എന്തുകൊണ്ട് പൈശാചികമാണെന്ന് ഞാൻ പറയാം. എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക എടുത്തു് “ഹിസ്റ്ററി ഓഫ് മെഡിസിൻ” എന്ന വിഷയത്തിൽ “റൂട്സ് ഓഫ്  വെസ്റ്റേൺ മെഡിസിൻ – ഏർലി  ഗ്രീസ്”  ഭാഗം നോക്കുക. അത് ഇങ്ങനെ തുടങ്ങുന്നു. മാന്ത്രികശക്തിയിൽ നിന്നും സയൻസിലേക്കുള്ള രൂപാന്തരം വളരെ പതുക്കെ നൂറ്റാണ്ടുകളോളം നീണ്ടു നിന്നു. ഇത് ഞാൻ പറയുന്നതല്ല, ഒരു ലൗകികമായ പുസ്തകം പറയുന്നു. നൂറ്റാണ്ടുകളിലൂടെ അത്ഭുതം സയൻസ് ആയിത്തീർന്നു. അസ്ക്കിലെപിയൂസ് എന്നറിയപ്പെടുന്ന രോഗശാന്തിയുടെ ദേവനെ കുറിച്ച് പറയുന്നു. പുരാതന  ഗ്രീസിൽ ഈ ദേവന് സമർപ്പിക്കപ്പെട്ട ധാരാളം മന്ദിരങ്ങൾ ഉണ്ടായിരുന്നു. ഈ താവളത്തിലേക്ക് രോഗികളെ കൊണ്ടുവന്നിരുന്നു എന്ന് എഴുതിയിരിക്കുന്നു. ഈ മന്ദിരങ്ങൾ ആധുനിക ആശുപത്രികളുടെ ആദ്യരൂപം ആകുന്നു. അങ്ങനെ ഈ മന്ദിരങ്ങൾ ആശുപത്രികൾ ആയിത്തീർന്നു എന്ന്  എൻസൈക്ലോപീഡിയ പറയുന്നു  

ഞങ്ങളുടെ വിശകലനം :

ഇത് അന്യോന്യവിരുദ്ധമായാ വളരെ വികലമായി മെനഞ്ഞെടുത്ത വാദം ആണ്. അന്യോന്യവിരുദ്ധം പരാജയപ്പെട്ട വാദത്തിൻറ്റെ ലക്ഷണമാണ്. ഞാൻ നേരത്തെ പറഞ്ഞതുപോലെ ഔഷധത്തിൻറ്റെ ഉടവിടം പിശാചല്ല, ദൈവമാണ്.

തേജു നിങ്ങൾക്ക് പൂർണ വിവരം വെളിപ്പെടുത്തുന്നില്ല. വാസ്തവത്തിൽ ആധുനിക ഔഷധം മനുഷ്യർ നൂറ്റാണ്ടുകളായി എല്ലാ സംസ്കാരത്തിൽ നിന്നും പഠിച്ച മിശ്രണം ആണ്, അല്ലാതെ ഗ്രീക്ക് കാരുടെ മാത്രം അല്ല. ഗ്രീക്ക് മെഡിസിൻ BC 700 ന് ശേഷം മാത്രമാണ് പ്രസക്തമായത്. BC 1000 ൽ എഴുതപ്പെട്ട ഔഷധ പുസ്തകങ്ങൾ ബാബിലോണിയക്കാരുടെ കൈവശം ഉണ്ടായിരുന്നു. ഈജിപ്ത് കാരുടെ പക്കൽ ഇത് ഏതാണ്ട് BC 1800 കാലയളവിലെ ഉണ്ടായിരുന്നു. ഇന്ത്യയുടെ ആയുർവേദം ഏതാണ്ട് BC 5000 മുതൽ ഉണ്ട്. ലോകത്തിൽ ആദ്യമായി നടന്ന ഓപ്പറേഷൻ (ശാസ്‌ത്രജ്ഞന്മാരുടെ കണക്കനുസരിച്ച്) BC 4000 ൽ ആയിരുന്നു. ഇതിൽ നിന്ന് എന്ത് ഊഹിക്കാം? എല്ലാ സംസ്കാരത്തിനും മാഹാത്മ്യം കിട്ടുന്ന ഒരു “ഉന്നത പദവി” ഉണ്ട്.

ടിപിഎം പാസ്റ്റർമാർ ഉൾപ്പെടെ ഇന്ന് ജീവിക്കുന്ന എല്ലാ വ്യക്തികളും അവരുടെ സുഖ സൗകര്യത്തിനായി ഫോണും എസിയും എല്ലാം ഉപയോഗിക്കുന്നു. കാരണം മതവും “മാന്ത്രികശക്തിയും” നൂറ്റാണ്ടുകളായി ശാസ്‌ത്രീയമായ രീതിയിൽ വികസിച്ചുകൊണ്ടിരിക്കുന്നു.

ഞാൻ പറയാൻ ഉദ്ദേശിക്കുന്ന കാര്യം ഇതാണ്. ദൈവം മനുഷ്യനെ ചിന്തിക്കാനും കണ്ടു പിടിക്കാനും പുതിയവ നിർമ്മിക്കാനും ഉള്ള കഴിവുകൾ കൊടുത്തു സൃഷ്ട്ടിച്ചു. ദൈവം എല്ലാം സൃഷ്ട്ടിച്ചിരിക്കയാൽ അതിൻറ്റെ മഹത്വവും ദൈവത്തിനു മാത്രം ഉള്ളതാകുന്നു. വിഗ്രഹാരാധികർ ദൈവ സൃഷ്ട്ടിച്ച വസ്തുക്കൾക്കുള്ള മഹത്വം മിഥ്യാ ദേവന്മാർക്ക്  കൊടുത്തു.

