
വിധിയെ പറ്റിയുള്ള തെറ്റായ വിശ്വാസം
- വേദപുസ്തകത്തിലെ ഏതു വിഷയവും ഒരു വാഖ്യത്തെ ആധാരമാക്കി വ്യാഖ്യാനിക്കുന്നത് ശരിയല്ല.
- അതെ വിഷയത്തെ പരാമർശിക്കുന്ന മറ്റു പാസ്സേജുകൾ പഠിച്ചു വചനം ആ വിഷയത്തിന് കൊടുക്കുന്ന പൂർണ അർത്ഥം മനസ്സിലാക്കണം.
- യേശു പറഞ്ഞ ഒരു വാഖ്യം മാത്രം തിരഞ്ഞെടുത്തു ബാക്കിയെല്ലാം അവഗണിച്ച് യേശു അത് മാത്രമാണ് ഉദ്ദേശിച്ചതെന്ന് തീരുമാനിക്കുന്നത് തെറ്റാകുന്നു.
- വേശ്യാലയം നടത്തുന്നവന് വേശ്യയെ ഗുണദോഷിക്കുന്നതോ നിന്ദിക്കുന്നതോ ശരിയാണോ?
- കുറ്റവാളിസംഘം നടത്തുന്നവർ കൊലയെ നിന്ദിക്കുന്നത് ശരിയാണോ?
- മെഡിക്കൽ കോളേജ് ഉത്ഘാടനം ചെയ്യുന്നവർ സഭയിൽ നിന്ന് ഒരാൾ ആശുപത്രിയിലോ മെഡിക്കൽ കോളേജിലോ ശുശ്രുഷക്ക് പോയാൽ സഭയിൽ നിന്ന് മുടക്കുന്നത് ശരിയാണോ?

വിധിക്കുന്നത് തെറ്റല്ല
നീതിയായി വിധിക്കുന്നത് നിരാകരിക്കുന്നതും തെറ്റാകുന്നു
1 കൊരിന്ത്യർ 5:1-5, “നിങ്ങളുടെ ഇടയിൽ ദുർന്നടപ്പു ഉണ്ടെന്നു കേൾക്കുന്നു. ഒരുത്തൻ തൻ്റെ അപ്പൻ്റെ ഭാര്യയെ വെച്ചുകൊള്ളുന്നുപോൽ; അതു ജാതികളിൽപോലും ഇല്ലാത്ത ദുർന്നടപ്പു തന്നേ. എന്നിട്ടും നിങ്ങൾ ചീർത്തിരിക്കുന്നു; ഈ ദുഷ്കർമ്മം ചെയ്തവനെ നിങ്ങളുടെ ഇടയിൽനിന്നു നീക്കുവാൻ തക്കവണ്ണം നിങ്ങൾ ദുഃഖിച്ചിട്ടുമില്ല. ഞാനോ ശരീരംകൊണ്ടു ദൂരസ്ഥൻ എങ്കിലും ആത്മാവുകൊണ്ടു കൂടെയുള്ളവനായി, നിങ്ങളുടെ മദ്ധ്യേ ഇരിക്കുന്നവനായി തന്നേ, ഈ ദുഷ്കർമ്മം ചെയ്തവനെക്കുറിച്ചു: നിങ്ങളും എൻ്റെ ആത്മാവും നമ്മുടെ കർത്താവായ യേശുവിൻ്റെ ശക്തിയോടെ ഒന്നിച്ചു കൂടീട്ടു നമ്മുടെ കർത്താവായ യേശുവിൻ്റെ നാമത്തിൽ അവനെ, ആത്മാവു കർത്താവായ യേശുവിൻ്റെ നാളിൽ രക്ഷിക്കപ്പെടേണ്ടതിന്നു ജഡസംഹാരത്തിന്നായി സാത്താന്നു ഏല്പിക്കേണം എന്നു വിധിച്ചിരിക്കുന്നു“.
നിങ്ങൾക്ക് അത് മനസ്സിലായോ? പുറത്തുള്ളവരെ {യേശുവിനെ അംഗീകരിക്കാത്തവർ} ന്യായം വിധിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വം അല്ലയോ, പാപം ചെയ്യുന്ന സഭക്കകത്തുള്ളവരെ ന്യായം വിധിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വം ആകുന്നു.
എന്തുകൊണ്ട് ?
എല്ലാവരും വിധിക്കുന്നു
നമ്മൾ നന്മയോ തിന്മയോ വിലയിരുത്തുമ്പോൾ ന്യായവിധി നടത്തുന്നു. നമ്മുടെ വിധി ദൈവ വചനവും ദൈവ ആത്മാവും അടിസ്ഥാമാക്കി ഉള്ളതായിരിക്കണം എന്നതാകുന്നു പ്രധാന വിഷയം
വിധിക്കുന്നതിനെ പറ്റി കൂടുതൽ വചനങ്ങൾ
(1 കൊരിന്ത്യർ 6:2-3) വിശുദ്ധന്മാർ ലോകത്തെ വിധിക്കും എന്നു അറിയുന്നില്ലയോ? ലോകത്തെ നിങ്ങൾ വിധിക്കുമെങ്കിൽ ഏറ്റവും ചെറിയ സംഗതികളെ വിധിപ്പാൻ നിങ്ങൾ അയോഗ്യരോ? നാം ദൂതന്മാരെ വിധിക്കും എന്നു നിങ്ങൾ അറിയുന്നില്ലയോ? ഐഹികകാര്യങ്ങളെ എത്ര അധികം?
“ന്യായത്തെ പ്രമാണിക്കുന്നവരും എല്ലായ്പോഴും നീതി പ്രവർത്തിക്കുന്നവനും ഭാഗ്യവാന്മാർ.“ (സങ്കീർത്തനം 106:3).
(സദൃശ്യവാക്യങ്ങൾ 21:7) : “ദുഷ്ടന്മാരുടെ സാഹസം അവർക്കു നാശഹേതുവാകുന്നു; ന്യായം ചെയ്വാൻ അവർക്കു മനസ്സില്ലല്ലോ.”
(സദൃശ്യവാക്യങ്ങൾ 21:15) : “ന്യായം പ്രവർത്തിക്കുന്നതു നീതിമാന്നു സന്തോഷവും ദുഷ്പ്രവൃത്തിക്കാർക്കു ഭയങ്കരവും ആകുന്നു.”
ഉപസംഹാരം
വിലക്കപ്പെട്ട വേറെ ചില വിധികൾ ഉണ്ട്.
1. വിവാദപരമായ കാര്യങ്ങൾ സംബന്ധിച്ചും വചനം നിശ്ശബ്ദമായിരിക്കുന്നേടത്തും (റോമർ 14).
2. മറ്റുള്ളവരുടെ ഉദ്ദേശശുദ്ധി (1 കൊരിന്ത്യർ 4:5).
എബ്ര്യായർ 4:13, “അവന്നു മറഞ്ഞിരിക്കുന്ന ഒരു സൃഷ്ടിയുമില്ല; സകലവും അവൻ്റെ കണ്ണിന്നു നഗ്നവും മലർന്നതുമായി കിടക്കുന്നു; അവനുമായിട്ടാകുന്നു നമുക്കു കാര്യമുള്ളതു.”
യോഹന്നാൻ 2:24-25, “യേശുവോ എല്ലാവരെയും അറികകൊണ്ടു തന്നെത്താൻ അവരുടെ പക്കൽ വിശ്വസിച്ചേല്പിച്ചില്ല. മനുഷ്യനിലുള്ളതു എന്തു എന്നു സ്വതവെ അറിഞ്ഞിരിക്കയാൽ തനിക്കു മനുഷ്യനെക്കുറിച്ചു യാതൊരുത്തൻ്റെയും സാക്ഷ്യം ആവശ്യമായിരുന്നില്ല.”
സദൃശ്യവാക്യങ്ങൾ 15:11, “പാതാളവും നരകവും യഹോവയുടെ ദൃഷ്ടിയിൽ ഇരിക്കുന്നു; മനുഷ്യപുത്രന്മാരുടെ ഹൃദയങ്ങൾ എത്ര അധികം!”
3. ഒരാൾക്ക് ദണ്ഡനാജ്ഞയും നിത്യ നരകവും കൊടുക്കുന്ന ന്യായവിധി (ലൂക്കോസ് 6:37).
