ടിപിഎമ്മിലെ മനസ്സ് നിയന്ത്രണം (Mind Control) മനസ്സിലാക്കുക – ഭാഗം 1

 
കഴിഞ്ഞ ലക്കത്തിൽ പ്രസിദ്ധീകരിച്ച ടിപിഎമ്മിൻ്റെ സർക്കുലർ യുക്തിപൂര്‍വ്വമായി ചിന്തിക്കുന്ന എല്ലാവരുടെയും കണ്ണു തുറപ്പിക്കുന്ന ഒരു സംഗതിയായിരുന്നു.  അതായത്  ” യുക്തിപൂര്‍വ്വമായി ചിന്തിക്കുന്നവർ”.
മനസ്സ് നിയന്ത്രണ പ്രവർത്തനങ്ങളിൽ ടിപിഎം ഒരു മികച്ച സംഘടനയാണ്. ഇര ഞങ്ങൾ ഏറ്റവും നല്ല സ്ഥലത്താണെന്നു ചിന്തിക്കത്തക്കവണ്ണം ഇത് ഏറ്റവും  നിഗൂഢമാണ്. ഈ മനസ്സ് നിയന്ത്രണ ഇരകൾ സത്യം മനസ്സിലാക്കുമ്പോൾ, അവരുടെ മാനസ്സിക അവസ്ഥക്ക് മാറ്റം വരുന്നതുകൊണ്ട് അവർ കോപിതരും അക്രമാസക്തരുമായിത്തീരുന്നു. അതുകൊണ്ട്, മനസ്സിൻ്റെ ആശയക്കുഴപ്പം മൂലം കമെന്റ് (Comments) വഴി ആക്രമിക്കുവാൻ ശ്രമിക്കുന്നു. അവരുടെ ദയനീയാവസ്ഥയിൽ ദുഃഖം തോന്നി അവർക്കു സത്യത്തിൻ്റെ ധാരാളം മാർഗ്ഗങ്ങൾ കാണിച്ചു കൊടുക്കണം. നിങ്ങൾ ഒരു ടിപിഎം വിശ്വാസി ആണെങ്കിൽ ദയവായി വായിക്കുക.

നിയന്ത്രണം സ്വാതന്ത്ര്യത്തിൻ്റെ എതിരാണെന്ന് ഓർക്കുക

മനസ്സ് നിയന്ത്രണം എന്താകുന്നു?

ഒരു വ്യക്തിയുടെ അന്തർഭാഗം വരെ വളച്ചൊടിച്ച് ആഴമായി സ്വാതീനം ചെലുത്തുന്ന ഒരു പദ്ധതിയായി ഇതിനെ കണക്കാക്കാം. അദ്ദേഹത്തിൻ്റെ എല്ലാ വ്യക്തിത്വങ്ങളും (നില, വിശ്വാസം, താല്പര്യം, തീരുമാനങ്ങൾ, പെരുമാറ്റം, ബന്ധങ്ങൾ മുതലായവ) തകർത്തു വ്യാജ ഐഡന്റിറ്റിയോ വ്യാജ വ്യക്തിത്വമോ  സൃഷ്ടിക്കുക.
എന്നാൽ ഇത് ചില സ്വഭാങ്ങൾക്ക് അടിമകളിയിരിക്കുന്നവർക്ക് (ഉദാഹരണം ലഹരി മരുന്നുകൾ) തീർച്ചയായും പ്രയോജനം ചെയ്യും, എന്നാൽ നമ്മൾ സ്വാഭാവികമായ മോശവും അസാന്മാര്‍ഗ്ഗികവുമായ അവസ്ഥയെ പറ്റി ഇപ്പോൾ ചിന്തിക്കാൻ പോകുന്നു.
ഫിലിപ്പ്  സിംബാർഡോ പറയുന്ന നിർവ്വചനം നോക്കാം, മനസ്സ് നിയന്ത്രണം  “വ്യക്തി അല്ലെങ്കിൽ കൂട്ടായ സ്വാതന്ത്ര്യവും പ്രവർത്തനവും ഏജന്റുകളോ ഏജൻസികളോ വഴി അപരിചിതത്വം, പ്രചോദനം, സ്വാധീനം, ബോധന അല്ലെങ്കിൽ  പെരുമാറ്റ ഫലങ്ങളെ പരിഷ്ക്കരിക്കുകയോ അല്ലെങ്കിൽ വികലമാക്കുകയോ ചെയ്യുന്നു.” എല്ലാവരും ഈ കൃത്രിമത്വത്തിന് വഴങ്ങാൻ സാധ്യതയുണ്ടെന്നും അദ്ദേഹം ഓർമ്മപ്പെടുത്തുന്നു.
മനസ്സ് നിയന്ത്രണത്തിലെ പ്രധാന അന്തരങ്ങൾ 
വ്യക്തമാക്കേണ്ട ചില പ്രധാന സംഗതികൾ ഉണ്ട്.
ആദ്യമായി, ഇത് വളരെ സൂക്ഷ്മമായ ഒരു പ്രക്രിയയാണ്. സൂക്ഷ്മം എന്നാൽ ഏത് അളവ് വരെ ഈ സ്വാതീനം വ്യക്തിയുടെ മേൽ അടിച്ചേൽപ്പിച്ചിട്ടുണ്ടെന്നു അദ്ദേഹത്തിന് മനസ്സിലാകത്തില്ല. പതുക്കെ അവരുടെ മേൽ  ചില മാറ്റങ്ങൾ കൊണ്ടുവരും. അത് സ്വന്ത ഉപകാരത്തിനായി ബാധിതരായ വ്യക്തികൾക്ക് തോന്നും. എന്നാൽ ഇത് അവർക്ക് വേണ്ടിയാണ് ചെയ്യുന്നത്.
ഇത് ഒരു പ്രക്രിയയാണ്, പൊടുന്നനെ സംഭവിക്കത്തില്ല. ഇതിനു സമയം എടുക്കാം, സ്വീകരിക്കുന്ന മാര്‍ഗ്ഗം, തന്ത്രങ്ങള്‍ക്ക് കൊടുക്കുന്ന സമയം, സാമൂഹ്യവും വ്യക്തിപരവുമായ ഘടകങ്ങള്‍ എന്നിവയെ ആശ്രയിച്ചിരിക്കും സമയപരിധി.
ഇതിൽ കരുത്തും ഉപയോഗിക്കും, അത് ശരീരശക്തി ആകണമെന്നില്ല, തീർച്ചയായും സാമൂഹികവും വ്യക്തിപരവുമായ കരുത്തും പ്രേരണയും.
പിശാച് നിങ്ങളിൽ നിന്നും എന്ത് ആഗ്രഹിക്കുന്നു ??
ലളിത ഭാഷയിൽ പറഞ്ഞാൽ, അവൻ നിങ്ങളെ നിയന്ത്രിക്കാനായി പുറപ്പെട്ടിരിക്കുന്നു. നിങ്ങളുടെ മനസ്സ് നിയന്ത്രിക്കാൻ അവനെ അനുവദിക്കുമോ എന്നത് നിങ്ങളിൽ നിക്ഷിപ്തമായിരിക്കുന്നു.
പിശാചിൻ്റെ തന്ത്രങ്ങൾ – 1 – സ്വന്തം വ്യക്തിത്വം മൂടിവെയ്ക്കുക
സാത്താൻ യഥാർത്ഥ രൂപത്തിൽ വന്നാൽ നിങ്ങൾ ആരെങ്കിലും അവന് അടിമപ്പെടുമോ? ഒരിക്കലുമില്ല. നിങ്ങളുടെ അഭ്യുദയകാംക്ഷി ആയി വളരെ അധികാരമുള്ള വ്യക്തിയായി അവൻ സാധാരണ വരുന്നു.  
രണ്ടു വിധത്തിലുള്ള അധികാരങ്ങൾ ഉണ്ട്.
1. ദൈവം സ്വാഭാവികമായി ഭരമേല്പിച്ചിരിക്കുന്നു. നിങ്ങളുടെ പിതാവ്, മാതാവ്, മുത്തച്ഛനും മുത്തശ്ശിയും, ഭർത്താവ്, മുതിർന്ന സഹോദരങ്ങൾ എന്നിവരെല്ലാം ദൈവം നിങ്ങളുടെ ജീവിതത്തിൽ തന്നിരിക്കുന്ന അധികാരമുള്ള വ്യക്തികൾ ആകുന്നു.
2. സമൂഹം ഭരമേല്പിച്ചിരിക്കുന്നു. മത നേതാക്കളും സാമൂഹിക അധികാരങ്ങളും ഈ വിഭാഗത്തിൽ പെടുന്നു.
ദൈവം സ്വാഭാവികമായി തന്ന പ്രവണത മൂലം, ദൈവം നിങ്ങൾക്ക് തന്നിരിക്കുന്നത് നിങ്ങളുടെ നന്മ ആഗ്രഹിക്കുന്നു. സമൂഹം തരുന്നത് ചില കാര്യങ്ങൾക്കു മാത്രമേ ഉപയോഗമുള്ളു. അവർ സാധാരണയായി നിങ്ങളുടെ അഭ്യുദയകാംക്ഷികൾ അല്ല.
അങ്ങനെ സമൂഹം തന്നിരിക്കുന്ന അധികാരം ഉപയോഗിച്ച് സാത്താൻ നിങ്ങളുടെ ജീവിതത്തിൽ കടന്നു നിങ്ങളെ നിയന്ത്രിക്കും. സ്വന്ത രക്ഷ നോക്കുക എന്നത് നിങ്ങളുടെ കര്‍ത്തവ്യം ആകുന്നു.
പിശാചിൻ്റെ തന്ത്രങ്ങൾ – 2 – നല്ല ഉദ്ദേശങ്ങൾ കാണിക്കുക 
 
ആരെങ്കിലും മോശമായ ഉദ്ദേശത്തോടുകൂടെ വന്നാൽ നിങ്ങൾ അവരുടെ സ്വാതീന വലയത്തിൽ അകപ്പെടുമോ? ഒരിക്കലുമില്ല. അതുകൊണ്ട് അവൻ ചില നല്ല ഉദ്ദേശങ്ങൾ നിങ്ങളെ കാണിക്കും.
ഇന്ത്യയിൽ താമസിക്കുന്ന എല്ലാവർക്കും ഒരു പ്രത്യേക തിരിച്ചറിയൽ കാർഡ് ഉണ്ടെന്ന് നമ്മക്കെല്ലാവർക്കും അറിയാമല്ലോ. അതിനെ ആധാർ കാർഡ്  എന്ന് അറിയപ്പെടുന്നു. ഇതുപോലെയുള്ള തിരിച്ചറിയൽ കാർഡ് മറ്റു പല രാജ്യങ്ങളിലും ഉണ്ട്. ഉദാഹരണമായി, അമേരിക്കയിൽ ഇതിനെ സോഷ്യൽ സെക്യൂരിറ്റി നമ്പർ എന്ന് അറിയപ്പെടുന്നു.
എല്ലാ പൗരനും ലഭിക്കേണ്ട പ്രയോജനം എത്തിക്കാനുള്ള ഒരു വലിയ സംരംഭമായി സർക്കാർ ഇതിനെ കാണുന്നു. എന്നാൽ ഇതിൻ്റെ പിന്നിലുള്ള ദുഷ്ടവും തിന്മയുമായ ഉദ്ദേശം നമ്മൾക്കെല്ലാവർക്കും അറിയാവുന്നതാണ്. സർക്കാർ നമ്മളെ നിരീക്ഷിച്ചു നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നു. ഇത് എതിർ ക്രിസ്തുവിൻ്റെ ഭരണകാലത്ത് അന്തിമമായ നിയന്ത്രണത്തിലേക്ക് നയിക്കുന്നു. നമ്മുടെ സ്വകാര്യ ജീവിതത്തിലേക്ക് സർക്കാർ ഒളിച്ചു നോക്കുന്നു.
അതുപോലെ മത നേതാക്കളും നമ്മുടെ നന്മക്കെന്നു തോന്നത്തക്കവണ്ണം നല്ല ഉദ്ദേശങ്ങൾ കാണിക്കുന്നു. പക്ഷെ അത് അവരുടെ ശരീരാവശ്യത്തിനാണെന്ന് മറക്കരുത്. ഓർക്കുക, സാത്താൻ, ഹവ്വയുടെ മനസ്സ് നിയ്രന്തിച്ച് ഫലം തിന്നുന്ന നാളിൽ നിങ്ങൾ ദൈവത്തെപോലെയാകും എന്ന് പറഞ്ഞു. അതേ സാത്താൻ നിങ്ങളെ നിയന്ത്രിക്കാനായി പുറപ്പെട്ടിരിക്കുന്നു.
ക്രിസ്തു നമ്മളിൽനിന്നും എന്ത് ആഗ്രഹിക്കുന്നു? 
യേശു നിങ്ങളെല്ലാവരും പൂർണ്ണമായി സ്വതന്ത്രരാകാൻ ആഗ്രഹിക്കുന്നു.
യോഹന്നാൻ 8:36,  “പുത്രൻ നിങ്ങൾക്കു സ്വാതന്ത്ര്യം വരുത്തിയാൽ നിങ്ങൾ സാക്ഷാൽ സ്വതന്ത്രർ ആകും“.
ചോദ്യം : യേശു നമ്മളെ എങ്ങനെ സ്വതന്ത്രനാക്കുന്നു?
ഉത്തരം : യേശു സത്യത്തിൽ കൂടെ നമ്മളെ സ്വതന്ത്രനാക്കുന്നു.
യോഹന്നാൻ 8:32, “സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും“.
 
