ടിപിഎമ്മിലെ വേദവിരുദ്ധം – ഭാഗം 5 – വിശ്വാസത്തിലും പ്രവർത്തിയിലും കൂടെയുള്ള രക്ഷ

ടിപിഎമ്മിൻറ്റെ രക്ഷയുടെ ഉപദേശവും റോമൻ കത്തോലിക്ക സഭയുടെ പതിപ്പും ഒരുപോലെയാണ്. ഏതൊക്കെ സംഗതികളിൽ രക്ഷക്ക് അർത്ഥമുണ്ട് എന്നത് മാത്രമാണ് വ്യത്യാസം. റോമൻ കത്തോലിക്ക സഭയിൽ 7 കൂദാശകൾ ഉണ്ട് –
1. മാമോദീസാ (ജ്ഞാനസ്നാനം) (Baptism),
2. സ്ഥര്യലേപനം (Confirmation),
3. കുര്‍ബാന (ദിവ്യകാര്യണ്യം) (Eucharist),
4. കുമ്പസാരം (Penance),
5. രോഗിലേപനം (Anointing of the Sick),
6. വിവാഹം (Matrimony),
7. തിരുപ്പട്ടം (Holy Orders)
ഇതുവഴി കത്തോലിക്കർ കൃപ പ്രാപിക്കുന്നു. മാമോദീസായ്കും സ്ഥര്യലേപനത്തിനും ശേഷം കൃപ പ്രാപിക്കാനായി കുർബാനയിൽ (Eucharist) അക്ഷരാർത്ഥത്തിൽ ക്രിസ്തുവിൻറ്റെ ശരീരവും രക്തവും കുടിക്കണം. ഒരു കത്തോലിക്കൻ പാപം ചെയ്തുവെങ്കിൽ അച്ചനോടു കുറ്റം ഏറ്റു പറയുമ്പോൾ അച്ചൻ അത് ക്ഷമിച്ച് കുമ്പസാരങ്ങളുടെ ഒരു പട്ടിക കൊടുക്കും (സാധാരണയായി “വിശുദ്ധ കന്യാമറിയമേ” “ഞങ്ങളുടെ സ്വർഗ്ഗീയ പിതാവേ” എന്നിവ). വിശ്വാസത്തിലും പ്രവർത്തനത്തിലും കൂടെ കൃപ പ്രാപിച്ച് പാപമില്ലാത്ത ജീവിതത്തിനായി പരിശ്രമിക്കുക എന്നതാണ് കത്തോലിക്കരുടെ ലക്ഷ്യം.
മാർട്ടിൻ ലൂതർ ഒരു കത്തോലിക്ക പുരോഹിതൻ ആയിരുന്നു. യുവ പുരോഹിതൻ ആയിരുന്നപ്പോൾ, അദ്ദേഹം സ്കാല സാൻക്ട (Scala Sancta) കയറുമായിരുന്നു (ഇത് ക്രിസ്തുവിൻറ്റെ വിചാരണ വേളയിൽ യേശു കയറിയെന്ന് വിശ്വസിക്കുന്ന 28 പടികളുടെ തിരുശേഷിപ്പ്‌ ആണ്. ഒരു പ്രത്യേക രീതിയിൽ ഈ പടികൾ കയറുമ്പോൾ മരണാനന്തര ശുദ്ധീകരണ സ്ഥലത്ത് ചെലവഴിക്കേണ്ട സമയം കുറയുമെന്ന് കത്തോലിക്കർ വിശ്വസിക്കുന്നു). യുവ ലൂഥർ ഈ പടികൾ കയറിക്കൊണ്ടിരുന്നപ്പോൾ ഇടിമുഴക്കം പോലെ ഒരു ശബ്ദം പറയുന്നത് കേട്ടു, “നീതിമാൻ വിശ്വാസത്തിൽ ജീവിക്കും”. ദൈവം ഈ വഴിത്തിരിവ് അദ്ദേഹത്തിൻറ്റെ ജീവിതത്തിൽ കൊണ്ടുവന്നു, ബാക്കി ചരിത്രമാണ്.
നവീകരണം 1517 ൽ ആരംഭിച്ചു. ഈ വർഷം (2017) നവീകരണത്തിൻറ്റെ 500->0 വാർഷികമാണ്. അത് ഉപദേശങ്ങളുടെ ഒരേയൊരു അടിസ്ഥാനമായ തിരുവചനത്തിലേക്ക് തിരിച്ചു പോകുവാനുള്ള ആഹ്വാനമായിരുന്നു. ദുർഭാഗ്യവശാൽ 500 വർഷത്തിന് ശേഷവും പല സഭാ സംഘടനകളും പ്രവർത്തിയിൽ കൂടെ രക്ഷ പ്രാപിക്കാം എന്ന വ്യാജ സുവിശേഷത്തിൽ അകപ്പെട്ടിരിക്കുന്നു, ടിപിഎം അതിലൊന്നാണ്.

ടിപിഎമ്മിൻറ്റെ രക്ഷ പദ്ധതിയും തിരുവചനവും

 
ടിപിഎമ്മിൻറ്റെ രക്ഷയെ കുറിച്ചുള്ള ഉപദേശം പഠിക്കുമ്പോൾ നാം എന്ത് കാണുന്നു? “പൂർണ്ണ രക്ഷ” പ്രാപിക്കാൻ 7 കടമ്പകൾ  കടക്കണമെന്ന് ടിപിഎം പഠിപ്പിക്കുന്നു.
 
1. മാനസ്സാന്തരം (Conversion)
2. ജല സ്നാനം (Water baptism)
3. പരിശുദ്ധാത്മാവിനാലുള്ള സ്നാനം (Baptism of the Holy Spirit)
4. വേർപാട് (Separation)
5. അത്ഭുത രോഗശാന്തി (Divine healing)
6. സമ്പൂര്‍ണ്ണമായ ശുദ്ധീകരണം (Entire sanctification)
7. പൂർണ്ണത (Perfection)

പൂർണരക്ഷ പ്രാപിക്കാൻ 7 കടമ്പകളിൽ കൂടെ കടന്നു പോകണം – മാനസ്സാന്തരം, ജല സ്നാനം, പരിശുദ്ധാത്മാവിനാലുള്ള സ്നാനം, വേർപാട്, അത്ഭുത രോഗശാന്തി, സമ്പൂര്‍ണ്ണമായ ശുദ്ധീകരണം, പൂർണ്ണത. ഓരോ കടമ്പയും നമ്മെ ഒരു പ്രത്യേക അനുഭവത്തിൽ  കൊണ്ടെത്തിക്കും. (പെന്തക്കോസ്ത് മാസിക, ഒക്ടോബർ 1991).
രണ്ടും മൂന്നും സ്റ്റെപ്പുകൾ (സ്നാനവും പരിശുദ്ധാത്മാവ് വസിക്കുന്നതും) ഒരു വ്യക്തി വീണ്ടും ജനിച്ചതിനു ശേഷം പിന്തുടരുന്നതാണ്, അല്ലാതെ അതിലേക്കുള്ള കടമ്പ അല്ലെന്നതൊഴിച്ചാൽ, എനിക്ക് 1 മുതൽ 3 വരെയുള്ള കടമ്പകളെ പറ്റി പ്രത്യേകിച്ചൊന്നും പറയാനില്ല. നമ്മുക്ക് 4 മുതൽ 7 വരെയുള്ള കടമ്പകൾ പരിശോധിക്കാം. വിശ്വസ്തനായ ഏതൊരു ടിപിഎം വിശ്വാസിക്കും അതിൻറ്റെ അർഥം അറിയാം. ടിപിഎം അനുസരിച്ചു ഈ കടമ്പകൾ – മറ്റു എല്ലാ സഭകളിൽ നിന്നും വിട്ടു മാറി നിൽക്കുക, അവിശ്വാസികളുമായുള്ള ബന്ധം വിച്ഛേദിക്കുക, മരുന്നുകൾ ഉപയോഗിക്കുന്നത് നിർത്തുക, ടെലിവിഷൻ കാണാൻ പാടില്ല, പാട്ടുകൾ കേൾക്കുന്നത് നിർത്തുക, കഴിയുന്നത്ര എല്ലാ സഭാ യോഗങ്ങളിലും പങ്കെടുക്കുക, ദശാംശം കൊടുക്കുക, എല്ലാ കല്പനകളും പാലിക്കുക, പാപമില്ലാത്ത ജീവിതം നയിക്കുക മുതലായവ. ഇത് നീണ്ട ഒരു പട്ടികയാണ്. വളരെ ലളിതമായി പറഞ്ഞാൽ, ടിപിഎം അനുസരിച്ചു ഒരാൾക്ക് വേർപാട്, ശുദ്ധീകരണം, പൂർണ്ണത എന്നിവ പ്രാപിക്കണമെങ്കിൽ അക്ഷരാർത്ഥത്തിൽ ടിപിഎം ഉപദേശങ്ങളും നിയമങ്ങളും പിന്തുടരണം.
 
