ടിപിഎമ്മിലെ മനുഷ്യ പാരമ്പര്യം

ടിപിഎം, ദൈവകൽപ്പനയെക്കാൾ വളരെ അധികം പ്രാധാന്യം പാരമ്പര്യങ്ങൾക്ക് കൊടുക്കുന്നു. അവർ ഈ കാലയളവിലെ സദൂക്യന്മാരും പരീശന്മാരും ആകുന്നു.
മത്തായി 15:3  “അവൻ അവരോടു ഉത്തരം പറഞ്ഞതു: “നിങ്ങളുടെ സമ്പ്രദായംകൊണ്ടു നിങ്ങൾ ദൈവകല്പന ലംഘിക്കുന്നതു എന്തു?”
ടിപിഎം ശുശ്രുഷകന്മാരോടും അനുയായികളോടും കർത്താവായ യേശു ക്രിസ്തു മേൽപ്പറഞ്ഞ വസ്തുത പറഞ്ഞുകൊണ്ടിരിക്കുന്നു. എന്നാൽ ഇത് സദൂക്യന്മാരുടെയും പരീശന്മാരുടെയും പൊട്ട ചെവിയിൽ വീഴുന്നു – അതായത് ഇന്നത്തെ വെള്ളതേച്ച ശവക്കല്ലറകൾ. ഈ ലേഖനത്തിൽ, വിഡ്ഢികളായ ടിപിഎം ശുശ്രുഷകന്മാരുടെ രണ്ടു പാരമ്പര്യങ്ങൾ വെളിപ്പെടുത്തുവാൻ ഞാൻ ആഗ്രഹിക്കുന്നു.

1. സഭാ പദവികൾ ആത്മീക പ്രചോദനത്തെ കടത്തിവെട്ടുന്നു

അപ്പോസ്തലനായ പൗലോസ് ക്രിസ്തു സഭയുടെ ശരീരം ആകുന്നുവെന്ന് പറഞ്ഞു. സ്വാഭാവിക ശരീരത്തിൽ പല അംഗങ്ങൾ ഉള്ളതുപോലെ ക്രിസ്തുവിൻറ്റെ സഭയാകുന്ന ശരീരവും പല അംഗങ്ങൾ ചേർന്നതാണ്. സ്വാഭാവിക ശരീരത്തിലെ ഓരോ അംഗവും ശരീരത്തിൻറ്റെ പൂർണ്ണമായ വളർച്ചക്ക് സഹായിക്കുന്നു. അതുപോലെ നമ്മൾ ഓരോരുത്തരും അവൻറ്റെ (ക്രിസ്തുവിൻറ്റെ) ശിഷ്യന്മാരായി വിളിക്കപ്പെട്ടിരിക്കുന്നു. ക്രിസ്തുവിൻറ്റെ ശരീരത്തിൽ, നമ്മുക്ക് ലഭിച്ചിരിക്കുന്ന താലന്തുകൾ അനുസരിച്ചു ഓരോരുത്തർക്കും ഓരോ ശുശ്രുഷയുണ്ട്.
1 കൊരിന്ത്യർ 14:26, “ആകയാൽ എന്തു? സഹോദരന്മാരേ, നിങ്ങൾ കൂടിവരുമ്പോൾ ഓരോരുത്തന്നു സങ്കീർത്തനം ഉണ്ടു, ഉപദേശം ഉണ്ടു, വെളിപ്പാടു ഉണ്ടു, അന്യഭാഷ ഉണ്ടു, വ്യഖ്യാനം ഉണ്ടു, സകലവും ആത്മികവർദ്ധനെക്കായി ഉതകട്ടെ.

