യുഗാന്ത്യശാസ്ത്രം (Eschatology) വളച്ചൊടിക്കുന്ന ടിപിഎം ഉപദേശം – 2

ടിപിഎമ്മിൽ ക്രിസ്തുവിൻറ്റെ രണ്ടാം വരവ് അവരുടെ ആന്തരിക ആസൂത്രണവും കൃത്രിമത്വവും അടിസ്ഥാനമാക്കിയാണെന്ന് ഞങ്ങളുടെ നേരത്തെയുള്ള പോസ്റ്റിൽ കണ്ടുവല്ലോ. വചനം എന്ത് പറയുന്നുവെന്ന് നോക്കാം. വചനം വായിക്കുമ്പോൾ നമ്മൾ എപ്പോഴും താഴെ പറയുന്ന മാതൃക പിന്തുടരണം.

  1. വായനക്കാർക്ക് മനസ്സിലാക്കാൻ എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെട്ടാൽ ക്രിസ്തുവിൻറ്റെ വാക്കുകൾ മറ്റെല്ലാ അഭിപ്രായങ്ങളേയും നിരാകരിക്കുന്നു.
  1. വേദപുസ്തകത്തിലെ മറ്റു പാസ്സേജുകൾ ക്രിസ്തുവിൻറ്റെ വാക്കുകളെ ഉറപ്പിക്കാൻ വേണ്ടി ഉപയോഗിക്കണം.
  1. വേദപുസ്തകത്തിലെ അവ്യക്തതമായ പാസ്സേജുകൾ വ്യക്തതമായ പാസ്സേജുകളെ നിരാകരിക്കാൻ അനുവദിക്കരുത്.

4.അവസാനത്തേത്, പക്ഷെ പ്രധാനപ്പെട്ടതുതന്നെ, സഭാ അധ്യക്ഷന്മാർ വ്യാഖ്യാനിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതുകൊണ്ട് മാത്രം ഒന്നും അംഗീക്കരിക്കരുത്.

മുകളിൽ പറഞ്ഞതുപോലെ ചെയ്താൽ, നമ്മളുടെ മിക്കവാറൂം എല്ലാ ടിപിഎം ശുശ്രുഷകരേയും പോലെ നിങ്ങൾ ഒരിക്കലും വൈഷമത്തിൽ ആവുകയില്ല.

വരാൻ പോകുന്ന സംഭവങ്ങളുടെ അനുക്രമം

ദൈവം നമ്മളെ കൂടിക്കുഴഞ്ഞ ആശയവിനിമയത്തിലൂടെ ആശയക്കുഴപ്പത്തിൽ ആക്കുകയില്ല. ആശയകുഴപ്പം മനുഷ്യരുടെ അമിത വൈദഗ്‌ദ്ധ്യവും സൂക്ഷ്‌മമായ നേതൃത്വവും മൂലമുള്ള പരിണിത ഫലമാണ്.

1 കൊരിന്ത്യർ 14:33 : ദൈവം കലക്കത്തിൻറ്റെ ദൈവമല്ല സമാധാനത്തിൻറ്റെ ദൈവമത്രേ.

പ്രവചന പരമായ വചനങ്ങൾ മനസ്സിലാക്കുന്നതിനായി മുകളിൽ പ്രസ്താവിച്ച വ്യവസ്ഥകളിലേക്ക് നോക്കാം. വേദപുസ്തകത്തിൽ യേശുവിനെ പറ്റി നേരിട്ട് പ്രതിപാദിച്ചിട്ടുള്ള വാഖ്യങ്ങൾ പരിശോധിക്കാം. ഇത് മത്തായി 24, മാർക്കോസ്‌ 13 , ലൂക്കോസ്  21 എന്നി അധ്യായങ്ങളിൽ കാണാം. കൂടാതെ, വെളിപ്പാടിലും സുവിശേഷങ്ങളിലും ചില ഭാഗങ്ങളിൽ ശ്രദ്ധിക്കാൻ സാധിക്കും. നമ്മൾ ലേഖനങ്ങളിൽ കുടി യേശുവിൻറ്റെ ശിഷ്യന്മാരുടെ അഭിപ്രായങ്ങൾ സ്ഥിരീകരിക്കുകയും വേണം. അവസാനം നമ്മുടെ അഭിപ്രായം പഴയ നിയമ പ്രവചനങ്ങളിൽ കുടി സ്ഥിരീകരിക്കണം.