പലപ്പോഴും വ്യക്തികൾ സ്വന്ത താൽപ്പര്യങ്ങൾ വെളിപ്പെടുത്താറുണ്ട്, ചിലപ്പോൾ ദൈവം വ്യക്തികളുടെ ഗുപ്തമായ ഉദ്ദേശങ്ങൾ വെളിപ്പെടുത്തുന്നു. പലപ്പോഴും നമ്മുക്ക് വ്യക്തികളുടെ ഉദ്ദേശം മനസ്സിലാക്കാൻ സാധിക്കയില്ല, കാരണം അതിനെ ഒരാളുടെ ഹൃദയത്തിൻ്റെ ഉള്ളിലെ ചിന്തകൾ മനസ്സിലാക്കണം, അത് ദൈവത്താൽ മാത്രം സാധ്യം.
ഫിലിപ്പിയർ 1:9, “നിങ്ങളുടെ സ്നേഹം മേല്ക്കുമേൽ പരിജ്ഞാനത്തിലും സകല വിവേകത്തിലും വർദ്ധിച്ചു വന്നിട്ടു നിങ്ങൾ ഭേദാഭേദങ്ങളെ വിവേചിപ്പാറാകേണം“.
വായനക്കാരെ! ആരാകുന്നു ഈ ലേഖനത്തിലൂടെ പറ്റിക്കപ്പെടുന്നത്! ഒന്ന് ചിന്തിച്ചു നോക്കുക!!
ടിപിഎമ്മിൽ നിന്ന് പുറത്തു വന്നവനല്ല fromtpm കാരൻ.(അതുകൊണ്ടല്ലേ തന്റെ സ്വന്തം സൈറ്റിന്റെ പേര് fromtpm)
നായ പ്രസവിക്കുന്നത് നായകുട്ടി തന്നെയാണ്! പൂച്ച കുട്ടി ആകുമോ!
ആകയാൽ ഈ പറയുന്ന കുറ്റങ്ങൾ എല്ലാം ഈ tpmകുട്ടിയായ fromtpm കുട്ടിയിലും ഉണ്ടാകും.
എന്നാൽ ഇവിടെ വഞ്ചിക്കപ്പെടുന്നത് ആരാണെന്ന് ചിന്തിച്ചുനോക്കുക.
പിന്നെ ഈ ലേഖനം എഴുതുന്നതിന്റെ ഉദ്ദേശം എന്തായിരിക്കും എന്നും ചിന്തിച്ചു നോക്കുക!
അപ്പോൾ മനസ്സിലാക്കാം ഈ വഞ്ചകൻ മാരുടെ ചതിക്കുഴികൾ.
കള്ളനെ കള്ളാ എന്നല്ലാതെ വിശുദ്ധ എന്ന് വിളിക്കാറുണ്ടോ ? നിങ്ങളുടെ വീട്ടിൽ മോഷ്ടിക്കാൻ വരുന്നവന് നിങ്ങൾ തന്നെ കതകു തുറന്നു കൊടുക്കുമോ ? തന്നെയുമല്ല അയൽവീടുകളിൽ പണം ഉള്ളവരുടെ അഡ്രെസ്സ് ,മോഷണത്തിന് സഹായമായ വിവരങ്ങൾ എല്ലാം നിങ്ങൾ കൊടുക്കുമോ ? ടിപിഎം വ്യാജ ഉപദേശം പ്രചരിപ്പിക്കുന്ന ഒരു cult ആണെന്നുപറഞ്ഞാൽ അതുകൊണ്ടു ദൈവവചനത്തിന്റെ മഹത്വം പോകുന്നില്ല , പകരം ടിപിഎം ദുരുപദേശം പഠിപ്പിക്കുന്നു എന്നെ വായിക്കുന്നവർ മനസിലാക്കൂ . അത് ഈ സൈറ്റ് ചെയ്യുന്നൂ .അല്ലാതെ വിധിക്കുകയല്ല . വിധിക്കുന്നതിനെ കുറിച്ച് വചനം എന്ത് പറയുന്നൂ എന്ന് മുകളിലെ ലേഖനത്തിൽ വളരെ വ്യക്തമായി പറഞ്ഞിരിക്കേ നിങ്ങൾ വെറുതെ അതും ഇതും പറഞ്ഞു അഡ്മിനെ വിധിക്കുന്നു ,അപ്പോൾ വിധിക്കുന്നത് ആര് ? നിങ്ങൾ അല്ലെ?
TPM എന്ന് ഒരു സംഘത്തോടു മാത്രം എന്താ നിങ്ങൾക്ക് ഇത്രയും കലിപ്പ്?
വേറേ എത്രയോ ആളുകൾ ബൈബിളുമെടുത്തു ദരുപദേശം പഠിപ്പിക്കുന്നില്ലേ?
നിങ്ങൾ ടിപിഎം വിട്ടു വന്നപ്പോൾ വല്ല പണവും അവർ തരാത്തത് കൊണ്ടോ? എന്താ നിങ്ങൾക് പ്രത്യേകം ടിപിഎമ്മിനോടു?
ഇതിന്റെ മർമ്മം ഒന്നു തുറന്നു പറയാൻ കഴിവുണ്ടോ?!!!
ടിപിഎം ന്റെ ഇരട്ടത്താപ്പാ നയം മുകളിലെ ഫോട്ടോ നോക്കിയാൽ മനസിലാകും .സാർവദേശീയ കൺവെൻഷനും രോഗ ശാന്തി ശിശ്രുഷയും എന്ന് കണ്ടാലോകം മുഴുവൻ പോസ്റ്ററും , ചുവരെഴുത്തും , പിന്നെ ഹൈടെക് പരസ്യം LED ഡിസ്പ്ലേ വച്ച് പരസ്യപ്പെടുത്തിയിട്ടു , ചാക്കോയും അനുയായികളും മെഡിക്കൽ കോളേജ് ഉൽഘാടിക്കാൻ പോയെന്നു പറഞ്ഞാൽ , ഇവനൊക്കെ എന്താ ചെയുന്നതെന്നോ പറയുnnaതെന്നോ അവർക്കുതന്നെ അറിയില്ല . വളരെ മഹാനായ ഒരു സെന്റർ പാസ്റ്റർ മോർച്ചറി ഉൽഘാടിക്കാൻ പോയിട്ട് , കർത്താവെ ഇവിടുത്തെ ബിസിനസ് പുഷ്ടിപ്പെട്ടു ഇത് നടത്തുന്ന മകന് അനുഗ്രഹം കൊടുക്കണം , അവൻ വേലക്ക് ഒരു താങ്ങായിരിക്കണം എന്ന് അനുഗ്രഹിച്ചു പ്രാർഥിച്ചു , പക്ഷെ നാട്ടുകാർ ഇടപെട്ടു മോർച്ചറി തടഞ്ഞു , പ്രാർഥന അങ്ങോട്ട് ഏറ്റില്ല ,ഇപ്പോൾ ആ മകൻ അതൊക്കെ നിർത്തിയിട്ടു പാട്ടുപുസ്തക അച്ചടിയിൽ മുഴുകി യിരിക്കുകയാ എന്നാണ് അറിയാൻ കഴിഞ്ഞത് , ഇതേ സെന്റർ പാസ്റ്റർ സമുദായത്തിൽനിന്നും ഒറ്റയ്ക്ക് ടിപിഎം വിശ്വാസത്തിൽ വന്ന ഒരു ചെറുപ്പക്കാരന്റെ വീട് പ്രതിഷ്ഠക്കു ,പഴയനിയമത്തിൽ നിന്നും കുറച്ചു വാക്യമൊക്കെ എടുത്തു അങ്ങ് അനുഗ്രഹിച്ചു പ്രാർഥിച്ചു , ധാന്യവും , വീഞ്ഞും , എണ്ണയും കൊണ്ട് ഈ വീട് നിറയും , വീഞ്ഞ് നിനക്കുവേണ്ടായെങ്കിൽ കമഴ്ത്തി കളഞ്ഞേര് . ആർക്കും വീഞ്ഞ് നീ കൊടുക്കരുത് , അത് നമ്മളുടെ സഭക്ക് പേരാകും , വിശുദ്ധൻ മാര് കാലുവെച്ച ഈ വീട് ദേശത്തിനു ഒരത്ഭുതം ആയിമാറും …ചുരുക്കി പറഞ്ഞാൽ ആ പാവത്തിന് ഗൾഫിൽ ഉണ്ടായിരുന്ന ഒരു നല്ല ജോലി നഷ്ടമായി , ഇപ്പോൾ ജോലി ഒന്നും ഇല്ലാതെ വളരെ ഭാരത്തിൽ കഴിയുന്നു , അത് പോലെ ചാക്കോ കയറിയ മെഡിക്കൽ കോളജ് …………… ഇപ്പോൾ ഡീപ് നു ആ മർമം മനസിലായോ ?
ടിപിഎം ന്റെ ഇരട്ടത്താപ്പാ നയം മുകളിലെ ഫോട്ടോ നോക്കിയാൽ മനസിലാകും .സാർവദേശീയ കൺവെൻഷനും രോഗ ശാന്തി ശിശ്രുഷയും എന്ന് കണ്ടാലോകം മുഴുവൻ പോസ്റ്ററും , ചുവരെഴുത്തും , പിന്നെ ഹൈടെക് പരസ്യം LED ഡിസ്പ്ലേ വച്ച് പരസ്യപ്പെടുത്തിയിട്ടു , ചാക്കോയും അനുയായികളും മെഡിക്കൽ കോളേജ് ഉൽഘാടിക്കാൻ പോയെന്നു പറഞ്ഞാൽ , ഇവനൊക്കെ എന്താ ചെയുന്നതെന്നോ പറയുnnaതെന്നോ അവർക്കുതന്നെ അറിയില്ല . വളരെ മഹാനായ ഒരു സെന്റർ പാസ്റ്റർ മോർച്ചറി ഉൽഘാടിക്കാൻ പോയിട്ട് , കർത്താവെ ഇവിടുത്തെ ബിസിനസ് പുഷ്ടിപ്പെട്ടു ഇത് നടത്തുന്ന മകന് അനുഗ്രഹം കൊടുക്കണം , അവൻ വേലക്ക് ഒരു താങ്ങായിരിക്കണം എന്ന് അനുഗ്രഹിച്ചു പ്രാർഥിച്ചു , പക്ഷെ നാട്ടുകാർ ഇടപെട്ടു മോർച്ചറി തടഞ്ഞു , പ്രാർഥന അങ്ങോട്ട് ഏറ്റില്ല ,ഇപ്പോൾ ആ മകൻ അതൊക്കെ നിർത്തിയിട്ടു പാട്ടുപുസ്തക അച്ചടിയിൽ മുഴുകി യിരിക്കുകയാ എന്നാണ് അറിയാൻ കഴിഞ്ഞത് , ഇതേ സെന്റർ പാസ്റ്റർ സമുദായത്തിൽനിന്നും ഒറ്റയ്ക്ക് ടിപിഎം വിശ്വാസത്തിൽ വന്ന ഒരു ചെറുപ്പക്കാരന്റെ വീട് പ്രതിഷ്ഠക്കു ,പഴയനിയമത്തിൽ നിന്നും കുറച്ചു വാക്യമൊക്കെ എടുത്തു അങ്ങ് അനുഗ്രഹിച്ചു പ്രാർഥിച്ചു , ധാന്യവും , വീഞ്ഞും , എണ്ണയും കൊണ്ട് ഈ വീട് നിറയും , വീഞ്ഞ് നിനക്കുവേണ്ടായെങ്കിൽ കമഴ്ത്തി കളഞ്ഞേര് . ആർക്കും വീഞ്ഞ് നീ കൊടുക്കരുത് , അത് നമ്മളുടെ സഭക്ക് പേരാകും , വിശുദ്ധൻ മാര് കാലുവെച്ച ഈ വീട് ദേശത്തിനു ഒരത്ഭുതം ആയിമാറും …ചുരുക്കി പറഞ്ഞാൽ ആ പാവത്തിന് ഗൾഫിൽ ഉണ്ടായിരുന്ന ഒരു നല്ല ജോലി നഷ്ടമായി , ഇപ്പോൾ ജോലി ഒന്നും ഇല്ലാതെ വളരെ ഭാരത്തിൽ കഴിയുന്നു , അത് പോലെ ചാക്കോ കയറിയ മെഡിക്കൽ കോളജ് …………… ഇപ്പോൾ ഡീപ് നു ആ മർമം മനസിലായോ ?
ഇതിൽ ജെയ്സന്റെയും ഇരട്ടത്താപ്പ് വെളിപ്പെടുന്നുണ്ടു;!!
ടിപിഎമ്മുകാർ കൽട് എന്ന് പറഞ്ഞു മറ്റൊരു ടിപിഎം പ്രോത്സാഹിപ്പിക്കുന്ന താങ്കളുടെ ഉള്ളിലും ഒരു വ്യാജ ഉപദേശം മറഞ്ഞിരിപ്പുണ്ട്;
ഭൂമിയിൽ സമ്പാദിച്ച വലിയവരാകണം ഗൾഫിലും പോയി സമ്പാദിക്കണം എന്നുള്ള ഉദ്ദേശമൊന്നും ബൈബിൾ പറയുന്നില്ല*[[Luk 10:40-41/Malayalam Bible]]* %v 40% കര്ത്താവു അവളോടുമാര്ത്തയേ, മാര്ത്തയേ, നീ പലതിനെച്ചൊല്ലി വിചാരപ്പെട്ടും മനം കലങ്ങിയുമിരിക്കുന്നു. %v 41% എന്നാല് അല്പമേ വേണ്ടു; അല്ല, ഒന്നു മതി. മറിയ നല്ല അംശം തിരഞ്ഞെടുത്തിരിക്കുന്നു; അതു ആരും അവളോടു അപഹരിക്കയുമില്ല.)
എന്നാൽ, ഗൾഫുക്കാരന്റെ സമ്പാദ്യം മുടങ്ങിപ്പോയി എന്ന ഒരു ഭാരം തനിക്കുള്ളതായി കമന്റിൽ എഴുതി വെളിപ്പെടുത്തിയിരിക്കുകയാണ്.
അങ്ങനെ എങ്കിൽ താങ്കളുടെ ഹൃദയത്തിന്റെ നിരൂപണം എന്താണ്? പണമുണ്ടാക്കണം എന്നും അതിനാരും തടസ്സം നിൽക്കരുത് എന്നുമുള്ളതല്ലേ!
ഇതിനു വേണ്ടിയാണോ ക്രിസ്തീയം?
ഇതിനായിട്ടാണോ വേറൊരു സഭ ഉണ്ടാക്കാൻ പോയത്?
എന്നാൽ ഇത് ജനത്തെ വഞ്ചിക്കുന്ന ഇരട്ടത്താപ്പല്ലേ!! പിന്നെ എന്തിനാ മറ്റുള്ളവരെ കുറ്റം പറയുന്നു. ആകയാൽ മാനസാന്തരപ്പെട്ട് അത്യാഗ്രഹത്തിൽ നിന്നും ഹൃദയത്തെ കഴുകി വൃത്തിയാക്കുക.
ഇനി തിരിച്ചു മറുപടി പറയാൻ തനിക്ക് ഒരായുധമാണ് ഉള്ളത്, കുറെ വീണ അവന്മാരുടെ പട്ടികയും എടുത്തോണ്ട് ഇങ്ങോട്ടു വരും,
ഇതല്ലാതെ, ബൈബിൾ പരിജ്ഞാനം ആത്മീകമായി വല്ലതുമുണ്ടോ അതിന്റെ അനുഭവം വല്ലതും ഉണ്ടോ!!!!
ഇത് സെന്റർ പാസ്റ്ററുടെ പ്രാർഥന പോലായിപ്പോയല്ലോ ഡീപ് വിശുദ്ധ , ഗള്ഫുകാരന് ഇല്ലാതെ വന്നാൽ താൻ കൊണ്ടുകൊടുക്കുമോ ? ഞങ്ങളുടെ വിശ്വാസം പ്രവർത്തിയുള്ളതാ , അല്ലാതെ മകനെ നിന്റെ ബുദ്ധിമുട്ടു ഞാൻ കാണുന്നു , നിനക്ക് ഹെലികോപ്റ്റർ ,ട്രെയിൻ മുതലായ അത്യാധുനിക അനുഗ്രഹം തരുവാൻ പോകുന്നു എന്നൊന്നും പ്രവചിച്ചാല് കേൾക്കുന്ന തരം വിശ്വാസമല്ല ഡീപ്പ് വിശുദ്ധ , ജോലി ഇല്ലാത്ത ഒരാളുടെ ബുദ്ധിമുട്ടു മനസിലാകാത്ത താൻ ഏതു വിശുദ്ധന , പ്രാർഥിച്ചു പണംവാങ്ങിപോയതു ജോസപ്പുകുട്ടി വിശുദ്ധന അല്ലാതെ ഞാനല്ല , നല്ലതുപോലെ ജോലി ചെയ്തുതന്നെയാ ഞാൻജീവിക്കുന്നത് , എന്റെ സാലറി സിർട്ടിഫിക്കറ്റൊന്നും താൻ സൈൻ ചെയ്യണ്ട , എനിക്ക് ടിപിഎം കാര് ഒന്നും ചെയ്ദുതരികയും വേണ്ട . എന്റെ അനുഭവം ഞാൻ എന്തിനു തന്നെ ബോധിപ്പിക്കണം ? ടിപിഎം കരിൽനിന്നും കണ്ടും ,,കിട്ടിയതും ആയ അനുഭവമാ ഞാൻ പറയുന്നത് . ടിപിഎം എന്നത് cult അല്ലാതെ പിന്നെ എന്താണ് ? പാസ്റ്റർ കെ ഇ എബ്രഹാം തന്റെ ആത്മ കഥയിൽ സി പിഎം ന്റെ പഴയ അവസ്ഥാ വിവരികുനുണ്ടല്ലോ ? പാസ്റ്റർ ടി ജി ഉമ്മൻ വളരെ പണ്ട് തന്നെ ഇത് ദുരുപദേശം പ്രചരിപ്പിക്കുന്ന ഒരു ഗ്രൂപ്പ് ആണെന് പറഞ്ഞിട്ടുണ്ട് , അങ്ങനെ ബോധമുള്ള ദൈവദാസൻ മാർ പണ്ടുതന്നെ മനസിലാക്കിയ സിപിഎം , വളർത്താൻ ഞാൻ എന്തിനു ശ്രമിക്കണം ? ഞാൻ തെറ്റുചെയ്താൽ അത് സമൂഹത്തിൽ വലിയ ആഘാദമൊന്നും ഉണ്ടാകില്ല ,കാരണം ഞാൻ ഒരു സാധാരണക്കാരനാണ് , എന്നോട് സഹകരിക്കുന്നവരോട് മരുന്നുകഴിക്കരുത്, ഹോസ്പിറ്റൽ പാപമാണ് എന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല പറയത്തും ഇല്ല . വലിയ പ്രസംഗ പീഠം ഒരുക്കി അതിനു മുകളിൽ കയറിനിന്നു പരസ്യമായി വൈദ്യശാസ്ത്രത്തെ തള്ളിപ്പറയുന്ന ടിപിഎം പ്രസംഗകർ ഹോസ്പിറ്റൽ ഉൽഘാടിക്കാൻ പോയതിനു എനിക്ക് ഇരട്ടത്താപ്പനയം ഉണ്ടെന്നുപറഞ്ഞാൽ ഞാൻ എന്ത് മറുപടി പറയും ? ഇവിടെ സഭയുണ്ടാകുകയെന്നൊരു ജോലി എന്നെ ആരും ഏല്പിച്ചിട്ടില്ല , പിന്നെ എന്തിനു കമെന്റ് ഇടുന്നു എന്നാണ് അടുത്ത ചോദ്യം , അത് ദുരുപദേശം പഠിപ്പിക്കുന്ന ഒരു പ്രസ്ഥാനം ആയതുകൊണ്ട് തന്നെ . ടിപിഎം കാർ പഠിപ്പിക്കുന്നത് ശരിയല്ല എന്നുമാത്രമേ ഇതര പെന്തക്കോസ്തു സഭകൾക്ക് അറിയുമായിരുന്നുള്ളു , എന്നാൽ ഫ്രം ടിപിഎം .കോം എന്ന വെബ്സൈറ്റ് ശരിക്കും ടിപിഎം എന്താണെന്നു മനസിലാക്കി കൊടുത്തുകൊണ്ടിരിക്കുന്നു , ഏറ്റവും അവസാനം വിവാഹത്തിനെ സംബന്ധിച്ച തിരുകല്പന ഇറങ്ങിയപ്പോൾ മുതൽ എല്ലാ പെന്തക്കോസ്ത് പ്രസ്ഥാനങ്ങളും ഇത് പെന്തക്കോസ്തു ഉപദേശം പ്രചരിപ്പിക്കൽ അല്ല വെറും വേഷം കൊണ്ട് പറ്റിക്കൽ ആണെന്ന് മനസിലാക്കി തുടങ്ങി .
ഈ ലേഖനത്തിന്റെ തലക്കെട്ട് ഇതാണ്
“നിങ്ങൾ വിധിക്കപ്പെടാതിരിക്കാൻ വിധിക്കരുത്”
മറ്റുള്ളവർ കൾട്ട് ആയിക്കൊള്ളട്ടെ താങ്കൾ കൾട്ട് ആകാതിരുന്നാൽ മതി, മറ്റുള്ളവരെ വിധിക്കാൻ തുടങ്ങിയതു കൊണ്ടല്ലേ തനിക്കും തന്റെ കൂട്ടർക്കും ഈ വിധിക്കപ്പെടേണ്ട ഗതികേട് വന്നത്(തന്റെ സാലറി കാര്യങ്ങളും മറ്റും ഓർക്കേണ്ടി വന്നത്)
യേശുക്രിസ്തു ഭൂമിയിൽ മനുഷ്യനായി ജനിച്ചിട്ട് പോലും ഒരു മനുഷ്യനെയും വിധിക്കാൻ താൻ വന്നിട്ടില്ല എന്നാണ് പറയുന്നു,
(ഏതോരു കാര്യത്തെ കുറിച്ചും ആധികാരികമായി അതിനെക്കുറിച്ച് വിമർശിക്കുകയോ വിധിക്കുകയോ ചെയ്യണമെങ്കിൽ ആ feldലേ അനുഭവപ്പെട്ടിരിക്കണം.)
എന്നാൽ ഭാര്യയുമായി കുടുംബം നോക്കി അധ്വാനിച്ച് ജീവിക്കുന്ന നിങ്ങൾക്ക് എങ്ങനെ tpm ഫീൽഡിൽ ഉള്ളവരെ വിധിക്കാൻ കഴിയുന്നത്?
നല്ലവണ്ണം പണം സമ്പാദിച്ചു ജീവിക്കുന്ന താങ്കൾക്കു, അത് ഇല്ലാതെ വേല ചെയ്യുന്നു എന്ന് പറയുന്ന ഓരു സംഘടനയേയും കുറ്റം പറയാൻ അധികാരമുമില്ല അർഹതയുമില്ല!!
മറിച്ച്,
TPM കാർക്കും അങ്ങനെതന്നെ അവരും മറ്റുള്ളവരെ വിധിക്കുന്ന
വേലയല്ല ചെയ്യേണ്ടത് അവർ ദൈവരാജ്യത്തിന്റെ സുവിശേഷത്തിന്റെ മർമ്മം അറിയിക്കേണം*[[1Co 4:1/Malayalam Bible]]* ഞങ്ങളെ ക്രിസ്തുവിന്റെ ശുശ്രൂഷക്കാരും ദൈവമര്മ്മങ്ങളുടെ ഗൃഹവിചാരകന്മാരും എന്നിങ്ങനെ ഔരോരുത്തന് എണ്ണിക്കൊള്ളട്ടെ)
ഈ വിധത്തിലുള്ള മർമ്മം അറിയാത്ത തലമണ്ട യുള്ളവർക്ക് അത് കേൾക്കുമ്പോൾ തന്നെ ഭ്രാന്തുപിടിച്ചതുപോലെ ഹൃദയത്തിലെ തോന്നും.
ഇതുതന്നെയാണ് നിനക്കും നിന്നെപ്പോലുള്ള പിന്മാറ്റകാർക്കും സംഭവിച്ചിരിക്കുന്നത്..
അതുകൊണ്ട് ആരെയും വിധിക്കാൻ നടക്കരുത്! വടി കൊടുത്തു അടി വാങ്ങരുത്!!
ഡീപ് നിങ്ങൾ എപ്പോഴും പറയുമല്ലോ ഞാൻ പിന്മാറ്റക്കാരനാണെന്നു , പറയൂ എന്താണ് പിന്മാറ്റം എന്നു നിങ്ങൾ ഉദ്ദേശിക്കുന്നത് ? ഒരു ചെറിയ ചോദ്യം , അതിനെങ്കിലും ഒരു ഉത്തരം തരൂ