സഹോദരങ്ങളെ, വിശ്വാസവും പ്രവർത്തിയും ചേർന്നുള്ള രക്ഷ ഏതാണ്ട് ഇപ്രകാരം ഇരിക്കും. വേദപുസ്തകവും മാനുഷിക ആജ്ഞകളും ചേർന്ന് ഒരു വ്യക്തി സഭാ സംഘടനകൾ ചിച്ചിരിക്കുന്ന നിലവാരം പുലർത്തുവാനായി കഷ്ട്ടപ്പെടുന്ന 7 സ്റ്റെപ്പുകൾ ഉള്ള മിശ്രിതമാണിത്. നല്ല കാര്യം, “ദൈവ കൃപയാൽ” ചെയ്തു എന്ന് പറഞ്ഞു അല്പം അംഗീകാരം ദൈവത്തിനും കൊടുക്കുന്നു, എന്നിരുന്നാലും അതും ഗുണം ചെയ്യും. ഒരു ടിപിഎം വിശ്വാസി രക്ഷ പ്രാപിക്കാനായി ഒന്നിന് പുറകെ ഒന്നായി പല പ്രവർത്തനങ്ങളും ചെയ്യണം. അതിൽ ഒന്ന് വിട്ടു കളഞ്ഞാൽ രക്ഷ നഷ്ട്ടപ്പെട്ടുപോകും. അല്പം പോലും പുകഴ്തുവാനുള്ള അവസരം ഉണ്ടാക്കാതെ വിശ്വാസം മൂലം ദൈവ കൃപയാൽ നമ്മൾ രക്ഷിക്കപ്പെട്ടുവെന്നു വചനം വെളിപ്പെടുത്തുന്നു. ടിപിഎമ്മിൻറ്റെ രക്ഷ പദ്ധതിയിൽ പുകഴ്ത്തുവാനുള്ള എല്ലാ കാര്യങ്ങളും ഉള്ളതിനാൽ അത് വചനാടിസ്ഥാനത്തിലുള്ളതല്ല. അതും കൂടാതെ, നമ്മൾക്ക് പരിപൂർണ്ണനായ ഒരു ദൈവമുണ്ട്. അതുകൊണ്ടു ദൈവം ആരെയെങ്കിലും രക്ഷിച്ചാൽ അത് പൂർണ്ണമായ രക്ഷയാകുന്നു. അതിനു യാതൊരു സംശയവും വേണ്ട. രക്ഷ അവസാനം ദൈവ മഹിമക്കാണെന്നു നമ്മൾ മറക്കരുത്.

വചനം എന്ത് പറയുന്നു?

എബ്രായർ 7:25 : അതുകൊണ്ടു താൻമുഖാന്തരമായി ദൈവത്തോടു അടുക്കുന്നവർക്കു വേണ്ടി പക്ഷവാദം ചെയ്‍വാൻ സദാ ജീവിക്കുന്നവനാകയാൽ അവരെ പൂർണ്ണമായി രക്ഷിപ്പാൻ അവൻ പ്രാപ്തനാകുന്നു.
എഫെസ്യർ 2:8,9 : കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും നിങ്ങൾ കാരണമല്ല; ദൈവത്തിൻറ്റെ ദാനമത്രേയാകുന്നു. ആരും പ്രശംസിക്കാതിരിപ്പാൻ പ്രവൃത്തികളും കാരണമല്ല.
അപ്പൊ.പ്രവ. 16:29-31 : അവൻ വെളിച്ചം ചോദിച്ചു അകത്തേക്കു ചാടി വിറെച്ചുംകൊണ്ടു പൗലൊസിൻറ്റെയും ശീലാസിൻറ്റെയും മുമ്പിൽ വീണു. അവരെ പുറത്തു കൊണ്ടുവന്നു: യജമാനന്മാരേ, രക്ഷ പ്രാപിപ്പാൻ ഞാൻ എന്തു ചെയ്യേണം എന്നു ചോദിച്ചു. കർത്താവായ യേശുവിൽ വിശ്വസിക്ക; എന്നാൽ നീയും നിൻറ്റെ കുടുംബവും രക്ഷപ്രാപിക്കും എന്നു അവർ പറഞ്ഞു.
യോഹന്നാൻ 11:25-27 : യേശു അവളോടു: ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും. ജീവിച്ചിരുന്നു എന്നിൽ വിശ്വസിക്കുന്നവൻ ആരും ഒരു നാളും മരിക്കയില്ല; ഇതു നീ വിശ്വസിക്കുന്നുവോ എന്നു പറഞ്ഞു. അവൾ അവനോടു: ഉവ്വു, കർത്താവേ, ലോകത്തിൽ വരുവാനുള്ള ദൈവപുത്രനായ ക്രിസ്തു നീ തന്നേ എന്നു ഞാൻ വിശ്വസിച്ചിരിക്കുന്നു എന്നു പറഞ്ഞു.

നമ്മൾ എങ്ങനെ നീതിമാന്മാരായി? – ടിപിഎമ്മിൻറ്റെ ഗഡു വ്യവസ്ഥയും വചനവും

ടിപിഎം പ്രസിദ്ധീകരണമായ “മനുഷ്യൻറ്റെ നിത്യജീവിതം” എന്ന പുസ്തകത്തിൽ നമ്മൾ എങ്ങനെ നീതിമാന്മാരായി എന്ന ടിപിഎം ധാരണ നഗ്നമാക്കുന്നു. 22->0 അധ്യായത്തിൽ നിന്നും

ദൈവത്തിൻറ്റെ നീതിയുടെ പൂർണ്ണത കിട്ടിയെങ്കിൽ മാത്രമേ നമ്മുക്ക് ദൈവത്തെ അതി വിശുദ്ധ സ്ഥലത്തു കാണാൻ സാധിക്കുകയുള്ളു. ഉദാഹരണമായി, ഒരാൾ കടയിൽ പോയി 4 ലക്ഷം രൂപ വിലപിടിപ്പുള്ള ഒരു കാർ വാങ്ങിയെന്നിരിക്കട്ടെ. അദ്ദേഹം ഒരു ലക്ഷം രൂപ മുന്‍കൂര്‍ ആയി  കൊടുക്കുമ്പോൾ ചില വ്യവസ്ഥകളോടെ അദ്ദേഹത്തിന് വാഹനം കിട്ടും. ഒരു ലക്ഷം രൂപ കൊടുക്കുമ്പോൾ 4 ലക്ഷം രൂപ വിലയുള്ള കാർ അദ്ദേഹത്തിന് കിട്ടുന്നു. പക്ഷെ അത് അദ്ദേഹത്തിൻറ്റെ സ്വന്തമല്ല. എന്നാൽ അത് ഉപയോഗിക്കാനുള്ള പൂർണ്ണ അവകാശം ഉണ്ട്. ഒരു വശത്തു അദ്ദേഹം പറയുന്നു വാഹനം എൻറ്റെ സ്വന്തമാണ്. അത് തെറ്റല്ല. അദ്ദേഹം ആ കടക്കാരനുമായി ഉണ്ടാക്കിയ വ്യവസ്ഥ അനുസരിച്ചു, 30 മാസം 10000 രൂപ വെച്ച് ഗഡു അടച്ചെങ്കിൽ മാത്രമേ അത് അദ്ദേഹത്തിൻറ്റെ സ്വന്തമാകുകയുള്ളു. 4 ലക്ഷം രൂപ കൊടുത്താലും ഒരു ഗഡു അടച്ചില്ലെങ്കിൽ വാഹനം കണ്ടുകെട്ടും. ഒരു ഗഡു അടക്കാഞ്ഞതുകൊണ്ടു 4 ലക്ഷം രൂപ മാത്രമല്ല വാഹനവും നഷ്ട്ടമാകും. ഒരു കാർ വാങ്ങിക്കുമ്പോൾ ഒരാൾ എല്ലാ വ്യവസ്ഥകളും പാലിക്കാൻ ഇത്ര ജാഗരൂകനാകണമെങ്കിൽ, രക്ഷ നമ്മുടെ സ്വന്തമാക്കാൻ വേണ്ടി ദൈവ നീതി  പ്രാപിക്കാനായി നമ്മൾ എത്ര അധികം  ജാഗരൂകരായിരിക്കണം. (മനുഷ്യൻറ്റെ നിത്യജീവിതം, പേജ് 144, ഇംഗ്ലീഷ് പതിപ്പ്)

പിന്നീട് ദൈവ നീതി പ്രാപിക്കാനുള്ള 7 ഗഡുക്കളെ പറ്റി ആ അധ്യായം വെളിപ്പെടുത്തുന്നു.
1. പുതിയ ജനനം (New Birth)
2. സ്നാനം (Water Baptism)
3. പരിശുദ്ധാത്മ സ്നാനം (Baptism of the Holy Spirit)
4. ദൈവീക രോഗശാന്തി (Divine Healing)
5. പ്രതിഷ്ഠിക്കപ്പെട്ട ജീവിതം (Life of consecration)
6. പൂർണ്ണ വിശുദ്ധി (Perfect holiness)
7. വിശ്വാസ ജീവിതത്തിലൂടെ കാത്തുസൂക്ഷിക്കുന്ന വിജയം (Being preserved in victorious living by faith)
ഇതാണ് കാര്യം. നമ്മൾക്ക് നീതി നമ്മളുടെ  പ്രവർത്തനങ്ങളിലൂടെ പടി പടിയായി ലഭിക്കുമെന്ന്  ടിപിഎം പഠിപ്പിക്കുന്നു. ഓരോ സ്റ്റെപ്പിലും ദൈവത്തിന് “പ്രതിഫലം” കൊടുക്കുമ്പോൾ പകരമായി നീതി ലഭിക്കും. ആ 7 സ്റ്റെപ്പിൽ ഏതെങ്കിലും ഒന്ന് തെറ്റിച്ചാൽ നിങ്ങൾക്ക് എല്ലാം നഷ്ടപ്പെടും. നിങ്ങൾ ഒരു ടിപിഎം വിശ്വാസിയാണെങ്കിൽ, ആ 7 സ്റ്റെപ്പുകൾ അല്പസമയം ചിന്തിച്ചു അത് പൂർത്തീകരിക്കാൻ വേണ്ട അനിവാര്യ കാര്യങ്ങളെ കുറിച്ച് എപ്പോഴും ആലോചിച്ചുകൊണ്ടിരിക്കും. ടിപിഎം ഉണ്ടാക്കിയിരിക്കുന്ന നൂറുകണക്കിന് നിയമങ്ങൾ മനസ്സിൽ വരാറുണ്ടോ? നിങ്ങൾ മരുന്ന് വിസമ്മതിച്ചു ദൈവം സൗഖ്യമാക്കാൻ കാത്തിരിക്കുമ്പോൾ നിങ്ങൾക്ക് അല്പം നീതി ലഭിക്കും. ടിപിഎം ഉണ്ടാക്കിയിരിക്കുന്ന എല്ലാ നിയമങ്ങളും ഉപദേശങ്ങളും അനുസരിക്കുമ്പോൾ പ്രതിഷ്ടയുടെയും വിശുദ്ധിയുടെയും ജീവിതം ലഭിക്കും.  
 
