“ഞങ്ങൾ ഉപദേശിക്കുന്നു” ………. വഞ്ചന

ടിപിഎം ശുശ്രുഷകന്മാർ ഉപയോഗിക്കുന്ന പ്രധാന വാഖ്യം ടിപിഎമ്മിലുള്ള എല്ലാവരും അറിഞ്ഞിരിക്കണം, അത് കൊലോസ്യർ 1:28, “അവനെ ഞങ്ങൾ അറിയിക്കുന്നതിൽ ഏതു മനുഷ്യനെയും ക്രിസ്തുവിൽ തികഞ്ഞവനായി നിറുത്തേണ്ടതിന് ഏതു മനുഷ്യനെയും പ്രബോധിപ്പിക്കയും ഏതു മനുഷ്യനോടും സകലജ്ഞാനത്തോടുംകൂടെ ഉപദേശിക്കയും ചെയ്യുന്നു.”
ഈ വാഖ്യം ടിപിഎം വളരെ സൂക്ഷ്മമായി വളച്ചൊടിച്ചു, പൗലോസ് ഉദ്ദേശിച്ചതിൽ നിന്നും തികച്ചും വേറെയായി തോന്നിപ്പിക്കുന്നു. നിങ്ങൾ ഒരു ടിപിഎം വിശ്വാസിയോട് ചോദിക്കുകയാണെങ്കിൽ, എല്ലാവരെയും ക്രിസ്തുവിൽ തികഞ്ഞവരായി തീർക്കേണ്ടതിന് ടിപിഎം ശുശ്രുഷകന്മാർക്ക്‌ പ്രത്യേകം അഭിഷേകം ലഭിച്ചിട്ടുണ്ടെന്നതിൻ്റെ തെളിവാണ് ഈ വാഖ്യമെന്ന് പറയും.

ടിപിഎം പുൽപിറ്റിൽ നിന്നും ഞങ്ങൾ ഉപദേശിക്കുന്നു എന്ന വഞ്ചന 

ഈ വാഖ്യത്തിലെ ആദ്യ പദം മാറ്റി ബാക്കി എഴുതിയിരിക്കുന്നത് ഞാൻ പല ഫെയിത് ഹോമിലും കണ്ടിട്ടുണ്ട്. അവർ “അവനെ” എന്ന പദം മറ്റും. എന്നിട്ടു ഇങ്ങനെ എഴുത്തും, “ഞങ്ങൾ അറിയിക്കുന്നതിൽ ഏതു മനുഷ്യനെയും ക്രിസ്തുവിൽ തികഞ്ഞവനായി നിറുത്തേണ്ടതിന്നു ….. ഉപദേശിക്കയും ചെയ്യുന്നു.” ടിപിഎം വിശ്വാസികൾക്കും ശുശ്രുഷകർക്കും, ഈ വാഖ്യത്തിലെ കേന്ദ്ര ബിന്ദു “ഞങ്ങൾ (ടിപിഎം ശുശ്രുഷകന്മാർ)” എന്ന  ഭാഗമാകുന്നു, അവനെ (യേശു) എന്നതല്ല, അത് സൗകര്യാർത്ഥം മാറ്റുകയോ അവഗണിക്കയോ ചെയ്യും. അവരുടെ “ഞങ്ങൾ” ഭാഗം സ്ഥിരീകരിക്കാനായി, സഭക്ക് മുകളിൽ അപ്പോസ്തലന്മാരായും വിശുദ്ധന്മാരുമായി അവകാശപ്പെടും.

അപ്പോസ്തോലൻ്റെ യഥാർത്ഥ ഉദ്ദേശം

നമ്മൾ വചനത്തോട് വിശ്വസ്തരാണെങ്കിൽ, നമ്മൾ പുറകിലോട്ടു പോയി എഴുത്തുകാരൻ്റെ ഉദ്ദേശം മനസ്സിലാക്കണം. ഇവിടെ അതിൻ്റെ പുറകിലത്തെ വാഖ്യത്തിൽ നിന്ന് തന്നെ നമ്മുക്ക് ഉള്ളടക്കം കിട്ടും. അതുകൊണ്ടു രണ്ടു വാഖ്യങ്ങളും ചേർത്ത് പഠിക്കാം.
27, “അവരോടു ജാതികളുടെ ഇടയിൽ ഈ മർമ്മത്തിൻ്റെ മഹിമാധനം എന്തെന്നു അറിയിപ്പാൻ ദൈവത്തിന്നു ഇഷ്ടമായി; ആ മർമ്മം മഹത്വത്തിൻ്റെ പ്രത്യാശയായ ക്രിസ്തു നിങ്ങളിൽ ഇരിക്കുന്നു എന്നുള്ളതു തന്നേ.”
28, “അവനെ ഞങ്ങൾ അറിയിക്കുന്നതിൽ ഏതു മനുഷ്യനെയും ക്രിസ്തുവിൽ തികഞ്ഞവനായി നിറുത്തേണ്ടതിന്നു ഏതു മനുഷ്യനെയും പ്രബോധിപ്പിക്കയും ഏതു മനുഷ്യനോടും സകലജ്ഞാനത്തോടുംകൂടെ ഉപദേശിക്കയും ചെയ്യുന്നു.
എല്ലാവർക്കും അവനെ എന്ന് പ്രതിപാദിച്ചിരിക്കുന്നത് ക്രിസ്തുവാണെന്നും ചിന്താവിഷയം മഹത്വത്തിൻ്റെ പ്രത്യാശയായ ക്രിസ്തു നിങ്ങളിൽ എന്നാണെന്നും മനസ്സിലാകും. ക്രിസ്തു നിങ്ങളിൽ വരുമ്പോൾ നിങ്ങൾ പൂർണ മനുഷ്യരാകും. ഈ ലേഖനത്തിൽ പൂർണമായും കേന്ദ്ര ബിന്ദു ക്രിസ്തു ആകുന്നു. സ്വയം അല്ല (അപ്പോസ്തലന്മാരും അവൻ്റെ പങ്കാളികളും). ടിപിഎം ക്രിസ്തുവിനെ മാറ്റി അവരെ തന്നെ കേന്ദ്ര ബിന്ദുവാക്കുന്നു. ഇതിലും കൂടുതൽ വെറുപ്പ് ഉളവാക്കുന്നതെന്ത്?

പ്രശ്നങ്ങളുടെ താദാത്മ്യനിരൂപണം (PROBLEM IDENTIFICATION)

ടി പിഎമ്മിനും അവരുടെ ശുശ്രുഷകന്മാർക്കും അവരെ തന്നെത്താൻ ഉയർത്തുക എന്നതാണ് പ്രധാനം. ബാക്കി ക്രിസ്തിയ ലോകം ക്രിസ്തുവിനെ പ്രസംഗിക്കുന്നതാണ് ഇതിനു കാരണം. അവർക്കു ഒരു USP (Unique Selling Point) വേണം. മറ്റുള്ളവരെ പോലെ അവരും ക്രിസ്തുവിൻ്റെ സവിശേഷത പ്രസംഗിച്ചാൽ അവർ എങ്ങനെ വിശേഷതയുള്ളവരാകും? അതുകൊണ്ട് മിക്കവാറും എല്ലാ ടിപിഎം പ്രസംഗങ്ങളിലും അവരുടെ വിശേഷതയായി അപ്പോസ്തലന്മാർ, ഷണ്ഡന്മാർ, വിശുദ്ധന്മാർ മുതലായ വാക്കുകൾ വീണ്ടും വീണ്ടും പറയുന്നു. അതുകൊണ്ട് അവരുടെ അപ്പോസ്തോലിക ഉപദേശത്തിൽ കൂടി ക്രിസ്തുവിൻ്റെ മണവാട്ടിയെ  ഒരുക്കുന്ന അംഗീകരിച്ച മേൽനോട്ടക്കാരായി അവർ അവകാശപ്പെടുന്നു.
നിങ്ങൾ മസ്തിക്കക്ഷാളനം (BRAINWASHED) സംഭവിച്ച ഒരു ടിപിഎം വിശ്വാസി അല്ലെങ്കിൽ, അവരുടെ പ്രസംഗങ്ങളുടെ കേന്ദ്രബിന്ദുവും ഉള്ളടക്കവും അവരെ പറ്റിയാണെന്ന് മനസ്സിലാകും. ക്രിസ്തു അവരുടെ സവിശേഷതക്കു അംഗീകാരം കൊടുക്കുന്ന ഒരു സ്ഥലം (PLACEHOLDER) മാത്രമാകുന്നു. വർഷങ്ങളായി ഞാൻ യഥാർത്ഥ സുവിശേഷം ടിപിഎം പുൽപിറ്റിൽ നിന്നും കേട്ടിട്ടില്ല. കാരണം അവർ വേറൊരു ക്രിസ്തുവിനെ സുവിശേഷിക്കുന്നു, അവരുടെ ക്രിസ്തുവിന് ഈ ലോകത്തിൽ പ്രവർത്തിക്കാൻ ടിപിഎം ശുശ്രുഷകരുടെ താങ്ങുവടി (CRUTCHES) വേണം.

ഈ പ്രശ്നത്തെ പറ്റി ബൈബിൾ എന്ത് പറയുന്നു

കേന്ദ്രബിന്ദു സ്വയവും സ്വന്ത ശുശ്രുഷയുമായ പ്രശ്നത്തെ പറ്റി അപ്പോസ്തലനായ പൗലോസ് തന്നെ പറഞ്ഞിരിക്കുന്നു.
അപ്പൊ.പ്രവ. 20:29-30, “ഞാൻ പോയശേഷം ആട്ടിൻകൂട്ടത്തെ ആദരിക്കാത്ത കൊടിയ ചെന്നായ്‌ക്കൾ നിങ്ങളുടെ ഇടയിൽ കടക്കും എന്നു ഞാൻ അറിയുന്നു. ശിഷ്യന്മാരെ തങ്ങളുടെ പിന്നാലെ വലിച്ചുകളവാനായി വിപരീതോപദേശം പ്രസ്താവിക്കുന്ന പുരുഷന്മാർ നിങ്ങളുടെ ഇടയിൽനിന്നും എഴുന്നേല്‌ക്കും.”

ഈ ചെന്നായ്ക്കളുടെ (ടിപിഎം ശുശ്രുഷകന്മാർ ഉൾപ്പെടെ) ഉദ്ദേശം ശിഷ്യന്മാരെ തങ്ങളുടെ പിന്നാലെ വലിച്ചുകളയുക എന്നതാകുന്നു. ഈ പ്രവചനം നമ്മുടെ കണ്ണിൻ്റെ മുൻപിൽ പൂർത്തിയായി. ദുർഭാഗ്യവശാൽ,  വഞ്ചിക്കപ്പെട്ടവർക്ക് വഞ്ചിതരായെന്ന യാഥാർഥ്യം മസ്സിലാകത്തില്ല.

ഉപസംഹാരം 

പ്രിയ ടിപിഎം വിശ്വാസികളെ, നിങ്ങൾ ദൈവ വചനം സ്നേഹിക്കാത്തതിനാൽ ടിപിഎമ്മിൻ്റെ വഞ്ചനാപരമായ ഉപദേശങ്ങൾ വിശ്വസിക്കുന്നു. ഈ പ്രദർശനക്കാരുടെ വഞ്ചനകളിൽ അകപ്പെട്ടു അവർ നിങ്ങളുടെമേൽ സവാരി നടത്തുന്നു. നിങ്ങൾ ഭോഷ്ക്കു ഇഷ്ട്ടപ്പെടുന്നതിനാൽ ഇങ്ങനെയുള്ള വഞ്ചനകളിൽ നിന്നും ദൈവം നിങ്ങളെ കാത്തുരക്ഷിക്കയില്ല. (സങ്കീ 119:159, 2 തെസ്സ 2:11)
1 കോരി 1:23, “ഞങ്ങളോ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു; യെഹൂദന്മാർക്കു ഇടർച്ചയും ജാതികൾക്കു ഭോഷത്വവും
1 പത്രോസ് 5:8, “നിർമ്മദരായിരിപ്പിൻ; ഉണർന്നിരിപ്പിൻ; നിങ്ങളുടെ പ്രതിയോഗിയായ പിശാച് അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരഞ്ഞു ചുറ്റിനടക്കുന്നു.”
 

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

One Reply to ““ഞങ്ങൾ ഉപദേശിക്കുന്നു” ………. വഞ്ചന”

 1. ദൈവ വചനമാണെങ്കിലും ഈ ലേഖനത്തിലൂടെ എടുത്തെഴുതിയത് ഈ പിന്മാറ്റക്കാരണല്ലേ!!
  ക്രിസ്തു ഇവിടെ പറയാൻ വന്നിട്ടില്ലല്ലോ! ക്രിസ്തു തന്നെ നേരിട്ടു പറയേണമെങ്കിൽ ഇവരുടെ സൈറ്റിന്റെ ആവശ്യം ഉണ്ടോ!
  മേൽപറഞ്ഞതെല്ലാം ക്രിസ്തുവാണോ എടുത്തെഴുതിയത്?

  TPM വിശ്വാസികളെക്കുറിച്ചുള്ള ഈ പിന്മാറ്റക്കാരന്റെ വീക്ഷണം നോക്കുക:-
  “ഉപസംഹാരം
  പ്രിയ ടിപിഎം വിശ്വാസികളെ, നിങ്ങൾ ദൈവ വചനം സ്നേഹിക്കാത്തതിനാൽ….”

  ഇത്തരത്തിൽ tpmകാർ വചനം അറിയാത്തവർ എന്ന ചിന്തയിലാണ്; “നേരിട്ടു ക്രിസ്തു തന്നെ പറയണം” എന്ന കുറ്റാരോപണം വെക്കുന്ന ഈ വഞ്ചകൻ, തന്റെ ഈ ലേഖനത്തിൽ, ക്രിസ്തുവിന്റെ വചനം താൻ എടുത്തെഴുതിയത്!!
  (തനിക്ക് എഴുതാമോ ക്രിസ്തുവല്ലേ പറയേണ്ടത്)
  ആകയാൽ
  വചനമറിയാത്തവർ എന്ന് ഈ പിന്മാറ്റക്കാരനാൽ വിലയിരുത്തപ്പെട്ടിരിക്കുന്ന, TPM ക്രിസ്തു വിശ്വാസികളേ സൂക്ഷിക്കുക!
  *[[2Pe 2:18/Malayalam Bible]]* തങ്ങള്‍ തന്നേ നാശത്തിന്റെ അടിമകളായിരിക്കെ മറ്റവര്‍ക്കും സ്വാതന്ത്ര്യത്തെ വാഗ്ദത്തം ചെയ്യുന്നു. ഒരുത്തന്‍ ഏതിനോടു തോലക്കുന്നുവോ അതിന്നു അടിമപ്പെട്ടിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *