മഹോപദ്രവകാലം ടിപിഎം വളച്ചൊടിക്കുന്നു

യുഗാന്ത്യകാലത്തെ (Eschatology) കുറിച്ച് എഴുതുന്ന പരമ്പരയിൽ, ടിപിഎം വിശ്വാസികളെ അവസാന നാളുകളിൽ പഠിപ്പിക്കുന്ന കള്ളങ്ങളെല്ലാം ഞങ്ങൾ തുറന്നുകാട്ടിയിട്ടുണ്ട്. തങ്ങളുടെ മത ഗുരുക്കൾ ഉപദേശിച്ച രഹസ്യ ഉൾപ്രാപണത്തിനായി അവർ കാത്തിരിക്കുകയാണ്. മഹാ കഷ്ടകാലം തരണം ചെയ്യാമെന്ന് അവർ പ്രതീക്ഷിക്കുന്നു. എന്നാൽ നമ്മൾ ആരംഭിക്കുന്നതിന് മുമ്പ് ചില നല്ല ഉദ്ധരണികൾ പരിശോധിക്കാം.

  • തെറ്റായ ഉപദേഷ്ട്ടാക്കന്മാരെ സഹിഷ്ണതയോടെ സ്വീകരിക്കുകയും, അവരുടെ ഉപദേശങ്ങൾ തിരുത്തുകയും  എതിർക്കുകയും ചെയ്യാത്തപക്ഷം, ഇന്നത്തെ സഭക്ക് വിശ്വസ്തമായി നിലനിൽക്കാൻ കഴിയില്ല. ആൽബർട്ട് മോഹ്ലർ (Albert Mohler).
  • “നിങ്ങൾക്ക് ഇഷ്ടമുള്ള കാര്യങ്ങൾ വിശ്വസിക്കാം, നുണ എത്ര മധുരമാണെങ്കിലും  സത്യം സത്യമാകുന്നു.” മൈക്കൽ ബസ്സി ജോൺസൺ ( Michael Bassey Johnson).
  • “യഹോവ ഇപ്രകാരം പറയുന്നു”, എന്ന് ഒരാൾ അവകാശപ്പെടുകയും , ബൈബിളിന് എതിരായി എന്തെങ്കിലും പറയുകയും ചെയ്താൽ അത് സത്യമല്ല. ഡെസ്‌സ്റ്റാ റേ (Dexsta Ray).

ഒരു ടിപിഎം ഗുരുവിൻ്റെ വളച്ചൊടിക്കലുകൾ

മഹാ കഷ്ടത്തിൻ്റെ പ്രാധാന്യം എന്താണെന്ന് വിശദീകരിക്കുന്നതിന് മുമ്പ്, മസ്‌തിഷ്‌ക്കക്ഷാളനം (BRAINWASHED) സംഭവിച്ച അനുയായികളുടെ മുൻപിൽ മറ്റൊരു സംഘടനയെ (ഐ പി സി) കുറ്റം പറയുന്ന ടിപിഎമ്മിലെ ഒരു വ്യാജ ഗുരുവിനെ (എ സി തോമസ്സ്) നമുക്ക് കേൾക്കാം. അപ്പോസ്തലൻ്റെ ശീർഷകം സ്നേഹിക്കുന്ന എപ്പോഴും ശരിയെന്ന് അവകാശപ്പെടുന്ന വ്യക്തിയിൽനിന്ന് പുറത്തു വന്ന മറ്റുള്ളവരെ ഇടിച്ചുകാണിക്കുന്ന സംസാരം ശ്രദ്ധിക്കുക. അത്തരം വ്യാജമായ പല പഠിപ്പിക്കലുകൾ ഉൾപ്പെട്ട പ്രഭാഷണത്തിൻ്റെ ആദ്യത്തെ ഏതാനും മിനിട്ടുകൾ മാത്രമാണ് താഴെ ചേർത്തിരിക്കുന്നത്.

എപ്പോഴും ഒരു ബരോവക്കാരൻ/കാരി ആയിരിക്കണം. അവർ അപ്പോസ്തലനായ പൌലോസിൻ്റെ പ്രസംഗങ്ങൾ പരിശോധിച്ചുവെങ്കിലും, പൗലോസിന് ഒരിക്കലും പരാതിയില്ലായിരുന്നു. എന്നാൽ ഈ വ്യാജ അപ്പോസ്തലന്മാർ (ടിപിഎം വൈദികർ) തങ്ങളുടെ ചീഫിനെ തുറന്നുകാട്ടുക മൂലം ഞങ്ങളെ അപമാനിക്കുന്നു.

അപ്പൊ.പ്രവ. 17:11, “അവർ തെസ്സലോനീക്കയിലുള്ളവരെക്കാൾ ഉത്തമന്മാരായിരുന്നു. അവർ വചനം പൂർണ്ണജാഗ്രതയോടെ കൈക്കൊണ്ടതല്ലാതെ അതു അങ്ങനെ തന്നെയോ എന്നു ദിനംപ്രതി തിരുവെഴുത്തുകളെ പരിശോധിച്ചു പോന്നു.”

ടിപിഎം : ക്രിസ്തുവിൻ്റെ ദിവസം കർത്താവിൻ്റെ ദിവസമല്ല

ദൈവവും എഴുത്തുകാരനും (പൗലോസ്) ആശയക്കുഴപ്പം സൃഷ്ട്ടിക്കുന്നുവെന്ന ആരോപണത്തിൽ അദ്ദേഹത്തിൻ്റെ പ്രസംഗം ആരംഭിക്കുന്നു. ദൈവവും പൗലോസും ആശയക്കുഴപ്പം സൃഷ്ട്ടിക്കുന്നുവെന്ന് പറയുന്ന ഈ ഗുരുവിനെ (എ സി തോമസ്) നിങ്ങൾ അംഗീകരിക്കുന്നുവോ? 2 തെസ്സലൊനീക്യർ 2:1-4 വായിക്കാം. (ടിപിഎം പരിഭാഷകർ പരാമർശങ്ങൾ തെറ്റായി ഉദ്ധരിക്കുന്നു)

ഇനി സഹോദരന്മാരേ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻ്റെ പ്രത്യക്ഷതയും അവൻ്റെ അടുക്കലുള്ള നമ്മുടെ സമാഗമനവും സംബന്ധിച്ചു ഞങ്ങൾ നിങ്ങളോടു അപേക്ഷിക്കുന്നതു: കർത്താവിൻ്റെ നാൾ അടുത്തിരിക്കുന്നു എന്നുവച്ചു നിങ്ങൾ വല്ല ആത്മാവിനാലോ വചനത്താലോ ഞങ്ങൾ എഴുതി എന്ന ഭാവത്തിലുള്ള ലേഖനത്താലോ സുബോധംവിട്ടു വേഗത്തിൽ ഇളകുകയും ഞെട്ടിപ്പോകയുമരുതു. ആരും ഏതുവിധേനയും നിങ്ങളെ ചതിക്കരുതു; ആദ്യമേ വിശ്വാസത്യാഗം സംഭവിക്കയും നാശയോഗ്യനും അധർമ്മമൂർത്തിയുമായവൻ വെളിപ്പെടുകയും വേണം. അവൻ ദൈവാലയത്തിൽ ഇരുന്നുകൊണ്ടു ദൈവം എന്നു നടിച്ചു, ദൈവം എന്നോ പൂജാവിഷയം എന്നോ പേരുള്ള സകലത്തിന്നും മീതെ തന്നെത്താൻ ഉയർത്തുന്ന എതിരാളി അത്രേ.”

എ സി തോമസ് (വ്യാജ ഗുരു)

ദൈവവും പൗലോസും ആശയകുഴപ്പങ്ങൾ സൃഷ്ടിക്കുന്നുവെന്ന് എ സി തോമസ് ആരോപിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയാമോ? കാരണം ഈ പാസ്സേജ് രഹസ്യ ഉൾപ്രാപണത്തെക്കുറിച്ചുള്ള തൻ്റെ സിദ്ധാന്തം ഇല്ലാതാക്കുന്നു. ഈ വേദഭാഗത്തിലേക്ക് തൻ്റെ രഹസ്യ ഉൾപ്രാപണസിദ്ധാന്തം കൊണ്ടുവരാൻ കഴിയാത്തതിനാൽ കർത്താവിൻ്റെ ദിനം ക്രിസ്തുവിൻ്റെ ദിനമല്ലെന്ന് അദ്ദേഹം പറയുന്നു. ക്രിസ്തു ദൈവമാണെന്ന് ഒന്നാം ക്ലാസ് സൺഡേ സ്കൂൾ കുട്ടികൾക്കുപോലും അറിയാം. എന്നാൽ ഈ വ്യാജ ടിപിഎം അദ്ധ്യാപകന് ആ പദവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ട്. നമ്മുടെ കർത്താവിൻ്റെയും നമ്മുടെ കർത്താവിൻ്റെ വരവിനെപ്പറ്റിയും ഉൾപ്രാപണത്തെക്കുറിച്ചുമുള്ള വിശദീകരണം ഒന്നാം വാക്യത്തിൽ തന്നെ പൌലോസ് വ്യക്തമാക്കുന്നു. അദ്ദേഹം അതിനെ ക്രിസ്തുവിൻ്റെ നാളായി വിളിക്കുന്നു. ഈ ദിവസം അദ്ദേഹം മറ്റു സ്ഥലങ്ങളിൽ കർത്താവിൻ്റെ ദിവസമായും പരാമർശിക്കുന്നു.

1 തെസ്സലൊനീക്യർ 5:1-4, “സഹോദരന്മാരേ, കാലങ്ങളെയും സമയങ്ങളെയും കുറിച്ചു നിങ്ങളെ എഴുതിയറിയിപ്പാൻ ആവശ്യമില്ല. കള്ളൻ രാത്രിയിൽ വരുമ്പോലെ കർത്താവിൻ്റെ നാൾ വരുന്നു എന്നു നിങ്ങൾ തന്നേ നന്നായി അറിയുന്നുവല്ലോ. അവർ സമാധാനമെന്നും നിർഭയമെന്നും പറയുമ്പോൾ ഗർഭിണിക്കു പ്രസവവേദന വരുമ്പോലെ അവർക്കു പെട്ടെന്നു നാശം വന്നു ഭവിക്കും; അവർക്കു തെറ്റിയൊഴിയാവതുമല്ല. എന്നാൽ സഹോദരന്മാരേ, ആ നാൾ കള്ളൻ എന്നപോലെ നിങ്ങളെ പിടിപ്പാൻ നിങ്ങൾ ഇരുട്ടിലുള്ളവരല്ല;

