ടിപിഎം വേലക്കാരുടെ വിശ്വാസ ജീവിതം

വിശ്വാസ ജീവിതം! വാസ്തവമോ?

ടിപിഎം വിശ്വാസികളും വേലക്കാരും അവരുടെ വിശുദ്ധന്മാർ ശമ്പളം വാങ്ങാതെ വിശ്വാസ ജീവിതം നയിക്കുന്നവരാണെന്ന് പൊങ്ങച്ചം പറയും. നമ്മുക്ക് ചോദിക്കാം, “പോപ്പ് ശമ്പളം വാങ്ങുന്നുണ്ടോ? ഓർത്തഡോൿസ് സഭയിലെ സന്യാസിമാരും കന്യാസ്ത്രീകളും ശമ്പളം വാങ്ങുന്നുണ്ടോ? ഉത്തരം, ഇല്ല എന്നാകുന്നു. സാധു/സന്യാസി ഋഷി മുനിമാർ എന്നിവർ ഞങ്ങൾ വിശ്വാസത്താൽ ജീവിക്കുന്നു എന്ന് അവകാശപ്പെടുന്നുണ്ടോ?

പഴയ നിയമത്തിൽ ലേവ്യർക്കു സ്വത്തുക്കൾ ഇല്ലായിരുന്നു, അവർ ദശാംശത്താൽ ജീവിച്ചു. തങ്ങളുടെ വരുമാനത്തിൻറ്റെ 10% ഇസ്രായേൽ ജനങ്ങൾ ലേവ്യർക്ക് കൊടുക്കണമെന്ന് ദൈവം ഒരു ഉടമ്പടി ഉണ്ടാക്കി. അതുകൊണ്ടു അത് വിശ്വാസ ജീവിതമല്ല, 10% ആയി  സ്ഥിരപ്പെടുത്തിയ സ്ഥിര വരുമാനത്തിലുള്ള ജീവിതമാണ്. വളരെ ക്രമമായി എല്ലാ മാസവും ദശാംശം കിട്ടുമെന്ന് ടിപിഎം വേലക്കാർക്ക് നല്ല ഉറപ്പുണ്ട്. ഈ ഉടമ്പടിയിൽ വിശ്വാസത്തിൻറ്റെ യാതൊരു ആവശ്യകതയും ഇല്ല.

നിങ്ങളുടെ അറിവിനായി : പാസ്റ്റർ പോൾ രാമൻകുട്ടി തൻറ്റെ വീട് വിറ്റു കിട്ടിയ മുഴുവൻ പണവും കൈയിൽ വെച്ച് സ്വന്ത ആവശ്യങ്ങൾക്കായി ഉപയോഗിച്ചു. സ്വത്ത് വിറ്റു കിട്ടിയ പണം ഭാവിയിൽ ഉപയോഗിക്കാനായി കൈയിൽ വെക്കാതെ പാവങ്ങൾക്ക് കൊടുത്ത് ഗ്രാമങ്ങൾ തോറും പട്ടണങ്ങൾ തോറും സഞ്ചരിച്ച് ദൈവ രാജ്യം പ്രസംഗിച്ചിരുന്നുവെങ്കിൽ എത്രയോ ഭേദമായിരുന്നു. നിങ്ങൾക്കും ഈ കാര്യം ചെയ്യാം. നിങ്ങളുടെ വീടോ വസ്തുവോ വിറ്റു ആ പണം കൈയിൽ വയ്ക്കുക, തീർച്ചയായും സുഖമായി 10 ജീവിക്കാമെന്ന് എനിക്ക് നല്ല ഉറപ്പുണ്ട്. അദ്ദേഹം ഒരു വിശ്വാസ ജീവിതം തന്നെ നയിച്ചെന്നിരിക്കട്ടെ, പക്ഷെ  ഇപ്പോഴത്തെ ടിപിഎം വേലക്കാർ വിശ്വാസത്താൽ ജീവിക്കുന്നുവെന്ന് ഒരു കാരണവശാലും വിശ്വസിക്കാൻ സാദ്ധ്യമല്ല. പകരം അവർ ദശാംശത്താൽ ജീവിക്കുന്നു. കത്തോലിക്കയിലെ അച്ചന്മാരും കന്യാസ്ത്രീകളും അങ്ങനെ തന്നെയാണ്. അതിനാൽ പൊങ്ങച്ചം പറയാൻ ഒന്നുമില്ല.