സുവിശേഷത്തിൽ നിന്നും വിശദീകരണം

മത്തായി 24, മാർക്കോസ്‌ 13 , ലൂക്കോസ്  21 എന്നി അധ്യായങ്ങളിൽ ഒരേ സംഭവം വെവ്വേറെ എഴുത്തുകാർ വിശദീകരിച്ചിരിക്കുന്നു. യേശുവിൻറ്റെ രണ്ടാം വരവിനെ കുറിച്ചും ലോകാവസാനത്തെ കുറിച്ചും അദ്ദേഹത്തിൻറ്റെ ശിഷ്യന്മാർ അറിയുവാൻ ആഗ്രഹിച്ചു. അതുകൊണ്ട് യേശു തൻറ്റെ വരവിനെ കുറിച്ചുള്ള എല്ലാ സംഭവങ്ങളും വിശദീകരിച്ചു. അവരിൽ നിന്നും അദ്ദേഹം ഒന്നും തന്നെ മറച്ചുവെച്ചില്ല. കൂടാതെ, അവർ വലിയ വിദ്യാഭ്യാസ യോഗ്യതകൾ ഇല്ലാത്തവരായിരുന്നു. അതുകൊണ്ട് എല്ലാ സംഭവങ്ങളും അനുക്രമമായി വിശദീകരിച്ചു കൊടുത്തു. അവർ സാധാരണനക്കാർ ആയിരുന്നതുകൊണ്ട് അവർക്കു മനസ്സിലായത് മറ്റുള്ളവർക്ക് പറഞ്ഞു കൊടുത്തു. ആ അനുക്രമത്തിലുള്ള ആദ്യത്തെ ലക്ഷണം പരിശോധിക്കാം.

1. വ്യാപകമായ വഞ്ചന (തെറ്റിക്കൽ) (മത്തായി 24:4-5):

അവസാന കാലത്തു കാണപ്പെടാൻ പോകുന്ന ഏറ്റവും പ്രധാനമായ ലക്ഷണം ഇതാണെന്നു ഞാൻ വിശ്വസിക്കുന്നു. ഇത് വ്യവസായത്തിലെ വഞ്ചനയല്ല, ജീവിതത്തിൽ കാണിക്കുന്ന വഞ്ചനയാണ്.

മത്തായി 24:4. “അതിന്നു യേശു ഉത്തരം പറഞ്ഞതു: “ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ.

ഇത് പ്രത്യേകിച്ചും ആത്മീക വഞ്ചനയെ കുറിച്ചാണ് പ്രതിപാദിക്കുന്നത്. ഈ വചനയുടെ ഏജൻറ്റുമാർ കള്ള പ്രവാചകന്മാരും ഉപദേശകന്മാരും ആകുന്നു  (1 തീമോ. 6:5,2 , 1 തീമോ. 4:3-4). ഈ പ്രവചന നിവൃത്തിയുടെ മുൻപന്തിയിൽ ടിപിഎം ശുശ്രുഷകന്മാർ നിൽക്കുന്നുവെന്ന് വളരെ ദുഃഖത്തോടെ പറയട്ടെ. ഈ സൈറ്റിലെ ധാരാളം ആർട്ടിക്കിളിലൂടെ പുറത്തു കാട്ടിയ കാര്യങ്ങൾ കാരണം ടിപിഎമ്മിന് ഈ വിഭാഗത്തിൽ A+ കിട്ടും. സത്യം അല്പം ഭോഷ്ക്കുമായി കൂടി കലർത്തുമ്പോൾ വഞ്ചന ഏറ്റവും വിജയിക്കും. അങ്ങനെ സത്യം അവർക്കു വേണ്ടത്ര വിശ്വസ്തതയും ഭോഷ്ക്ക് വേണ്ടത്ര വളച്ചൊടിക്കലും കൊടുക്കുന്നു. ടിപിഎമ്മിലെ നിക്കൊലാവ്യ വ്യവസ്ഥ (വെളിപ്പാട് 2:6, 14-15) അവരുടെ വൈദികരുടെ പ്രത്യേക വേഷങ്ങളാൽ അതിഭയങ്കരമായ അധികാര ശ്രേണി വളർത്തുന്നു. ഈ വൈദിക സംഘടിതഘടന ക്രിസ്ത്യാനികളെ ദുരുപദേശത്തിനും ബ്രെയിൻവാഷിനും ഇരയാക്കുന്നു. വിശ്വാസികളെ യേശുവിനു പകരം ടിപിഎം വൈദികരെ ദൈവമാക്കുന്ന അന്ധരായ കൾട്ടിലെ അംഗങ്ങൾ ആക്കി തീർക്കുന്നു.

നമ്മുടെ ദൈവം ഈ വഞ്ചന തന്ത്രങ്ങൾ അടുത്ത വാഖ്യത്തിൽ വ്യക്തമാക്കുന്നു.

മത്തായി 24:5 : ഞാൻ ക്രിസ്തു എന്നു പറഞ്ഞു അനേകർ എൻറ്റെ പേർ എടുത്തു വന്നു പലരെയും തെറ്റിക്കും.

അന്ത്യ നാളുകളിൽ ജനങ്ങളെ വഞ്ചിക്കുവാനായി യേശു ക്രിസ്തു എന്നവകാശപ്പെടുന്നവരെ കുറിച്ചാണ് ഈ വാഖ്യം എന്ന് തെറ്റിദ്ധരിച്ചിരിക്കുന്ന ധാരാളം ജനങ്ങൾ ഉണ്ട്. ഇത് ഭാഗീകമായി ശരിയുമാണ്. പക്ഷെ ഇവിടെ അതിൻറ്റെ ഉള്ളടക്കം അതല്ല. അത് തെളിയിക്കാൻ വേണ്ടി ഞാനൊരു ചോദ്യം ചോദിക്കട്ടെ. ആരെങ്കിലും യേശുവാണെന്ന് പറഞ്ഞാൽ നിങ്ങൾ അവരുടെ പിന്നാലെ പോകുമോ? ഒരിക്കലുമില്ല. എന്തുകൊണ്ട്? നിങ്ങൾക്ക് യേശു ആരെന്ന് അറിയാം അടുത്ത പ്രാവശ്യം എങ്ങനെ വരുമെന്നും അറിയാം. അതുകൊണ്ട്  അവകാശ വാദക്കാർക്ക് യഥാർത്ഥ ക്രിസ്ത്യാനികളെ വഞ്ചിക്കുവാൻ സാധ്യമല്ല. അതിനാൽ മുകളിലത്തെ വാഖ്യത്തിൻറ്റെ അർഥം എന്താണ്?

യേശു ക്രിസ്തുവാകുന്നുവെന്ന വ്യക്തമായ ഏറ്റുപറച്ചിലോടെ അവസാന നാളുകളിൽ ജനങ്ങൾ വരുമെന്നാണ് ഇതിൻറ്റെ അർഥം. ആട്ടിൻ തോല് ധരിച്ച ചെന്നായ്ക്കൾ, ആട്ടിൻ കൂട്ടം യഥാർത്ഥ ചെന്നായ്ക്കളെ തിരിച്ചറിയാതിരിക്കാൻ കഴിയുന്നതെല്ലാം ചെയ്യും. അവർക്ക്‌ ഏറ്റവും പറ്റിയ ആവരണം ഉണ്ടായിരിക്കും. ക്രിസ്തുവിൻറ്റെ ദിവ്യത്വത്തെ വെളിപ്പെടുത്തുന്നതാണ് ഏറ്റവും നല്ല ആവരണം. നമ്മുക്ക് ടിപിഎമ്മിനെ പറ്റി  ചിന്തിക്കാം. അവർക്ക്‌ ശരിയായ ത്രിത്വത്തിൻറ്റെ ഉപദേശം ഉണ്ട്. അവർക്ക്‌ ക്രിസ്തുവിൻറ്റെ ദൈവീകത്വത്തെ പറ്റി ശരിയായ ഉപദേശം ഉണ്ട്. പിന്നെ അവർ എവിടെ വിശ്വാസികളെ കബളിപ്പിക്കുന്നു? ക്രിസ്തുവിൽ നിന്നും ജനങ്ങളെ വളരെ അകറ്റി നിങ്ങളുടെ രക്ഷക്ക് കഠിനാധ്വാനം ചെയ്യണമെന്ന് പറഞ്ഞു അവർ വിശ്വാസികളെ വഞ്ചിക്കുന്നു. ടിപിഎം ശുശ്രുഷകർ തങ്ങളെ ഒരു പ്രത്യേക വിഭാഗമാക്കി ജനങ്ങളുടെ രക്ഷക്ക് അത്യാവശ്യ ഘടകം ഞങ്ങളാണെന്ന് പറഞ്ഞു അടുപ്പിച്ചു വയ്‌ക്കുന്നു. അവർ ആന്തരര്‍ത്ഥമായ തന്ത്രപ്രയോഗത്തിലൂടെ അവരുടെ കുടിലമായ ഉപദേശങ്ങൾ തള്ളിക്കയറ്റുന്നു. ഇവിടെ ഞാനൊരു ഉദാഹരണം പറയാം.

നിങ്ങൾ കുറച്ചുകാലം ടിപിഎം സഭയിൽ പോയിട്ടുണ്ടെങ്കിൽ, അപ്പോസ്തോലിക ഉപദേശത്തിന് കീഴിലല്ലെങ്കിൽ ക്രിസ്തുവിൻറ്റെ വരവിൽ എടുക്കപ്പെടത്തില്ലെന്ന് പറയുന്നത് നിങ്ങൾ കേട്ടിട്ടുണ്ടാകും. അപ്പോസ്തോലിക ഉപദേശം എന്ന് അവർ പറയുന്നതിൻറ്റെ അർഥം അവരുടെ (ടിപിഎമ്മിൻറ്റെ) ഉപദേശം എന്നാണ്. അവരുടെ വഞ്ചനാപരമായ ഉപദേശങ്ങളെ മുർച്ചയുള്ളതാക്കി ഓരോ പ്രാവശ്യവും കേൾവിക്കാർ പ്രലോഭിപ്പിതരാകുമെന്ന് (brainwashed) ഉറപ്പു വരുത്തുന്നു.

ഇത് അഡോൾഫ് ഹിറ്റ്ലർ ഉപയോഗിച്ചു കൊണ്ടിരുന്ന ഒരു സാത്താന്യ തന്ത്രം ആണ്.

ഒരു പച്ച കള്ളം ആവർത്തിക്കുമ്പോൾ അത് വിശ്വസിക്കും.

മത്തായി 24:5 തുടക്കത്തിലെ ചില ഏറ്റുപറച്ചിൽ കേട്ട് കുഴിയിൽ അകപ്പെടാതിരിക്കാനുള്ള മുന്നറിയിപ്പാണ്.


മത്തായി 16:15-17 : “നിങ്ങളോ എന്നെ ആർ എന്നു പറയുന്നു” എന്നു അവൻ ചോദിച്ചതിന്നു ശിമോൻ പത്രൊസ്: നീ ജീവനുള്ള ദൈവത്തിൻറ്റെ പുത്രനായ ക്രിസ്തു എന്നു ഉത്തരം പറഞ്ഞു. യേശു അവനോടു: “ബർയോനാശിമോനെ, നീ ഭാഗ്യവാൻ; ജഡരക്തങ്ങൾ അല്ല, സ്വർഗ്ഗസ്ഥനായ എൻറ്റെ പിതാവത്രെ നിനക്കു ഇതു വെളിപ്പെടുത്തിയതു.”


മത്തായി 16:22-23 : “പത്രൊസ് അവനെ വേറിട്ടു കൊണ്ടുപോയി: കർത്താവേ, അതു അരുതേ; നിനക്കു അങ്ങനെ ഭവിക്കരുതേ എന്നു ശാസിച്ചുതുടങ്ങി. അവനോ തിരിഞ്ഞു പത്രൊസിനോടു; “സാത്താനേ, എന്നെ വിട്ടുപോ; നീ എനിക്കു ഇടർച്ചയാകുന്നു; നീ ദൈവത്തിൻറ്റേതല്ല മനുഷ്യരുടേതത്രെ കരുതുന്നതു” എന്നു പറഞ്ഞു.”

 


തുടരും……….

One Reply to “യുഗാന്ത്യശാസ്ത്രം (Eschatology) വളച്ചൊടിക്കുന്ന ടിപിഎം ഉപദേശം – 2”

  1. ഹെര്മെന്ന്യൂറ്റിക്സ് അതായത് വ്യാഖ്യാന ശാസ്ത്രം , എന്നൊരു ശാസ്ത്ര ശാഖാ വച്ചാണ് എല്ലാ പുസ്‌തകങ്ങളും വ്യാഖ്യാനിക്കുന്നത് എന്നാൽ ബിബ്ലിക്കൽ ഹെര്മെന്ന്യൂട്ടിക് എന്ന പേരിലാണ് ബൈബിൾ വ്യാഖ്യാനിക്കുന്നത് . എന്തും , ഏതും വ്യാഖ്യാനിക്കാം . അതിൽ വല്യ കുഴപ്പമില്ല . ബൈബിൾ വ്യാഖ്യാനിക്കാൻ സ്വന്തമായി ശ്രമിച്ചാൽ ടിപിഎം പോലെ ജനലക്ഷങ്ങളെ വഴിതെറ്റിക്കുന്ന ഒരു സങ്കടനയായി മാറ്റപ്പെടും . ആൽവിൻ എന്ന വ്യക്തിയുടെ സാത്താന്യ വ്യാഖ്യാനമാണ് ടിപിഎം , സിപിഎം എന്നുപറയപെടുന്ന സൊസൈറ്റി ആക്ട്പ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള രണ്ടു സങ്കടനകളും പിന്തുടരുന്നത് . ഇവരുടെ പഠിപ്പിക്കൽ പ്രകാരം വലിയ കഷ്ടപ്പാടില്ലാതെ ടിപിഎം ഉപദേശകർ പറയുന്ന വ്യാഖ്യാനത്താൽ അവരുടെ വിശ്വാസികൾക്കും , വിശുദ്ധമതികൾക്കും ഉള്ള പ്രതിഭലം കിട്ടും . ഞാൻ ടിപിഎം ഉപദേശം കേട്ട് അവരുടെ പഠിപ്പിക്കലുകൾ ശരിക്കും മാസിലാക്കി എനിക്ക് കിട്ടും എന്ന് അവർ പഠിപ്പിക്കുന്ന പ്രതിഫലത്തെ വേണ്ടെന്നു വച്ചിട്ടാണ് പ്രതികരിക്കുന്നത് . അപ്പം , പുട്ട്, സാംബാർ ..പോലെ ഇൻസ്റ്റന്റ്‌ ഫലം വേണ്ട എന്ന് തീരുമാനിച്ചു . … എന്ത് വൃത്തികേടുകളും കാണിക്കാം , പണം കൊടുക്കണം ,അതിരാവിലെ 3 മണിക്ക് വിശ്വാസികൾക്ക് ഉറങ്ങാൻ സ്വാതന്ത്ര്യം കൊടുത്തിട്ടു ഉറങ്ങുന്നവരുടെ എല്ലാ വിഷയങ്ങളും ഓർത്തു പ്രാർഥിക്കുന്നു . അവർ പറയുന്നപോലെ എല്ലാ ടിപിഎം നിയമങ്ങൾ പാലിച്ചാൽ വലിയ കഷ്ടപ്പാടൊന്നും ഇല്ലാതെ പുതിയ ഭൂമിയിൽ (ടിപിഎം വ്യാഖ്യാനം) എത്തിയേക്കാം . ടിപിഎം സിയോൺ ഉപദേശം കൊണ്ടുണ്ടാകുന്ന മനപരിവർത്തനത്താൽ , ഷണ്ണമാരാൽ സ്നാനമേറ്റു , ഷണ്ണഉപദേശങ്ങൾ ക്രമംതെറ്റാതെ സ്വീകരിച്ചു ജീവിച്ചാൽ ടിപിഎം സങ്കടന നിചയിച്ചിരികുന്ന പ്രതിഫലം കിട്ടുമ്പോലും…….ഇതാണുപോലും ആർക്കും മനസിലാക്കുവാൻ കഴിയാത്ത :മർമ്മം,….. . കേരളത്തിൽ തമിഴന്മാർ ദുരുപദേശം വിളബും. തമിഴ്നാട്ടിൽ മലയാളി കള്ളന്മാർ വിതറും . അതാണ് അഡ്ജസ്റ്മെൻറ്. പാണ്ടികളുടെ വിളംബലിനാണ് ഡിമാന്റ് .

Leave a Reply

Your email address will not be published. Required fields are marked *