1 കൊരിന്ത്യർ 1:7-8, “ഇങ്ങനെ നിങ്ങൾ ഒരു കൃപാവരത്തിലും കുറവില്ലാത്തവരായി നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻ്റെ പ്രത്യക്ഷത കാത്തിരിക്കുന്നു. നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻ്റെ നാളിൽ കുറ്റമില്ലാത്തവരായിരിക്കേണ്ടതിന്നു അവൻ നിങ്ങളെ അവസാനത്തോളം ഉറപ്പിക്കും.”

കർത്താവിൻ്റെ നാൾ അതായതു ക്രിസ്തുവിൻ്റെ നാളിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ,  ഇവിടെ ക്ലിക്ക് ചെയ്യുക.

മത്തായി 24: 29-31 വാഖ്യങ്ങൾ ഉദ്ധരിച്ചുകൊണ്ട് രണ്ടാം വരവ് ഒരു മോശം വെളിച്ചത്തിൽ അദ്ദേഹം ഐപിസി സഭയെ സംബന്ധിച്ച് കാണിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, അദ്ദേഹം തന്നെ  വേറൊരു വാഖ്യം മഹത്വകരമായ ഉൾപ്രാപണത്തിനായി ഉദ്ധരിക്കുന്നു. (1 തെസ്സ 4: 16-17). ഒരാൾ കൂടുതൽ മെച്ചപ്പെട്ട പരാമർശം കാണിച്ചത് തൻ്റെ അഹങ്കാരഹൃദയം അംഗീകരിക്കാൻ തയ്യാറല്ല. ഈ രഹസ്യ  ഉൾപ്രാപണത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ അറിയാൻ,  ഇവിടെ ക്ലിക്ക് ചെയ്യുക.

ബൈബിളിലെ പഠിപ്പിക്കലുകൾ സ്വയം വൈരുദ്ധ്യമല്ല. ശിഷ്യന്മാരെ പഠിപ്പിക്കുന്ന ഈ വ്യാജ ഗുരുക്കന്മാർ ദൈവനാമം ദുഷിച്ച് ദൈവത്തിൻ്റെ പേരിൽ ആശയകുഴപ്പം സുഷ്ടിക്കുന്നു. ഇത് ദൈവത്തിൻ്റെ സ്വഭാവ ഹത്യ ആകുന്നു.

  • തിരഞ്ഞെടുക്കപ്പെട്ടവർ ക്രിസ്തുവിൻ്റെ മണവാട്ടിയല്ലെന്ന് അദ്ദേഹം കുറച്ചു കഴിഞ്ഞു പറയുന്നു.
  • മഹോപദ്രവത്തിനു “ശേഷം” എന്ന് യേശു പറഞ്ഞപ്പോൾ, മഹോപദ്രവത്തിനുശേഷം “അല്ല” എന്ന് എ സി തോമസ് പറയുന്നു.

വാ …. നമുക്ക് യേശുവിനെക്കാൾ നന്നായി അറിയാവുന്ന ഒരാൾ ഉണ്ടോ? ഇത്തരത്തിലുള്ള വൈരുദ്ധ്യങ്ങൾ മറികടക്കുന്നതിന് മുമ്പ് കുറഞ്ഞത് ഒരു ഗൃഹപാഠമെങ്കിലും അദ്ദേഹം ചെയ്യണമായിരുന്നു.

റോമൻ 3:4, “നിൻ്റെ വാക്കുകളിൽ നീ നീതീകരിക്കപ്പെടുവാനും, നിൻ്റെ ന്യായവിസ്താരത്തിൽ ജയിപ്പാനും” എന്നു എഴുതിയിരിക്കുന്നതുപോലെ ദൈവം സത്യവാൻ, സകലമനുഷ്യരും ഭോഷ്കു പറയുന്നവർ എന്നേ വരൂ.”

ഈ മഹാകഷ്ടം എന്താകുന്നു?

മഹോപദ്രവകാലം മനുഷ്യ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട കാലഘട്ടമാകുന്നു. നാം ആ തലമുറയുടെ ഭാഗമാണെങ്കിൽ, ഒരു യഥാർത്ഥ ക്രിസ്ത്യാനിക്കും അതിൽ നിന്നും രക്ഷപ്പെടാനാവില്ല. എന്നാൽ ആ സമയം കളകൾ ചൂണ്ടികാണിച്ചു കള്ളന്മാർ സ്വയം രക്ഷപ്പെടും (മത്തായി 24:10). അക്കാലത്തെ “മഹാകഷ്ടം” എന്ന പ്രയോഗം ക്രിസ്തു തന്നെ ഉപയോഗിച്ചതായി മത്തായി 24:21 ൽ പറയുന്നു, “ലോകാരംഭംമുതൽ ഇന്നുവരെയും സംഭവിച്ചിട്ടില്ലാത്തതും ഇനിമേൽ സംഭവിക്കാത്തതും ആയ വലിയ കഷ്ടം അന്നു ഉണ്ടാകും.” ഈ വാക്യത്തിൽ യേശു മത്തായി 24:15 സംഭവത്തെ പരാമർശിക്കുന്നു, ശൂന്യമാക്കുന്ന മ്ലേച്ഛത വിശുദ്ധസ്ഥലത്തിൽ നില്‌ക്കുന്നതു അതായത് എതിർക്രിസ്തുവെന്ന് അറിയപ്പെടുന്നവനെ വിവരിക്കുന്നു. കൂടാതെ, മത്തായി 24:29-30 വരെയുള്ള വാക്യങ്ങളിൽ യേശു ഇങ്ങനെ പ്രസ്താവിക്കുന്നു: “ആ കാലത്തിലെ കഷ്ടം കഴിഞ്ഞ ഉടനെ സൂര്യൻ ഇരുണ്ടുപോകും; ചന്ദ്രൻ പ്രകാശം കൊടുക്കാതിരിക്കും; നക്ഷത്രങ്ങൾ ആകാശത്തുനിന്നു വീഴും; ആകാശത്തിലെ ശക്തികൾ ഇളകിപ്പോകും.അപ്പോൾ മനുഷ്യപുത്രൻ്റെ അടയാളം ആകാശത്തു വിളങ്ങും; അന്നു ഭൂമിയിലെ സകലഗോത്രങ്ങളും പ്രലാപിച്ചുംകൊണ്ടു, മനുഷ്യപുത്രൻ ആകാശത്തിലെ മേഘങ്ങളിന്മേൽ മഹാശക്തിയോടും തേജസ്സോടുംകൂടെ വരുന്നതു കാണും.” ഈ വേദഭാഗത്ത് യേശു മഹാകഷ്ടം (വാഖ്യം 21) ശൂന്യമാക്കുന്ന മ്ലേച്ഛതയോടൊപ്പം ആരംഭിക്കുമെന്നും (വാഖ്യം 15) ആകാശ ലക്ഷണങ്ങളോടെ ക്രിസ്തുവിൻ്റെ രണ്ടാം വരവിൽ അവസാനിക്കുമെന്നും പറയുന്നു.(വാഖ്യം 30).

ഈ സമയത്ത് സഭക്കും യഹൂദന്മാർക്കും  ദൈവജനത്തിനെതിരെയും വലിയ പീഡനങ്ങളുണ്ടാകും, വലിയൊരു പീഡനത്തിനുവേണ്ടി സഭ ഒരുങ്ങിയിട്ടുണ്ടോ എന്നു ഞാൻ ഭയപ്പെടുന്നു. ലൂക്കോസ് 18:7-8 യേശുവിൻ്റെ വാക്കുകൾ എന്നെഴുതുവാൻ ഞാൻ ഇടയ്ക്കിടെ ഓർമ്മിപ്പിക്കുന്നു, “ദൈവമോ രാപ്പകൽ തന്നോടു നിലവിളിക്കുന്ന തൻ്റെ വൃതന്മാരുടെ കാര്യത്തിൽ ദീർഘക്ഷമയുള്ളവൻ ആയാലും അവരെ പ്രതിക്രിയ നടത്തി രക്ഷിക്കയില്ലയോ? വേഗത്തിൽ അവരെ പ്രതിക്രിയ നടത്തി രക്ഷിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു. എന്നാൽ മനുഷ്യപുത്രൻ വരുമ്പോൾ അവൻ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ” എന്നു കർത്താവു പറഞ്ഞു. മഹാകഷ്ടതയുടെ സമയത്തിനായി ഒരുങ്ങാൻ നാം ചെയ്യേണ്ട ഒരു കാര്യം  ഭൂമിയിൽ വരുന്ന മ്ളേച്ഛതകളുടെ പേരിൽ ദൈവത്തോട് വിളിച്ചപേക്ഷിക്കുക എന്നതാകുന്നു. “ആ നാളുകൾ ചുരുങ്ങാതിരുന്നാൽ ഒരു ജഡവും രക്ഷിക്കപ്പെടുകയില്ല; വൃതന്മാർ നിമിത്തമോ ആ നാളുകൾ ചുരുങ്ങും”. മത്തായി 24:22.

ഞാൻ തിരികെ വരുമ്പോൾ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ ഇല്ലയോ എന്ന ഈ മഹാ പരീക്ഷണത്തെ യേശു ചോദ്യം ചെയ്തപ്പോൾ, യേശുവിൻ്റെ രണ്ടാം വരവ് വിഷയത്തിൽ ദൈവവചനം പറയുന്ന എല്ലാ കാര്യങ്ങളും വളരെ ആഴത്തിൽ പഠിക്കണമെന്ന് എനിക്ക് തോന്നി. യേശു മടങ്ങിവരുമ്പോൾ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ? മഹോപദ്രവത്തിനു വേണ്ടി സഭ മുഴുവൻ ഒരുക്കപ്പെടുമോ? സത്യം പഠിപ്പിക്കാഞ്ഞതുകൊണ്ട് എത്ര ക്രിസ്ത്യാനികൾ വിശ്വാസം നിഷേധിക്കും? മഹാകഷ്ടത്തിൻ്റെ കാലഘട്ടത്തിൽ നടക്കുന്ന സംഭവങ്ങളെക്കുറിച്ച് നാം ശ്രദ്ധിക്കേണ്ട ആവശ്യമില്ല എന്ന് ഞാനുൾപ്പെടെ പല ക്രിസ്ത്യാനികളും പ്രായോഗിക ജീവിതത്തിൽ പഠിപ്പിക്കപ്പെട്ടിട്ടുണ്ട്. കാരണം, അത് സംഭവിക്കുന്നതിനു മുമ്പ് സഭ നീക്കം ചെയ്യപ്പെടുകയാണ്. മഹാ പീഡനത്തിൻ്റെ മുൻപ് ഉൾപ്രാപണം നടക്കുമെന്നുള്ള വ്യാജപഠനത്തിൽ തൂങ്ങികിടക്കുന്നവർ തൊട്ടുമുമ്പേയുള്ള ദിവസങ്ങൾക്കായി തയ്യാറാകുന്നില്ല. കാരണം, അവർക്ക് ഒരുക്കങ്ങൾ ആവശ്യമില്ല, പക്ഷെ തീർച്ചയായും ചില കാര്യങ്ങൾ എനിക്കറിയാം.

ടിപിഎമ്മിലെ മഹാകഷ്ടത്തിന് മുൻപുള്ള ഉൾപ്രാപണ പഠിപ്പിക്കലിനെ കുറിച്ച് എനിക്ക് മനസ്സിലായപ്പോൾ, ഒരിക്കൽ ഞാൻ ചിന്തിച്ചിരുന്നു, ചില കാരണങ്ങളാൽ എനിക്ക് ഉൾപ്രാപണം നഷ്ടമായി മഹാകഷ്ടത്തിൻ്റെ കാലഘട്ടത്തിലേക്കു കടന്ന് രക്തസാക്ഷിത്വം നേരിടേണ്ടി വന്നാലും ഞാൻ കർത്താവിനെ നിഷേധിക്കുകയില്ലെന്ന് ഉറച്ചു വിശ്വസിച്ചിരുന്നു. എന്നിരുന്നാലും, ദൈവവചനത്തിലെ സത്യം മനസ്സിലായിക്കഴിഞ്ഞാൽ, സഭ മുഴുവൻ സംശയമൊന്നുമില്ലാതെ മഹാകഷ്ടത്തിൻ്റെ കാലഘട്ടത്തിലേക്കും പോകും, അപ്പോൾ ​​രക്തസാക്ഷിത്വത്തിൻ്റെ യാഥാർത്ഥ്യം എന്നെ കൂടുതൽ യാഥാർത്ഥ്യമാക്കുകയും ചെയ്തു. അത്രയും യഥാർത്ഥ്യം ഞാൻ യേശുക്രിസ്തുവിനു വേണ്ടി ശിരച്ഛേദനം ഏൽക്കാൻ ഇടയായാൽ, അപ്പോൾ എൻ്റെ വിശ്വാസത്തിനുവേണ്ടി മനസ്സോടെ ഞാൻ ജീവൻ അർപ്പിക്കുമെന്ന് ഉറപ്പില്ലായിരുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഒരു ആത്മീയവും മാനസികവുമായി യാഥാർഥ്യത്തിനായി എന്നെത്തന്നെ ഒരുക്കേണ്ടി വന്നു, ഒരു ദിവസം, കർത്താവിനുവേണ്ടി എൻ്റെ ജീവൻ വെച്ചുകൊടുക്കാൻ ഞാൻ നിർബന്ധിതനാകണം. എൻ്റെ ഈ തയ്യാറെടുപ്പ് ഒറ്റരാത്രികൊണ്ട് സംഭവിച്ചതല്ല എന്ന് നിങ്ങൾ അറിയാൻ ഞാൻ ആഗ്രഹിക്കുന്നു.

ദാനിയേൽ 12:10 ഇങ്ങനെ പറയുന്നു,

പലരും തങ്ങളെ ശുദ്ധീകരിച്ചു നിർമ്മലീകരിച്ചു ശോധനകഴിക്കും; ദുഷ്ടന്മാരോ, ദുഷ്ടതപ്രവർത്തിക്കും; ദുഷ്ടന്മാരിൽ ആരും അതു തിരിച്ചറികയില്ല; ബുദ്ധിമാന്മാരോ ഗ്രഹിക്കും.”