ഒരു ടിപിഎം വിശ്വാസിയുടെ ന്യായവിധി 

നമ്മുക്കൊന്നാലോചിക്കാം. താലന്ത് നിലത്തു കുഴിച്ചിട്ട ദുഷ്ടനും മടിയനുമായ ദാസനെപോലെയാണ് എല്ലാ ടിപിഎം വിശ്വാസികളും. താലന്തിൻറ്റെ ഉപമ മത്തായി 25:14-30 ഭാഗങ്ങളിൽ കാണാം. ടിപിഎം വിശ്വാസികൾ വേദപുസ്തകം വായിക്കത്തില്ല. അതുകൊണ്ട് ഈ ഉപമകൾ അവർ മനസ്സിലാക്കുകയോ ചിന്തിക്കുകയോ ഇല്ല. ടിപിഎം വിശ്വാസികൾ ദൈവത്തിൻറ്റെ ന്യായവിധിയിൽ നിന്നും രക്ഷപെടുവാൻ യാതൊരു മാർഗ്ഗവുമില്ലവരാണെന്ന് ഞങ്ങൾ  fromtpm.com ൽ ഉള്ളവർക്കറിയാം. ടിപിഎം വിശ്വാസിക്ക് എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അറിയാത്തവരാണെങ്കിൽ, ദയവായി മത്തായി 25:24-27 വായിക്കുക.
ഒരു താലന്തു ലഭിച്ചവനും അടുക്കെ വന്നു: യജമാനനേ, നീ വിതെക്കാത്തേടത്തുനിന്നു കൊയ്യുകയും വിതറാത്തേടത്തുനിന്നു ചേർക്കുകയും ചെയ്യുന്ന കഠിനമനുഷ്യൻ എന്നു ഞാൻ അറിഞ്ഞു. ഭയപ്പെട്ടു ചെന്നു നിൻറ്റെ താലന്തു നിലത്തു മറെച്ചുവെച്ചു; നിൻറ്റേതു ഇതാ, എടുത്തുകൊൾക എന്നു പറഞ്ഞു. അതിന്നു യജമാനൻ ഉത്തരം പറഞ്ഞതു: ദുഷ്ടനും മടിയനും ആയ ദാസനേ, ഞാൻ വിതെക്കാത്തേടത്തുനിന്നു കൊയ്യുകയും വിതറാത്തേടത്തുനിന്നു ചേർക്കുകയും ചെയ്യുന്നവൻ എന്നു നീ അറിഞ്ഞുവല്ലോ. നീ എൻറ്റെ ദ്രവ്യം പൊൻവാണിഭക്കാരെ ഏല്പിക്കേണ്ടിയിരുന്നു; എന്നാൽ ഞാൻ വന്നു എൻറ്റേതു പലിശയോടുകൂടെ വാങ്ങിക്കൊള്ളുമായിരുന്നു.
നിങ്ങൾ വീണ്ടും ജനിച്ചവരാണെങ്കിൽ, നിങ്ങൾക്ക് കുറഞ്ഞപക്ഷം ഒരു ശുശ്രുഷയെങ്കിലും ദൈവം പ്രദാനം ചെയ്തിട്ടുണ്ടായിരിക്കും, പക്ഷെ ആ ശുശ്രുഷ ടിപിഎം ശുശ്രുഷകന്മാരുടേതല്ല. എല്ലാ വിശ്വാസികൾക്കും യോഗങ്ങളുടെയും മറ്റു കാര്യങ്ങളുടെയും അനുഗ്രഹത്തിനായി പ്രാർത്ഥിക്കാനുള്ള കൃപ നൽകിയിട്ടുണ്ടെന്ന് പറയുന്ന കൗശല തന്ത്രം ടിപിഎം ശുശ്രുഷകന്മാർക്കുണ്ട്.
1 കൊരിന്ത്യർ 14:26 ൽ എവിടെയെങ്കിലും പ്രാർത്ഥന കാണുന്നുണ്ടോ? സങ്കീർത്തനങ്ങൾ, ഉപദേശങ്ങൾ, വെളിപ്പാടുകൾ, വ്യാഖ്യാനങ്ങൾ, പ്രബോധനങ്ങൾ, പ്രസംഗങ്ങൾ മുതലായവയിൽ നിന്നെല്ലാം തന്നെത്താൻ ടിപിഎം വിശ്വാസികൾ എന്തുകൊണ്ട് ഒഴിവാകുന്നു? ഇത് ദൈവം തന്ന താലന്തുകൾ ഒളിപ്പിക്കുകയല്ലേ? ആഴ്ചകൾതോറും യോഗങ്ങൾതോറും അവർ ദുരുപദേശത്തിനു എന്തിന് കീഴ്‌പ്പെടുന്നു?

ടിപിഎമ്മിൻറ്റെ ആത്മാവ് … വിശുദ്ധമോ അശുദ്ധമോ? 

 
ലോകത്തിൽ, എല്ലാവർക്കും എന്ത് ചെയ്യാനുമുള്ള അധികാരമുണ്ട്, എന്നാൽ ഒരു യഥാർത്ഥ ക്രിസ്ത്യാനി ദൈവത്തിനും ദൈവത്തിൻറ്റെ പരമാധികാരത്തിനും കീഴ്പ്പെട്ടിരിക്കണം. ദൈവത്തിൻറ്റെ ഇഷ്ട്ടം തറപ്പിച്ചു പറയുന്ന ടിപിഎം, ഞങ്ങൾ മാത്രം ദൈവേഷ്ടം പ്രവൃത്തിക്കുന്നുവെന്നും അവകാശപ്പെടുന്ന ടിപിഎം, ദൈവേഷ്ടത്തിന് വില കൊടുക്കാതെ മനുഷ്യ നിർമ്മിത പാരമ്പര്യങ്ങൾക്ക് അടിമപ്പെട്ടിരിക്കുന്നു. സ്വാഭാവിക ശരീരത്തിൽ, എല്ലാ അംഗങ്ങൾക്കും നിർദ്ദേശ്ശങ്ങൾ കൊടുക്കുന്ന ഏറ്റവും പ്രധാനമായ പങ്ക് തലയുടേതാണ്, തല കൊടുക്കുന്ന നിർദ്ദേശ്ശങ്ങൾ എല്ലാ അംഗങ്ങളും പൂർണ്ണമായി ചെയ്യുന്നു. ശരീരത്തിലെ അംഗങ്ങൾ എല്ലാ നിർദ്ദേശ്ശങ്ങളും നിർവഹിക്കുന്നതുകൊണ്ട് നമ്മൾ വെടിപ്പും വൃത്തിയും ഉള്ളവരായി കാണപ്പെടുന്നു.
എഫെസ്യർ 5:23 ൽ വിശുദ്ധ പൗലോസ് പറയുന്നു “ക്രിസ്തു ശരീരത്തിൻറ്റെ തല (സഭ) ആകുന്നു.”  ഒരേയൊരു നല്ല സഭയെന്നു ഊന്നിപ്പറയുന്ന ടിപിഎമ്മിൻറ്റെ തല ക്രിസ്തുവാണെങ്കിൽ, അദ്ദേഹം ഒരു ചാരിറ്റിയും ചെയ്യാതെ തന്നെത്താൻ ചാരിറ്റബിൾ ട്രസ്റ്റ് എന്ന് വിളിച്ചു നികുതി വെട്ടിക്കാൻ നിർദ്ദേശിച്ചോ?  മത്തായി 17:26,27 ൽ ക്രിസ്തു തന്നെ പത്രോസിനോട് നികുതി കൊടുക്കാൻ പ്രേരിപ്പിക്കുന്നു, ഒരിക്കലും തൻറ്റെ ശരീരം (സഭ) നികുതി വെട്ടിക്കാൻ നിർദ്ദേശിക്കത്തില്ല. പിശാച് കള്ളനായി വന്ന് മോഷ്ടിക്കുന്നു. യേശു പറയുന്നു,  യോഹന്നാൻ 10:10, “മോഷ്ടിപ്പാനും അറുപ്പാനും മുടിപ്പാനും അല്ലാതെ കള്ളൻ വരുന്നില്ല; അവർക്കു ജീവൻ ഉണ്ടാകുവാനും സമൃദ്ധിയായിട്ടു ഉണ്ടാകുവാനും അത്രേ ഞാൻ വന്നിരിക്കുന്നതു.” ഭീമമായ പണമൊഴുക്ക് ഉണ്ടായിട്ടും മോഹിയായ ടിപിഎം, നികുതി കൊടുക്കാതിരിക്കാനായി തന്നെത്താൻ ചാരിറ്റബിൾ ട്രസ്റ്റ് എന്ന് വിളിക്കുന്നു. ഇത് പട്ടാപകൽ കവർച്ചയല്ലേ? തീർച്ചയായും. അങ്ങനെയാണെങ്കിൽ, ടിപിഎമ്മിൻറ്റെ തല ആരാണെന്നു ചിന്തിച്ച് നമ്മൾ അധികം തല പുകയേണ്ട ആവശ്യമില്ലല്ലോ?
 
എഫെസ്യർ 5:24 ൽ വിശുദ്ധ പൗലോസ് വീണ്ടും പറയുന്നു, “സഭ (ശരീരം) തലയ്ക്കു (ക്രിസ്തു) അടിമപ്പെട്ടിരിക്കണം. ടിപിഎമ്മിൻറ്റെ തല ക്രിസ്തുവല്ല അവർ ക്രിസ്തുവിന് അടിമപ്പെട്ടിട്ടില്ല എന്ന് തെളിയിക്കുവാൻ വേണ്ടി ഞാൻ വേറൊരു സമ്പ്രദായം പറയാൻ ആഗ്രഹിക്കുന്നു. അവർ മനുഷ്യ നിർമ്മിത പാരമ്പര്യങ്ങളാൽ നയിക്കപ്പെടുന്നു. നിങ്ങൾ കൊട്ടാരക്കരയിലോ ചെന്നൈയിലോ ഇന്റർനാഷണൽ കൺവെൻഷനിൽ പങ്കെടുത്തിട്ടുട്ടെങ്കിൽ അവിടെ പ്രസംഗിച്ചവരെ ശ്രദ്ധിച്ചു കാണും. അവർ വർഷങ്ങളായി പരിപാലിക്കുന്ന ഒരു പാരമ്പര്യം ഉണ്ട്, സെൻറെർ പാസ്റ്റർമാർ ബുധനാഴ്ചയും വ്യാഴാഴ്ചയും വൈകിട്ടത്തെ യോഗത്തിലും പകൽ സമയങ്ങളിലെ ധ്യാനങ്ങളിലും പ്രസംഗിക്കും. [യോഹന്നാൻ 10:10]. “മോഷ്ടിപ്പാനും അറുപ്പാനും മുടിപ്പാനും അല്ലാതെ കള്ളൻ വരുന്നില്ല; അവർക്കു ജീവൻ ഉണ്ടാകുവാനും സമൃദ്ധിയായിട്ടു ഉണ്ടാകുവാനും അത്രേ ഞാൻ വന്നിരിക്കുന്നതു.” വെള്ളിയാഴ്ച വൈകിട്ടും, ശനിയാഴ്ച വൈകിട്ടും, ഞായറാഴ്ച രാവിലെയും നടക്കുന്ന യോഗങ്ങളിൽ പ്രസംഗം യഥാക്രമം ആസോസിയേറ്റ് ചീഫ് പാസ്‌റ്റർ, ഡെപ്യൂട്ടി ചീഫ് പാസ്‌റ്റർ, ചീഫ് പാസ്‌റ്റർ എന്നിവർക്ക് കരുതി വെച്ചിരിക്കുന്നു. നന്നായി ആത്മീകം പ്രസംഗിക്കുന്ന ചില പ്രാസംഗികർ ടിപിഎമ്മിൽ ഉണ്ടെന്നു ഞാൻ വിശ്വസിക്കുന്നു. ഞാൻ പറയുന്നത് വിശ്വാസമല്ലെങ്കിൽ, ടിപിഎം ചീഫിൻറ്റെ പ്രസംഗം കേൾക്കുക. വിഷയവും ഉള്ളടക്കവും മനസ്സിലാക്കാൻ പോലും കാടിനാത്വാനം ചെയ്യേണ്ടി വരും. അദ്ദേഹം ജനങ്ങളുടെ സമയം വെറുതെ നഷ്ടപ്പെടുത്തുന്നു. അവർക്ക്, സംഘടനയിലെ സീനിയോറിറ്റി ആത്മാവിൻറ്റെ പ്രവർത്തനങ്ങൾ ആത്മീക പ്രചോദനത്തേക്കാൾ  പ്രാധാന്യമേറിയതാകുന്നു.

2. വീണുപോയവരുടെ പ്രഭാവം മാറ്റു

 
ഞാൻ പറയാൻ പോകുന്ന കാര്യങ്ങളെ പരമ്പര്യമെന്നോ അന്ധവിശ്വാസമെന്നോ വിളിക്കാം. ഇതുപോലെയുള്ള ആചാരങ്ങളിലൂടെ പരിശുദ്ധാത്മാവിൻറ്റെ അഭിഷേകം യഥാർത്ഥത്തിൽ തങ്ങളുടെ ഇടയിൽ ഇല്ലെന്ന് ടിപിഎം ശുശ്രുഷകന്മാർ തെളിയിക്കുന്നുവെന്ന് അവർക്കറിയത്തില്ല. ടിപിഎമ്മിലെ വെള്ളതേച്ച ശവക്കല്ലറകൾ  ഈ പാരമ്പര്യം ആചരിക്കുന്നുണ്ടെന്ന് നിങ്ങളിൽ എത്ര പേർക്ക് അറിയാമെന്ന് എനിക്കറിയത്തില്ല. അവരുടെ ഉത്തമവിശ്വാസിയായ ഒരു ശുശ്രുഷകൻ ടിപിഎം (കൾട്ട് സംഘടന) വിട്ടാൽ, അദ്ദേഹത്തിൻറ്റെ വസ്തുവകകള്‍ നശിപ്പിക്കുന്നത് അവരുടെ ഒരു ആചാരമാണ്. വിട്ടുപോയവരുടെ തുണികൾ കത്തിക്കാൻ പോലും ചിലർ മടി കാണിക്കത്തില്ല. ഒരു മുൻ ടിപിഎംകാരൻറ്റെ വസ്തുവകകള്‍ പ്രത്യേകിച്ചും വസ്ത്രങ്ങൾ വേറെ ആരും ഉപയോഗിക്കാൻ അനുവദിക്കത്തില്ല. ഈ ചത്ത പാരമ്പര്യം എന്തിനാണ് ആചരിക്കുന്നതെന്ന് നിങ്ങൾക്കറിയാമോ? ആദ്യമായി, അവർ സംഘടന വിട്ടുപോകുന്നവർ വീണുപോയവരെന്ന തെറ്റായ അഭിപ്രായത്തിൽ ആകുന്നു. ദൈവം ഒഴികെ മറ്റാർക്കും വീണുപോയവരെന്ന് വിളിക്കാനുള്ള അധികാരമില്ലെന്നു ഞാൻ ഇവിടെ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. 
 
റോമ 14:4  “റ്റൊരുത്തൻറ്റെ ദാസനെ വിധിപ്പാൻ നീ ആർ? അവൻ നില്‌ക്കുന്നതോ വീഴുന്നതോ സ്വന്തയജമാനന്നത്രേ; അവൻ നില്‌ക്കുംതാനും; അവനെ നില്‌ക്കുമാറാക്കുവാൻ കർത്താവിന്നു കഴിയുമല്ലോ.” ഒരുവനെ വീണുപോയവനെന്ന് വിളിക്കുന്നവൻ, ദൈവത്തിൻറ്റെ സ്ഥാനം അപഹരിക്കുന്നു. ടിപിഎം ജനങ്ങൾ മറ്റുള്ളവരെ വീണുപോയവർ എന്ന് വിളിക്കുമ്പോൾ അവരെ നയിക്കുന്ന ആത്മാവ് എന്താണെന്ന് മനസ്സിലാക്കാൻ സാധിക്കും?
 

 ഈ ടിപിഎം ജനങ്ങൾ മുൻ ടിപിഎംകാരെ വീണുപോയവർ എന്ന് വിളിക്കുന്നതുകൊണ്ട് അവർ അവരുടെ വസ്ത്രങ്ങൾ ഉപയോഗിക്കത്തില്ല. ആരെങ്കിലും അവരുടെ വസ്ത്രം ഉപയോഗിച്ചാൽ അവരിലും പിന്മാറ്റം കടന്ന് ഒരു ദിവസം അവരും വിട്ടുപോകുമെന്ന് അവർ വിശ്വസിക്കുന്നു. എന്തൊരു വിചിത്രമായ ആശയം? അതേസമയം മുൻ ടിപിഎംകാർ പേഴ്സ് നിറയെ പണമോ വിലപിടിപ്പുള്ള വസ്തുക്കളോ വിട്ടിട്ട് വന്നാൽ ഈ അത്യാഗ്രഹികൾ പണം നശിപ്പിക്കാതെ ഇത് ദൈവത്തിൽ നിന്നുള്ള അനുഗ്രഹമാണെന്നു പറഞ്ഞു സ്വീകരിക്കും. വിശുദ്ധ പൗലോസ് ഗലാത്യരെ “ബുദ്ധിയില്ലാത്ത ഗലാത്യരേ” എന്ന് വിളിക്കാൻ തൻറ്റേടം കാട്ടി, ഞാൻ ഈ അത്യാഗ്രഹികളെ “ബുദ്ധിയില്ലാത്ത ടിപിഎംകാരെ” എന്ന് വിളിക്കാൻ അല്പം പോലും ഭയപ്പെടുന്നില്ല.ടിപിഎം പാരമ്പര്യം അനുസരിച്ച്, മുൻ ടിപിഎംകാരൻറ്റെ വസ്ത്രങ്ങൾ ഉപയോഗിക്കുന്ന വ്യക്തി പിന്മാറ്റക്കാരനാകുമെങ്കിൽ അദ്ദേഹം ഉപയോഗിച്ച എല്ലാ വസ്തുക്കളെ സംബന്ധിച്ചും അങ്ങനെ തന്നെ ആയിരിക്കണം. അവർ താമസിച്ച  കെട്ടിടവും അവർ ഉപയോഗിച്ച എല്ലാ സാധനങ്ങളും നശിപ്പിക്കണം. വിഡ്ഢികളായ ടിപിഎം ശുശ്രുഷകന്മാരുടെ ഈ ആചാരങ്ങൾ കണ്ടാൽ അവർക്ക് ഒന്നുകിൽ യഥാർത്ഥമായ അഭിഷേകം ഇല്ല അല്ലെങ്കിൽ അഭിഷേകത്തിൻറ്റെ വില അവർ മനസ്സിലാക്കിയിട്ടില്ലെന്ന് അനുമാനിക്കാം. 

എണ്ണ കൊണ്ട് അഭിഷേകം ചെയ്യപ്പെട്ട ദാവീദ് രാജാവിന് അഭിഷേകത്തിൻറ്റെ ശക്തി അറിയാമായിരുന്നു. 2 ശമുവേൽ 12:30 ൽ യോവാബ് അമ്മോന്യരുടെ രബ്ബയോടു പൊരുതു രാജനഗരം പിടിച്ചു.അവൻ അവരുടെ രാജാവിൻറ്റെ കിരീടം അവൻറ്റെ തലയിൽനിന്നു എടുത്തു ദാവീദിൻറ്റെ തലയിൽവെച്ചു. വിഡ്ഢികളായ ടിപിഎം ജനങ്ങളെ പോലെ അദ്ദേഹത്തിന് പറയാമായിരുന്നു, “വേണ്ട, വേണ്ട, കിരീടം എൻറ്റെ തലയിൽ വെയ്ക്കരുത്, അമ്മോന്യരുടെ ആത്മാവ് എൻറ്റെ മേൽ വരും.” ടിപിഎം ചട്ടപ്രകാരം, പുതിയ ആകാശം അനുവദിച്ചിരിക്കുന്ന ദാവീദിന് എണ്ണ കൊണ്ടുള്ള അഭിഷേകത്തിൻറ്റെ ശക്തി അറിയാമായിരുന്നു, സീയോനിൽ പോകാനിരിക്കുന്ന തട്ടിപ്പുകാരായ ടിപിഎം ശുശ്രുഷകന്മാർക്ക് അഭിഷേകത്തിൻറ്റെ ശക്തി അറിയത്തില്ല. അവരുടെ അഭിഷേകം വസ്ത്രങ്ങൾ, സാമഗ്രികൾ, കെട്ടിടങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കുന്നതുകൊണ്ട്, അവർക്ക് സത്യമായ അഭിഷേകം ഇല്ലെന്ന്  ഞാൻ വിചാരിക്കുന്നു. അങ്ങനെയാണെങ്കിൽ, മുൻ ടിപിഎം കാരിൽ പ്രവർത്തിക്കുന്ന പിന്മാറ്റത്തിൻറ്റെ ആത്മാവിനെ (അങ്ങനെയൊന്നില്ല) അവർ എന്തിന് ഭയപ്പെടുന്നു?

ഉപസംഹാരം

എൻറ്റെ പ്രിയ വായനക്കാരെ, 2 തിമൊഥെയൊസ്  1:7, “ഭീരുത്വത്തിൻറ്റെ ആത്മാവിനെ അല്ല, ശക്തിയുടെയും സ്നേഹത്തിൻറ്റേയും സുബോധത്തിൻറ്റേയും ആത്മാവിനെയത്രേ ദൈവം നമുക്കു തന്നതു.” ടിപിഎം അനുഷ്ഠിച്ചുകൊണ്ടിരിക്കുന്ന മുകളിലത്തെ അനുഷ്ട്ടാനങ്ങൾ ആസ്പദമാക്കി, അവരിൽ പ്രവർത്തിക്കുന്ന ആത്മാവ് എന്താണെന്ന് പരിശോധിക്കുക. അങ്ങനെയുള്ള ഒരു സംഘടനയുടെ ഭാഗമായി നിങ്ങൾ തുടരുകയാണെങ്കിൽ നിങ്ങളുടെ നിത്യത അപകടത്തിലാകാം. റോമർ 8:9ൽ എഴുതിയിരിക്കുന്നു, “നിങ്ങളോ, ദൈവത്തിൻറ്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നുവരികിൽ ജഡസ്വഭാവമുള്ളവരല്ല ആത്മസ്വഭാവമുള്ളവരത്രേ, ക്രിസ്തുവിൻറ്റെ ആത്മാവില്ലാത്തവൻ അവന്നുള്ളവനല്ല.” ടിപിഎം പിന്തുടരുന്ന പാരമ്പര്യങ്ങൾ ക്രിസ്തുവിൻറ്റെ ആത്മാവിനാൽ പകരപ്പെടുന്നതാണെന്ന് നിങ്ങൾക്ക് പറയാൻ കഴിയുമോ? നിങ്ങൾ ദൈവ വചനത്തെ സ്നേഹിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന വ്യക്തിയാണെങ്കിൽ തീർച്ചയായും പറയും, ഇല്ല. ഇപ്പോൾ തന്നെ തീരുമാനിക്കുക.
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ  

One Reply to “ടിപിഎമ്മിലെ മനുഷ്യ പാരമ്പര്യം”

  1. ” അവരിൽ പ്രവർത്തിക്കുന്ന ആത്മാവ് എന്താണെന്ന് പരിശോധിക്കുക. അങ്ങനെയുള്ള ഒരു സംഘടനയുടെ ഭാഗമായി നിങ്ങൾ തുടരുകയാണെങ്കിൽ”

    എന്നാൽ വായിനക്കാരേ!!
    മറ്റൊരു സംഘടനയുടെ കൊതികൊണ്ടു എഴുതുന്ന fromtpmകാരിൽ പ്രവർത്തിക്കുന്ന ആത്മാവ് എന്താണെന്ന് ഉപസംഹാര വാക്കുകളിൾ നിന്നും മനസ്സിലാക്കാം.

Leave a Reply

Your email address will not be published. Required fields are marked *