വിശ്വാസ ജീവിതവും ദശാംശം കൊണ്ടുള്ള ജീവിതവും

ദശാംശമായി ലഭിക്കുന്ന പണം കൊണ്ട് ജീവിക്കുന്നതും വിശ്വാസ ജീവിതവും തമ്മിൽ വ്യത്യാസമുണ്ട്. യേശു ശിഷ്യന്മാരെ ഗ്രാമം തോറും സുവിശേഷം അറിയിക്കാനായി അയച്ചപ്പോൾ  (ലൂക്കോസ് 9:6) അവരോട് പൊക്കണം ഒന്നും എടുക്കരുതെന്നും ദൈവ വേലക്കാർക്ക് ദൈവം ശമ്പളം തക്ക സമയത്തു നൽകുമെന്നും ആജ്ഞാപിച്ചു. ജനങ്ങൾ അവരെ വിശുദ്ധന്മാർ എന്ന് തിരിച്ചറിയാനായി പ്രത്യേക വസ്ത്രധാരണം ചെയ്യണമെന്നും യേശു ആവശ്യപ്പെട്ടില്ല. പട്ടണം തോറും സഞ്ചരിച്ചു ദൈവ രാജ്യം സുവിശേഷിക്കുന്നത് ഒരു കാര്യം, എന്നാൽ ഒരു പട്ടണത്തിൽ താമസിച്ച് (ലേവ്യരെ പോലെ) ദശാംശമായി ലഭിക്കുന്ന സ്ഥിര വരുമാനം കൊണ്ട് ജീവിക്കുന്നത് തികച്ചു വിഭിന്നമായ ഒരു കാര്യമാണ്. ഗ്രാമം തോറും സഞ്ചരിക്കാൻ വിശ്വാസം ആവശ്യമാണ്, എന്തുകൊണ്ടെന്നാൽ പോകുന്നിടത്തു നിങ്ങൾ ആരെയും അറിയത്തില്ല പണം കൂടാതെ ജീവിക്കാൻ സാദ്ധ്യമല്ല. 10% വരുമാനം കൊണ്ട് ഉപജീവനം നയിക്കുന്നത് അധ്യക്ഷതയാകുന്നു പൗരോഹിത്യമാകുന്നു. ഈ വ്യത്യാസം മനസ്സിലാക്കാതെ പാസ്റ്റർ രാമൻകുട്ടി മത്തായി 19:16-30 വരെയുള്ള ഭാഗങ്ങൾ വളച്ചൊടിച്ചു ടിപിഎമ്മിലെ വിശ്വാസ ജീവിതം ആക്കി.

മത്തായി 19 ൽ യേശു ധനവാനോട് നിത്യ ജീവൻ കാംക്ഷിക്കുന്നുവെങ്കിൽ തനിക്കു ഉള്ളതെല്ലാം ത്യജിച്ച് എന്നെ പിന്തുടരാൻ പറയുന്നു. ഇതും ഈ പറയുന്ന വിശ്വാസ ജീവിതവും തമ്മിൽ യാതൊരു ബന്ധവും ഇല്ല. എല്ലാം ത്യജിച്ചു കുരിശ് എടുത്തുകൊണ്ടു യേശുവിനെ (മത്തായി 19:16-30) പിന്തുടരുക എന്നത് “സ്വന്തത്തെ മരണപ്പെടുത്തി ക്രിസ്തുവിനോടു കൂടെ ഉയർത്തെഴുന്നേൽക്കുക” എന്ന പോയിൻറ് ആകുന്നു. യേശു കുരിശിങ്കലേക്ക് പോകുന്ന യാത്രയിൽ ആയിരുന്നു. ധനവാന് നിത്യ രാജ്യം അവകാശമാക്കണമെങ്കിൽ യേശുവിനെ പിന്തുടർന്നേ മതിയാവു. എല്ലാ ക്രിസ്ത്യാനികളിൽ നിന്നും ഇത് പ്രതീക്ഷിക്കുന്നു (മത്തായി 16:24, ലൂക്കോസ് 14:26-27). നമ്മൾ എല്ലാവരും യേശുവിൻറ്റെ കുരിശ് യാത്രയെ പിന്തുടർന്ന് അവനോടു കൂടെ മരിച്ച് അവനോടു കൂടെ ഉയർത്തെഴുന്നേൽക്കണം (റോമൻ 6:2-3). യേശുവിനോടു കൂടെ മരിച്ചു ഉയർത്തെഴുന്നേൽക്കുമ്പോൾ നമ്മുടെ പഴയതെല്ലാം ബലിയാക്കപ്പെടുന്നു. അങ്ങനെ പുതുതായി ജനിച്ചു ദൈവത്തോട് നിരപ്പായ അവസ്ഥയിൽ ആകുന്നു (ക്രിസ്തുവിൻറ്റെ ശരീരത്തിൽ കൂടെ ദൈവത്തോട് ചേരുന്നു). അതുകൊണ്ട് മത്തായി 19 ടിപിഎം പറയുന്നത് വിശ്വാസ ജീവിതം അല്ല.

വചനത്തിൻറ്റെ അടിസ്ഥാനങ്ങൾ വളച്ചൊടിക്കുന്നത് ശ്രദ്ധിക്കുക

പോൾ രാമൻകുട്ടി “നീതിമാൻ വിശ്വാസത്താൽ ജീവിക്കും” എന്ന വാഖ്യം അടിസ്ഥാനമാക്കി വിശ്വാസ ജീവിതം ആരംഭിച്ചെന്ന് ടിപിഎം പഠിപ്പിക്കുന്നു (അദ്ദേഹത്തിൻറ്റെ ആത്മകഥയിൽ 4->0 അദ്ധ്യായം 5->0 പാരഗ്രാഫ് നോക്കുക. “ദൈവം പ്രത്യക്ഷപ്പെട്ട് അദ്ദേഹത്തോട് ചോദിച്ചു, നീ എല്ലാം ത്യജിക്കാൻ തയ്യാറാണോ? ഞാൻ നിൻറ്റെ ആവശ്യങ്ങൾ നടത്തി തരും. നീതിമാൻ വിശ്വാസത്താൽ ജീവിക്കും”). അപ്പോസ്തോലനായ പൗലോസ് പറഞ്ഞതിൻറ്റെ അർഥം, “നീതിമാൻ വിശ്വാസത്താൽ ജീവിക്കും (ഗലാത്യർ  3:11)” എന്നത് രക്ഷ/നിത്യ ജീവിതം എന്നതിനെയാണ് അല്ലാതെ ശരീരത്തിൽ കഴിക്കുന്ന ആഹാരത്തെ പറ്റിയല്ല. “നീതിമാൻ വിശ്വാസത്താൽ ജീവിക്കും” എന്നത് നീതിമാനായ ഒരു വ്യക്തി യേശുവിൻറ്റെ രക്തത്താൽ ദൈവ കോപത്തിന് ഇരയാകാതെ നിത്യതയിൽ ജീവിക്കും എന്നാകുന്നു. നിർഭാഗ്യവശാൽ പോൾ രാമൻകുട്ടി ഈ വാഖ്യം നിത്യവൃത്തിക്കുള്ള ആഹാരത്തിനു വേണ്ടി ഈ ലോക ജീവിതത്തിനായി ഉപയോഗിച്ചു. ഇത് ശരിയായ രീതിയിൽ പ്രയോഗിക്കാതെ വചനം വളച്ചൊടിച്ചു ജനങ്ങളെ വഞ്ചിക്കുന്നതാകുന്നു. ദൈവം നേരിട്ട് പ്രത്യക്ഷപ്പെട്ട് ഇങ്ങനെ പറഞ്ഞതായി ടിപിഎം അവകാശപ്പെടുന്നു. എന്തൊരു ദൈവദൂഷണം!! ദൈവം വചനം വളച്ചൊടിക്കാൻ പറഞ്ഞോ?

കുറിപ്പ് : ടിപിഎം സ്ഥാപകൻ പോൾ രാമൻകുട്ടി വിശ്വാസ ജീവിതം  കോപ്പി അടിക്കുന്നതിനു വളരെ കാലങ്ങൾക്കു മുൻപ് ജോർജ് മുള്ളർ വിശ്വാസ ജീവിതം പ്രചരിപ്പിച്ചു. ജോർജ് മുള്ളർ ഈ ആശയം ചാരിറ്റിക്കുവേണ്ടി ഉപയോഗിച്ചത് നിങ്ങൾ അല്പം ഗവേഷണം നടത്തിയാൽ മനസ്സിലാകും. പാസ്റ്റർ രാമൻകുട്ടി അതിൽനിന്നും ചാരിറ്റി ഭാഗം എടുത്തു മാറ്റി അതിനെ മൊത്തത്തിൽ കുഴപ്പത്തിലാക്കിത്തീർത്തു. ദൈവം ടിപിഎം ചീഫ് പാസ്റ്റർമ്മാർക്ക് നേരിട്ട് ആഴമേറിയ സത്യങ്ങൾ വെളിപ്പെടുത്തിയെന്നു ചിന്തിച്ച് ടിപിഎം ജനങ്ങൾ വഞ്ചിക്കപ്പെടുന്നു.

വിശ്വാസ ഭവനം ദൈവ ഭവനമായി .. വാസ്തവമോ ?

പഴയ നിയമത്തിൽ ശലോമോൻറ്റെ കൂടാരവും മന്ദിരവും ദൈവത്തിൻറ്റെ ഭവനമായി കരുതിയിരുന്നു. എന്നാൽ പഴയ നിയമത്തിൽ പോലും മന്ദിരം ദൈവ ഭവനം അല്ലെന്ന് ദൈവം വ്യക്തമാക്കുന്നു. ആദ്യ മന്ദിരത്തിൻറ്റെ (ശലോമോൻറ്റെ മന്ദിരം) സമർപ്പണ സമയത്തു ദൈവം ശലോമോനിൽ കൂടെ സംസാരിച്ചു

I രാജാക്കന്മാർ 8:27, “എന്നാൽ ദൈവം യഥാർത്ഥമായി ഭൂമിയിൽ വസിക്കുമോ? സ്വർഗ്ഗത്തിലും സ്വർഗ്ഗാധിസ്വർഗ്ഗത്തിലും നീ അടങ്ങുകയില്ലല്ലോ; പിന്നെ ഞാൻ പണിതിരിക്കുന്ന ഈ ആലയത്തിൽ അടങ്ങുന്നതു എങ്ങനെ?

വീണ്ടും ശലോമോൻറ്റെ മന്ദിരം നശിപ്പിക്കുന്നതിന് മുൻപ് ദൈവം യിരെമ്യാവിൽ കൂടെ സംസാരിച്ചു

യിരെമ്യാവ് 7:4, “യഹോവയുടെ മന്ദിരം, യഹോവയുടെ മന്ദിരം, യഹോവയുടെ മന്ദിരം എന്നിങ്ങനെയുള്ള വ്യാജവാക്കുകളിൽ ആശ്രയിക്കരുതു.”

അവസാനമായി വീണ്ടും ഹെരോദാവിൻറ്റെ രണ്ടാമത്തെ മന്ദിരം നശിപ്പിക്കാൻ തുടങ്ങുന്നതിനു മുൻപ്, ഈ മന്ദിരം അഴിഞ്ഞു പോകുമെന്ന് യേശു പറഞ്ഞു, ഞാൻ യഥാർത്ഥ മന്ദിരം (യേശുവിൻറ്റെ ശരീരം) മൂന്ന് ദിവസത്തിനുള്ളിൽ ഉയർപ്പിക്കും  (മർക്കോസ് 14:58). ദൈവം കൈപ്പണിയായ മന്ദിരത്തിൽ വസിക്കുന്നില്ലെന്നു സ്തെഫാനൊസ് യിസ്രായേൽ ജനതയോട് വീണ്ടും തറപ്പിച്ചു പറയുന്നു  (അപ്പൊ.പ്രവ. 7:48). അപ്പോസ്തോലനായ പൗലോസ് പറയുന്നു നമ്മൾ ദൈവത്തിൻറ്റെ മന്ദിരം ആകുന്നു (I കൊരിന്ത്യർ 3:16). ഇത് ഉല്പത്തി പുസ്തകത്തിൽ തന്നെ വെളിപ്പെടുത്തിയിരിക്കുന്നു (ഉല്പത്തി 2:7). ഇത് വേദപുസ്തകത്തിൽ പലയിടത്തും പറയുന്നുണ്ട്.