എന്നിരുന്നാലും, ഈ ചോദ്യം ഇപ്പോഴും എൻ്റെ മനസ്സിൽ അവശേഷിക്കുന്നു: “യേശു പ്രത്യക്ഷപ്പെടുന്നതിന് വേണ്ടി സഭ ഒരുങ്ങുകയാണോ, രണ്ടാം വരവിനു വേണ്ടിയും?” ഈ മഹാകഷ്ടത്തെ നേരിടുന്നതിനു മുൻപ് സഭ ഉൾപ്രാപണം പ്രാപിക്കുമെന്ന് ടിപിഎം പഠിപ്പിക്കുന്നു. അതിനാൽ നടക്കാൻ പോകുന്ന ചില കാര്യങ്ങൾ അവർക്ക് ബാധകമല്ലാത്തതിനാൽ ഒരുങ്ങേണ്ട ആവശ്യമില്ലെന്നു അവർ ചിന്തിക്കുന്നു.
എന്നാൽ ജ്ഞാനികളോട് ബൈബിൾ പറയുന്നു: മഹാകഷ്ടത്തിൻ്റെ സമയം അറിയുകയും ഭൂമിയിൽ മുഴുവൻ വന്നിരിക്കുന്നുവെന്നു മനസ്സിലാക്കുകയും ചെയ്യുന്നുണ്ടെങ്കിലും, മഹാകഷ്ടത്തിൻ്റെ മുഴുവൻ കാലഘട്ടം മുഴുവൻ സഭയിലും വരുമെന്ന് അറിയാവുന്ന ചില ക്രിസ്ത്യാനികൾ തീർച്ചയായും ഉണ്ട്, അവർ വരാനിരിക്കുന്ന ഒരുക്കങ്ങൾക്കായി തയ്യാറെടുക്കേണ്ടതിൻ്റെ ആവശ്യകതയെ പറ്റി ചിന്തിക്കും.
ദൈവവചനത്തിലെ സത്യം വായിക്കുകയും അന്വേഷിക്കുകയും ചെയ്യുന്ന നിങ്ങളോട് ഞാൻ ചോദിക്കട്ടെ. “മത്തായി 24: 15 ൽ യേശു നമ്മോട് പറഞ്ഞ മഹാകഷ്ടത്തിൻ്റെ വരുംനാളിലേക്കു നിങ്ങൾ ആത്മീയമായും മാനസീകമായും തയ്യാറാണോ?”. ഞാൻ മത്തായി 24->0 അധ്യായം പൂർണമായി വായിക്കാൻ നിങ്ങളെ ക്ഷണിക്കുന്നു.

യുഗാന്ത്യശാസ്ത്രത്തെ  സംബന്ധിച്ചുള്ള അസംബന്ധമായ ഉപദേശങ്ങൾ  ടിപിഎം എന്തിന് സൃഷ്ടിക്കുന്നു?

ലളിതമായി പറഞ്ഞാൽ, അവർ ഒരു വിജയകരമായ മത ബിസിനസ്സ് ചെയ്യാൻ ആഗ്രഹിക്കുന്നു. കഷ്ടതകളിൽ നിന്ന് എളുപ്പം പുറത്തുകടക്കാൻ മനുഷ്യർ എപ്പോഴും ശ്രമിക്കുന്നു. അതുകൊണ്ട് ഈ മത കോൺട്രാക്ടർമാർ ഒരു ചെറിയ ഫീസിൽ അത് ഉറപ്പുനൽകുന്നു. അങ്ങനെ ചെയ്യുന്നതിനായി, അവർ താഴെപ്പറയുന്ന മൂന്ന് കാര്യങ്ങൾ ചെയ്യും. ടിപിഎം അത് വളരെ വിദഗ്ദ്ധമായി ചെയ്യുന്നു.

  1. ബുദ്ധിമുട്ട് ഒന്നും നേരിടാതെ അവരെ മറുകര എത്തിക്കാനുള്ള അവരുടെ പ്രത്യേക വലിയ കഴിവ് അംഗീകരിക്കുക. അവരെ അപ്പോസ്തലന്മാരും വിശുദ്ധന്മാരും ആക്കി കാണിച്ചുകൊണ്ട് അജ്ഞരായ ജനങ്ങൾക്ക് മുൻപാകെ തങ്ങളുടെ തനിമ ഉന്നയിച്ച് ടിപിഎം വൈദികർ ഇത് നിവർത്തിക്കുന്നു. നിത്യതക്കുള്ള ഗേറ്റ് പാസ് പുറപ്പെടുവിക്കുന്ന അധികാരകൾ പോലെയുള്ള ടിപിഎം വൈദികരുടെ അവകാശവാദത്തെ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?
  2. വേദ വചനങ്ങളെ വളച്ചൊടിക്കുന്നതിലൂടെ പ്രത്യേകമായ പഠിപ്പിക്കലുകൾ പുറപ്പെടുവിക്കുക. രഹസ്യ ഉൾപ്രാപണം പോലെയുള്ള പഠനങ്ങൾ, ശേഷിക്കുന്ന ടിപിഎം നിർദ്ദിഷ്ട ഉപദേശങ്ങൾ എന്നിവയാണ് ഈ തന്ത്രത്തിൻ്റെ ഭാഗങ്ങൾ.
  3. അവരുടെ കൂട്ടത്തിലല്ലാത്ത ആളുകൾക്കെതിരെ ശിക്ഷാവിധി കല്പിക്കുക. തങ്ങളുടെ വൈദികരെയും വിശ്വാസികളെയും ഉയർത്തിപിടിക്കുന്ന പ്രക്രിയയിൽ നുണ പ്രചരിപ്പിക്കപ്പെടണം. അതിനാൽ അവർ മറ്റു മതവിഭാഗങ്ങളേയും വിശ്വാസികളേയും താഴ്ത്തികെട്ടുന്ന പ്രയോഗങ്ങൾ  ഉപയോഗിക്കുന്നു. നിത്യതയുമായി ബന്ധപ്പെട്ട ടിപിഎം സിദ്ധാന്തങ്ങൾ ഇത്തരം തന്ത്രങ്ങളിൽ നിന്നും പരിണമിച്ചുവരുന്നു.

അവസാന നാളുകളിലെ സമയ പട്ടിക

അവസാന നാളുകളെയും കർത്താവിൻ്റെ ആഗമനത്തെയും കുറിച്ച് ബൈബിൾ എന്താണ് പറയുന്നതെന്ന് നമുക്കു നോക്കാം.

The Great Tribulation Twist of TPM

ദൈവത്താൽ പ്രഖ്യാപിക്കപ്പെട്ട സത്യം യഥാർത്ഥമായി അംഗീകരിക്കാൻ ടിപിഎമ്മിന് എന്തുകൊണ്ട് കഴിയുന്നില്ല? ടിപിഎം പുരോഹിതന്മാർക്ക് ദൈവത്തെക്കാൾ നന്നായി അറിയാമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ടിപിഎം വൈദികരുടെ അവകാശവാദ പ്രകാരമുള്ള രഹസ്യ ഉൾപ്രാപണം ഉണ്ടെങ്കിൽ, ഒലീവ് മലയിലെ തൻ്റെ സംഭാഷണത്തിൽ ശിഷ്യന്മാരോട് കർത്താവ് പറയുകയില്ലായിരുന്നോ? ആ സംഭവത്തെക്കുറിച്ച് അപ്പസ്തോലന്മാരോട് പറയാൻ കർത്താവ് മറന്നതാണെന്ന് ടിപിഎം വൈദികർ കരുതുന്നു. അദ്ദേഹം 2000 വർഷത്തിനു ശേഷം ഓർത്തു ആൻവിനോടും എ സി തോമസിനോടും മന്ത്രിച്ചു.

ഉപസംഹാരം

പ്രിയപ്പെട്ട വായനക്കാരെ,

ടിപിഎം വ്യാജ ഉപദേഷ്ട്ടാക്കൾ തിരുവെഴുത്തുപരമായ വസ്തുതയിൽ നിന്ന് നിങ്ങളെ വളരെ ദൂരത്തേക്ക് കൊണ്ടുപോയെന്ന് മനസ്സിലായോ? അടുത്ത തവണ മഹാ കഷ്ടങ്ങൾ ഒഴിവാക്കാനായി രഹസ്യ ഉൾപ്രാപണം പ്രസംഗിക്കുമ്പോൾ വ്യക്തമായ സൂചനകൾ പരിശോധിക്കാനായി തിരുവെഴുത്ത്‌ പരാമർശങ്ങൾ നൽകാൻ അവരോട് ആവശ്യപ്പെടുക. നിങ്ങളുടെ ഏറ്റവും ആദരണീയരായ പുരോഹിതന്മാരെ വ്യാജ ഗുരുക്കന്മാർ എന്നു വിളിക്കുമ്പോൾ നിങ്ങളിൽ ചിലർക്ക് വേദന തോന്നിയേക്കാം എന്ന് എനിക്കറിയാം. എന്നാൽ ലവൊദിക്ക്യയിലെ സഭയെക്കുറിച്ച് യേശു പറയുന്നതുപോലെ വളരെ ഗുരുതരമായ ഒരു സ്ഥലത്തേക്ക് ഈ ഗുരുക്കന്മാരുടെ പഠിപ്പിക്കലുകൾ നിങ്ങളെ കൊണ്ടുപോവുകയാണ്, അതിനാൽ അങ്ങനെ വിളിക്കാതിരിക്കാൻ ഞങ്ങൾക്ക് വേറൊരു മാർഗ്ഗവുമില്ല.

വെളിപ്പാട് 3:14-22, “ലവൊദിക്ക്യയിലെ സഭയുടെ ദൂതന്നു എഴുതുക: വിശ്വസ്തനും സത്യവാനുമായ സാക്ഷിയായി ദൈവസൃഷ്ടിയുടെ ആരംഭമായ ആമേൻ എന്നുള്ളവൻ അരുളിച്ചെയുന്നതു: ഞാൻ നിൻ്റെ പ്രവൃത്തി അറിയുന്നു; നീ ഉഷ്ണവാനുമല്ല; ശീതവാനുമല്ല; ശീതവാനോ ഉഷ്ണവാനോ ആയിരുന്നു എങ്കിൽ കൊള്ളായിരുന്നു. ഇങ്ങനെ ശീതവാനുമല്ല ഉഷ്ണവാനുമല്ല, ശീതോഷ്ണവാനാകയാൽ നിന്നെ എൻ്റെ വായിൽനിന്നു ഉമിണ്ണുകളയും. ഞാൻ ധനവാൻ; സമ്പന്നനായിരിക്കുന്നു; എനിക്കു ഒന്നിനും മുട്ടില്ല എന്നു പറഞ്ഞുകൊണ്ടു നീ നിർഭാഗ്യനും അരിഷ്ടനും ദരിദ്രനും കുരുടനും നഗ്നനും എന്നു അറിയാതിരിക്കയാൽ നീ സമ്പന്നൻ ആകേണ്ടതിന്നു തീയിൽ ഊതിക്കഴിച്ച പൊന്നും നിൻ്റെ നഗ്നതയുടെ ലജ്ജ വെളിവാകാതവണ്ണം ധരിക്കേണ്ടതിന്നു വെള്ളയുടുപ്പും നിനക്കു കാഴ്ച ലഭിക്കേണ്ടതിന്നു കണ്ണിൽ എഴുതുവാൻ ലേപവും എന്നോടു വിലെക്കുവാങ്ങുവാൻ ഞാൻ നിന്നോടു ബുദ്ധിപറയുന്നു. എനിക്കു പ്രിയമുള്ളവരെ ഒക്കെയും ഞാൻ ശാസിക്കയും ശിക്ഷിക്കയും ചെയ്യുന്നു; ആകയാൽ നീ ജാഗ്രതയുള്ളവനായിരിക്ക; മാനസാന്തരപ്പെടുക. ഞാൻ വാതിൽക്കൽനിന്നു മുട്ടുന്നു; ആരെങ്കിലും എൻ്റെ ശബ്ദം കേട്ടു വാതിൽ തുറന്നാൽ ഞാൻ അവൻ്റെ അടുക്കൽ ചെന്നു അവനോടും അവൻ എന്നോടും കൂടെ അത്താഴം കഴിക്കും. ജയിക്കുന്നവന്നു ഞാൻ എന്നോടുകൂടെ എൻ്റെ സിംഹാസനത്തിൽ ഇരിപ്പാൻ വരം നല്കും; ഞാനും ജയിച്ചു എൻ്റെ പിതാവിനോടുകൂടെ അവൻ്റെ സിംഹാസനത്തിൽ ഇരുന്നതുപോലെ തന്നേ. ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവൻ കേൾക്കട്ടെ.”

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

 

One Reply to “മഹോപദ്രവകാലം ടിപിഎം വളച്ചൊടിക്കുന്നു”

  1. ടിപിഎം ഒരു ദുരുപദേശം പഠിപ്പിക്കുക മാത്രമല്ല , ദൈവത്തെ ചോദ്യം ചെയ്യുകയും , ബൈബിളിന്റെ വിശ്വാസ്യതയെ അതായതു ദൈവവചനമാണ് ബൈബിൾ എന്ന സത്യത്തെ തള്ളിപ്പറയുക കൂടി ചെയ്യുന്നു എന്ന് മുകളിലെ വോയിസ് ക്ലിപ്പിംഗ് കേട്ടതിലൂടെ മനസിലായി . ദൈവവും പൗലോസും കൂടി ആശയകുഴപ്പം ഉണ്ടാക്കിയെങ്കിൽ ടിപിഎം ഏതു ദൈവത്തെയും ,ഏത് പൗലോസിനെയുമാണ് ഈ പ്രസംഗിക്കുന്നത് . ബൈബിളിൽ പറഞ്ഞിരിക്കുന്ന ദൈവത്തെ അവർക്കു ആശയകുഴപ്പം ഉണ്ടാകുന്ന ദൈവമായാണ് ,എ സി തോമസിന് മനസിലാക്കാൻ കഴിഞ്ഞിട്ടുള്ളത് . അപ്പോൾ ഇത് മറ്റൊരു സുവിശേഷമല്ലേ ? ബൈബിളിൽ അച്ചടിപ്പിശകും , തർജിമ ചെയ്തപ്പോൾ വന്നിട്ടുള്ള പിശകുമല്ലാതെ 100 % ദൈവവചനം തന്നെയാണ് എന്ന് ഞാൻ വിശ്വസിക്കുന്നു . ബൈബിളിന്റെ വിശ്വാസ്യത ചോദ്യം ചെയുന്ന ഒരു സഭ നേതാവിനെയും അംഗീകരിക്കാൻ പറ്റില്ല. ദൈവമല്ല വലുത് ,തങ്ങളുടെ പ്രവർത്തിയാണെന്നു പറയുന്ന ഉപദേശം സാത്താന്യമാണ്‌ . അർഹിക്കാത്ത ബഹുമാനം ജനത്തിൽ നിന്നും പിടിച്ചുവാങ്ങി തനിക്കു തോന്നുന്നതൊക്കെ ബൈബിളിന്റെ വ്യാഖ്യാനമാകുന്ന ടിപിഎം ഉപദേശരീതി എങ്ങനെ ദൈവത്തിൽ നിന്നുള്ളതും , ഉപദേശകർ ദൈവദാസന്മാരും ആകും . ബൈബിളിനു പുതിയ വ്യാഖ്യാനം നൽകുക എന്നത് കൾട്ടുകളുടെ ഒരു പ്രധാന പ്രവർത്തനമാണ് . . തനിക്കു കാര്യം മനസിലാകാഞ്ഞതുകൊണ്ടു ഐ പി സി എന്ന സങ്കടനയുടെ കുഴപ്പംകൊണ്ടണ് എന്നുപറയുന്നത് എന്തർഥത്തിൽ ആണ് ? ഏതായാലും ടിപിഎം ന്റെ യഥാർത്ഥ മുഖം പുറത്തു വന്നുകൊണ്ടിരിക്കുന്നു …

Leave a Reply

Your email address will not be published. Required fields are marked *