നമ്മൾ ന്യായപ്രമാണത്താലല്ലാതെ വിശ്വാസത്താൽ നീതികരിക്കപ്പെട്ടുവെന്നു വചനം പഠിപ്പിക്കുന്നു. അതായതു, ചെയ്യേണ്ടതും അല്ലാത്തതുമായ കാര്യങ്ങളുടെ ഒരു പട്ടികയിലൂടെ അല്ല. നമ്മൾ വിശ്വാസത്താൽ നീതി പ്രാപിക്കുന്നു. റോമർ 4 ൽ വിശ്വാസികളുടെ പിതാവായ അബ്രഹാമിനെ ഒരു പ്രവർത്തി പോലും ചെയ്യുന്നതിന് മുൻപായി നീതിമാനായി അംഗീകരിച്ചുവെന്നു പറയുന്നു. അബ്രഹാം വിശ്വസിച്ചു ദൈവം അദ്ദേഹത്തിൻറ്റെ നീതി അംഗീകരിച്ചു.
 
2 കൊരിന്ത്യർ 5:21 : പാപം അറിയാത്തവനെ, നാം അവനിൽ ദൈവത്തിൻറ്റെ നീതി ആകേണ്ടതിന്നു, അവൻ നമുക്കു വേണ്ടി പാപം ആക്കി.
റോമർ 3:21-24 : ഇപ്പോഴോ ദൈവത്തിൻറ്റെ നീതി, വിശ്വസിക്കുന്ന എല്ലാവർക്കും യേശുക്രിസ്തുവിങ്കലെ വിശ്വാസത്താലുള്ള ദൈവനീതി തന്നേ, ന്യായപ്രമാണം കൂടാതെ വെളിപ്പെട്ടുവന്നിരിക്കുന്നു. അതിന്നു ന്യായപ്രമാണവും പ്രവാചകന്മാരും സാക്ഷ്യം പറയുന്നു. ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു, അവൻറ്റെ കൃപയാൽ ക്രിസ്തുയേശുവിങ്കലെ വീണ്ടെടുപ്പുമൂലം സൗജന്യമായത്രേ നീതീകരിക്കപ്പെടുന്നതു.
റോമർ 4:2-5 : അബ്രാഹാം പ്രവൃത്തിയാൽ നീതീകരിക്കപ്പെട്ടു എങ്കിൽ അവന്നു പ്രശംസിപ്പാൻ സംഗതി ഉണ്ടു; ദൈവസന്നിധിയിൽ ഇല്ലതാനും, തിരുവെഴുത്തു എന്തു പറയുന്നു? “അബ്രാഹാം ദൈവത്തെ വിശ്വസിച്ചു; അതു അവന്നു നീതിയായി കണക്കിട്ടു” എന്നു തന്നേ. എന്നാൽ പ്രവർത്തിക്കുന്നവന്നു കൂലി കണക്കിടുന്നതു കൃപയായിട്ടല്ല കടമായിട്ടത്രേ. പ്രവർത്തിക്കാത്തവൻ എങ്കിലും അഭക്തനെ നിതീകരിക്കുന്നവനിൽ വിശ്വസിക്കുന്നവന്നോ അവൻറ്റെ വിശ്വാസം നീതിയായി കണക്കിടുന്നു.
ഗലാത്യർ 3:6-9 : അബ്രാഹാം ദൈവത്തിൽ വിശ്വസിച്ചു; അതു അവന്നു നീതിയായി കണക്കിട്ടു എന്നുണ്ടല്ലോ. അതുകൊണ്ടു വിശ്വാസികൾ അത്രേ അബ്രാഹാമിൻറ്റെ മക്കൾ എന്നു അറിവിൻ. എന്നാൽ ദൈവം വിശ്വാസംമൂലം ജാതികളെ നീതീകരിക്കുന്നു എന്നു തിരുവെഴുത്തു മുൻകണ്ടിട്ടു: “നിന്നിൽ സകലജാതികളും അനുഗ്രഹിക്കപ്പെടും” എന്നുള്ള സുവിശേഷം അബ്രാഹാമിനോടു മുമ്പുകൂട്ടി അറിയിച്ചു. അങ്ങനെ വിശ്വാസികൾ വിശ്വാസിയായ അബ്രാഹാമിനോടുകൂടെ അനുഗ്രഹിക്കപ്പെടുന്നു.

ഉപസംഹാരം 

 
ടിപിഎമ്മിന് ഒഴികെ വേറൊരു സഭക്കും ശരിയായ സുവിശേഷം ഇല്ലന്ന് ഒരു ടിപിഎം തീവ്രവാദി പറഞ്ഞു. ഈ സന്ദേശങ്ങൾ ലക്ഷകണക്കിന് പ്രാവശ്യം കേട്ട് വിശ്വാസത്തെ ഉറപ്പിക്കുന്നതുകൊണ്ടു വിശ്വാസികൾ വചനം എന്ത് പഠിപ്പിക്കുന്നുവെന്നു പരിശോധിക്കാൻ പോലും ബുദ്ധിമുട്ടാതെ ടിപിഎം ഉപദേശങ്ങൾ മാത്രം സത്യമാണെന്നു ചിന്തിക്കുന്നു. നിങ്ങളുടെ വിശ്വാസം നശിപ്പിക്കുകയല്ല, പിന്നെയോ, നിങ്ങൾ സഭകളിൽ വിശ്വസിക്കുന്നതിനു പകരം ദൈവത്തിൽ വിശ്വസിക്കാൻ പ്രേരിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം. ടിപിഎം കണ്ണട കൂടാതെ റോമർ, എഫെസ്യർ, ഗലാത്യർ എന്നി ലേഖനങ്ങൾ വായിക്കാൻ അഭ്യർത്ഥിക്കുന്നു. നിങ്ങൾക്ക് ദൈവത്തിൻറ്റെ വിശ്വസ്തതയെ കുറിച്ച് വളരെ ആഴമേറിയ അറിവ് കിട്ടും. ഒരു വിശ്വാസി വിശ്വാസത്താൽ എങ്ങനെ നീതികരിക്കപ്പെടുന്നുവെന്നും അവസാനം സർവ്വതും എങ്ങനെ ദൈവ മഹിമക്കായി തീരുന്നുവെന്നും മനസ്സിലാകും. നമ്മുടെ ദൈവം വിശ്വസ്തനാകയാൽ അവസാനത്തോളം പിന്തുടരുവാൻ യോഗ്യനാകുന്നു. രക്ഷിക്കായി നിങ്ങളുടെ പ്രവർത്തികളെ ആശ്രയിക്കുന്നത് നിർത്തുക. ക്രിസ്തുവിൽ പൂർണ്ണമായി ശരണപ്പെടുക. രക്ഷ പ്രാപിക്കാനല്ലാതെ ദൈവ സ്നേഹത്തിനുള്ള പ്രതികരണമായി നല്ല പ്രവർത്തികൾ ചെയ്യുക. എന്നാൽ പ്രവർത്തിക്കുന്നവന്നു കൂലി കണക്കിടുന്നതു കൃപയായിട്ടല്ല കടമായിട്ടത്രേ എണ്ണുന്നുവെന്നു ഓർക്കുക. പ്രവർത്തിക്കാത്തവൻ എങ്കിലും അഭക്തനെ നിതീകരിക്കുന്നവനിൽ വിശ്വസിക്കുന്നവന്നോ അവൻറ്റെ വിശ്വാസം നീതിയായി കണക്കിടുന്നു.
 
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. 

One Reply to “ടിപിഎമ്മിലെ വേദവിരുദ്ധം – ഭാഗം 5 – വിശ്വാസത്തിലും പ്രവർത്തിയിലും കൂടെയുള്ള രക്ഷ”

  1. ഈ ടിപിഎംകാർ പ്രവൃത്തികൾ മൂലം ഒരു ജഡവും രക്ഷിക്കപ്പെടത്തില്ലെന്നു എന്ന് മനസ്സിലാക്കും? നശിച്ചു പോകുന്ന ജനങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുമ്പോൾ വചനം മനസ്സിലാക്കുവാൻ ടിപിഎംകാർക്കുവേണ്ടിയും പ്രാർത്ഥിക്കണമെന്നു ഓരോ വിശ്വാസിയോടും അഭ്യർത്ഥിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *