ടിപിഎമ്മിലെ വിരോധാഭാസങ്ങൾ – പ്രവൃത്തി Vs വചനം

യിസ്ഹാക്ക് പുത്രനായ യാക്കോബിനോട് പറഞ്ഞ കാര്യം നീതിമാനായ ന്യായപതി  മിക്കവാറും ടിപിഎം ശുശ്രുഷകരോടും വിശ്വാസികളോടും പറയാനുള്ള സമയം ആഗതമായിരിക്കുന്നു. “ഉല്പത്തി 27:22, “യാക്കോബ് തൻ്റെ അപ്പനായ യിസ്ഹാക്കിനോടു അടുത്തു ചെന്നു; അവൻ അവനെ തപ്പിനോക്കി: ശബ്ദം യാക്കോബിൻ്റെ ശബ്ദം; കൈകൾ ഏശാവിൻ്റെ കൈകൾ തന്നേ എന്നു പറഞ്ഞു” നീതിമാനായ ന്യായപതി, യേശു ഇസഹാക്കിനെ പോലെ എന്താണ് ചെയ്യുന്നതെന്ന് കാണാൻ വയ്യാത്തവനല്ല. നമ്മുടെ അകത്തും പുറത്തുമുള്ള സകലവും അവൻ അറിയുന്നു, എന്നാൽ പറയുവാൻ വേണ്ടി തക്ക സമയത്തിനായി ദീർഘക്ഷമയോടെ കാത്തിരിക്കുന്നു. കപട ഭക്തിക്കാരെ, നിങ്ങളുടെ വാക്കിലും പ്രവർത്തിയിലും തമ്മിൽ ആനയും ആടും പോലെയുള്ള വ്യത്യാസമുണ്ട്.
The Contradictions in TPM - Words vs Worksസീയോൻ യാത്രക്കാണെന്നു അവകാശപ്പെടുന്ന മിക്കവാറും വ്യക്തികളെ  നോക്കി യേശു പറയും, “അകൃത്യത്തിൻ്റെ വേലക്കാരെ, എന്നെ വിട്ടു പോ, ഞാൻ ഒരിക്കലും നിങ്ങളെ അറിഞ്ഞിരുന്നില്ല.” വെളിപ്പാട് 22:12, അനുസരിച്ചു യേശു ആർക്കും വാക്കുകളുടെ ബാഹുല്യം നിമിത്തം പ്രതിഫലം കൊടുക്കില്ല, പിന്നെയോ പ്രവൃത്തി ആശ്രയിച്ചു പ്രതിഫലം കൊടുക്കും. യിസ്ഹാഖ് യാക്കോബിൻ്റെ ശബ്ദം എന്നാൽ കൈ ഏശാവിൻ്റെ എന്ന് കണ്ടതുപോലെ വിവേകത്തിൻ്റെ പൂർണതയായ യേശുവിനു  മിക്കവാറും ടിപിഎം ശുശ്രുഷകന്മാരുടെ വാക്കുകളും പ്രവൃത്തികളും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് നന്നായി അറിയാം. യിസ്ഹാഖ് അന്ധനായിരുന്നതിനാൽ യാക്കോബിന്‌ അദ്ദേഹത്തെ കബളിപ്പിക്കാൻ സാധിച്ചു, എന്നാൽ ഉഗ്ര കണ്ണുകൾ ഉള്ളവനായ യേശുവിനെ ആർക്കും കബളിപ്പിക്കാൻ സാധ്യമല്ല. അദ്ദേഹം വലിയ ക്ഷമാശീലൻ ആകയാൽ, അദ്ദേഹത്തിൻ്റെ ന്യായവിധി താമസിക്കാം പക്ഷെ നിഷേധിക്കയില്ല, താമസിച്ച ന്യായവിധി വളരെ അപകടമാകുന്നു.

യേശു Vs ടിപിഎം ശുശ്രുഷകന്മാർ

ഈ ലേഖനത്തിൽ, ഞാൻ യേശുവിൻ്റെ പ്രവർത്തനങ്ങളും സീയോനിലേക്കുള്ള പ്രയാണത്തിൽ ഇരിക്കുന്ന ഈ പറയപ്പെടുന്ന വിശുദ്ധന്മാരുടെ പ്രവർത്തനങ്ങളും തമ്മിൽ താരതമ്യപ്പെടുത്താൻ താല്പര്യപ്പെടുന്നു.
 1. യേശു “വേദനകളുടെ വ്യക്തി” ആയിത്തീർന്നു (യെശയ്യാ. 53:3): വേദനയുടെ  എബ്രായ വാക്ക് MAKOBE എന്നാകുന്നു അതിൻ്റെ അർഥം ശാരീരികവും മാനസികവുമായ വേദന. ക്രിസ്തുവിൻ്റെ വരവിന് മുൻപ് ജനങ്ങൾ ശാരീരികവും മാനസികവുമായ വളരെ ക്ലേശം മനുഷ്യകുലത്തിന്മേൽ അടിച്ചേൽപ്പിച്ചു കൊണ്ടിരുന്ന നയപ്രമാണത്തിൻ്റെ അധീനതയിൽ ആയിരുന്നു. എന്നാൽ യേശു മനുഷ്യാത്മാക്കളോടുള്ള സ്നേഹം നിമിത്തം സ്വയമായി സ്വർഗ്ഗത്തിലെ എല്ലാ സന്തോഷവും വെടിഞ്ഞു മനുഷ്യൻ്റെ  സന്തോഷങ്ങളെ മോഷ്ടിക്കുന്ന എല്ലാം സ്വയമായി ഏറ്റെടുത്തു വേദനകളുടെ മനുഷ്യനായിത്തീർന്നു. അതിന് നേരെ വിപരീതമായി, യേശുവിൻ്റെ യഥാർത്ഥ അനുയായികൾ എന്നവകാശപ്പെടുന്ന ടിപിഎം ശുശ്രുഷകന്മാർ, വിവിധ നിയമങ്ങളുടെ കലപ്പകൾ ജനങ്ങളുടെ മേൽ കെട്ടിവെച്ച് മാനസ്സീകവും ശാരീരികവുമായ വേദനകളാൽ അംഗങ്ങളെ പീഡിപ്പിക്കുന്നു.
 2. യേശു പാപികളുടെ മിത്രമായിരുന്നു (മത്തായി 11:19): ജനനത്തിൽ പോലും പാപമില്ലാത്തവൻ പാപികളുടെ മിത്രമായിതീർന്നു. ധാരാളം അശുദ്ധമായ പ്രകൃതങ്ങളുള്ള ടിപിഎം ശുശ്രുഷകന്മാരെ നോക്കുക, യേശുവിൻ്റെ രക്തത്താൽ കഴുകപ്പെട്ട മറ്റുള്ളവരുമായി കൂട്ടായ്മ പോലും നടത്താൻ യോഗിക്കാത്തവണ്ണം അതിവിശുദ്ധന്മാരായി സ്വയം കണക്കാക്കുന്നു : പാപികളെ മാറ്റി നിർത്തുക. അവർ മറ്റു പെന്തക്കോസ്ത് വിശ്വാസികളുടെ കൂട്ടായ്മയിൽ പങ്കുചേരുന്നുണ്ടെങ്കിൽ അത് തികച്ചും സ്വാർത്ഥ താൽപ്പര്യത്തോടെ ആയിരിക്കും. അത് മറ്റു വിഭാഗങ്ങളിൽ നിന്നും മോഷ്ട്ടിക്കുക എന്നതാകുന്നു.
 3. യേശു തള്ളിയ കല്ലായിത്തീർന്നു, (I പത്രോസ് 2:7,8): നമ്മുടെ കർത്താവായ യേശു ക്രിസ്തുവിൻ്റെ നവീകരണം അംഗീകരിക്കാൻ പറ്റാത്തതുകൊണ്ട് സ്വന്തം ആൾക്കാർ പോലും അദ്ദേഹത്തെ തള്ളി. യേശുവിനു അനുരൂപമല്ലാതെ, ടിപിഎം ശുശ്രുഷകന്മാരെ അജ്ഞരായ അംഗങ്ങൾ പൂർണമായി അംഗീകരിക്കുന്നു. ഈ കാര്യത്തിൽ, അവർ രാഷ്ട്രീയക്കാരെ പോലെയാകുന്നു, ധനവാന്മാരായ അംഗങ്ങളെ പ്രീണിപ്പിച്ചു സഭയിൽ യാതൊരു വിലയുമില്ലാത്ത പാവങ്ങളെ നിയന്ത്രിക്കുന്നു. ഈ ശുശ്രുഷകന്മാർക്കു ആളുകൾ അനുസരിച്ചു നിയമം മാറും. ഇന്ത്യയിൽ ധനവാന്മാർ നിയമത്തിൻ്റെ കുരുക്കിൽ നിന്നും രക്ഷപെടുന്നതുപോലെ തന്നെയാണ് ടിപിഎമ്മിലും. ടിപിഎം ശുശ്രുഷകന്മാർ പദവികൾ മോഹിക്കുന്നു. ഈ ശുശ്രുഷകന്മാരെ അംഗങ്ങൾ “അയ്യാ, അപ്പച്ചൻ, അച്ചായൻ, മൂല(മൂപ്പൻ), പാസ്റ്റർ, സന്ത്ജി” എന്നൊക്കെ അഭിസംബോധന ചെയ്യണം. ഇത് പരീശന്മാരെ പറ്റി യേശു പറഞ്ഞതുപോലെ ആകുന്നു, മത്തായി 23:6 & 7, “അത്താഴത്തിൽ പ്രധാനസ്ഥലവും പള്ളിയിൽ മുഖ്യാസനവും അങ്ങാടിയിൽ വന്ദനവും മനുഷ്യർ റബ്ബീ എന്നു വിളിക്കുന്നതും അവർക്കു പ്രിയമാകുന്നു.” അവർ എല്ലാം ത്യജിച്ചുവെന്നു പറയുമെങ്കിലും അവരുടെ പ്രവൃത്തി നേരെ വിപരീതം ആകുന്നു. യേശുവിനു അനുരൂപമല്ലാതെ, അവർ ഊക്കോടെ അംഗീകാരം ആവശ്യപ്പെടുന്നു.
 4. യേശു താഴ്മനായി ദാസരൂപം എടുത്തു. (ഫിലിപ്പിയർ  2:7,8): 7->0 പ്രത്യേകം ശ്രദ്ധിക്കുക. (യേശു സ്വയമായി വളരെ അപ്രധാന വ്യക്തിയായി. തന്നെത്താൻ ദാസരൂപം എടുത്തു. അവൻ മനുഷ്യനെ പോലെ ആയി). ഈ സ്വഭാവം ടിപിഎം ശുശ്രുഷകന്മാരിൽ കാണാൻ സാധിക്കുമോ? വിരലിലെണ്ണാവുന്ന ചിലർ തീർച്ചയായും കാണും, ഭൂരിപക്ഷം പേരും താഴ്മ ദാസന് പകരം യജമാനന്മാർ ആകുന്നു. മത്തായി 23:6, “ശാസ്ത്രിമാരും പരീശന്മാരും പ്രത്യേക ഭക്ഷണ സമയത്തു ഏറ്റവും പ്രധാന ഇരിപ്പിടം എടുക്കുന്നു. അവർ പ്രാർത്ഥന സമയത്തു വീടുകളിലും ഏറ്റവും പ്രധാന സ്ഥലത്തു ഇരിക്കുന്നു.” പ്രാർത്ഥന ഹാളിൽ പോലും അംഗങ്ങൾ പായിൽ ഇരിക്കുമ്പോൾ, ശുശ്രുഷകന്മാർ അവരുടെ നിലവാരം ഉയർന്നതാണെന്നു അവകാശപ്പെട്ടു പ്രത്യേകം തുണിയിട്ട പായിൽ ഇരിക്കുന്നു. വീണ്ടും ആഹാരസമയത്തു (ഉദാ.കർതൃമേശ) അവരുടെ നിലവാരം മറ്റവരേക്കാൾ ഉയർന്നതെന്ന അവകാശം നിലനിർത്തുന്നു. ബൈബിളിൽ നമ്മൾ വായിക്കുന്നു, യേശു പന്തിരുവർക്കു കർതൃമേശ കൊടുത്തു, അപ്പം നുറുക്കി അവർക്കു കൊടുത്തു, അതുപോലെ വീഞ്ഞും. എന്നാൽ ടിപിഎമ്മിൽ പ്രധാന ശുശ്രുഷകൻ ആദ്യം കഴിക്കും, അത് കഴിഞ്ഞു പദവി അനുസരിച്ചു സീനിയറിൽ നിന്നും ജൂനിയർ, അവസാനം വന്നു താഴോട്ടു വിശ്വാസിക്ക് കൊടുക്കും. എല്ലാ ഇടങ്ങളിലും അവർ വിശ്വാസികളേക്കാൾ വലിയവരാണെന്നു കാണിക്കും. അതിനാൽ വാക്കുകളിൽ അവർ താഴ്മയുള്ള വേലക്കാർ, പക്ഷെ പ്രവൃത്തിയിൽ അഹങ്കാരിയായ യജമാനൻ.
 5. യേശു ഒരു പരിഹാസപാത്രം ആയി (മത്തായി 27:39): ദൈവ നാമത്തിനും അവൻ്റെ രാജ്യത്തിനുമായി ഏതെങ്കിലും ഒരു ടിപിഎം ശുശ്രുഷകൻ പരിഹാസപാത്രം ആകുന്നതു നിങ്ങൾ കണ്ടിട്ടുണ്ടോ? ആദ്യകാല ചില ശുശ്രുഷകരൊഴികെ ഇതുവരെയും വേറെ ആരും പരിഹാസപാത്രം ആയിട്ടില്ലെന്ന് ചരിത്രം സാക്ഷികരിക്കുന്നു. അഥവാ ആരെങ്കിലും ടിപിഎം ശുശ്രുഷകന്മാരെ അധിക്ഷേപിക്കുന്നുവെങ്കിൽ അത് അവരുടെ വിഡ്ഡിത്തരം മൂലമാകുന്നു. നമ്മുടെ രക്ഷിതാവായ യേശു കർത്താവു ഓരോ വ്യക്തിയുടെയും പാപം സ്വന്ത ശരീരത്തിൽ ഏറ്റെടുത്ത് എല്ലാവരുടെയും പരിഹാസപത്രം ആയി. ഇപ്പോഴുള്ള ഏതെങ്കിലും ടിപിഎം ശുശ്രുഷകനോ ശുശ്രുഷകയോ മറ്റൊരാളുടെ കുറ്റം ഏറ്റെടുക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ? ഒരിക്കലുമില്ല! ഈ പറയപ്പെടുന്ന ഓരോ വിശുദ്ധനും അത് വളരെ വ്യത്യസ്തമായിരിക്കുന്നു.

ഒരു താരതമ്യം 

ഈ ലേഖനം അവസാനിപ്പിക്കുന്നതിന് മുൻപ് ഞാൻ മുഴുവൻ കാര്യങ്ങൾ ഒരു താരതമ്യ പട്ടികയിൽ സംക്ഷിതമാക്കാൻ ആഗ്രഹിക്കുന്നു.
കർത്താവായ യേശു ക്രിസ്തുടിപിഎം ശുശ്രുഷകന്മാർ
1.വേദനകളുടെ വ്യക്തിസുഖലോലുപരായ പുരുഷനും സ്ത്രീയും
2.പാപികളുടെ മിത്രംധനവാന്മാരായ വിശ്വാസികളുടെ സഖി
3.തള്ളിയ കല്ല് എല്ലാവരും ഇഷ്ട്ടപെടാനായി കഠിനപ്രയത്‌നം
4.താഴ്മയുള്ള ദാസൻഅഹങ്കാരിയായ യജമാനൻ
5.പരിഹാസപാത്രംമറ്റുള്ളവരെ പരിഹാസപാത്രം ആക്കുന്നു

ഉപസംഹാരം 

എൻ്റെ പ്രിയ വായനക്കാരെ, ടിപിഎം ശുശ്രുഷകന്മാർ ധാരാളം വ്യാജമായ പൊങ്ങച്ചം പറയുന്നെന്നു നിങ്ങൾക്കു തോന്നുന്നില്ലിയോ? കോഴി ചെറിയ ഒരു മുട്ടയിട്ടു വലിയ ശബ്ദം ഉണ്ടാക്കുന്നു, ടിപിഎം ശുശ്രുഷകന്മാർ കോഴിയെക്കാളും മോശമാണ്, ഒന്നും ചെയ്യാതെ തന്നെ ധാരാളം ശബ്ദം ഉണ്ടാക്കുന്നു. യേശു പറഞ്ഞതിനുസരിച്ചു ഇവരാണ് കുരുടന്മാരായ വഴികാട്ടികൾ. ഇവരെ പിന്തുടരാതിരിക്കാൻ തക്ക ബുദ്ധിയുള്ളവർ ആകാൻ ഞാൻ നിങ്ങളോടു അഭ്യർത്ഥിക്കുന്നു, അല്ലെങ്കിൽ ഈ കുരുടന്മാരായ വഴികാട്ടികളോടൊപ്പം നിങ്ങളും നിത്യമായ കുഴിയിൽ വീഴും. ഇതിൽ നിന്നും പുറത്തു വരിക,  അല്ലാത്തപക്ഷം നിങ്ങൾ നശിക്കും. അവർക്കു വാക്കുകൾ മാത്രം, പ്രവൃത്തി ഇല്ല.

ദൈവം നിങ്ങൾ അനുഗ്രഹിക്കട്ടെ

2 Replies to “ടിപിഎമ്മിലെ വിരോധാഭാസങ്ങൾ – പ്രവൃത്തി Vs വചനം”

 1. ജനത്തെ വലക്കുന്ന വഞ്ചനയുടെ കാപട്യത്തെ നോക്കുക.

  ഇതിൽ നിന്നും പുറത്തു വരുവാൻ പറയുന്ന ഇയ്യാൾ, വേറൊരു, കുരുടനല്ലാത്ത വഴികാട്ടികളെ കാണിക്കട്ടേ!!
  എന്തായാലും ഒരു വഴികാട്ടി വേണ്ടതല്ലേ!

  “യേശുക്രിസ്തു ഉണ്ടല്ലോ” എന്ന് പറയും.

  എന്നാൽ, യേശുക്രിസ്തു ഈ ലോകത്തിൽ ഇല്ലാത്ത ഒരു സ്ഥലമുണ്ടോ? ഒന്നു കാണിച്ചുതരട്ടേ!
  *[[Act 17:28/Malayalam Bible]]* അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നത്. അങ്ങനെ നിങ്ങളുടെ കവിവരന്മാരിലും ചിലര്‍ “നാം അവന്റെ സന്താനമല്ലോ” എന്നു പറഞ്ഞിരിക്കുന്നു.
  *[[Lam 4:20/Malayalam Bible]]* ഞങ്ങളുടെ ജീവശ്വാസമായി, യഹോവ…..

  ഇയ്യാൾ ഏതെങ്കിലും ഒരു സ്ഥാപനം നടത്തി അതിൽ യേശുവിനെപ്പോല ജീവിച്ചിട്ടാണോ! മറ്റുള്ളവരെ കുറ്റം പറയുന്നു, ഒാടിപ്പോയവനല്ലേ!

  പിന്നെ എന്താ കുരുടനായവൻ ഈ കുരുട്ടുത്തനം പറയുന്നു.

 2. “സീയോൻ യാത്രക്കാണെന്നു അവകാശപ്പെടുന്ന മിക്കവാറും വ്യക്തികളെ നോക്കി യേശു പറയും, “അകൃത്യത്തിൻ്റെ വേലക്കാരെ, എന്നെ വിട്ടു പോ, ഞാൻ ഒരിക്കലും നിങ്ങളെ അറിഞ്ഞിരുന്നില്ല.” വെളിപ്പാട് 22:12, ”

  മിക്കവാരും വ്യക്തികൾക്കായിട്ടാണോ, tpm മൊത്തത്തിൽ സൈറ്റിൽ ആക്ഷേപിക്കുന്നത് ”
  പത്ത് നീതിമാന്മാരുണ്ടെങ്കിലും ആ ദേശത്തെ നശിപ്പിക്കില്ല-*[[Gen 18:32]] Malayalam Bible….. ഞാന്‍ പത്തുപേരുടെ നിമിത്തം നശിപ്പിക്കയില്ല എന്നു അവന്‍ അരുളിച്ചെയ്തു.*[[Mat 18:12/Malayalam Bible]]* നിങ്ങള്‍ക്കു എന്തു തോന്നുന്നു? ഒരു മനുഷ്യന്നു നൂറു ആടു ഉണ്ടു എന്നിരിക്കട്ടെ; അവയില്‍ ഒന്നു തെറ്റി ഉഴന്നുപോയാല്‍ തൊണ്ണൂറ്റൊമ്പതിനെയും വിട്ടേച്ചു തെറ്റിപ്പോയതിനെ മലകളില്‍ ചെന്നു തിരയുന്നില്ലയോ?)
  എന്ന് പറഞ്ഞ ആ ദൈവികസ്വഭാവമാണോ ഇത്,
  ആകയാൽ,
  ജനത്തിന്ന് ഇപ്പോൾ മനസ്സിലായി, ആരുടെ വാക്കിലാണ് പരീശന്മാരുടെ പുളിപ്പ് ഉണ്ടെന്നും, യേശു “അകൃത്യത്തിൻ്റെ വേലക്കാരെ” എന്ന്, അന്ന് ആരെക്കുറിച്ചു പറയുമെന്നും ഇപ്പോൾ മനസ്സിലാകുന്നു .

Leave a Reply

Your email address will not be published. Required fields are marked *