ചോദ്യം : യേശു നമ്മൾ സ്വതന്ത്രരാണെന്ന്‌ എങ്ങനെ ഉറപ്പു വരുത്തുന്നു?
ഉത്തരം : ആത്മാവിൽ കൂടെ
2 കോരി 3:17,  “കർത്താവ് ആത്മാവാകുന്നു; കർത്താവിൻ്റെ  ആത്മാവുള്ളേടത്തു സ്വാതന്ത്ര്യം ഉണ്ട്“.
ടിപിഎം പഠിപ്പിക്കുന്നതുപോലെ ചാടുന്നതും അലറുന്നതും ആക്രോശിക്കുന്നതുമല്ല സ്വാതന്ത്ര്യമെന്ന് ഞാൻ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. നിങ്ങളെ നിയന്ത്രിക്കുന്നവരുടെ ഈണത്തിനനുസരിച്ച് നിങ്ങൾ നൃത്തം ചെയ്യുന്നുവെന്ന് മാത്രം.
 
ചോദ്യം : നിങ്ങളുടെ മനസ്സ് സ്വതന്ത്രമല്ലെങ്കിൽ, ദൈവത്തെ സ്നേഹിക്കാൻ കഴിയുമോ?
 
ഉത്തരം : ഇല്ല.
 
മാർക്കോസ് 12:30, “നിൻ്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം
 
ചോദ്യം : ടിപിഎം പുരോഹിതന്മാരെപോലെ നിങ്ങളുടെ മനസ്സ് സ്ഥാപിതതാല്‍പര്യങ്ങളാൽ നിയന്ത്രിക്കപ്പെടുമ്പോൾ എന്ത് സംഭവിക്കും?
ഉത്തരം : നിങ്ങളിൽ ഭയം വളരും.
2 തീമോ 1:7, “ഭീരുത്വത്തിൻ്റെ ആത്മാവിനെ അല്ല, ശക്തിയുടെയും സ്നേഹത്തിൻ്റെയും സുബോധത്തിൻ്റെയുംആത്മാവിനെയത്രേ ദൈവം നമുക്കു തന്നതു.
 
നിങ്ങളുടെ മനസ്സിൻ്റെ പ്രാധാന്യം
നിങ്ങളുടെ മനസ്സോ നിങ്ങളുടെ ഏറ്റവും അടുത്തുള്ള ആരുടെയെങ്കിലും മനസ്സോ ഏതെങ്കിലും വിധത്തിലുള്ള അസ്ഥിരത കാണിക്കുന്നത് വരെയും സുബോധത്തിൻ്റെ പ്രാധാന്യത്തെ പറ്റി പലരും ചിന്തിക്കാറില്ല. തീരുമാനങ്ങൾ എടുക്കുന്നതിൻ്റെ കേന്ദ്രബിന്ദു മനസ്സ് ആയതിനാൽ ഇത് വളരെ പ്രാധാന്യം ഉള്ളതാണ്. നമ്മുടെ കാലോ കൈയ്യൊ നഷ്ടപ്പെട്ടാൽ ഒരു പരിധി വരെ നമ്മുക്ക് തടസ്സം ഉണ്ടാകുമെങ്കിലും, നമ്മുക്ക് തീരുമാനങ്ങൾ എടുത്ത് സാമാന്യം നല്ല ജീവിതം നയിക്കാൻ സാധിക്കും. നമ്മുടെ ആന്തരാവയവങ്ങൾ ഏതെങ്കിലും ഒന്ന് നഷ്ടപ്പെട്ടാലും ഒരു പരിധി വരെ സ്വാതന്ത്ര്യം നിലനിർത്താം. എന്നാൽ, നമ്മുടെ മനസ്സ് നഷ്ടപ്പെട്ടാൽ, അതോടുകൂടെ തിരഞ്ഞെടുക്കാനുള്ള കഴിവ് നഷ്ടപ്പെടുകയും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരികയും ചെയ്യും.
ദൈവം തൻ്റെ വചനങ്ങളിൽ, മനസ്സിനെ പറ്റി ധാരാളം പ്രതിപാദിച്ചിട്ടുള്ളതുകൊണ്ട്, അതിൻ്റെ നിര്‍ണ്ണായക കര്‍ത്തവ്യം വളരെ അധികമാകുന്നു. യാക്കോബ് 1:8 ൽ ഇരുമനസ്സുള്ള മനുഷ്യൻ തൻ്റെ വഴികളിൽ ഒക്കെയും അസ്ഥിരൻ ആകുന്നുഎന്നഴുതിയിരിക്കുന്നു.  അങ്ങനെയുള്ളവരുടെ മനസ്സ് നിർണ്ണയങ്ങൾ എടുക്കാൻ സാധിക്കാത്തതായതുകൊണ്ട് അവരുടെ  ജീവിതം മുഴുവൻ അസ്ഥിരമായിരിക്കുന്നു. മത്തായി 22:37, “നിൻ്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടുംകൂടെ സ്നേഹിക്കേണം“. നമ്മൾ ഈ കല്പന അനുസരിക്കുമ്പോൾ സാത്താന് പ്രവർത്തിക്കുവാൻ ഇടം കിട്ടത്തില്ല. റോമർ 12:2 ൽ നമ്മുടെ ജീവിതം രൂപാന്തരപ്പെടുമെന്നും ആ രൂപാന്തരം മനസ്സിൻ്റെ പുതുക്കത്താൽ സംഭവിക്കുന്നുവെന്നും പറയുന്നു. വചനത്തിൽ നിന്നും ധാരാളം വാഖ്യങ്ങൾ എൻ്റെ മനസ്സിൽ വരുന്നു, എന്നാൽ ഇത് അതിനെ കുറിച്ചുള്ള ഒരു വിശദ പഠനം അല്ല.
ഉപസംഹാരം
പ്രിയ ടിപിഎം വിശ്വാസികളെ,
മനസ്സിൻ്റെ നിയന്ത്രണം സ്വമേധയാ ഉപേക്ഷിച്ച്  മറ്റുള്ളവരാൽ പരിതാപകരമായി നയിക്കപ്പെട്ട് അവരുടെ ആജ്ഞാനുവർത്തികളാകുന്നത് ക്രിസ്തുവിൻ്റെ ന്യായദിവസത്തിൽ ഒഴികഴിവ്‌ ആവുകയില്ല. നിങ്ങൾക്ക് നഷ്ടപ്പെട്ടത് തിരിച്ചുപിടിക്കുക. അടുത്ത ലക്കത്തിൽ ടിപിഎം പുരോഹിതന്മാർ നിങ്ങളുടെ മനസ്സ് എങ്ങനെ നിയന്ത്രിക്കുന്നുവെന്നു കാണിച്ചുതരാം. അതുവരെയും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
തുടരും …..

3 Replies to “ടിപിഎമ്മിലെ മനസ്സ് നിയന്ത്രണം (Mind Control) മനസ്സിലാക്കുക – ഭാഗം 1”

 1. “യുക്തിപൂര്‍വ്വമായി ചിന്തിക്കുന്ന എല്ലാവരുടെയും കണ്ണു തുറപ്പിക്കുന്ന ഒരു സംഗതിയായിരുന്നു. അതായത് ” യുക്തിപൂര്‍വ്വമായി ചിന്തിക്കുന്നവർ””

  യുക്തിയെക്കാൾ ജ്ഞാനം വലിയത്!!
  *[[Ecc 7:25/Malayalam Bible]]* ഞാന്‍ തിരിഞ്ഞു, അറിവാനും പരിശോധിപ്പാനും ജ്ഞാനവും യുക്തിയും അന്വേഷിപ്പാനും ദുഷ്ടത ഭോഷത്വമെന്നും മൂഢത ഭ്രാന്തു എന്നും ഗ്രഹിപ്പാനും മനസ്സുവെച്ചു.
  *[[Job 17:10/Malayalam Bible]]* എന്നാല്‍ നിങ്ങള്‍ എല്ലാവരും മടങ്ങിവരുവിന്‍; ഞാന്‍ നിങ്ങളില്‍ ഒരു ജ്ഞാനിയെയും കാണുന്നില്ല.
  *[[Luk 7:35/Malayalam Bible]]* ജ്ഞാനമോ തന്റെ എല്ലാ മക്കളാലും നീതീകരിക്കപ്പെട്ടിരിക്കുന്നു.

  Tpm കാർ അങ്ങനെ ചെയ്യുന്നതും, അതുകണ്ടു fromtpm കാർ ഇങ്ങനെ എഴുതുന്നതും വീക്ഷിക്കുന്ന ജ്ഞാനവീക്ഷണം ഒന്നുണ്ടു എന്നറിക.
  ചേരിപ്പോർ നടത്തരുത്.
  *[[Eph 2:14-16/Malayalam Bible]]* %v 14% അവന്‍ നമ്മുടെ സമാധാനം; അവന്‍ ഇരുപക്ഷത്തെയും ഒന്നാക്കി, ചട്ടങ്ങളും കല്പനകളുമായ ന്യായപ്രമാണം എന്ന ശത്രുത്വം തന്റെ ജഡത്താല്‍ നീക്കി വേര്‍പ്പാടിന്റെ നടുച്ചുവര്‍ ഇടിച്ചുകളഞ്ഞതു സമാധാനം ഉണ്ടാക്കിക്കൊണ്ടു %v 15% ഇരുപക്ഷത്തെയും തന്നില്‍ ഒരേ പുതുമനുഷ്യനാക്കി സൃഷ്ടിപ്പാനും %v 16% ക്രൂശിന്മേല്‍വെച്ചു ശത്രുത്വം ഇല്ലാതാക്കി അതിനാല്‍ ഇരുപക്ഷത്തെയും ഏകശരീരത്തില്‍ ദൈവത്തോടു നിരപ്പിപ്പാനും തന്നേ.

 2. “ഈ മനസ്സ് നിയന്ത്രണ ഇരകൾ സത്യം മനസ്സിലാക്കുമ്പോൾ, ”

  മനസ്സ് നിയന്ത്രണമാക്കപ്പെട്ടിരിക്കുന്നവരെ ഏതിനോ ഇരകളായി എന്ന് ഒരു ജ്ഞാനിയും പറയില്ല,
  *കുട്ടികൾക്കു അറിവില്ലെങ്കിലും അധ്യാപകരുടെ ആജ്ഞ അനുസരിച്ചു മനസ്സ് നിയന്ത്രണമായി ഇരിക്കുന്നതിനെ അധ്യാപക ഇരകൾ എന്ന് ആരെങ്കിലും പറയുമോ?
  *അറിവുണ്ടെങ്കിലും കുടുംബ സമാധാനത്തിന്നായി മനസ്സ് അടക്കി അടങ്ങിപാർക്കുന്ന കുടുംബനാഥയെ കുടുംബഇരകൾ എന്ന് ആരെങ്കിലും പറയുമോ?
  *ശക്തിയുണ്ടെങ്കിലും ഇന്ത്യൻ ചട്ടങ്ങൾക്ക് മനസ്സിനെ വിധേയമാക്കി ശാന്തരായിരിക്കുന്നവരെ ഇന്ത്യൻഇരകൾ എന്ന ആരെങ്കിലും പറയുമോ?

  ബൈബിൾ ജ്ഞാനം ഉണ്ടെങ്കിലോ!!!
  *[[Pro 25:28]] Malayalam Bible* ആത്മസംയമം ഇല്ലാത്ത പുരുഷന്‍ മതില്‍ ഇല്ലാതെ ഇടിഞ്ഞുകിടക്കുന്ന പട്ടണം
  പോലെയാകുന്നു.
  *[[Psa 119:113/Malayalam Bible]]* ഇരുമനസ്സുള്ളവരെ ഞാന്‍ വെറുക്കുന്നു; എന്നാല്‍ നിന്റെ ന്യായപ്രമാണം എനിക്കു പ്രിയമാകുന്നു.
  *[[Pro 14:30/Malayalam Bible]]* ശാന്തമനസ്സു ദേഹത്തിന്നു ജീവന്‍; അസൂയയോ അസ്തികള്‍ക്കു ദ്രവത്വം.
  *[[Jas 1:8/Malayalam Bible]]* ഇരുമനസ്സുള്ള മനുഷ്യന്‍ തന്റെ വഴികളില്‍ ഒക്കെയും അസ്ഥിരന്‍ ആകുന്നു.
  *[[Jas 4:8/Malayalam Bible]]* ദൈവത്തോടു അടുത്തു ചെല്ലുവിന്‍; എന്നാല്‍ അവന്‍ നിങ്ങളോടു അടുത്തുവരും. പാപികളേ, കൈകളെ വെടിപ്പാക്കുവിന്‍; ഇരുമനസ്സുള്ളോരേ, ഹൃദയങ്ങളെ ശുദ്ധീകരിപ്പിന്‍;

 3. “സത്യം മനസ്സിലാക്കുമ്പോൾ, അവരുടെ മാനസ്സിക അവസ്ഥക്ക് മാറ്റം വരുന്നതുകൊണ്ട് അവർ കോപിതരും അക്രമാസക്തരുമായിത്തീരുന്നു. അതുകൊണ്ട്, മനസ്സിൻ്റെ ആശയക്കുഴപ്പം മൂലം”
  ബൈബിൾ സത്യം മനസ്സിലാക്കുകയാണെങ്കിൽ ആശയക്കുഴപ്പമല്ല, സ്വാതന്ത്ര്യം ഉണ്ടാകും.
  പാടില്ലാത്ത സത്യം പറയുന്നതിനാൽ പലരുടെയും ആശയക്കുഴപ്പമട്ടുമല്ല അതിന്ന് കാരണമായിരുന്നതിന്ന് ശിക്ഷയുമുണ്ടാകും.
  [1Co 8:12 ഇങ്ങനെ സഹോദരന്മാരുടെ നേരെ പാപം ചെയ്തു, അവരുടെ ബലഹീന മനസ്സാക്ഷിയെ ദണ്ഡിപ്പിക്കുമ്പോള്‍ നിങ്ങള്‍ ക്രിസ്തുവിനോടു പാപം ചെയ്യുന്നു.)

  പാടില്ലാത്ത സത്യം എന്ത്?
  (ചിലത് മാത്രം)
  *വൃക്ഷഫലം പക്ഷിക്കരുത് എന്ന് പറഞ്ഞതിന്റെ സത്യം.(സർപ്പം പറഞ്ഞു)
  *[[Gen 3:3-5/Malayalam Bible]]* %v 3% എന്നാല്‍ നിങ്ങള്‍ മരിക്കാതിരിക്കേണ്ടതിന്നു തോട്ടത്തിന്റെ നടുവിലുള്ള വൃക്ഷത്തിന്റെ ഫലം തിന്നരുതു, തൊടുകയും അരുതു എന്നു ദൈവം കല്പിച്ചിട്ടുണ്ടു എന്നു പറഞ്ഞു. %v 4% പാമ്പു സ്ത്രീയോടുനിങ്ങള്‍ മരിക്കയില്ല നിശ്ചയം; %v 5% അതു തിന്നുന്ന നാളില്‍ നിങ്ങളുടെ കണ്ണു തുറക്കയും നിങ്ങള്‍ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യും എന്നു ദൈവം അറിയുന്നു എന്നു പറഞ്ഞു.)

  *തങ്ങൾ ഹൃദയം കഠിണപ്പെടുത്തപ്പെട്ടിരിക്കുന്നു എന്ന യിസ്രായേലോടു പറയാത്ത സത്യം.
  *[[Rom 11:25]] Malayalam Bible* സഹോദരന്മാരേ, നിങ്ങള്‍ ബുദ്ധിമാന്മാരെന്നു നിങ്ങള്‍ക്കു തന്നേ തോന്നാതിരിപ്പാന്‍ ഈ രഹസ്യം അറിയാതിരിക്കരുതു എന്നു ഞാന്‍ ആഗ്രഹിക്കുന്നു; ജാതികളുടെ പൂര്‍ണ്ണ സംഖ്യ ചേരുവോളം യിസ്രായേലിന്നു അംശമായി കാഠിന്യം ഭവിച്ചിരിക്കുന്നു.

  *പ്രായപൂർത്തിയാകാത്തവരോടു പറയാൻ പാടില്ലാത്തതെല്ലാമേ പറയരുതാത്ത സത്യങ്ങൾ. *[[Joh 16:12]] Malayalam Bible* ഇനിയും വളരെ നിങ്ങളോടു പറവാന്‍ ഉണ്ടു; എന്നാല്‍ നിങ്ങള്‍ക്കു ഇപ്പോള്‍ വഹിപ്പാന്‍ കഴിവില്ല.

  പലരുടെയും ആശയക്കുഴപ്പത്തിന്ന് കാരണം എന്തെന്നും, ആരെന്നും മനസ്സിലായല്ലോ!

  അതുകൊണ്ടു ഇത്തരം വേല വിട്ടു, ബൈബിൾ സത്യം പഠിപ്പിക്കാൻ ഈ സൈറ്റ് പ്രയോജനമാകട്ടേ!.

Leave a Reply

Your email address will not be published. Required fields are marked *