ഇന്ന് നമ്മൾ അനുഭവിക്കുന്ന എല്ലാ സുഖസൗകര്യങ്ങളുടേയും വേരുകൾ പുരാതന മതങ്ങളിൽ നിന്നാണ്. വിഗ്രഹാരാധികർ തുടക്കം കുറിച്ച ചില സംസ്കാരങ്ങൾ താഴെ കൊടുക്കുന്നു.

  1. അന്തരീക്ഷവിജ്ഞാനം (Meteorology) – പുരാതന വിഗ്രഹാരാധികർ ഇടി, കൊള്ളിയാൻ, മഴ മുതലായവ അവരുടെ ദേവന്മാർ കോപിക്കുന്നതു കൊണ്ടാണ് എന്ന് വിശ്വസിച്ചു. നൂറ്റാണ്ടുകൾ കടന്നപ്പോൾ ഇന്ന് നമ്മൾ കാണുന്ന Meteorology ഉടലെടുത്തു. എന്നാൽ ടിപിഎം പാസ്റ്റർമാരും വിശ്വാസികളും ക്രമമായി ന്യൂസ്പേപ്പറിൽ “ഇന്നത്തെ കാലാവസ്ഥ” എന്ന കോളംനോക്കുന്നവരാണ്.
  1. രസവാദവിദ്യ (Alchemy) –  Alchemy രസതന്ത്രവും ലോഹസംസ്‌കരണശാസ്‌ത്രവും ഔഷധവും എല്ലാം ഉൾക്കൊള്ളുന്ന ഒരു പ്രവര്‍ത്തനരംഗമാണ്. Alchemy മാന്ത്രികശക്തി, മൈത്തോളജി, മതം എന്നിവയിൽ സ്ഥാപിതമായിരിക്കുന്നു. ഇത് ആധുനിക സയൻസ് ആയി വികസിച്ചു. ഇന്ന് നമ്മുടെ കൈവശം ഇരിക്കുന്ന വസ്തുക്കൾ (എസി, കമ്പ്യൂട്ടർ,ഫോൺ മുതലായവ) രസതന്ത്രവും ലോഹസംസ്‌കരണശാസ്‌ത്രവും ചേർന്ന് കണ്ടു പിടിച്ചിട്ടുള്ള പദാർത്ഥങ്ങളാൽ നിർമ്മിച്ചിട്ടുള്ളതാണ്. ടിപിഎം പാസ്റ്റർമാർ കൈവശം വെച്ചിരിക്കുന്ന ഫോൺ, കമ്പ്യൂട്ടർ, എസി തുടങ്ങിയ സാമഗ്രികൾ ആധുനിക സയൻസിന് മുൻഗാമിയായ അൽകെമി ഇല്ലായിരുന്നുവെങ്കിൽ സാധ്യമാകുകയില്ലായിരുന്നു.
  1. വാന നിരീക്ഷണം (Space exploration) – ഇതിൻറ്റെ അടിസ്ഥാനം പുരാതന ജ്യോതിഷത്തിൽ ആകുന്നു. ജ്യോതിഷം വിഗ്രഹാരാധികർപിന്തുടരുന്നു എന്ന് നമ്മുക്ക് എല്ലാവർക്കും അറിയാം. മിക്കവാറും ടിപിഎമ്മിൻറ്റെ “ബൈബിൾ സ്റ്റഡീസ്” ഈ മേഖലയിൽ ജോലി ചെയ്യുന്ന ശാസ്‌ത്രജ്ഞന്മാരിൽ  നിന്നും കടം എടുത്ത വിവരങ്ങൾ ആണ് എന്ന് നമ്മുക്ക് എല്ലാവർക്കും അറിയാം.
  1. കുമ്മായക്കൂട്ട്‌ ഇഷ്ടികകൾ (Mortar bricks)  – വേദപുസ്തകത്തിൽ നിന്നും ഒരു ഉദാഹരണം എടുത്തു നോക്കിയാൽ, ആധുനിക നിർമാണത്തിൻറ്റെ ഉറവിടം ബാബേൽ ഗോപുരത്തിനുവേണ്ടി ഇഷ്ടികകൾ ഉണ്ടാക്കുവാൻ തുടങ്ങിയപ്പോൾ ആരംഭിച്ചു. അവർ ദൈവത്തിനു മഹത്വം കൊടുക്കാത്ത അഹങ്കാരികൾ ആയിരുന്നു. ടിപിഎം അവരുടെ സഭകൾ ഇഷ്ടികകൾ കൊണ്ട് പണിയുന്നു.

എത്ര പരിഹാസ്യമാണ്  ഈ വാദഗതികൾ എന്ന് മനസ്സിലാക്കാൻ വേണ്ടിയാണു ഞാൻ ഈ ഉദാഹരണങ്ങൾ നൽകിയത്. ടിപിഎമ്മിൻറ്റെ ന്യായവാദങ്ങൾ യുക്തിപരമായി ചിന്തിച്ചാൽ ഇന്ന് നമ്മൾ ഉപയോഗിക്കുന്ന എല്ലാത്തിൻറ്റെയും ഉറവിടം പുരാതന സയൻസ് ആന്നെന്ന് അറിയുമ്പോൾ   ഒരുവൻ ഹിമാലയത്തിലേക്ക് ഓടി പട്ടിണി കിടന്ന് മരിക്കേണ്ടി വരും.

ടിപിഎം അവകാശവാദം 4

അസ്ക്കിലെപീയൂസിൻറ്റെ പേര് ഓർക്കുക. ആംബുലൻസ് വാഹനങ്ങളിലും ഹോസ്പിറ്റൽ സീലിന്മേലും ഒരു വടിമേൽ പാമ്പിൻറ്റെ  ചിഹ്നം എത്ര പേര് കണ്ടിട്ടുണ്ട്? നിങ്ങൾക്ക്‌ അത് എന്താണെന്നു അറിയാമോ? ഇത് മരുഭൂമിയിൽ മോശ ഉയർത്തിയ സർപ്പം അല്ല. ഇതിനെ അസ്ക്കിലെപീയൂസിൻറ്റെ വടി എന്ന് വിളിക്കുന്നു. ഹോസ്പിറ്റലിൽ ഇപ്പോഴും ഈ അസ്ക്കിലെപീയൂസിൻറ്റെ ചിഹ്നം ഉണ്ടെന്ന് വ്യക്തമല്ലേ. 

ഞങ്ങളുടെ വിശകലനം :

മോശയുടെ കഥ ( BC 1400) ചരിത്രത്തിൽ അസ്ക്കിലെപീയൂസിൻറ്റെ ബിംബവും വടിയും വരുന്നതിന് വളരെ മുൻപേ ആണ് ( BC 700). വ്യക്തമായി പറഞ്ഞാൽ മോശയിൽ തുടങ്ങിയ കഥ ഗ്രീക്ക് കാർ കടമെടുത്തു. ബൈബിളിലുള്ള  യഥാർത്ഥ സംഭവമായ നോഹയുടെ കാലത്തെ വെള്ളപ്പൊക്കം മറ്റു പല സംസ്കാരത്തിലും കടമെടുത്തതായി  കാണാം. ഞാൻ വേറൊരു ഉദാഹരണം തരാം. പുരാതന ഗ്രീസിലെ നഗരമായ മൈസ്‌നെയിലെ ത്രികക്ഷി ദേവാലയം ശ്രദ്ധിച്ചാൽ അതിലെ ഡിസൈൻ ഉടമ്പടിയുടെ പെട്ടകത്തിൽ (ark of covenant) നിന്ന് കടമെടുത്തതാണെന്നു മനസ്സിലാകും. അയൽക്കാരുടെ സംസ്കാരം കടമെടുത്തു സ്വന്തമാക്കുന്നത് രഹസ്യമല്ല.

വടിയിലെ പാമ്പിൻറ്റെ ശരിയായ ഉറവിടം അറിയാവുന്നതു നമ്മൾ ക്രിസ്ത്യാനികൾക്ക് സന്തോഷമല്ലേ. ഇസ്രായേല്യർ വിഗ്രഹാരാദികരുടെ പക്കൽ നിന്നും ചിഹ്നം കടമെടുത്തെന്നു പറഞ്ഞു  ക്രിസ്തു മതത്തെ വെറുക്കുന്ന അവിശ്വാസികളുടേയും നാസ്‌തികരുടേയും കൈയിൽ ക്രിസ്ത്യാനികളെ ടിപിഎം ഒറ്റികൊടുക്കുന്നു. എന്നാൽ വാസ്തവത്തിൽ ദൈവമാണ് മോശയോട് പിച്ചള സർപ്പത്തെ ഉണ്ടാക്കാൻ പറഞ്ഞതെന്ന് ബൈബിൾ പഠിപ്പിക്കുന്നു.

ടിപിഎം അവകാശവാദം 5.

ഒരു ഡോക്ടർ പഠനം പുർത്തീകരിച്ചിട്ട് “ഓഥ് ഓഫ് ഹിപ്പോക്രറ്റീസ്” എന്ന സത്യ പ്രതിജ്ഞ എടുക്കുന്നു. ആ സത്യ പ്രതിജ്ഞയിൽ ഓരോരുത്തരും അപ്പൊല്ലോയുടെയും  അസ്ക്കിലെപീയൂസിൻറ്റെയും  നാമത്തിൽ ശപഥം ചെയ്യണം.

ഞങ്ങളുടെ വിശകലനം :

തീർച്ചയായും അങ്ങനെയല്ല. ഇപ്പോഴത്തെ ശപഥം താഴെ ചേർക്കുന്നു. അതിൽ അപ്പൊല്ലോയുടെയോ അസ്ക്കിലെപീയൂസിൻറ്റെയോ പേര് പോലുമില്ല.

“എൻറ്റെ കഴിവിൻറ്റെയും ന്യായത്തിൻറ്റെയും പരമാവധി, ഞാൻ ഈ ഉടമ്പടി പാലിക്കാൻ ശ്രമിക്കും.

വളരെ കഠിന പ്രയത്‌നത്താൽ ശാസ്ത്രീയ നേട്ടങ്ങൾ ഉണ്ടാക്കിയ ഡോക്ടർമാരെ ബഹുമാനിക്കുകയും അവരുടെ പാതയിൽ നടക്കുകയും വളരെ സന്തോഷത്തോടെ അങ്ങനെയുള്ള അറിവുകൾ എൻറ്റെ സ്വന്തം പോലെ മറ്റുള്ളവരുമായി പങ്കിടുകയും ചെയ്യും.

അമിത ഔഷധം ചികിത്സാപരമായ ശൂന്യതാവാദം എന്നീ ഇരട്ട കെണികൾ ഒഴിവാക്കി രോഗിയുടെ നന്മക്ക് ആവശ്യമായ എല്ലാ മാർഗ്ഗങ്ങളും സ്വീകരിക്കും.

മെഡിസിനും സയൻസും ഒരു കലയാണെന്നും സ്‌നേഹപൂവ്വമായ സഹാനുഭൂതി, അറിവ്‌ എന്നിവ ഡോക്ടറുടെ കത്തിയേക്കാളും മരുന്നുകളേക്കാളും ഗുണമുള്ളത് എന്നും ഓർക്കും.

രോഗിയുടെ ഗുണത്തിനായി അറിയില്ലെന്ന് പറയുന്നതിനോ കൂടുതൽ പ്രാവീണ്യം ഉള്ള സഹപാഠിയെ വിളിക്കുന്നതിനോ ഞാൻ ഒരിക്കലും മടിക്കില്ല.

ലോകം അറിയുന്നതും എന്നോട് വെളിപ്പെടുത്താതുമായ എൻറ്റെ രോഗിയുടെ സ്വകാര്യത ഞാൻ ആദരിക്കും. പ്രത്യേകിച്ച് ജീവനും മരണവും സംബന്ധിച്ച കാര്യങ്ങൾ വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യും. ജീവൻ രക്ഷിക്കാൻ വേണ്ട കാര്യങ്ങൾ വളരെ നന്ദിയോടെ ചെയ്യും. ജീവൻ മരണ പോരാട്ടത്തിൽ വളരെ താഴ്മയോടെ എൻറ്റെ ബലഹീനതകൾ മനസ്സിലാക്കി പ്രവർത്തിക്കും. അതിലും മുകളിലായി എല്ലാം ദൈവ കരങ്ങളിൽ എന്ന തത്വം എടുക്കില്ല.

ഒരു രോഗിയുടെ രോഗം വ്യക്തിയുടെ കുടുംബത്തേയും സാമ്പത്തിക സ്ഥിരതയേയും ബാധിക്കുമെന്ന് മനസ്സിലാക്കി പനിയോ അർബുദ വളർച്ചയോ അല്ല ചികിത്സിക്കുന്നത് എന്ന് ഓർക്കും.

പ്രതിരോധം സൗഖ്യത്തേക്കാൾ  ശ്രേഷ്ഠമെന്ന് ഓർത്തു രോഗ പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കും.

ആരോഗ്യം ഉള്ളവരും ഇല്ലാത്തവരുമായ സഹ ജനങ്ങളോട് പ്രത്യേക കടപ്പാട് മനസ്സിലാക്കി സമൂഹത്തിൽ നിൽക്കണമെന്ന് എപ്പോഴും ഓർക്കും.

ഈ ശപഥം ലംഘിക്കാതിരുന്നാൽ ഞാൻ ജീവിതം ആസ്വദിച്ച് വളരെ സ്നേഹത്തോട് എന്നെ ഓർക്കും. എൻറ്റെ സഹായം തേടുന്നവരുടെ സൗഖ്യം ആസ്വദിച്ച് എൻറ്റെ ഏറ്റവും നല്ല പാരമ്പര്യം ഞാൻ കാത്തു സൂക്ഷിക്കും.”

ടിപിഎമ്മിന് ഇത് അറിയാം എന്ന് എൻറ്റെ അന്തരാത്മാവ് പറയുന്നു.  മിഥ്യാ മൂർത്തികളാൽ ഡോക്ടർമാർ പ്രതിജ്ഞ എടുക്കുന്നു എന്ന് അവർ വിശ്വസിക്കുന്നുവെങ്കിൽ, എന്തുകൊണ്ട് അവരുടെ വിശ്വാസികളെ മെഡിസിനും നഴ്സിങ്ങും പഠിച്ച്  ഡോക്ടർമാരും നഴ്സുമാരും ആകാൻ അനുവദിക്കുന്നു. അപ്പൊല്ലോയുടെയും അസ്ക്കിലെപീയൂസിൻറ്റെയും നാമത്തിൽ ശപഥം എടുക്കുന്നവർ എന്ന് അവർ അവകാശപ്പെടുന്ന ഡോക്ടർമാരുടെ ദശാംശം വാങ്ങുന്നത് കപട ഭക്തിയല്ലേ?

അവരുടെ ദേവന്മാരുടെ നാമത്തിൽ പ്രതിജ്ഞ എടുക്കുന്ന പോലീസുകാരോട് കൺവെൻഷനിൽ സുരക്ഷ ആവശ്യപ്പെടുന്നില്ലേ? മിഥ്യാ മൂർത്തികളുടെ പേരിൽ പ്രതിജ്ഞ എടുക്കുന്ന രാഷ്ട്രീയക്കാരുടെ അടുക്കൽ നിങ്ങളുടെ കൺവെൻഷൻ ജാഥയുടെ നടത്തിപ്പിനായി പോകാറില്ലേ? അസ്ഥിരത പരാജയപ്പെട്ട ഒരു വാദത്തിൻറ്റെ ലക്ഷണമാണ്. ടിപിഎം അവരുടെ ദുരുപദേശങ്ങൾ ന്യായീകരിക്കാൻ ശ്രമിക്കുമ്പോൾ പൂർണമായും  അസ്ഥിരതരാകുന്നു.

ടിപിഎം അവകാശവാദം 6.

“ഒക്കൾട്ട് സയൻസ് ഇൻ മെഡിസിൻ” എന്ന പുസ്തകത്തിലെ ചില ഭാഗങ്ങൾ ഞാൻ ഉദ്ധരിക്കുന്നു. മാനുഷിക അറിവിൻറ്റെ ഏറ്റവും പരമോന്നതം എന്ന് ഒരു തലമുറ കരുതിയത് അടുത്ത തലമുറ വിഡ്ഢിത്തരമായി കരുതും, ഒരു നൂറ്റാണ്ടിലെ അന്ധവിശ്വാസം അടുത്ത നൂറ്റാണ്ടിൽ സയൻസിൻറ്റെ അടിസ്ഥാനം ആകാം.

