ഒരു ടിപിഎം വിശ്വാസിയുടെ യാത്ര

ക്രിസ്ത്യൻ എന്ന് പേരുള്ള ഒരു വ്യക്തിയുടെ ഫേസ്ബുക്കിൽ വന്ന ലേഖനം താഴെ കൊടുക്കുന്നു.

ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല.” (യോഹന്നാൻ 3:5). എന്നാൽ ദി പെന്തക്കോസ്റ്റൽ മിഷൻ (ടിപിഎം) പറയുന്നു, ദൈവ രാജ്യത്തിൽ പ്രവേശിക്കണമെങ്കിൽ പ്രതിഷ്ട, യാഗങ്ങൾ, വഴിപാടുകൾ, ദശാംശം മുതലായ ധാരാളം സ്റ്റെപ്പുകൾ കടക്കണം.

ടിപിഎം നിങ്ങളെ കൊണ്ട് എന്ത് ചെയ്യിക്കുന്നു?

1. അംഗമാക്കുക:

ഞങ്ങൾ ശുശ്രൂഷ ചെയ്യുന്ന സഭയിൽ ചേർന്നില്ലെങ്കിൽ ദൈവരാജ്യത്തിൽ പ്രവേശിക്കാൻ കഴിയില്ലെന്ന് ടിപിഎം പറയുന്നു. ഇപ്പോൾ ടിപിഎം സഭയിലേക്ക് വരുന്നവർ, അവർ സ്നാനമേറ്റെങ്കിലും, നമ്മുടെ ദൈവവേലക്കാരാൽ സ്നാപനപ്പെടുത്തിയില്ലെങ്കിൽ, അവർ സ്വീകരിച്ച സ്നാനം തെറ്റാണ്. അതിനാൽ നിങ്ങൾക്ക് ദൈവരാജ്യത്തിൽ പ്രവേശിക്കാൻ കഴിയില്ല. ഞങ്ങളുടെ കൂട്ടായ്മയിൽ മാത്രം കൂട്ടായ്മ നിങ്ങൾക്കുണ്ടായിരിക്കണം, ഞങ്ങൾ ഈ ലോകത്തിലെ ഏക അപ്പൊസ്തലന്മാരാണ്, ഞങ്ങൾ ദൈവത്തിൻ്റെ പ്രതിഷ്ഠിക്കപ്പെട്ട ദൈവദാസന്മാരാണ്, നിങ്ങൾ മറ്റേതൊരു സഭയിലും പങ്കെടുക്കരുത് – സി.എസ്.ഐ ക്രിസ്ത്യാനികൾ നാമമാത്ര ക്രിസ്ത്യാനികളാണ് – വിവാഹിതർ മറ്റു പെന്തക്കോസ്ത് സഭകൾ നടത്തുന്നു.
അവർ അവരുടെ വയറിനുവേണ്ടി ശുശ്രൂഷ ചെയ്യുന്നു; മറ്റെല്ലാ ഉപദേശങ്ങളും തെറ്റാണ്. അങ്ങനെയുള്ള  മറ്റൊരു സഭയുടെ വിശ്വാസികളുമായി നിങ്ങൾക്ക് കൂട്ടായ്മ ഉണ്ടാകരുത്. നിങ്ങൾക്ക് സ്വതന്ത്രമായി വരാൻ കഴിയുമെന്ന് അവർ പറയും. രക്ഷ എന്നത് സൌജന്യമാണ്. ഞങ്ങൾക്ക് സൌജന്യമായി ലഭിച്ചത് സൌജന്യമായി കൊടുക്കുന്നു. ഞങ്ങൾ വഴിപാടുകൾ ശേഖരിക്കുകയില്ല. വിശ്വാസത്താലാണ് ഞങ്ങൾ ജീവിക്കുന്നത്. ഞങ്ങൾ ഞങ്ങളുടെ പിതാവിനെയും മാതാവിനെയും വിട്ട് എല്ലാം ഉപേക്ഷിച്ചു. നിങ്ങൾ അവരുടെ സഭയിൽ പങ്കെടുക്കുമ്പോൾ  ടിപിഎം സഭയിലെ ഒരു സ്ഥിരം അംഗമായി  മാറുകയും ചെയ്യുമ്പോൾ  അവർ അടുത്ത കാര്യം തുടങ്ങും.

2. വേദപുസ്തക വിരുദ്ധമായ ദശാംശം കൊടുപ്പിക്കുക

പിന്നെ അവരുടെ പഠിപ്പിക്കൽ അച്ചടക്കം ഉപയോഗിച്ച് നടപ്പിലാക്കുന്നത് നിങ്ങൾ മനസ്സിലാക്കും. വിശ്വാസികൾ പാസ്റ്റർമാർക്കും സഹോദരന്മാർക്കും സഹോദരിമാർക്കും വളരെ പണം കൊടുക്കുന്നത് നിങ്ങൾ കാണും. എന്നാൽ സഭാപരമായ ശുശ്രൂഷയിൽ യാതൊരു വഴിപാടും ശേഖരിക്കില്ല എന്ന് നിങ്ങൾ ചിന്തിക്കും. ആദിമ ദിനങ്ങളിലെ സഭയുടെ കഥകൾ അവർ പങ്കുവെക്കും: അനവധി ദിവസം അവർ പട്ടിണികിടന്നു, ദൈവം അവരെ ഭോഷിപ്പിക്കാൻ കാക്കയെ  അയച്ചു. അവരുടെ പാസ്റ്റർ പോൾ വിശ്വാസത്താൽ ഈ ശുശ്രൂഷ ആരംഭിച്ചു. അവരുടെ സഭ വിശ്വാസഭവനമായി അറിയപ്പെടുന്നു. അവർക്ക് രണ്ട് ജോഡി വസ്ത്രം മാത്രമേയുള്ളൂ. അവർക്ക് ഈ ലോകത്ത് ഒന്നുംതന്നെയില്ല.
പിന്നീട്, ദൈവത്തിൻ്റെ പണം പിടിച്ചെടുത്ത വിശ്വാസികളെക്കുറിച്ചുള്ള സന്ദേശങ്ങൾ നിങ്ങൾ കേൾക്കും. ദശാംശം ദൈവത്തിൻ്റെ പണമാണ് എന്ന്  അവർ പറയുന്നു. നിങ്ങൾ ദൈവത്തിൻ്റെ പണം സൂക്ഷിക്കുകയാണെങ്കിൽ നിങ്ങൾ ശപിക്കപ്പെട്ടവരായിതീരും . ബൈബിളിലെ എല്ലാ ശാപങ്ങളും നിൻ്റെയും നിങ്ങളുടെ കുടുംബത്തിൻ്റെയും മേൽ വരും. ദശാംശങ്ങൾ പുരോഹിതന്മാർക്ക് കൊടുക്കണമെന്ന് അവർ പറയും. അവരുടെ വസ്ത്രം, അവരുടെ നടത്തം, അവരുടെ സ്തുതി, അവരുടെ ഹല്ലേലുയ എന്നിവ കാണുമ്പോൾ അവർ യേശുവിനും 12 ശിഷ്യന്മാർക്കും തുല്യരാണെന്ന് നിങ്ങൾ വിശ്വസിക്കും. ദശാംശം ദൈവത്തിൻ്റെ പണമാണെന്നും ദശാംശം കൊടുക്കണമെന്നും വിശ്വസിച്ച്  നിങ്ങൾ നിശ്ശബ്ദരായി കൊടുക്കും.  നിരവധിയാളുകൾ പാസ്റ്റർമാരുടെ മുൻപിൽ മുട്ടുകുത്തി വളരെ താഴ്മയോടെ കൊടുക്കുന്നത് എന്തുകൊണ്ടെന്ന് ഇപ്പോൾ നിങ്ങൾക്ക് മനസ്സിലാകും. എന്നാൽ അവർ വിശ്വാസത്താൽ ജീവിക്കുമെന്ന് നിങ്ങൾ വിശ്വസിക്കുന്നു. നിങ്ങൾ സഭയിൽ എത്തിയശേഷം, അവർ മറച്ചുവെച്ച അജണ്ടകൾ നടപ്പിലാക്കുന്നു: വിശ്വാസികളിൽ നിന്ന് വലിയ അളവിൽ ശേഖരിക്കുക.

3. നിങ്ങളുടെ കുടുംബം നിങ്ങളുടെ ശത്രുവാകും

നിങ്ങളുടെ കുടുംബത്തെ നിങ്ങൾ സ്നേഹിക്കരുത് എന്ന് അവർ നിങ്ങളോട് പറയും: ഭാര്യ, മകൻ, മകൾ, മാതാപിതാക്കൾ, സഹോദരങ്ങൾ. നിങ്ങളവരെ സ്നേഹിക്കുന്നുവെങ്കിൽ അവർ തന്നെയാണ് നിങ്ങളുടെ വിഗ്രഹങ്ങൾ. നിങ്ങളുടെ കുടുംബം നിങ്ങളുടെ ശത്രുവാണെന്ന് അവർ പ്രസംഗിക്കും. നിങ്ങൾ വേർപിരിഞ  ഒരു ജീവിതം നയിക്കണം. നിങ്ങൾ അവിശ്വാസികളുമായി കൂട്ടുകൂടാൻ പാടില്ല – നിങ്ങളുടെ രക്ഷിക്കപെടാത്ത  കുടുംബാംഗങ്ങളോ ബന്ധുക്കളോ ആയി പോലും. അവർ നല്ല ക്രിസ്ത്യാനികളാണെങ്കിലും, അവർ നമ്മുടെ സഭയിലേക്ക് വരുന്നതുവരെ യഥാർത്ഥ വിശ്വാസികളായി പരിഗണിക്കില്ല.

4. നിങ്ങളുടെ ആഭരണങ്ങൾ ഊരിപ്പിക്കും

ഭാര്യയും മക്കളും അവരുടെ സഭയിലേക്ക് വരുമ്പോൾ, മടി കൂടാതെ, അവരുടെ ആഭരണങ്ങൾ നീക്കംചെയ്യാൻ അവരോട് ആവശ്യപ്പെടും. അല്ലെങ്കിൽ നിങ്ങൾക്ക് ദൈവരാജ്യത്തിൽ പ്രവേശിക്കാൻ കഴിയില്ല.  അങ്ങനെ ചെയ്യുന്നതുവരെ നിങ്ങൾ യഥാർത്ഥ വിശ്വാസിയാവുകയില്ല. വിഷയം സംബന്ധിച്ച അനേകം സന്ദേശങ്ങളും പ്രവചനങ്ങളും മൂലം നിങ്ങളുടെ ഭാര്യ സകല ആഭരണങ്ങളും നീക്കം ചെയ്യും. ഊരിയ ആഭരണങ്ങൾ പാസ്റ്റർക്ക്‌ കൈമാറണം –  നിങ്ങളുടെ കല്യാണം ലോക്കറ്റ് / റിംഗ് പോലും പാസ്റ്ററെ ഏല്പിക്കാൻ നിങ്ങളുടെ ഭാര്യയോട് ആവശ്യപ്പെടും. മിസ്രയേലിൻ്റെ അടിമത്വത്തിൽ നിന്നും വെളിയിൽ വന്ന ഇസ്രായേല്യരുടെ കഥയാൽ അവർ അതിനെ നീതീകരിക്കപ്പെടും. (അവർ തങ്ങളുടെ ആഭരണങ്ങളെ നീക്കം ചെയ്യുകയും മോശെയുടെ പക്കൽ ഏല്പിക്കയും ചെയ്തു). 

5. നിങ്ങളുടെ വസ്ത്രധാരണ ശൈലി മാറ്റണം

മാന്യമായ വസ്ത്രം ധരിച്ചു നിങ്ങളും കുടുംബവും സഭയിൽ സംബന്ധിച്ചു. നിങ്ങളെ ഒരു വിശുദ്ധനെ പോലെ വസ്ത്രം ധരിപ്പാൻ പഠിപ്പിക്കും: വെള്ള വസ്ത്രം / സാരി. ശരി, നിങ്ങൾ ഇപ്പോൾ നിങ്ങളുടെ വസ്ത്രങ്ങൾ വെളുത്തതായി മാറ്റിയിരിക്കുന്നു. അടുത്തത് മീശയാണ്. നിങ്ങളോട് മീശ നീക്കം ചെയ്യാൻ ആവശ്യപ്പെടും. ഇപ്പോൾ നിങ്ങൾ പുരുഷനോ സ്ത്രീയോ ഒന്നും തന്നെ അല്ലാതെ കാണപ്പെടും. നിങ്ങൾ ഒരു പാസ്റ്റർ, അല്ലെങ്കിൽ ഒരു സഹോദരനോ ഭിന്നലിംഗക്കാരനോ  ആയിട്ടായിരിക്കും കാണപ്പെടുക. എന്നാൽ ദൈവം ഇഷ്ടപ്പെടുന്ന പരിശുദ്ധി ഇത്തരത്തിലുള്ളതായി നിങ്ങൾ കരുതും. യേശുവിന് ഒരു നീണ്ട താടിയും മീശയും  ഉണ്ടായിരുന്നു എന്ന് ഓർക്കുക (പടയാളികൾ അത് പറിച്ചെടുത്തു). അവർ പ്രസംഗിക്കുന്നതെല്ലാം സമ്പൂർണ സത്യം ആണെന്ന് നിങ്ങൾക്ക് തോന്നും. വിശുദ്ധരെ അനുസരിക്കണമെന്ന് പ്രസംഗ മദ്ധ്യേ മുന്നറിയിപ്പ് നൽകപ്പെടും. നിങ്ങൾ അനുസരിക്കാതിരുന്നാൽ, മോശയോട്  അനുസരണക്കേടു കാണിച്ചവരെ പോലെ,  ഭൂമി നിങ്ങളെ വിഴുങ്ങും.

6. നിങ്ങളുടെ മക്കളുടെ വിവാഹം നിയന്ത്രിക്കും

നിങ്ങളുടെ മകൻ്റെയോ മകളുടെയോ വിവാഹം വന്നുകിട്ടിയാൽ അവർ പറയും: “അവിശ്വാസികളുമായി കൂട്ടായ്മ അരുത്.” അതിനാൽ, നിങ്ങളുടെ കുട്ടിയുടെ വിവാഹബന്ധം ക്രമീകരിക്കാൻ നിങ്ങളുടെ ബന്ധുക്കളിലേക്ക് പോകുന്നത് തടയാനും കഴിയും. വരാൻപോകുന്ന പങ്കാളി മറ്റു സഭയിലെ ഒരു നല്ല ക്രിസ്ത്യാനി ആയിരുന്നാൽ പോലും, മറ്റുള്ളവർ മലിനപ്പെട്ടതായി പാസ്റ്റർ നിങ്ങളോട് പറയും. നിങ്ങളുടെ മകൻ്റെ / മകളുടെ വിവാഹം മറ്റൊരു സഭയിൽ ഒരുക്കുകയാണെങ്കിൽ, വിവാഹത്തിൽ പങ്കെടുക്കാതിരിക്കാൻ വിശ്വാസികളെ പാസ്റ്റർ പ്രബോധിപ്പിക്കും. അപ്പോൾ സഭക്ക് പുറത്തുനിന്നും വിവാഹം കഴിച്ചതിനാൽ നിങ്ങൾ ശിക്ഷിക്കപ്പെടും. അവർ നിങ്ങളെ നോക്കിവെയ്ക്കും. ശുശ്രുഷകന്മാർ നിങ്ങളുടെ വീട് സന്ദർശിക്കില്ല, നിങ്ങളുടെ ദശാംശം സ്വീകരിക്കില്ല, തിരുവത്താഴം തരികയില്ല.

എന്നാൽ ഇതിൽ നിങ്ങൾ പാപമൊന്നും ചെയ്തിട്ടില്ല. നിങ്ങൾ സാമൂഹികമായി ബഹിഷ്കരിക്കപ്പെടും. വേർപിരിയലിൻ്റെ സിദ്ധാന്തം കാരണം നിങ്ങൾ ഇതിനകം ബന്ധുക്കളെയും സുഹൃത്തുക്കളെയും നഷ്ടപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ നിങ്ങൾക്ക് വിശ്വാസികളുടെ കൂട്ടായ്മ നഷ്ടപ്പെട്ടു. 6 മാസത്തേക്ക് നിങ്ങൾക്ക് തിരുവത്താഴം നൽകില്ല. ആറുമാസത്തിനു ശേഷം, കഴിഞ്ഞ ആറുമാസത്തെ ദശാംശം ഒന്നിച്ചു അടയ്ക്കണം. സഭയുടെ മുൻപിൽ നിങ്ങളുടെ കുറ്റം നിങ്ങൾ ഏറ്റുപറയണം (നിങ്ങൾ പാപം ചെയ്തിട്ടില്ലെങ്കിലും). ക്രൂശിലെ കള്ളൻ പോലും പരസ്യമായി ഏറ്റുപറഞ്ഞില്ല, യേശുവിനോട് അപേക്ഷിച്ചു: കർത്താവേ, നീ രാജ്യത്വം പ്രാപിച്ചു വരുമ്പോൾ എന്നെയും ഓർത്തുകൊള്ളേണമേ. ലൂക്കോസ് 23:42. അവൻ സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെട്ടു. എന്നാൽ നിരപരാധികളായ വിശ്വാസികൾ ലജ്ജാകരമായ രീതിയിൽ ഏറ്റുപറയുകയാണ്. ഇപ്പോൾ നിങ്ങൾ സത്യ വിശ്വാസിയല്ല. സഭയിലെ നിങ്ങളുടെ പ്രശസ്തി കുറഞ്ഞു.

7. നിങ്ങളുടെ ആദ്യജാതൻ നിങ്ങളുടേതല്ല

 

ടിപിഎം വിശ്വാസികളെ അറവു ശാലയിലേക്ക് നയിക്കുന്നു (വിശ്വാസഭവനം) – സദൃശ 7:22.

ഇനിയും ആദ്യജാതൻ്റെ കാര്യം നോക്കാം. നിങ്ങൾ ആത്മീയമായി പാസ്റ്റർമാർക്ക് വിശ്വസ്തരായിരിക്കുകയാണെങ്കിൽ, എല്ലാ ആദ്യജാതനും ദൈവത്തിനുള്ളതാണെന്ന് നിങ്ങളോട് പറയും. നിൻ്റെ ഭവനത്തിലെ ആദ്യജാതൻ അത് ആണായാലും പെണ്ണായാലും ദൈവത്തിനുള്ളതാണെന്ന് നിങ്ങളോട് പറയും. അവൻ/അവൾ നിൻ്റെ വീട്ടിൽ പാർത്താൽ നിൻ്റെ കുടുംബത്തിന്നു ശിക്ഷ വരും എന്നു പറയും. അവൻ / അവൾ സഭയ്ക്ക് നൽകണം- ശുശ്രൂഷയിൽ. നിങ്ങളുടെ മകനോ മകളോ കർത്താവിന് / ശുശ്രുഷയിൽ അർപ്പിക്കണം. നിങ്ങളുടെ മകനുമൊത്ത്, അവൻ്റെ സ്വത്തും നിങ്ങൾ സഭയ്ക്ക് നൽകണം. മകളാണെങ്കിൽ, വിവാഹസമയത്ത് നൽകപ്പെടുന്ന എല്ലാം നിങ്ങൾ നൽകണം (സ്ത്രീധനം, പണം, പാത്രങ്ങൾ, വസ്തുക്കൾ തുടങ്ങിയവ).

അവർ എല്ലാം ഉപേക്ഷിച്ചതായി പ്രസംഗിക്കുന്നു – അച്ഛനും അമ്മയും വീടും ദേശവും വസ്തുവകകളും, എന്നാൽ ഇവിടെ നിൻ്റെ സകല സമ്പത്തും സഭയ്ക്ക് കൊണ്ടുവരണം. വസ്തു വിൽക്കുന്ന സമയത്ത്, പാസ്റ്റർ നിങ്ങളുടെ മകനുമായി ഭൂമി ബ്രോക്കറെ പോലെ സഭയുടെ വിഹിതം കൈപ്പറ്റാൻ റെജിസ്ട്രേഷൻ ഡിപ്പാർട്മെൻ്റ്റിൽ പോകും. വാങ്ങുന്നയാൾ ഒരു ടിപിഎം വിശ്വാസിയാണെങ്കിൽ, പാസ്റ്ററിന് വിൽപനയുടെ 20% ലഭിക്കുന്നു. ഏറ്റവും പുതിയ പ്രവണത നിങ്ങൾ സഭയിൽ ഒരു വലിയ കല്യാണം വിരുന്നു ക്രമീകരിക്കണം എന്നതാണ്: ക്ഷണ കാർഡുകൾ അച്ചടിക്കണം (നിങ്ങളുടെ മകൾ മണവാളനായ യേശുക്രിസ്തുവിനെ വിവാഹം ചെയ്യുന്നതുപോലെ), കല്യാണം സദ്യ ഒരുക്കണം തുടങ്ങിയവ. നിങ്ങളുടെ മകൻ / മകൾ നിങ്ങളുടെ കുടുംബത്തിൽ നിന്ന് എന്നെന്നേക്കുമായി വേർപെടുത്തുക. നിങ്ങളുടെ പൈതൽ ദൈവത്തോട് പ്രതിഷ്ട്ടാബദ്ധരായതിനാൽ അവരുമായി സംസാരിക്കാൻ നിങ്ങൾക്കു കഴിയുകയില്ല. സഭയിലെ തൻ്റെ ജീവിതത്തിലുടനീളം അവൻ / അവൾ നിരീക്ഷണത്തിലായിരിക്കും.

8. രോഗക്കിടക്കയിൽ നിങ്ങൾ വെറും കുപ്പകളാകുന്നു

നിങ്ങൾ രോഗികളായി ആശുപത്രിയിൽ പോയാൽ ഉൽപ്രാപണത്തിന് (RAPTURE) യോഗ്യരല്ലാതാകുന്നു. എന്തെന്നാൽ ക്രിസ്തുവിനു വേണ്ടി മരിക്കുന്നതിനു പകരം നിങ്ങൾ ജീവൻ രക്ഷിച്ചു. ദൈവീക രോഗശാന്തിയുടെ നിയമം നിങ്ങൾ ലംഘിച്ചു. ഇപ്പോൾ നിങ്ങൾ ഒരു പിന്മാറ്റക്കാരനാണ്. സത്യത്തിൽ നിങ്ങൾ പാപം ചെയ്തിട്ടില്ല, ക്രിസ്തുവിനെ നിഷേധിച്ചിട്ടുമില്ല. സത്യം യേശു സൃഷ്ട്ടാവും സൗഖ്യദായകനും കർത്താവും ആണെന്ന് നിങ്ങൾ വിശ്വസിക്കുന്നു എന്നതാണ്. അവൻ നിങ്ങളുടെ രോഗത്തെ സുഖപ്പെടുത്തി എന്നു നിങ്ങൾ അറിയുന്നു. എന്നാൽ, സഭയിൽ നിങ്ങൾ ഒരു പിന്മാറ്റക്കാരനാണ്.

9. പാസ്റ്ററിനെയോ ഉപദേശങ്ങളെയോ ചോദ്യം ചെയ്യുമ്പോൾ നിങ്ങൾ ശപിക്കപ്പെട്ടവരാകുന്നു

പാസ്റ്ററുടെ വ്യഭിചാരമോ, പരസംഗമോ, സഹോദരികളുമായോ വിശ്വാസികളുമായോ വ്യഭിചാരം ചെയ്തതോ, തെറ്റായ ഉപദേശം ചൂണ്ടിക്കാണിക്കുകയോ ചെയ്താൽ നിങ്ങൾ സഭയിൽ നിന്ന് പുറത്താക്കപ്പെടും. ഒരു വിശ്വാസിയും നിങ്ങളുടെ കുടുംബവുമായി ബന്ധപ്പെടരുതെന്ന് സഭയിൽ അറിയിപ്പുകൾ ഉണ്ടാകും. നിങ്ങളെ ടിപിഎം സഭയിൽ നിന്ന് ശാശ്വതമായി പുറത്താക്കും. നിങ്ങൾ 30 – 40 വർഷമായി സഭയിൽ ഉണ്ടായിരുന്നു. നിങ്ങളുടെ ദശാംശങ്ങൾ, വഴിപാടുകൾ, കൺവെൻഷനുകൾക്ക് പ്രത്യേക വഴിപാടുകൾ, വർഷാവർഷം അന്താരാഷ്ട്ര കൺവെൻഷനുകളിൽ പങ്കെടുക്കുക … 30-40 വർഷങ്ങളിലെ നിങ്ങളുടെ വരുമാനത്തിൻ്റെ ഏതാണ്ട് 75% ചെലവഴിച്ചു. നിങ്ങളുടെ ഭാര്യ കൊണ്ടുവന്ന തുകയുടെ കാര്യത്തിൽ പോലും നിങ്ങൾ ദശാംശം കൊടുത്തിരുന്നു, നിങ്ങൾ വിറ്റ വസ്തുവിൻ്റെ ദശാംശം പോലും കൊടുത്തു. നിങ്ങളുടെ മകളോ മകനോ ചേർന്നപ്പോൾ അവരുടെ സ്വത്തിൻ്റെ ഭാഗവും സഭക്ക് നിങ്ങൾ കൊടുത്തു. നിങ്ങൾ സഭയിൽ നിന്ന് പുറത്താക്കപ്പെടുന്നു. നിങ്ങളെ വിശുദ്ധ വിശുദ്ധന്മാർക്കു എതിരായി കണക്കാക്കപ്പെടുന്നു.

ഇപ്പോൾ നിങ്ങൾ പണമില്ലാത്ത ഒരു ഭിക്ഷു ആയി. നിങ്ങളുടെ മകൻ / മകളെ നിങ്ങൾക്ക് ശുശ്രൂഷയ്ക്കായി നഷ്ടമായി, തെരുവുകളിൽ നിങ്ങൾ അഭയം പ്രാപിച്ചു. അപ്പോൾ ടിപിഎം പറയും – അവൻ ലോകത്തിലേക്ക് തിരിഞ്ഞു. നിങ്ങളുടെ മരണത്തിനു ശേഷം ചില വിരമിക്കൽ പണം കിട്ടുന്നുവെങ്കിൽ – ശുശ്രുഷയിൽ ദൂരെയുള്ള നിങ്ങളുടെ മകനേയോ മകളെയോ പോലും അയച്ചു – പണം ആവശ്യപ്പെടും. എന്നാൽ നിങ്ങളുടെ മരണക്കിടക്കയിൽ, രോഗത്തിൽ, വാർധക്യ കാലത്ത്‌, നിങ്ങളുടെ മകനോ മകളോ നിങ്ങളെ പരിപാലിക്കാൻ അനുവദിക്കുകയില്ല.

10. നിങ്ങളുടെ മകൻ്റെയോ മകളുടെയോ ശുശ്രുഷയെ പീഡിപ്പിക്കുക

ശുശ്രൂഷയിൽ ചേർന്ന നിങ്ങളുടെ മകനോ മകളോ, അവർ തങ്ങളുടെ ബിരുദങ്ങൾ പൂർത്തിയാക്കിയവരാണെങ്കിൽ പോലും, ഇപ്പോൾ എല്ലാ മോശമായ ജോലികൾ വരെ ചെയ്യുന്നു. അവൻ / അവൾ പാസ്റ്റർ / സഹോദരിമാർക്ക് എണ്ണ പുരട്ടുക, അവരുടെ കിടക്കയിലേക്ക് കോഫി കൊണ്ടുവരുക, അത്താഴമെത്തിക്കുക , ശരീരം മസാജു പോലും ചെയ്യുക. സ്വന്തം വസ്ത്രങ്ങൾ പോലും കഴുകിയിട്ടില്ലാത്ത  നിങ്ങളുടെ മകൾ ഇപ്പോൾ ഒരു പാസ്റ്ററിൻ്റെ, സഹോദരൻ്റെ അല്ലെങ്കിൽ സഹോദരിയുടെ അടിവസ്ത്രങ്ങൾ വരെ  കഴുകണം. നിങ്ങളുടെ മകൾ വിവാഹിതയായിരുന്നുവെങ്കിൽ , അവൾ ജീവിതകാലം മുഴുവൻ ഒരു പുരുഷനോടൊപ്പം, ഒരു മാന്യമായ, അനുഗ്രഹിക്കപ്പെട്ട കുട്ടികളുമായുള്ള  ജീവിതവും നയിക്കുമായിരുന്നു.  എന്നാൽ ശുശ്രൂഷയിൽ അവൾ പല പുരുഷന്മാരോടൊപ്പമാണ്  ജീവിക്കുന്നത്  – പാസ്റ്റർമാർ / സഹോദരന്മാർ. വ്യത്യസ്ത മനുഷ്യരുടെ വ്യത്യസ്തമായ അഭിരുചികൾ അവൾ നോക്കണം. അവർ ഒരുമിച്ചിരുന്ന്, ഒന്നിച്ചു ഭക്ഷച്ച്, ഒന്നിച്ചു താമസിച്ച്, ഒരേ വീട്ടിൽ ഒരു മേൽക്കൂരയുടെ കീഴിൽ ഒരുമിച്ചു താമസിക്കും. അവർ കിടക്കകൾ പങ്കിടാതെ, വിവാഹം കഴിക്കാതെ ഒരു കുടുംബമായി ജീവിക്കുന്നു. (പല കേസുകളിലും തങ്ങളുടെ കിടക്ക പങ്കിടുന്ന രഹസ്യ പാപത്തിൽ ഏർപ്പെടാൻ അവർ നിർബന്ധിതരാകും). അവൻ / അവൾ ബൈബിൾ വായിക്കാൻ വേണ്ട സമയം പോലുമില്ല. അവരുടെ എല്ലാ ഉത്സാഹം, അറിവ്, ശക്തി, യുവത്വം, കർത്താവിനെ സേവിക്കാനുള്ള ആഗ്രഹം എല്ലാം നഷ്ടപ്പെടും. പിശാചിൽനിന്നു പാപത്തിൻ്റെ അടിമത്വത്തിൽനിന്നു മോചിതരായവർ ഇപ്പോൾ ടിപിഎം പാസ്റ്ററുടെ / സഹോദരിമാരുടെ അടിമത്വത്തിലായിരിക്കുന്നു. അവൻ / അവൾ എപ്പോഴും പാസ്റ്റർ / സഹോദരി / സഹോദരന്മാരുടെ സൂക്ഷ്മനിരീക്ഷണത്തിൽ  ആയിരിക്കും.
അവനോ/അവൾക്കോ അവരുടെ വ്യക്തിത്വം നഷ്ടപ്പെടും : അവസാനമായി, ചില സഹോദരികളുമായോ സഹോദരന്മാരോടൊപ്പമുള്ള അനിയന്ത്രിതമായ ബന്ധം തെറ്റായി  ആരോപിച്ച്  കൊള്ളരുതാത്തവരുടെ പട്ടികയിൽ പെടുത്തും. ഈ സമയത്ത് അയാൾ / അവൾ അവരുടെ 40 വയസ്സിന് മുകളിൽ പ്രായമുള്ളതിനാൽ ശുശ്രുഷ വിടാൻ വിസമ്മതം പ്രകടിപ്പിക്കും. അവൻ്റെ / അവളുടെ സർട്ടിഫിക്കറ്റുകളും ഡിപ്ലോമകളും ശുശ്രൂഷയിൽ ചേർന്നപ്പോൾ പാസ്റ്റർമാർ കണ്ടുകെട്ടി കാണും. അവർ  ഇപ്പോൾ ഒരു ജോലി കണ്ടെത്താനായി പ്രായകൂടുതൽ ആണെന്ന് ചിന്തിക്കും. അവർക്ക്  അവരുടെ  മാതാപിതാക്കളെ നഷ്ടമായി കാണും. അവരുടെ വിവാഹ പ്രായം അതിക്രമിച്ചിരിക്കാം. അവരുടെ സ്വത്തിൻ്റെ ബഹുഭൂരിപക്ഷം സഭയ്ക്ക് നൽകപ്പെട്ടു, അത് വീണ്ടെടുക്കാനാവില്ല. അവരുടെ മാതാപിതാക്കൾ ജീവനോടെ ഉണ്ടെങ്കിൽ, അവരെ ശുശ്രൂഷയിൽനിന്ന് തിരികെ എടുക്കുകയില്ല. “നീ ശുശ്രൂഷയിൽ മരിക്കുക, ശുശ്രൂഷയിൽ നിന്ന് പുറത്തു വരേണ്ട” എന്ന് അവർ പറയും. മുടിയനായ പുത്രനെ  അപ്പൻ സ്വീകരിച്ചെങ്കിലും, ശുശ്രൂഷയിൽനിന്ന് മടങ്ങിവരുന്ന മക്കളെ – ഒരു മാതാപിതാക്കളും ശാപ ഭയം മൂലം  – പാസ്റ്റർമാർ കുത്തിവെച്ചിരിക്കുന്ന മിഥ്യയായ കള്ളം കാരണം തിരികെ സ്വീകരിക്കത്തില്ല. അവരുടെ കുട്ടി ശുശ്രുഷ വിട്ടുപോകുമ്പോൾ അവർ തെരുവിലെ ഒരു പട്ടി പോലെയാണെന്ന്  മാതാപിതാക്കളെ പഠിപ്പിച്ചിരിക്കുന്നു.

11. ദി പെന്തക്കോസ്ത് മിഷനിലെ ഒരു വിശ്വാസിയുടെ അവസാനത്തെ അവസ്ഥ

 • കുടുംബം നഷ്ടപ്പെട്ടു, മകൻ / മകൾ നഷ്ടപ്പെട്ടു, പണം നഷ്ടപ്പെട്ടു, വസ്തു നഷ്ടപ്പെട്ടു, ബന്ധുക്കൾ നഷ്ടപ്പെട്ടു, സുഹൃത്തുക്കൾ നഷ്ടപ്പെട്ടു, ആരോഗ്യം നഷ്ടപ്പെട്ടു, അയൽവാസികൾ നഷ്ടപ്പെട്ടു, അവരുടെ സഹവിശ്വാസികൾ പോലും  നഷ്ടപ്പെട്ടു.
 • അവസാനമായി സിപിഎം / ടിപിഎം തത്വം തെറ്റാണെന്ന് മനസ്സിലാക്കാൻ വളരെ വൈകിയിരിക്കുന്നു.
 • ഈ സമ്പ്രദായം തെറ്റാണെന്ന് മനസ്സിലാക്കാൻ വളരെ വൈകിയിരിക്കുന്നു. ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചപ്പോൾ എല്ലാം നന്മയാണെന്ന് കണ്ടു. പക്ഷേ, മനുഷ്യൻ ഒറ്റയായിരിക്കുന്നത് നന്നല്ലെന്ന് കണ്ടു. എന്നാൽ അവർ  പറയുന്നു, നിങ്ങൾ വിവാഹം കഴിക്കരുത്, ശുശ്രൂഷയിൽ ആയിരിക്കണം. യേശു പറഞ്ഞു: ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപെടുത്തരുത്.  എന്നാൽ അവർ പറയുന്നു, നിങ്ങൾ (വിവാഹിത ദമ്പതികൾ) വേർപിരിയുന്നതുവരെ നിങ്ങൾക്ക് ശുശ്രൂഷ ചെയ്യാൻ കഴിയില്ല. ദൈവം യോജിപ്പിച്ചതിനെ ഞങ്ങൾ വേർപിരിക്കുന്നു. എന്നാൽ അവിവാഹിതരായ സ്ത്രീപുരുഷന്മാരെ നാം ഒന്നിച്ചു ജീവിക്കാൻ അനുവദിച്ചുകൊണ്ട് ഏകീകരിച്ചു – ദൈവം അവരെ യോജിപ്പിച്ചില്ല. വിവാഹിതരായ ഭർത്താക്കൻമാരെ പ്രാർത്ഥനകൾക്കുവേണ്ടി അല്പ സമയത്തേക്ക്  വേർപിരിഞ്ഞിരിക്കാൻ പൌലോസ് പറഞ്ഞു. എന്നാൽ വിവാഹ ദമ്പതികളെ ശുശ്രൂഷയുടെ നാമത്തിൽ ഞങ്ങൾ വേർപെടുത്തിയിരിക്കുന്നു – അവരെ ഒരുമിച്ച് ജീവിക്കാൻ അനുവദിക്കുന്നില്ല.ദശാംശം പഴയനിയമമാണെന്നു മനസ്സിലാക്കാൻ വളരെ വൈകിയിരിക്കുന്നു. യേശു മോശെയുടെ ന്യായപ്രമാണം നിവർത്തിച്ചു, പഴയനിയമ ന്യായപ്രമാണത്തിൻ്റെ അവസാനമാണ് ക്രിസ്തു. ഇപ്പോൾ ദൈവത്തിന് ദാനങ്ങളും ദാനധർമങ്ങളും മാത്രം അർപ്പിക്കപ്പെടുന്നു.
 • സ്വർണ്ണവും വെള്ളിയും ദൈവത്തിൻ്റെതാണെന്ന് മനസ്സിലാക്കാൻ വളരെ വൈകിയിരിക്കുന്നു. മിസ്രയെമിൽ നിന്ന് സ്വർണ്ണവും വെള്ളിയും ചോദിക്കണമെന്ന് ദൈവം മോശെയോടു കല്പിക്കുകയും മോശ മിസ്രയെമിൽ നിന്ന് പുറപ്പെട്ടപ്പോൾ അത് ഭാര്യമാരെയും മക്കളെയും ധരിപ്പിക്കുകയും ചെയ്തു.
 • ആദ്യജാതൻമാർ മാത്രമല്ല, പുതിയനിയമത്തിൽ എല്ലാവരും രാജാക്കന്മാരും പുരോഹിതന്മാരും ആയിത്തീർന്നിരിക്കുന്നു എന്ന് മനസ്സിലാക്കാൻ വളരെ വൈകിയിരിക്കുന്നു.പുതിയ നിയമ ശുശ്രുഷ ബ്രഹ്മചര്യയെക്കുറിച്ചല്ലെന്ന് അറിയാൻ വളരെ വൈകിയിരിക്കുന്നു. വിവാഹത്തിൻ്റെയും വിവാഹമോചനത്തിൻ്റെയും കാര്യത്തിൽ യേശു ഷണ്ഡന്മാരെ കുറിച്ച്  സംസാരിക്കുകയായിരുന്നു – ശുശ്രൂഷയോടുള്ള ബന്ധത്തിൽ അല്ല.
 • 12 അപ്പൊസ്തലന്മാർ-പത്രോസും യോഹന്നാനും യേശുവിൻ്റെ സഹോദരന്മാരായ യാക്കോബും-തങ്ങളുടെ ഭാര്യമാരോടൊപ്പം താമസിച്ചതായി മനസ്സിലാക്കാൻ ഇപ്പോൾ വളരെ വൈകിയിരിക്കുന്നു. അവർ  മത്സ്യത്തൊഴിലാളികളായിരുന്നു. അവർക്ക് തങ്ങളുടെ ബോട്ടുകൾ ഉണ്ടായിരുന്നു, അവർക്ക് ആവശ്യമുള്ളപ്പോഴെല്ലാം യേശു കൊടുത്തു. പത്രോസിന് ഒരു അമ്മായിയമ്മയുണ്ടായിരുന്നു. അവൻ അവളെ ഉപേക്ഷിച്ചുമില്ല. യേശു തൻ്റെ അമ്മയും സഹോദരന്മാരും സഹോദരിമാരോടൊപ്പം താമസിച്ചു. അവൻ അവരെ ഉപേക്ഷിച്ചില്ല-ക്രൂശിൽപോലും. പൗലോസ് തൻ്റെ വ്യക്തിപരമായ ആവശ്യങ്ങൾക്കും ജോലിക്കാരെ പോലെ ശുശ്രുഷയോടൊപ്പം ജോലിചെയ്ത് തനിക്കും തൻ്റെ അനുയായികൾക്കും ഉപജീവന മാർഗ്ഗം കണ്ടെത്തിയിരുന്നു.
 • 12 അപ്പൊസ്തലന്മാരും 70 ശിഷ്യന്മാരും, ശുശ്രൂഷയ്ക്കായി യേശു അയച്ച ആ 500 ശിഷ്യന്മാരും ദശാംശം ശേഖരിച്ചിട്ടില്ലെന്ന് മനസ്സിലാക്കാൻ വളരെ വൈകിയിരിക്കുന്നു. അവർ ദാനധർമങ്ങളും സ്വമേധയാർപ്പണങ്ങൾ സ്വീകരിച്ചു.
 • സിപിഎം / ടി പി എം ക്രിസ്തുവിൻ്റെ സുവിശേഷത്തെ അടിസ്ഥാനമാക്കിയല്ല, മറിച്ച് പാസ്റ്റർ പോളിൻ്റെയും പാസ്റ്റർ ആൽവിൻ്റെയും സുവിശേഷത്താൽ  സ്ഥാപിച്ചതാണെന്ന് മനസ്സിലാക്കാൻ വളരെ വൈകിയിരിക്കുന്നു.
 • ശുശ്രൂഷ തുടങ്ങിയപ്പോൾ പാസ്റ്റർ പോൾ ഒരു വിവാഹിതനായിരുന്നു എന്ന് മനസ്സിലാക്കണം. ശുശ്രൂഷ തുടങ്ങിയശേഷം ശേഷം പാസ്റ്റർ പോൾ ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചില്ല. സിപിഎം സഭ ആരംഭിച്ചതിനുശേഷം പാസ്റ്റർ പോൾ തൻ്റെ വിവാഹജീവിതം തുടരുകയും, ശുശ്രൂഷയിൽ വന്നതിനു ശേഷം രണ്ടു കുട്ടികൾക്ക് ജന്മം നൽകിയാതായി മനസ്സിലാക്കാൻ വളരെ വൈകിയിരിക്കുന്നു.
 • പാസ്റ്റർ ആൽവിൻ ഒരു വ്യഭിചാരക്കാരനായിരുന്നു. സിപിഎമ്മിൽ  ചീഫ് പാസ്റ്റർ ആയിരിക്കുമ്പോൾ തന്നെ പുറത്താക്കപ്പെട്ടു. പുറത്താക്കപ്പെടുന്നതിനുമുമ്പ് അദ്ദേഹം തൻ്റെ ശുശ്രൂഷയിൽ നിരവധി യുവസഹോദരികളെ വഴിതെറ്റിച്ചു.
 • പാസ്റ്റർ മനോഹരന് (അടുത്തിടെ മരിച്ചുപോയ) ഭാര്യയും മക്കളും ഉണ്ടായിരുന്നു. ജീവിതത്തിലുടനീളം ടിപിഎം ശുശ്രുഷയിൽ  കുടുംബജീവിതം നയിക്കുകയും ചെയ്തു. ഏതാനും വർഷങ്ങൾക്കു മുൻപ് ചെന്നൈയിൽ സ്വന്തം മകളുടെ വിവാഹം അദ്ദേഹം നടത്തി.
 • ഒരു യഥാർത്ഥ വിശ്വാസി ഈ കാര്യങ്ങളെല്ലാം മനസ്സിലാകുമ്പോഴേയും സമയം വളരെ വൈകിയിരിക്കും, അദ്ദേഹത്തിൻ്റെ ജീവിതത്തിലെ ഏറ്റവും നല്ല ഭാഗം നഷ്ട്ടപ്പെട്ടു.

ഇപ്പോൾ നിങ്ങൾ യേശു പറഞ്ഞ ചില കാര്യങ്ങൾ ശ്രദ്ധിക്കു

യോഹന്നാൻ 10:7-14, “യേശു പിന്നെയും അവരോടു പറഞ്ഞതു: “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ആടുകളുടെ വാതിൽ ഞാൻ ആകുന്നു. എനിക്കു മുമ്പെ വന്നവർ ഒക്കെയും കള്ളന്മാരും കവർച്ചക്കാരും അത്രേ; ആടുകളോ അവരുടെ വാക്കു കേട്ടില്ല. ഞാൻ വാതിൽ ആകുന്നു; എന്നിലൂടെ കടക്കുന്നവൻ രക്ഷപ്പെടും; അവൻ അകത്തു വരികയും പുറത്തുപോകയും മേച്ചൽ കണ്ടെത്തുകയും ചെയ്യും. മോഷ്ടിപ്പാനും അറുപ്പാനും മുടിപ്പാനും അല്ലാതെ കള്ളൻ വരുന്നില്ല; അവർക്കു ജീവൻ ഉണ്ടാകുവാനും സമൃദ്ധിയായിട്ടു ഉണ്ടാകുവാനും അത്രേ ഞാൻ വന്നിരിക്കുന്നതു. ഞാൻ നല്ല ഇടയൻ ആകുന്നു; നല്ല ഇടയൻ ആടുകൾക്കു വേണ്ടി തൻ്റെ ജീവനെ കൊടുക്കുന്നു. ഇടയനും ആടുകളുടെ ഉടമസ്ഥനുമല്ലാത്ത കൂലിക്കാരൻ ചെന്നായ് വരുന്നതു കണ്ടു ആടുകളെ വിട്ടു ഓടിക്കളയുന്നു; ചെന്നായ് അവയെ പിടിക്കയും ചിന്നിച്ചുകളകയും ചെയ്യുന്നു. അവൻ കൂലിക്കാരനും ആടുകളെക്കുറിച്ചു വിചാരമില്ലാത്തവനുമല്ലോ. ഞാൻ നല്ല ഇടയൻ; പിതാവു എന്നെ അറികയും ഞാൻ പിതാവിനെ അറികയും ചെയ്യുന്നതുപോലെ ഞാൻ എനിക്കുള്ളവയെ അറികയും എനിക്കുള്ളവ എന്നെ അറികയും ചെയ്യുന്നു.”

സമയം വൈകിയിരിക്കുന്നു

ഉപസംഹാരം

കപടപ്രവാചകൻമാരുടെ പ്രവചനങ്ങൾക്കൊപ്പം കപട അപ്പസ്തോലന്മാരും പ്രസംഗിച്ച വ്യാജോപദേശങ്ങളാൽ നിങ്ങൾക്ക് വഞ്ചിക്കപ്പെട്ടിരിക്കുന്നു. ഇപ്പോൾ, നിങ്ങൾ പുറത്തുവന്നാൽ, ബൈബിളും ഉപദേശങ്ങളും പുതിയതായി തോന്നും. എന്നാൽ നിങ്ങളെ സഹായിക്കാൻ ആരുമില്ല-പോകാൻ ഒരു ഇടവും ഇല്ല – ആരാധിക്കാൻ ഒരു സഭ ഇല്ല. നിങ്ങളുടെ മനസ്സാന്നിധ്യം നഷ്ടപ്പെട്ടു, നിങ്ങളുടെ പ്രത്യാശ നഷ്ടപ്പെട്ടു, എല്ലാം നഷ്ടപ്പെട്ടു. വ്യാജോപദേശങ്ങൾ, കള്ളപ്രവാചകന്മാർ, വ്യാജപഠിപ്പിക്കലുകൾ എന്നിവയാൽ നിങ്ങൾ തെരുവിൽ കിടക്കുന്ന ലാസറിനെപ്പോലെ മരിക്കുന്നു. ഇത് പെന്തക്കോസ്ത് മിഷൻറെ നിരപരാധികളായ അംഗങ്ങളുടെ കാര്യം മാത്രമല്ല, ശുശ്രൂഷയിൽ ഇരിക്കുന്ന 99% പാസ്റ്റർമാർ, സഹോദരന്മാർ, സഹോദരിമാർ എന്നിവരുടെയും അവസ്ഥ ആകുന്നു. ഒരിക്കൽ ഞങ്ങൾ നമ്മുടെ പാപങ്ങളിൽ നിന്നും മോചിപ്പിച്ച ദൈവത്തിനുവേണ്ടി എന്തെങ്കിലും ചെയ്യുവാൻ തീക്ഷ്ണതയുള്ളവരായിരുന്നു, എന്നാൽ ഞങ്ങൾ ഇപ്പോൾ ടിപിഎമ്മിൻറെ അടിമത്വതിലായിരിക്കുന്നു.

ലൂക്കോസ് 10:30-34, “ഒരു മനുഷ്യൻ യെരൂശലേമിൽനിന്നു യെരീഹോവിലേക്കു പോകുമ്പോൾ കള്ളന്മാരുടെ കയ്യിൽ അകപ്പെട്ടു; അവർ അവനെ വസ്ത്രം അഴിച്ചു മുറിവേല്പിച്ചു അർദ്ധപ്രാണനായി വിട്ടേച്ചു പോയി. ആ വഴിയായി യദൃച്ഛയാ ഒരു പുരോഹിതൻ വന്നു അവനെ കണ്ടിട്ടു മാറി കടന്നുപോയി. അങ്ങനെ തന്നേ ഒരു ലേവ്യനും ആ സ്ഥലത്തിൽ എത്തി അവനെ കണ്ടിട്ടു മാറി കടന്നുപോയി. ഒരു ശമര്യക്കാരനോ വഴിപോകയിൽ അവന്റെ അടുക്കൽ എത്തി അവനെ കണ്ടിട്ടു മനസ്സലിഞ്ഞു അരികെ ചെന്നു എണ്ണയും വീഞ്ഞും പകർന്നു അവൻ്റെ മുറിവുകളെ കെട്ടി അവനെ തൻ്റെ വാഹനത്തിൽ കയറ്റി വഴിയമ്പലത്തിലേക്കു കൊണ്ടുപോയി രക്ഷചെയ്തു.

എന്നാൽ യെരുശലേമിലെത്തിയ ടിപിഎം വിശ്വാസികൾ നമ്മുടെ കള്ളന്മാരുടെ കൈയിൽ അകപ്പെട്ടു, അവരുടെ വസ്ത്രങ്ങൾ ചോർത്തിക്കളഞ്ഞു, അവരുടെ എല്ലാ വസ്തുവകകളും കൊള്ളയടിക്കുകയും അവരെ മുറിവേൽപ്പിക്കുകയും ചെയ്തു – അർദ്ധപ്രാണരായി ഉപേക്ഷിച്ചു. തീർച്ചയായും, ഞങ്ങളെ രക്ഷിക്കാൻ നമുക്ക് അനുകമ്പയുള്ള ഒരു നല്ല ശമര്യക്കാരെനെ വേണം. ഒന്നുകിൽ നമ്മുടെ സഭയുടെ തെറ്റായ ഉപദേശങ്ങളും തെറ്റായ പ്രസംഗകരും നീക്കം ചെയ്യപ്പെടുകയോ അല്ലെങ്കിൽ മറ്റൊരു നവീകരണം ദൈവം അയയ്ക്കുകയോ വേണം. മറ്റൊരു ലൂഥർ – ഒരു നല്ല ശമര്യക്കാരൻ, അഭിഷേകം ഉള്ളവൻ, നല്ല വഴികാട്ടി, ദൈവജനത്തെ വിടുവിക്കാൻ അവൻ മുൻപിൽ നിന്ന് നയിക്കട്ടെ. എതിർക്രിസ്തു എങ്ങനെ വഞ്ചിക്കുന്നു എന്നതാണ് ടിപിഎം പലപ്പോഴും പ്രസംഗിക്കുന്നത്. എന്നാൽ സത്യം, ടിപിഎം അന്തിക്രിസ്തുവിൻ്റെ സഭയായി തീർന്നു എന്നതാകുന്നു. അവർ ആടുകളുടെ തോല് ധരിച്ച ചെന്നായ്ക്കളാകുന്നു. പിശാച് വെളിച്ച ദൂതനായി പ്രത്യക്ഷപ്പെട്ട് ടിപിഎം. സഭയുടെ സിംഹാസനത്തിൽ ഇരിക്കും.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

12 Replies to “ഒരു ടിപിഎം വിശ്വാസിയുടെ യാത്ര”

  1. Brother,
   Any church which is following the bible in words and spirit is a true church. Wherever questions are not allowed, follow the leader blindly, enslavement using intimidation, using split verse to establish their own doctrines etc you find, then it is a cult. It is our moral responsibility to expose the cult because the followers don’t know where they are heading. Bringing one soul out of a cult will be rewarded.
   Read the bible thoroughly without any prejudices, then Holy Spirit will guide you to a better place.

   Acts 17:11, Now the Berean Jews were of more noble character than those in Thessalonica, for they received the message with great eagerness and examined the Scriptures every day to see if what Paul said was true.

   May GOD bless you.

   1. ഒരു സഭ തെറ്റ് എന്നുണ്ടെങ്കിൽ മറ്റൊരു നല്ലതിനെ കാണിച്ചുകൊടുക്കാൻ കഴിവുണ്ടായിരിക്കണം.*[[Joh 10:4/Malayalam Bible]]* തനിക്കുള്ളവയെ ഒക്കെയും പുറത്തുകൊണ്ടു പോയശേഷം അവന്‍ അവേക്കു മുമ്പായി നടക്കുന്നു; ആടുകള്‍ അവന്റെ ശബ്ദം അറിഞ്ഞു അവനെ അനുഗമിക്കുന്നു)
    .
    ആടുകൾക്ക് വഴി കാണിക്കുവാൻ അറിയാത്ത കള്ള ഇടയന്മാർ.
    *[[Joh 10:2/Malayalam Bible]]* വാതിലൂടെ കടക്കുന്നവനോ ആടുകളുടെ ഇടയന്‍ ആകുന്നു*[[Joh 10:7/Malayalam Bible]]* യേശു പിന്നെയും അവരോടു പറഞ്ഞതുആമേന്‍, ആമേന്‍, ഞാന്‍ നിങ്ങളോടു പറയുന്നുആടുകളുടെ വാതില്‍ ഞാന്‍ ആകുന്നു.)
    ഇങ്ങനെ വെളിപ്പെടാതെ ഒളിച്ചിരിക്കുന്നവനോ!!!!! ഒളിച്ചിരുന്ന്ക ലക്കാൻ മാത്രം ഇടയൻ ആയാൽ മതിയോ?

    പിന്നെയെന്തിനാണ് സാവധാനതയിൽ വെള്ളം കുടിക്കുന്ന ആടുകളെ കലക്കുന്നു. *[[Psa 23:2/Malayalam Bible]]* പച്ചയായ പുല്പുറങ്ങളില്‍ അവന്‍ എന്നെ കിടത്തുന്നു; സ്വസ്ഥതയുള്ള വെള്ളത്തിന്നരികത്തേക്കു എന്നെ നടത്തുന്നു.)

    (Acts 17:11, Now the.. ) അവർക്ക് അപ്പോസ്തലപ്രവർത്തിയിൽ വായിച്ച് സത്യം എന്താണെന്ന് തീരുമാനിക്കാൻ കഴിയില്ലയോ! *[[1Jn 2:26-27/Malayalam Bible]]* %v 26% നിങ്ങളെ തെറ്റിക്കുന്നവരെ ഔര്‍ത്തു ഞാന്‍ ഇതു നിങ്ങള്‍ക്കു എഴുതിയിരിക്കുന്നു. %v 27% അവനാല്‍ പ്രാപിച്ച അഭിഷേകം നിങ്ങളില്‍ വസിക്കുന്നു; ആരും നിങ്ങളെ ഉപദേശിപ്പാന്‍ ആവശ്യമില്ല; അവന്റെ അഭിഷേകം തന്നേ നിങ്ങള്‍ക്കു സകലവും ഉപദേശിച്ചുതരികയാലും അതു ഭോഷ്കല്ല സത്യം തന്നേ ആയിരിക്കയാലും അതു നിങ്ങളെ ഉപദേശിച്ചതുപോലെ നിങ്ങള്‍ അവനില്‍ വസിപ്പിന്‍) എന്നല്ലോ!!!!

    ഹലോ admin താങ്കളുടെ കള്ള നയം വെളിപ്പെടുന്നുണ്ട്.!!!

 1. Hello Admin,
  വിശ്വാസികളുടെ കത്തുകൾ താങ്കൾക്കും കിട്ടുന്നുണ്ട് പല സെന്റർ പാസ്റ്റർമാരുടെ കാര്യങ്ങൾ താങ്കൾക്ക് അറിയാം ചീഫ്പാസ്റ്റരുടെ കാര്യങ്ങളും ഞങ്ങൾ എഴുതുന്നുണ്ട് എന്നാൽ ഇത്രയും നാളും താങ്കൾ വെളിപ്പെടുത്താത്ത താങ്കൾ അറിഞ്ഞിരിക്കുന്ന ഒരു രഹസ്യം ചോദിക്കട്ടെ! Baroda സെന്ററിൽ നിന്നും വന്ന ed ഫിലിപ്പിന്റെ കാര്യങ്ങളും താങ്കൾക്ക് അറിയാം! എന്നാൽ അവിടെ നിന്നും വന്ന ജോസ് മത്തായിയുടെ കാര്യത്തെക്കുറിച്ച് താങ്കൾ ഇതുവരെയും ഒന്നും പറഞ്ഞിട്ടില്ലല്ലോ കാരണമെന്ത്?
  സത്യം തുറന്നു പറയുന്ന താങ്കൾ ഇതിനെക്കുറിച്ച് എന്തു പറയുന്നു?

  1. ഹലോ ഡീപ്,

   ഈ സൈറ്റിലുള്ള എല്ലാ കാര്യങ്ങളും 100% തെളിവുകളോടെ എഴുതുന്നു. ഏതെങ്കിലും പേര് പറഞ്ഞാൽ സത്യം അന്വേഷിച്ചു അറിഞ്ഞതിനുശേഷം മാത്രം വെളിപ്പെടുത്തുന്നു. നിങ്ങളുടെ വ്യക്തി വൈരാഗ്യം ചെലവഴിക്കാനുള്ള ഇടം അല്ല ഇത്.

   1. Hello admin,
    എന്നാൽ ഞാൻ എഴുതിയതിന് മറുപടിയായി വ്യക്തികളുടെ പേര് എഡിറ്റ് ചെയ്തു ചേർത്തെഴുതിയ ആ പ്രവണത വ്യക്തിവൈരാഗ്യം അല്ലേ! ചില ടിപിഎം പാസ്റ്റർമാരുടെ പേര് എഴുതി താങ്കൾ ആക്ഷേപിച്ചത് വ്യക്തി വൈരാഗ്യമല്ലേ! ടിപിഎം ചീഫ് പാസ്റ്റർമാരുടെ പേരെഴുതി ആക്ഷേപിച്ചത് വ്യക്തിവൈരാഗ്യം അല്ലേ! ഇടയ്ക്ക് കയറി വന്ന ജെയ്സൻ ചില വ്യക്തികളെ പേരെഴുതി ആക്ഷേപിച്ചത് വ്യക്തിവൈരാഗ്യം അല്ലേ! (അന്ന് മൗനം ആയിരുന്നല്ലോ)

    ആകയാൽ,
    നേരത്തെ ഉള്ള പ്രവണത വിട്ട് നിങ്ങൾ മാനസാന്തരപ്പെട്ടു
    എന്ന് മനസ്സിലായി.
    *[[Eph 6:12/Malayalam Bible]]* നമുക്കു പോരാട്ടം ഉള്ളതു ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വര്‍ല്ലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ) . പോരാട്ടം ജഡികമായതല്ല എന്ന് ബോധ്യപ്പെട്ടതിനാൽ- “ദൈവത്തിന് സ്തോത്രം”.

    ഇനിമേൽ വ്യക്തികളുടെ പേരെഴുതി വ്യക്തിപരമായി ആക്ഷേപിക്കുകയില്ല എന്ന് താങ്കൾ ഈ കമന്റിലൂടെ ഉറപ്പ് തന്നിരിക്കുന്നു.
    God bless you.

    ഇനി ഉപദേശപരമായി വിരുദ്ധങ്ങളെ ആരാഞ്ഞ് നോക്കാം!

    1. ഹലോ ഡീപ്,
     അഡ്മിൻ ആരാണെന്നു തീരുമാനിക്കാനുള്ള അവകാശം നിങ്ങൾക്കേ എവിടെ നിന്നു കിട്ടി. ഈ തെമ്മാടികളായ പരീശന്മാരായ ടിപിഎം വിശുദ്ധന്മാർ തന്നിട്ടുങ്കിൽ അവിടെ എടുത്താൽ മതി. ഇവിടെ വേണ്ട. സൈറ്റ് നടത്തുന്നത് നിങ്ങളാലാണോ? എനിക്ക് എന്റെ സൈറ്റിൽ പ്രവർത്തിക്കാൻ നിങ്ങളുടെ അനുമതി വേണോ?
     നിങ്ങൾ ഈ എഴുതുന്നതെല്ലാം അതേപടി അപ്പ്രൂവ് ച്യ്യുന്നതു കാണുമ്പോൾ തന്നെ ലോകർക്ക് മുഴുവൻ മനസ്സിലാകും അഡ്‌മിൻറെ സ്വഭാവവും നിങ്ങളുടെ സ്വഭാവവും.
     ഞാൻ ഇതിനു മുൻപ് ഒരിക്കൽ എഴുതി വേദപുസ്തകത്തിലെ വാഖ്യങ്ങളുടെ എണ്ണം. നിങ്ങൾ അതിൽ കുറച്ചു കൂട്ടിയും ഇഷ്ട്ടപോലെ കുറച്ചും പഠിപ്പിക്കുന്നവരല്ലേ? ലോകം കണ്ടിട്ടുവള്ളത്തിൽ വെച്ചേറ്റവും വലിയ പിന്മാറ്റക്കാരുടെ കൂട്ടം.

     1. “അഡ്മിൻ ആരാണെന്നു തീരുമാനിക്കാനുള്ള അവകാശം നിങ്ങൾക്കേ എവിടെ നിന്ന് കിട്ടി”
      ഹലോ admin മനുഷ്യാ,
      Tpm എന്ന സംഘടനയെയും അതിന്റെ admin എയും കുറ്റം പറഞ്ഞു തീരുമാനിക്കാൻ അവകാശം
      താങ്കൾക്ക് എവിടെ നിന്നു കിട്ടി?
      (സത്യത്തിൽ നിന്നായിരിക്കും)
      അതുപോലെ തന്നെ, മറ്റുള്ളവരെ കുറ്റം പറയുന്ന കുറ്റക്കാരായ പിന്മാറ്റ കാരെ കുറിച്ചും തീരുമാനിക്കുവാനുള്ള അവകാശം സത്യത്തിൽ നിന്നും വെളിപ്പെട്ടിരിക്കുന്നു,

      കേവലം, കുറ്റം പറയുന്ന ഒരു സൈറ്റിന്റെ അഡ്മിൻ ആയതുകൊണ്ട് തന്നെ ആർക്കും തീരുമാനിക്കാൻ കഴിയില്ല, അവകാശമില്ല എന്നാണോ നിരൂപണം.

      താങ്കളെപ്പോലെ പിന്മാറിയ. ആരെയും കുറിച്ച് കുറ്റം പറയാൻ സൈറ്റോ മറ്റും ഏതെങ്കിലുമോ ഉണ്ടാകാതിരിക്കുന്ന tpmന് നേരെ കുറ്റം പറഞ്ഞ് തീരുമാനിക്കാൻ താങ്കൾക്ക് അവകാശം ഉണ്ടു എങ്കിൽ, മറ്റുള്ളവരെ
      കുറ്റം പറയാൻ മാത്രം ഒരു സൈറ്റ് ഉണ്ടാക്കിയവരെക്കകുറിച്ച് തീരുമാനിക്കാൻ, സത്യവേദ അടിസ്ഥാനത്തിൽ എത്ര അധികം അവകാശമുണ്ടായിരിക്കും
      ചിന്തിച്ചുനോക്കുക ,

      ഇത് നിങ്ങളുടെ സൈറ്റ് ആണെങ്കിൽ, നിങ്ങൾക്കുള്ള ആശയങ്ങൾ മാത്രം അതിൽ പറയാം, അല്ലെങ്കിൽ സാമൂഹികമായ പൊതു കാര്യങ്ങൾ പറയാം. എന്നാൽ നിങ്ങളെ തീരുമാനിച്ചു ആരും കമന്റ് എഴുതുകയില്ല. മറ്റുള്ളവരെ തീരുമാനിച്ചു ലേഖനം എഴുതുന്നതു കൊണ്ടല്ലേ താങ്കളും വിധിക്കപ്പെടുന്നു.

      ഈവിധത്തിലുള്ള സാമാന്യ മര്യാദയുടെ വ്യവസ്ഥപോലും അറിയാതെയാണോ ഇത്രയും നാളും ലേഖനമെഴുതിക്കൊണ്ടിരിക്കുന്നത്.

      പ്രതിവാദങങളായ കമന്റുകളെ, സത്യത്തിന്റെ വെളിച്ചത്തിൽ നിന്നുകൊണ്ടു നേരിടാൻ കഴിയാതെ, കമന്റുകളെ എഡിറ്റ് ചെയ്തു അക്രമം കാണിച്ചാൽ, അത് സത്യത്തിന്റെ വെളിച്ചം വിതരുന്നവരുടെ ലക്ഷണം അല്ല, എന്ന് അറിഞ്ഞു കൊള്ളുക.!!

      സത്യത്തിനുവേണ്ടി ഒരു സമമായ തീരുമാനമെടുക്കാൻ ചിന്തിക്കുന്ന ഒരു നല്ല മനുഷ്യരും ഇങ്ങനെയുള്ള(ഒളിച്ചിരുന്നുള്ള) രീതിയിൽ പെരുമാറുകയില്ല എന്നും അറിഞ്ഞു കൊള്ളുക,

      1.നിങ്ങൾക്ക് ലേഖനത്തിലൂടെ എന്തും എഴുതാം, മറ്റുള്ളവർക്ക് എഴുതാൻ അവകാശമില്ലാത്ത ഒരു സൈറ്റ്, 2.കമന്റ് എഴുതുന്നവരുടെ എഴുത്തുകളെ നിങ്ങളുടെ ഇഷ്ടത്തിന് എഡിറ്റ് ചെയ്യാം, അതിനെ ചോദിക്കാൻ പോലും അവകാശമില്ലാത്ത ഒരു സൈറ്റ്.

      ഇതാണോ സത്യവെളിച്ചം വെളിപ്പെടുത്തുന്ന രീതി?
      ഇത് മനുഷ്യ കാഴ്ചയിലും ദൈവ കാഴ്ചയിലും നീതി ആകുമോ? ഏതെങ്കിലും കോടതിയിൽ പോയാലും ഇത് ന്യായമാകുമോ?
      ചിന്തിച്ചു നോക്കുക ന്യായാധിപന്റെ മുമ്പിൽ കുറ്റക്കാരൻ ആകരുത്!
      *[[Jdg 11:27/Malayalam Bible]]* ആകയാല്‍ ഞാന്‍ നിന്നോടു അന്യായം ചെയ്തിട്ടില്ല; എന്നോടു യുദ്ധം ചെയ്യുന്നതിനാല്‍ നീ എന്നോടാകുന്നു അന്യായം ചെയ്യുന്നതു; ന്യായാധിപനായ യഹോവ ഇന്നു യിസ്രായേല്‍മക്കളുടെയും അമ്മോന്യരുടെയും മദ്ധ്യേ ന്യായം വിധിക്കട്ടെ.*[[1Sa 24:15/Malayalam Bible]]* ആകയാല്‍ യഹോവ ന്യായാധിപനായി എനിക്കും നിനക്കും മദ്ധ്യേ ന്യായം വിധിക്കയും എന്റെ കാര്യം നോക്കി വ്യവഹരിച്ചു എന്നെ നിന്റെ കയ്യില്‍ നിന്നു വിടുവിക്കയും ചെയ്യുമാറാകട്ടെ.)
      *[[Psa 50:6/Malayalam Bible]]* ദൈവം തന്നേ ന്യായാധിപതി ആയിരിക്കയാല്‍ ആകാശം അവന്റെ നീതിയെ ഘോഷിക്കും. സേലാ.)

     2. ഹലോ ഡീപ്,

      ഈ സൈറ്റിന് തൻ ആണോ പൈസ കൊടുക്കുന്നത്? ഞാൻ ഞാൻ സൈറ്റ് തന്നോട് ചോദിച്ചിട്ടാണോ തുടങ്ങിയതി? വിവരദോഷി. തന്റെ തെമ്മടിതരം സണ്ണിയുടെ അടുത്ത് എടുത്താൽ മതി. ലോകം കണ്ടിട്ടുള്ളതിൽ വെച്ചേറ്റവും വലിയ പിന്മാറ്റക്കാരെയും വീണുപോയവരെയും കൂട്ടത്തിൽ താനും ഉൾപ്പെട്ടിട്ടുണ്ടെന്ന് അറിയാം. ഈ തന്റെ സൈറ്റിന്റെ തെമ്മാടികളിയാ WOMANIZERS ആയ ടിപിഎം വിശുദ്ധന്മാരല്ല നടത്തുന്നത്. തൻ ആരാണ് എന്നെ ചോദ്യം ചെയ്യാൻ? തൻ സൈറ്റ് നടത്താൻ പണക്കൊതിയന്മാരായ വഞ്ചകന്മാർക്കു കൊടുക്കുന്നതുപോലെ എനിക്ക് തരുന്നുണ്ടോ? സംസാരിക്കുന്നതു സുഖിക്കുക. താനെ തെമ്മാടിത്തരം തൻ അടിമയാക്കി വെച്ചിരിക്കുന്ന വിശ്വാസികളുടെ അടുത്ത്‌ എടുത്താൽ മതി. ഞാൻ ഈ സൈറ്റിന്റെ അഡ്മിൻ ആരിരിക്കുന്നടത്തോളം കാലം ഞാൻ എന്റെ ഇഷ്ട്ടം പോലെ ചെയ്യും.

      എനിക്ക് പാട്ടുകാരി ജെസ്സിയെ ഫ്ലെർട്ടു ചെയ്തുകൊണ്ടിരുന്ന ജോസ് കറക്കലിന്റെയോ, അതെ ജെസ്സിയെ ലൈൻ ഓടിച്ചിരുന്ന റെജിമോന്റെയൊരു, പയ്യന്മാരുമായി സ്വവർഗ്ഗ രതി നടത്തിക്കൊണ്ടിരുന്ന സണ്ണിയുടെയോ മുംബയിലെ അംബെർനാഥ് വ്യാജ ഭാവത്തിൽ മൂത്രം ഒഴിച്ച് സഹോദരിമാരെ പേടിപ്പിച്ചുകൊണ്ടിരുന്ന രാജിന്റെയോ, ട്രെയിൻ കുളിമുറിയിൽ പെൺപിള്ളേരെ കുളിപ്പിക്കാൻ കൊണ്ടുപോയ ഫിലിപ്പിന്റെയോ ആവശ്യമില്ല.

      മനസ്സിലായി കാണുമെന്നു വിശ്വസിക്കുന്നു.

    2. ഹാലോ ഡീപ് ഞാൻ ഒളിച്ചോടിയിട്ടോ , നിങ്ങളുടെ വിശുദ്ധൻ മാരുടെ പ്രാർഥനയാൽ പ്രത്യേകിച്ചു ഒന്നും സംഭവിച്ചിട്ടും ഇല്ല , വെറുതെ വാചക കാസർത്തു നടത്താതെ വ്യക്തമായ മറുപടിയുമായി എതിരിടാൻ വരൂ , സന്ദർഭത്തിൽ നിന്നും അടർത്തിയെടുത്തു വ്യാഖ്യാനിക്കുക എന്ന ടിപിഎം ശൈലിയാണ് ഓരോ കമെന്റിലും കാണുന്നത് , ടിപിഎംന്റെ ദുരുപദേശത്തെ എതിർക്കുന്ന ഞങ്ങൾ ആരും പേരുപറഞ്ഞു എഴുതില്ല എന്ന ഉറപ്പൊന്നും ആരോടും തരാമെന്നു പറയില്ല , കഴിയുന്നിടത്തോളം പേര് സ്ഥലം എന്നിവ പറഞ്ഞെ ഇനിമുതൽ എഴുതു എന്ന് ടീപിനു ഉറപ്പുതരുന്നു

 2. വായനക്കാരെ ശ്രദ്ധിക്കുക!

  ഈ സൈറ്റിന്റെ അഡ്മിൻ പറയുന്നത് ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ!
  “ഈ സൈറ്റിന്റെ അഡ്മിൻ ആരിരിക്കുന്നടത്തോളം കാലം ഞാൻ എന്റെ ഇഷ്ട്ടം പോലെ ചെയ്യും”
  ഏതൊരു മനുഷ്യനായാലും തന്റെ സ്വന്തമായുള്ള ഇഷ്ടം വെളിപ്പെടുത്തുന്നതാണോ സത്യം?
  സ്വന്ത ഇഷ്ടപ്രകാരം സ്വന്തമായി ജീവിക്കുവാൻ എല്ലാവർക്കും അവകാശമുണ്ട് എന്നാൽ സ്വന്തഇഷ്ടം സത്യമാണെന്നും.അത് വെളിപ്പെടുത്താൻ ഒരു സൈറ്റ് തുടങ്ങിയാൽ അത് സത്യം വെളിപ്പെടുത്തുന്ന സൈറ്റ് ആകുമോ?
  അങ്ങനെയുള്ളവർ മറ്റുള്ളവരെ കുറ്റം പറയാൻ പറ്റുമോ?
  ആകയാൽ വായനക്കാരെ സൂക്ഷിക്കുക ഈ സൈറ്റിൽ എഴുതുന്ന ലേഖനങ്ങൾ ഒന്നും തന്നെ ദൈവ ഇഷ്ടപ്രകാരം ഉള്ളതല്ല സ്വന്തഇഷ്ടം മാത്രം ! *[[2Pe 3:4/Malayalam Bible]]* പിതാക്കന്മാര്‍ നിദ്രകൊണ്ടശേഷം സകലവും സൃഷ്ടിയുടെ ആരംഭത്തില്‍ ഇരുന്നതുപോലെ തന്നേ ഇരിക്കുന്നു എന്നു പറഞ്ഞു സ്വന്തമോഹങ്ങളെ അനുസരിച്ചുനടക്കുന്ന പരിഹാസികള്‍ പരിഹാസത്തോടെ അന്ത്യകാലത്തു വരുമെന്നു വിശേഷാല്‍ അറിഞ്ഞുകൊള്‍വിന്‍.

  പിന്നെ,
  “ഈ സൈറ്റിന് താൻ ആണോ പൈസ കൊടുക്കുന്നത്?”
  Admin ചോദിച്ച ഈ ചോദ്യം എന്തിനെ വെളിപ്പെടുത്തുന്നു അറിയാമോ?
  പണം കൊടുക്കുന്നവർക്ക് എന്തും പറയാം എന്നല്ലേ? നീതിയോടും ന്യായത്തോടും, ബൈബിൾ അടിസ്ഥാന ബോധത്തോടും പറയാൻ അവകാശമില്ല, എന്നല്ലേ!!
  പണം കൊടുക്കുകയാണെങ്കിൽ നിനക്കും ഇവിടെ അഭിപ്രായം പറയാൻ അവകാശമുണ്ട് എന്നല്ലേ!!!
  ആകയാൽ വായനക്കാരെ! Admin എഴുതുന്ന ലേഖനത്തിൽ എത്രമാത്രം സത്യസന്ധത ഉണ്ടായിരിക്കും എന്ന് ചിന്തിച്ച് നോക്കുക! വഞ്ചിക്കപ്പെടാതിരിക്കാൻ!!

  1. ഹലോ ദീപ്,
   സൈറ്റിന് പൈസ വേണ്ടിയപ്പോൾ ഒരു വെള്ള കുപ്പായം ഇട്ടുകൊണ്ട് നിങ്ങളുടെ അടുത്ത് വരാം. മനസ്സിലായോ? അതിനു എനിക്ക് തന്റെ ആവശ്യം വന്നാൽ അറിയിക്കാം. POLISHED BEGGING ടിപിഎം തെമ്മാടികളെ പോലെ തുടങ്ങാം.

   എന്റെ സൈറ്റിൽ തന്റെ ഇഷ്ട്ടം പോലെ എഴുതുവാൻ ഞാൻ ടിപിഎംലെ തന്നെപോലെ BRAYIN WASHED അല്ല. വിശുദ്ധന്മാരുടെ കാല് പിടിക്കേണ്ടിയ ഗതികേട് എനിക്ക് ഇതുവരെ വന്നിട്ടില്ല.

   താൻ എത്ര ചാടിയാലും ജനങ്ങൾക്ക് സത്യം മനസ്സിലായിരിക്കുന്നു. അതുകൊണ്ടു തന്നെയാണ് തന്റെ അർത്ഥമില്ലാത്ത കമെന്റുകൾ അപ്പ്രൂവ് ചെയ്യുന്നത്. ഇത് അമൃതാന്ദമയി സ്വർഗ്ഗത്തിൽ പോകുമെന്ന് പ്രസംഗിച്ച ജെസ്സിയുടെ കാമുകൻ ടിപിഎംൽ കേരളത്തിലുള്ള ഒന്നാം നമ്പർ പ്രാസംഗികൻ ജോസ് കാരക്കലിനെ പോലെ വിവരദോഷികൾ നടത്തുന്ന സൈറ്റ് അല്ല.

Leave a Reply

Your email address will not be published. Required fields are marked *