എന്നിട്ടും ടിപിഎം മനുഷ്യ കൈകൾ കൊണ്ട് ഇഷ്ടികയും സിമെൻറ്റും ചേർത്ത് നിർമ്മിച്ച വിശ്വാസ ഭവനത്തിൽ ദൈവം വസിക്കുന്നുവെന്ന് പഠിപ്പിക്കുന്നു. അവർ അവരുടെ വിശ്വാസ ഭവനത്തെ ദൈവത്തിൻറ്റെ ഭവനം എന്ന് വിളിക്കുന്നു. ടിപിഎം വേലക്കാർ അവരുടെ സീനിയേഴ്സ് മൂലം മസ്തികക്ഷാളനം ചെയ്യപ്പെട്ടിരിക്കുന്നു. അവർ തിരിഞ്ഞു വിശ്വാസികളെ ടിപിഎം വിശുദ്ധന്മാർ ദൈവ ഭവനത്തിൽ വസിക്കുന്നുവെന്ന് മസ്തികക്ഷാളനം ചെയ്യുന്നു. ദൈവം വിശ്വാസ ഭവനത്തിൽ വസിക്കുന്നത് വളരെ അഭിമാനം ഉളവാക്കുന്ന കാര്യമാണെന്ന് അവർ പൊങ്ങച്ചം പറയുന്നു.

അന്ധൻ അന്ധന് വഴി കാട്ടുന്നു

യേശു ഒരിക്കലും സന്ന്യാസാശ്രമത്തിൽ ജീവിച്ചില്ല. യേശു പറഞ്ഞു, “കുറുനരികൾക്കു കുഴിയും ആകാശത്തിലെ പറവജാതിക്കു കൂടും ഉണ്ടു; മനുഷ്യപുത്രന്നോ തല ചായിപ്പാൻ സ്ഥലമില്ല” (ലൂക്കോസ് 9:58). യേശു ഒരു ഗ്രാമത്തിൽ നിന്നും മറ്റൊരു ഗ്രാമത്തിലേക്കും ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്കും ദൈവ രാജ്യം സുവിശേഷിച്ചു സഞ്ചരിച്ചു. പോയടേതെല്ലാം മണ്ണും സിമെൻറ്റും  ഇഷ്ടികയും കൊണ്ട് നിർമ്മിച്ച സന്ന്യാസിമഠങ്ങളും പര്‍ണ്ണശാലകളും യേശുവൊ അദേഹത്തിൻറ്റെ ശിഷ്യന്മാരോ സ്ഥാപിച്ചില്ല.

സന്യാസി ആശ്രമത്തിൽ താമസിക്കുന്ന പാരമ്പര്യം ഇന്ത്യയിലെ സന്യാസിമാരുടെയും ഋഷി മുനിമാരുടെയും യോഗികളുടെയും സംസ്കാരമാണ്. ഗൗതം ബുദ്ധ, മഹാവീർ മുതലായ തപസ്വികൾ ഈ ലോകത്തിലെ മായയിൽ (വശീകരണം) നിന്നും വിട്ട് ആശ്രമങ്ങളിൽ താമസിക്കുമായിരുന്നു. റോമൻ കത്തോലിക്കർ A D 400 മുതൽ ആശ്രമങ്ങളിൽ ജീവിക്കാൻ തുടങ്ങി.

റോമൻ കത്തോലിക്കർ മൊണാസ്റ്ററി, കോൺവെൻറ്, ആബി എന്ന് വിളിക്കുന്നതിനെ, ഇന്ത്യയിലെ ഋഷി മുനിമാരും സാധു സന്യാസിമാരും ആശ്രമം, മഠം എന്ന് വിളിക്കുന്നതിനെ, ബുദ്ധ സന്യാസിമാർ വിഹാർ എന്ന് വിളിക്കുന്നതിനെ ടിപിഎംകാർ “വിശ്വാസ ഭവനം” എന്നോ “ദൈവ ഭവനം” എന്നോ വിളിക്കുന്നു.

വേദപുസ്തകത്തിൽ എവിടെ എങ്കിലും യേശുവോ അപ്പോസ്തോലന്മാരോ ദൈവ വേലക്കാരോ ആശ്രമത്തിൽ ജീവിച്ചതായിട്ടുണ്ടോ? അവർ എല്ലാവരും അവരവരുടെ ഭവനത്തിൽ താമസിച്ചു. അവർ നമ്മൾ വീണ്ടും ജനിച്ച ജനങ്ങൾ ദൈവത്തിൻറ്റെ മന്ദിരമാണെന്ന് പഠിപ്പിച്ചു. ദൈവം നമ്മളിൽ വസിക്കുന്നു. നമ്മൾ ദൈവത്തിൻറ്റെ ഭവനം ആകുന്നു. ദുർഭാഗ്യവശാൽ ടിപിഎം വേറൊന്ന് പഠിപ്പിക്കുന്നു.

 

ഉപസംഹാരം

 

പ്രിയ ടിപിഎം വിശ്വാസികളെ, താഴെ കൊടുക്കുന്ന പ്രവചനങ്ങളുടെ പൂർത്തീകരണമായ ഈ ശുശ്രുഷകർ നിങ്ങളെ ഒരു രാജകീയ സവാരിക്കായി ഉപയോഗിക്കുന്നു. സൂക്ഷിക്കുക. ഞങ്ങൾ ഞങ്ങളുടെ ഭാഗം ചെയ്തു. ഇപ്പോൾ പന്ത് നിങ്ങളുടെ കോർട്ടിൽ ആകുന്നു.

ഫിലിപ്പിയർ 3:19അവരുടെ അവസാനം നാശം; അവരുടെ ദൈവം വയറു; ലജ്ജയായതിൽ അവർക്കു മാനം തോന്നുന്നു; അവർ ഭൂമിയിലുള്ളതു ചിന്തിക്കുന്നു.”

2 തിമൊഥെയൊസ് 3:5ദൈവപ്രിയമില്ലാതെ ഭോഗപ്രിയരായി ഭക്തിയുടെ വേഷം ധരിച്ചു അതിൻറ്റെ ശക്തി ത്യജിക്കുന്നവരുമായിരിക്കും. അങ്ങനെയുള്ളവരെ വിട്ടൊഴിയുക.

2 പത്രോസ് 2:1-3എന്നാൽ കള്ളപ്രവാചകന്മാരും ജനത്തിൻറ്റെ ഇടയിൽ ഉണ്ടായിരുന്നു. അങ്ങനെ നിങ്ങളുടെ ഇടയിലും ദുരുപദേഷ്ടാക്കന്മാർ ഉണ്ടാകും; അവർ നാശകരമായ മതഭേദങ്ങളെ നുഴയിച്ചു തങ്ങളെ വിലെക്കു വാങ്ങിയ നാഥനെ തള്ളിപ്പറഞ്ഞു തങ്ങൾക്കു തന്നേ ശീഘ്രനാശം വരുത്തും. അവരുടെ ദുഷ്കാമപ്രവൃത്തികളെ പലരും അനുകരിക്കും; അവർ നിമിത്തം സത്യമാർഗ്ഗം ദുഷിക്കപ്പെടും. അവർ ദ്രവ്യാഗ്രഹത്തിൽ കൌശലവാക്കു പറഞ്ഞു നിങ്ങളെ വാണിഭം ആക്കും. അവർക്കു പൂർവ്വകാലംമുതൽ ന്യായവിധി താമസിയാതെ വരുന്നു; അവരുടെ നാശം ഉറങ്ങുന്നതുമില്ല

 

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

Leave a Reply

Your email address will not be published. Required fields are marked *