ഞങ്ങളുടെ വിശകലനം :

ഞാൻ നേരത്തെ പറഞ്ഞതുപോലെ, ഇന്ന് നമ്മൾ കൈകാര്യം ചെയ്യുന്ന എല്ലാ വസ്തുക്കളും സയൻസിൻറ്റെ വളർച്ച മൂലം ഉളവായതാണ്. ഔഷധം നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന ഈ മാതിരിയുള്ള പ്രസ്താവനകൾ തികച്ചും ആത്മാര്‍ത്ഥതയില്ലാത്തതാണ്. അതെ സമയം സയൻസിൻറ്റെ വളർച്ചകൊണ്ട് സാധ്യമായ വസ്തുക്കൾ ഉപയോഗിക്കുകയും ചെയ്യുന്നു. നിങ്ങൾ ഭക്ഷിക്കുന്ന ഓരോ അരി ചോറിൽ പോലും സയൻസിന് ഒരു പങ്കുണ്ട്. നിങ്ങളുടെ  ഓരോ കുപ്പി ശുദ്ധീകരിച്ച ജലവും സയൻസിൻറ്റെ വളർച്ചയാണ്. തീർച്ചയായും എല്ലാത്തിൻറ്റെയും മഹത്വം ദൈവത്തിന് മാത്രമാണ്.  1000 വർഷങ്ങൾക്ക് മുൻപ് ശാസ്‌ത്രീയമായ പഠനമണ്‌ഡലങ്ങളിൽ പ്രവർത്തിച്ചിരുന്നവർക്ക് വേറെ വിശ്വാസം ആയിരുന്നു എന്ന് അവകാശപ്പെട്ട് എല്ലാം ഉപേക്ഷിക്കണം എന്ന് പറയുന്നത് അനുചിതമാണ്. തേജു പറയുന്നതിൽ വിശ്വസിക്കുന്നു എങ്കിൽ അദ്ദേഹവും ടിപിഎം പാസ്റ്റർമാരും സയൻസിൻറ്റെ കണ്ടു പിടിത്തങ്ങൾ ഉടനെ തന്നെ വലിച്ചെറിയണം.

ടിപിഎം അവകാശവാദം 7.

മരുന്ന് ഉപയോഗിക്കുന്നത് എത്ര അപകടകരം ആണെന്ന് തെളിയിക്കാൻ വേണ്ട സ്ഥിതിവിവരപ്പട്ടിക (statistics) എൻറ്റെ കൈവശം ഉണ്ട്, എന്നാൽ സമയ പരിധി മൂലം അതിലേക്കു കടക്കുന്നില്ല.

ഞങ്ങളുടെ വിശകലനം :

മരുന്ന് ഉപയോഗിക്കുന്നവർ ഉപയോഗിക്കാത്തവരേക്കാൾ കൂടുതൽ കാലം ജീവിക്കുന്നു എന്ന് തെളിയിക്കാൻ വേണ്ട സ്ഥിതിവിവരപ്പട്ടിക (statistics) എൻറ്റെ കൈവശം ഉണ്ട്. ഈ പ്രസ്താവന മൂലം നിങ്ങൾ സ്വയം കുതികാൽ വെട്ടി.

ടിപിഎം അവകാശവാദം 8.

മൂന്നാമതായി മരുന്ന് എതിർ ക്രിസ്തുവിൻറ്റെ അധീനതയിൽ വന്നു കൊണ്ടിരിക്കുന്നു. പതുക്കെ എതിർ ക്രിസ്തു മരുന്ന് രോഗ സൗഖ്യത്തിന് അല്ലാതെ  രോഗിയാക്കാൻ വേണ്ടി ഉപയോഗിക്കും.

ഞങ്ങളുടെ വിശകലനം :

തേജു ഇത് എവിടെ നിന്നോ കൊണ്ടുവന്നു. വേദപുസ്തകത്തിനോ യുക്തിക്കോ തർക്കത്തിനോ യാതൊരു അടിസ്ഥാനവും ഇല്ല. മരുന്ന് എതിർ ക്രിസ്തുവിൻറ്റെ അധികാരത്തിൽ വരുന്നത് കൊണ്ട് നിങ്ങൾ ഉപയോഗിക്കേണ്ട. ടിപിഎം അനുസരിച്ച്, എതിർ ക്രിസ്തുവിൻറ്റെ സമയത്തു് ആഹാരവും മിതമായിരിക്കും. ഭാവി കാലത്തു ആഹാരം എതിർ ക്രിസ്തുവിൻറ്റെ അധികാരത്തിൽ വരുന്നതിനാൽ ടിപിഎം പാസ്റ്റർമാർ ഭക്ഷണം ഉപേക്ഷിക്കുമോ? പുൽപിറ്റിൽ നിന്നും ഇത് മാതിരിയുള്ള ഔചിത്യമില്ലാത്ത വാദങ്ങൾ കേട്ട് ജനങ്ങൾ അതിനെ ദൈവം സംസാരിക്കുന്നു എന്ന് ചിന്തിക്കുന്നത് കാണുമ്പോൾ വളരെ ദുഃഖം തോന്നുന്നു.

ടിപിഎം അവകാശവാദം 9.

ഞങ്ങൾ മരുന്ന് ഉപയോഗിക്കാത്തത് ഈ കാരണങ്ങൾ കൊണ്ടല്ല, അതിനു വേറെ കാരണങ്ങൾ ഉണ്ട്. ക്രിസ്തുവിൻറ്റെ വരവിൽ നമ്മൾ എല്ലാവരും രൂപാന്തരപ്പെടും. സയൻസിൽ നമ്മൾ രൂപാന്തരീകരണം (metamorphosis ) പഠിച്ചിട്ടുണ്ട്. എങ്ങനെ ചിത്രശലഭപ്പുഴു ചിത്രശലഭമാകും, വാല്‍മാക്രി താവളയാകും മുതലായവ. അതേപോലെ ഒരു metamorphosis  നടക്കാൻ  പോകുകയാണ് – മനുഷ്യർ ദൈവ മക്കളായിതീരും. അതിനായി പരിശുദ്ധാത്മാവ് പറയുന്നു, “ഞാൻ നിങ്ങളുടെ ശരീരത്തെ നിയന്ത്രിക്കും”. ബൈബിൾ പറയുന്നു, ‘അന്ത്യകാലത്തിൽ വെളിപ്പെടുവാൻ ഒരുങ്ങിയിരിക്കുന്ന രക്ഷെക്കു വിശ്വാസത്താൽ ദൈവശക്തിയിൽ കാക്കപ്പെടുന്ന നിങ്ങൾക്കു വേണ്ടി സ്വർഗ്ഗത്തിൽ സൂക്ഷിച്ചിരിക്കുന്നതും”. അതിൻറ്റെ അർഥം യേശു നമ്മുടെ ജീവിതത്തിൽ വരുമ്പോൾ നമ്മൾ ശരീരത്തെ ദൈവ ശക്തിയാൽ സംരക്ഷിക്കണം, അല്ലാതെ ഡോക്ടറുടെ മരുന്ന് കൊണ്ടല്ല.

ഞങ്ങളുടെ വിശകലനം :

അവസാനം ഒരു വാഖ്യം കേട്ടു, തേജു ഉദ്ധരിച്ച വചന ഭാഗം 1 പത്രോസ്  1.  അത് ഒന്ന് നോക്കാം.

 

(1പത്രോസ് 1:3-9) : “നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻറ്റെ പിതാവായ ദൈവത്തിന്നു സ്തോത്രം. അവൻ മരിച്ചവരുടെ ഇടയിൽനിന്നുള്ള യേശുക്രിസ്തുവിൻറ്റെ പുനരുത്ഥാനത്താൽ തൻറ്റെ കരുണാധിക്യപ്രകാരം നമ്മെ ജീവനുള്ള പ്രത്യാശെക്കായി, അന്ത്യകാലത്തിൽ വെളിപ്പെടുവാൻ ഒരുങ്ങിയിരിക്കുന്ന രക്ഷെക്കു വിശ്വാസത്താൽ ദൈവശക്തിയിൽ കാക്കപ്പെടുന്ന നിങ്ങൾക്കു വേണ്ടി സ്വർഗ്ഗത്തിൽ സൂക്ഷിച്ചിരിക്കുന്നതും ക്ഷയം, മാലിന്യം, വാട്ടം, എന്നിവ ഇല്ലാത്തതുമായ അവകാശത്തിന്നായി തന്നേ വീണ്ടും ജനിപ്പിച്ചിരിക്കുന്നു. അതിൽ നിങ്ങൾ ഇപ്പോൾ അല്പനേരത്തേക്കു നാനാപരീക്ഷകളാൽ ദുഃഖിച്ചിരിക്കേണ്ടിവന്നാലും ആനന്ദിക്കുന്നു. അഴിഞ്ഞുപോകുന്നതും തീയിൽ ശോധന കഴിക്കുന്നതുമായ പൊന്നിനെക്കാൾ നിങ്ങളുടെ വിശ്വാസത്തിൻറ്റെ പരിശോധന വിലയേറിയതു എന്നു യേശുക്രിസ്തുവിൻറ്റെ പ്രത്യക്ഷതയിൽ പുകഴ്ചെക്കും തേജസ്സിന്നും മാനത്തിന്നുമായി കാണ്മാൻ അങ്ങനെ ഇടവരും. അവനെ നിങ്ങൾ കണ്ടിട്ടില്ലെങ്കിലും സ്നേഹിക്കുന്നു; ഇപ്പോൾ കാണാതെ വിശ്വസിച്ചുംകൊണ്ടു നിങ്ങളുടെ വിശ്വാസത്തിൻറ്റെ അന്തമായ ആത്മരക്ഷ പ്രാപിക്കയും പറഞ്ഞുതീരാത്തതും മഹിമയുള്ളതുമായ സന്തോഷത്തോടെ ആനന്ദിക്കയും ചെയ്യുന്നു. 

മുകളിലത്തെ പാസ്സേജിൽ നിന്നും തേജു 4 ->0 വാഖ്യം എടുത്തു. നമ്മളെ രക്ഷിച്ച വിശ്വാസം യേശുക്രിസ്തുവിലുള്ള വിശ്വാസമാണ്, ദൈവ പുത്രൻ ഭൂമിയിൽ വന്നു നമ്മുടെ പാപങ്ങൾക്കായി ക്രൂശിൽ മരിച്ച് ഉയർത്തെഴുന്നേറ്റ് തൻറ്റെ സഭയെ കൂട്ടുവാൻ വീണ്ടും വരും. ഇതാണ് രക്ഷിക്കുന്ന വിശ്വാസം.

ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: എൻറ്റെ വചനം കേട്ടു എന്നെ അയച്ചവനെ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; അവൻ ന്യായവിധിയിൽ ആകാതെ മരണത്തിൽനിന്നു ജീവങ്കലേക്കു കടന്നിരിക്കുന്നു.”  (യോഹന്നാൻ 5:24)

കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും നിങ്ങൾ കാരണമല്ല; ദൈവത്തിൻറ്റെ ദാനമത്രേയാകുന്നു. ആരും പ്രശംസിക്കാതിരിപ്പാൻ പ്രവൃത്തികളും കാരണമല്ല.”  (എഫെസ്യർ  2:8,9)

പൗലോസ് പറയുന്ന നമ്മൾ കാത്തു സൂക്ഷിക്കേണ്ട വിശ്വാസം ഇതാണ്. 1 പത്രോസ്  1 “രോഗ സൗഖ്യത്തിനുള്ള വിശ്വാസം” അല്ല, “രക്ഷക്കുള്ള വിശ്വാസം” ആണ്. അതുകൊണ്ടാണ് ഞങ്ങൾ അതിലെ ഉള്ളടക്കങ്ങളെ പ്രതികരിക്കുന്നത്. മരുന്നിനെ പറ്റിയോ സൗഖ്യത്തെ പറ്റിയോ  പ്രതിപാദിക്കാത്ത ഒരു വാഖ്യം എടുത്തു മുൻതീരുമാനിച്ച അഭിപ്രായം അനുരൂപമാക്കുവാൻ ആർക്കും അധികാരം ഇല്ല. പക്ഷെ ടിപിഎം എല്ലായ്‌പ്പോഴും ഇപ്രകാരം പ്രവർത്തിച്ച് ദുരുപദേശങ്ങളും ആചാരങ്ങളും സൃഷ്ടിച്ച് വളർത്തുന്നു.

ഉപസംഹാരം

പ്രിയ വായനക്കാരെ, നിങ്ങൾ എന്തുകൊണ്ട് മരുന്ന് ഉപയോഗിച്ചു കൂടാ എന്ന ടിപിഎം പക്ഷം കേട്ടു. നിങ്ങൾ സ്വയമായി ചോദിക്കുക. അവർക്കു അവരുടെ വാദത്തിന് എന്തെങ്കിലും വചനാടിസ്ഥാനം ഉണ്ടോ? അവരുടെ വേറെ ഏതെങ്കിലും അവകാശത്തിന് പൊരുത്തമുണ്ടോ? പ്രസംഗികർ വേദപുസ്തകത്തേക്കാൾ വളരെ കൂടുതലായി എൻസൈക്ലോപീഡിയകൾ ഉദ്ധരിച്ചിരിക്കുന്നു. നമ്മുടെ വിശ്വാസത്തിൻറ്റെ അടിസ്ഥാനം വചനം ആകേണ്ടേ? നമ്മളുടെ മറ്റു പല ആർട്ടിക്കിളിലും എഴുതിയതുപോലെ, ടിപിഎം, വചനം അവരുടെ വിശ്വാസത്തിൻറ്റെ അടിസ്ഥാനം ആയി എടുക്കുന്നില്ല. അത് അവരുടെ വാക്കുകളിൽ മാത്രം, പ്രവർത്തി പൂർണമായും വേറെ. ദുർഭാഗ്യവശാൽ ടിപിഎമ്മിൻറ്റെ അടിസ്ഥാനം അവരുടെ പാസ്റ്റർമാരുടെ വാക്കുകളാണ്. നിങ്ങളുടെ പാസ്റ്റർമാരുടെ വാക്കുകൾ മുഖ വിലക്ക് എടുക്കാതെ ബൈബിൾ വായിക്കുവാൻ ഞാൻ എല്ലാ വായനക്കാരെയും പ്രബോധിപ്പിക്കുന്നു.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 

2 Replies to “ടിപിഎം പ്രാസംഗികരുടെ വഞ്ചനകളുടെ മൂര്‍ദ്ധന്യാവസ്ഥ”

  1. ദൈവവചന ത്തിനുള്ള മഹത്ഉം പ്രത്യേകിച്ച് ആരും കൂട്ടേണ്ടുന്ന കാര്യമില്ല . പ്രത്യേകിച്ച് ടിപിഎം വിശുദ്ധൻ മാർ . മുകളിൽ തേജ് ഉ വിശുദ്ധന്റെ വിവരണം കണ്ടുകഴിഞ്ഞൽ ഫിസിക്സ് , കെമിസ്ട്രി , ആന്ത്രോപോളജി , ഗൈനക്കോളജി തീർച്ചയായും പഠിച്ചുകാണും (വിശ്വാസ വീട്ടിലാണല്ലോ താമസം ) , ബഹിരാകാശ ഗവേഷണം , മിസൈൽ സാങ്കേതിക വിദ്യ , മുങ്ങിക്കപ്പൽ എന്നുവേണ്ട ഒരു വിജ്‌ജനകോശമാണ് . അയാൾ പറഞ്ഞാൽ അനുസരിച്ചോളണം . പറയുന്നത് തേജുവ………..ഇത്രയും വലിയ കഴുതയെ ചുമക്കാനും ക്രിസ്തുവിന്റെ ശിഷ്യൻ മാർ എന്ന് പേര് പറഞ്ഞു നടക്കുന്ന ജനങ്ങൾ ഉണ്ടല്ലോ ? എന്നോർത്ത് ദുഖിക്കുന്നു . ഏറ്റവും വലിയ ദുരുപദേശകൻ അൽവിന്റെ ആത്മാവുമായി ഒരു ചെറുപ്പക്കാരൻ ഈനൂറ്റാണ്ടിൽ ജീവിച്ചിരിക്കുന്നു . അറിയുവാനുള്ള പ്രായത്തിൽ ചെറുപ്പക്കാരെ വഞ്ചിക്കുവാൻ സാത്താൻ തിരഞ്ഞെടുത്തിരിക്കുന്ന വലിയ ഒരു സന്ദര്ഭ മാണ് യൂത്ത് ക്യാമ്പ് . ഈവിഡ്ഢിയുടെ ഉപദേശം സാത്താനികമാണ്. ഈലോകത്തുള്ള സകല സാങ്കേതിക വിദ്യയുടെ യും ഫലം അനുഭവിക്കുന്ന ടിപിഎം വേലക്കാർ ഒരു പക്ഷെ സാത്താനുവേണ്ടി ആളുകളെ കൂട്ടുവാൻ പ്രയത്നിക്കുന്ന ഏറ്റവും വലിയ വൈറ്റ് satanic ഏജന്റ്സ് ആണെന്ന് പറയാം . നാളെ ചീപ്പ് പസ്റൊർ ( ചീഫ് അല്ല ) പുറപ്പെടുവിക്കുന്ന കല്പന എന്ത് ദുരുപദേശമായാലും അനുസരിക്കാൻ ജനലക്ഷങ്ങൾ അണികളായിട്ടുള്ളപ്പോൾ സാത്താനികമല്ല ടിപിഎം എന്ന് എങ്ങനെ പറയുവതിരിക്കാൻ പറ്റും. മരുന്ന് സാത്താനികമാണെന്ന് സമർഥിക്കാൻ ഈ വിഡ്ഢി എടുത്ത സമയം ദൈവവചനം പഠിക്കാൻ ചിലവാക്കിയിരുന്നെങ്കിൽ എന്ത് നന്നായിരുന്നു . ഈ കൾട്ട് ദൈവവചനത്തിനേ വളരെ തന്മയത്ത്വത്തോടെ അവതരിപ്പിച്ചു തങ്ങളുടെ ദുരുപദേശം സ്ഥാപിക്കുന്നു . ഇതു ജനങ്ങൾക്ക് മനസിലാക്കുവാൻ നമുക്ക് ശ്രമിക്കാം , പ്രാർഥിക്കാം , ഡോക്ടറെ വിശ്വാസവീട്ടിൽ കൊണ്ടുവന്നു ചികിത്സ നടത്തുന്നതും , കൊട്ടാരക്കര സെന്റർ പസ്റൊർ ആയുർവേദ സുഖ ചികിത്സ നടത്തുന്നതും , ………………………ഇതെല്ലാം theju വിശുദ്ധൻ കണ്ണടച്ച് കളഞ്ഞിട്ടു ചെറുപ്പക്കാരെ വഞ്ചിക്കുവാന് എങ്ങനെ തോന്നുന്നു . കള്ളന് കഞ്ഞിവച്ചവൻ എന്ന് കേട്ടിട്ടേ ഉള്ളു . ഫോട്ടോയും കണ്ടു ,

  2. തേജു വിശുദ്ധൻ തന്റെ ദുരുപദേശത്താൽ ജനങ്ങൾക് ഭൗമിക അനുഗ്രഹങ്ങൾ വാരി വിതറുമ്പോൾ , കൊട്ടാരക്കരക്കടുത്തു ഒരു ടിപിഎം ലോക്കൽ വിശ്വാസ വീട്ടിലെ അംഗമായിരുന്ന സാമ്പത്തിക മായി പിന്നോക്കം നിൽക്കുന്ന ഒരു കുടുംബത്തിലെ പെൺകുട്ടി , പൈശാചിക ബന്ധനത്താൽ കഷ്ടം അനുഭവിക്കുന്ന സമയത്തു ലോക്കൽ വിശുദ്ധനോട് പ്രാർഥന ആവശ്യപ്പെട്ടു . പാവങ്ങൾ ആയതിനാൽ പ്രാർഥന വളരെ താസിച്ചാണ് വിശുദ്ധൻ തുടങ്ങിയത് . വിശുദ്ധനോട് ചോദിക്കുമ്പോൾ പ്രാർഥന ദൈവസന്നിധിയിൽ എത്തിയിട്ടില്ല ,എന്നാലും , വിശുദ്ധൻ ഒരു ദർശനം കണ്ടത്രേ …..ഈ കുടുബത്തിനു വേണ്ടി പ്രാർഥിക്കുമ്പോൾ നനഞ്ഞ്ജ തൊണ്ടിന് തീ പിടിക്കുന്ന പോലാണുപോലും പ്രാർഥന മുകളിലേക്കു പോകുന്നത് . …….പാവങ്ങൾ , വിവാഹിതരായി കർതൃശുശ്രുഷ ചെയുന്ന ഒരു ദൈവദാസനോട് പ്രാർഥന ആവശ്യപ്പെട്ടു . അവർ കുടുംബമായി ഒരു ഉപവാസ പ്രാർഥനയിൽ ഈ പൈശാചിക ബന്ധനത്തെ ശാസിച്ചു , ദൈവം വിടുതൽ കൊടുത്തു . പിശാച് തോറ്റുപോയി , …ഇപ്പോഴും ടിപിഎം വിശുദ്ധൻ നനഞ്ഞ തൊണ്ടു അണുപോലും ദർശനത്തിൽ കാണുന്നത് . സാത്താന്റെ രാജ്യത്തിൽ ടിപിഎം കാരൻ വിശുദ്ധന് എങ്ങനെ പ്രാർഥിച്ചു ജയമെടുക്കാൻ സാധിക്കും . മാനേജ്‌മന്റ് രണ്ടും ഒന്നാണല്ലോ ? കൊതുകിനെ പ്രാർഥിച്ചു പുറത്താക്കാനായിരുന്നു ആവശ്യാ മെങ്കിൽ , വിജയൻ വിജയിച്ചേനെ , ദർശനം കാണുന്നത് നനഞ്ഞ തൊണ്ടിൽ നിന്നും ഉയരുന്ന പുകയാണല്ലോ ? വിശുദ്ധൻ പഞ്ചായത്തിന്റെ സ്മോക്കർ ആകേണ്ട ആളാണ് . കൊതുകു നിർമാർജനം ചെയുവാൻ പറ്റിയേനെ …..

Leave a Reply

Your email address will not be published. Required fields are marked *