ടിപിഎം ചെന്നായ്ക്കളുടെ നിരാശ നിറഞ്ഞ അലമുറ

ഞാൻ ഒരു രഹസ്യം പറയാൻ പോകുന്നു. ഇപ്പോൾ ഒട്ടനവധി ചെന്നായ്ക്കൾ ദൈവസഭയിൽ നുഴഞ്ഞുകയറുകയും മനുഷ്യനിർമിത സംഘടനകളുടെ ഭരണം ഏറ്റെടുക്കുകയും ചെയ്യുന്ന അവസാന കാലങ്ങളാണ്. ഈ ചെന്നായ്ക്കളുടെ ഉദ്ദേശ്യം ചെമ്മരിയാടുകളില്ലാതെ ജീവിക്കുക എന്നതാണ്. ആട്ടിൻ തോല് ധരിച്ചിരിക്കുന്ന ചെന്നായ്ക്കളെ തിരിച്ചറിയുക എന്നത് ആട്ടിൻകുട്ടിയുടെ ചുമതലയാണ്. ഇപ്പോൾ, ഈ ആടുകൾക്ക് ചെന്നായ്ക്കളെ തിരിച്ചറിയുന്നതിന് ചില സഹായം ആവശ്യമാണ്.

രാത്രിയിൽ പൂർണ്ണ ചന്ദ്രനെ ചെന്നായ് കാണുമ്പോൾ എന്ത് സംഭവിക്കുന്നുവെന്ന് അറിയാമോ? അതിന് ഓരിയിടാനുള്ള അറിയപ്പെടാത്ത വ്യഗ്രത ഉണ്ടാകുന്നു, അവസാനം അത് ഓരിയിടുന്നു.

അദ്ദേഹം ആടുകളുടെ വേഷം ധരിച്ചിട്ടു പോലും ഓരിയിടുന്ന സ്വഭാവം തടഞ്ഞുനിർത്തിയില്ല. അതൊരു സ്വാഭാവിക പ്രവണതയും, ചെന്നായയുടെ ഉള്ളില്‍ത്തന്നെയുള്ള ഒരു സംവിധാനവുമാണ്. ചെന്നായ് സൃഷ്ടിക്കുന്നതിനിടയിൽ താൻ ചെയ്ത കാര്യത്തിനായി ഞാൻ ദൈവത്തിനു നന്ദി പറയുന്നു. Fromtpmpm.com ഈ ടിപിഎം വൈദികരെ ഔപചാരികമായി ഓരിയിടിപ്പിക്കുന്ന ഒരു ചന്ദ്രനെപ്പോലെയാണ്. ചെന്നായ്ക്കളുടെ പ്രശ്നം ചന്ദ്രനല്ല. രാത്രിയിൽ കാണുന്ന പ്രകാശം ചെന്നായ്ക്കളെ അസുഖകരമായതാക്കുന്നു. ചന്ദ്രനെ നോക്കരുതെന്ന് (ഞങ്ങളുടെ സൈറ്റിനെ അർഥമാക്കുന്നു) ആളുകളോട് പറയാൻ ശ്രമിക്കുന്ന ഒരു ടിപിഎം വൈദികൻ്റെ അത്തരം ഒരു വെല്ലുവിളി ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. ഈ ഓഡിയോ ക്ലിപ്പിൽ, അദ്ദേഹം (തേജു) ഞങ്ങളെ ചില പേരുകൾ വിളിക്കുന്നുണ്ട്, ഞങ്ങളുടെ സൈറ്റിൽ പോയി വഞ്ചിക്കപ്പെടാതിരിക്കാൻ യുവജനങ്ങളെ ആഹ്വാനം ചെയ്യുന്നു. വാസ്തവത്തിൽ, നമ്മുടെ ലേഖനങ്ങളിൽ നാം ഉയർത്തിയിരിക്കുന്ന ചോദ്യങ്ങളോട് അദ്ദേഹം യോജിക്കുന്നു എന്ന് തോന്നുന്നു. ഞങ്ങളുടെ ആത്മാവ് ഹവ്വയെ വഞ്ചിച്ച സാത്താൻ്റെതാണെന്നു അദ്ദേഹം പറയുന്നു. ടിപിഎം ഭവനം മണൽത്തിട്ടയിൽ നിർമിച്ചതാണെന്നും ഫൗണ്ടേഷൻ ഇല്ലാത്തതാണെന്നും നിങ്ങൾക്ക് അറിയാമല്ലോ? ചെന്നായ്ക്കൾ കൂട്ടമായി വേട്ടയാടുന്നു. പെട്ടെന്നുതന്നെ അവർ ടിപിഎം വിശുദ്ധന്മാർ എന്ന ഒരു കൂട്ടം ചെന്നായ്ക്കളെ പിന്തുടരുകയാണെന്ന് ആടുകൾ തിരിച്ചറിയും. വളരെയധികം തങ്ങളെ ഓടിച്ച ചെന്നായ്ക്കളുടെ യഥാർത്ഥ നിറം കണ്ടെത്തിയ പല ടിപിഎം ആടുകളിൽ നിന്നും വളരെ പ്രോൽസാഹനജനകമായ പ്രതികരണങ്ങൾ ഞങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നു. അന്ധകാര ഭവനത്തിൽ കൂടുതലായി വെളിച്ചം വീശി യേശു ക്രിസ്തുവിൻ്റെ സ്വാതന്ത്ര്യത്തിലേക്ക് ധാരാളം ആളുകൾ പുറത്തുവരട്ടെ.

ക്രിസ്ത്യാനി Vs ക്രിസ്ത്യാനി യുദ്ധം (ടിപിഎം പദാവലി)

ഇൻറ്റെർനെറ്റ് ഒരു പൈശാചിക സംരംഭം ആണെന്ന ടിപിഎം പഠിപ്പിക്കലുകൾക്കെതിരെ അദ്ദേഹം ഇൻറ്റെർനെറ്റ് ബ്രൌസ് ചെയ്യാൻ സമയവും ധൈര്യവും കാണിച്ചതിൽ ഞാൻ അത്ഭുതപ്പെടുന്നു. തൻ്റെ വിദ്യാർത്ഥികൾ അവരുടെ കണ്ണുകൾ അടയ്ക്കുമ്പോൾ സ്വന്തം കണ്ണ് തുറന്ന് സഹോദരിമാരെ നോക്കുന്ന ഒരു സൺഡേ സ്കൂൾ അധ്യാപകനെക്കുറിച്ച് ഇത് എന്നെ ഓർമ്മിപ്പിക്കുന്നു. fromtpm ക്രിസ്തീയവിരുദ്ധ പോരാട്ടത്തിൽ ടിപിഎമ്മുമായി ക്രിസ്തീയ യുദ്ധത്തിന് കാരണമാകുമെന്ന് തേജു ചിന്തിക്കുന്നു. അവർ ഈ വാക്കുകൾ ഉച്ചരിക്കുന്നതിനുമുമ്പ് കണ്ണാടിയിൽ നോക്കിയിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചുപോകുന്നു. ഞങ്ങൾ fromtpm.com ടിപിഎം ക്രിസ്തീയമായിപ്പോലും പരിഗണിക്കുന്നില്ല. ശിഷ്യന്മാരെ (ക്രിസ്ത്യാനികൾ) അവരുടെ തെറ്റായ ഉപദേശങ്ങളാൽ പിന്നാലെ വലിക്കുന്ന പിശാചിൻ്റെ ഒരു ധർമ്മവും ഉപകരണവുമാണ് ടിപിഎം (അപ്പൊ.പ്രവ. 20:29-30). നിരവധി ടിപിഎമിൻ്റെ കൾട്ട് പ്രശ്നങ്ങൾ ഞങ്ങൾ ചൂണ്ടിക്കാട്ടുന്നു. സംക്ഷിപ്തതമായി, ഞങ്ങൾ ടിപിഎം വൈദികരും അവരുടെ അനുയായികളിൽ മിക്കവരും ക്രിസ്ത്യാനികളായി പരിഗണിക്കാത്തതിൻ്റെ ഏതാനും കാരണങ്ങൾ വെട്ടിത്തുറന്നു പറയുന്നു.

1.  ടിപിഎമ്മിൽ രക്ഷ നിങ്ങൾ സ്നേഹിക്കുന്നതും  ചില വേദപുസ്തക വിശുദ്ധമായ  മനുഷ്യ നിർമിത ഉപദേശങ്ങളെയും അടിസ്ഥാനമാക്കിയിരിക്കുന്നു. ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം രക്ഷ വിശ്വാസത്താൽ കൃപയാൽ മാത്രം ലഭിക്കും.

എഫെസ്യർ 2:8-9, “കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും നിങ്ങൾ കാരണമല്ല; ദൈവത്തിൻ്റെ ദാനമത്രേയാകുന്നു. ആരും പ്രശംസിക്കാതിരിപ്പാൻ പ്രവൃത്തികളും കാരണമല്ല.”

2യേശുക്രിസ്തുവല്ലാതെ ടിപിഎമ്മിന് വേറെ ഒരു ഇടയശ്രേഷ്ഠൻ ഉണ്ട്. ഒരു ക്രിസ്ത്യാനിക്ക്, യേശു ക്രിസ്തു ഇടയശ്രേഷ്ഠൻ (CHIEF SHEPHERD) ആകുന്നു.

1 പത്രോസ് 5:4, “എന്നാൽ ഇടയശ്രേഷ്ഠൻ പ്രത്യക്ഷനാകുമ്പോൾ നിങ്ങൾ തേജസ്സിൻ്റെ വാടാത്ത കിരീടം പ്രാപിക്കും.”

3മഹാപുരോഹിതനെന്ന നിലയിൽ യേശുവിൻ്റെ ഏക അധികാരം ടിപിഎം അംഗീകരിക്കുന്നില്ല. ഒരു ക്രിസ്ത്യാനിക്ക്, യേശു ക്രിസ്തു എന്നെന്നേക്കും മഹാപുരോഹിതൻ ആകുന്നു.

എബ്രായർ 7:24-28, “ഇവനോ, എന്നേക്കും ഇരിക്കുന്നതുകൊണ്ടു മാറാത്ത പൗരോഹിത്യം ആകുന്നു പ്രാപിച്ചിരിക്കുന്നതു. അതുകൊണ്ടു താൻമുഖാന്തരമായി ദൈവത്തോടു അടുക്കുന്നവർക്കു വേണ്ടി പക്ഷവാദം ചെയ്‍വാൻ സദാ ജീവിക്കുന്നവനാകയാൽ അവരെ പൂർണ്ണമായി രക്ഷിപ്പാൻ അവൻ പ്രാപ്തനാകുന്നു. ഇങ്ങനെയുള്ള മഹാപുരോഹിതനല്ലോ നമുക്കു വേണ്ടിയതു: പവിത്രൻ, നിർദ്ദോഷൻ, നിർമ്മലൻ, പാപികളോടു വേറുവിട്ടവൻ, സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നവൻ; ആ മഹാപുരോഹിതന്മാരെപ്പോലെ ആദ്യം സ്വന്തപാപങ്ങൾക്കായും പിന്നെ ജനത്തിൻ്റെ പാപങ്ങൾക്കായും ദിനംപ്രതി യാഗംകഴിപ്പാൻ ആവശ്യമില്ലാത്തവൻ തന്നേ. അതു അവൻ തന്നെത്താൻ അർപ്പിച്ചുകൊണ്ടു ഒരിക്കലായിട്ടു ചെയ്തുവല്ലോ. ന്യായപ്രമാണം ബലഹീനമനുഷ്യരെ മഹാപുരോഹിതന്മാരാക്കുന്നു; ന്യായപ്രമാണത്തിന്നു പിമ്പുള്ള ആണയുടെ വചനമോ എന്നേക്കും തികെഞ്ഞവനായിത്തീർന്ന പുത്രനെ പുരോഹിതനാക്കുന്നു.” 1 തീമോത്തിയോസ്‌ 2:5, “ദൈവം ഒരുവനല്ലോ; ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ:”

4.  യേശു മാത്രമാണ് ഒരേയൊരു രക്ഷകനെന്ന് ടിപിഎം അംഗീകരിക്കുന്നില്ല.  അവരുടെ  പാസ്റ്റർമ്മാർക്ക് മറ്റുള്ളവരുടെ പാപങ്ങൾ വഹിക്കാനുള്ള  ശേഷിയുണ്ടെന്നും അവർ പറയുന്നു.

അപ്പൊ.പ്രവ. 4:12, “മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.”

5. പരിശുദ്ധാത്മാവിനെ സ്ഥാനഭ്രഷ്ടനാക്കി പരിശുദ്ധാത്മാവിൻ്റെ സ്ഥാനം അവർ ഏറ്റെടുത്തു. ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം, നിത്യതയിൽ എന്നെന്നേക്കുമായി നിലനിൽക്കുന്ന ത്രിത്വത്തിലെ ദിവ്യമൂലമുള്ള മൂന്നാമത്തെ വ്യക്തിയാണ് പരിശുദ്ധാത്മാവ്.

മത്തായി 28:19, “ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും“, 2 കൊരിന്ത്യർ 13:14, “കർത്താവായ യേശുക്രിസ്തുവിൻ്റെ കൃപയും ദൈവത്തിൻ്റെ സ്നേഹവും പരിശുദ്ധാത്മാവിൻ്റെ കൂട്ടായ്മയും നിങ്ങളെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ.

6. തിരുവെഴുത്തുകളെ ലംഘിക്കുന്ന നിത്യസത്യങ്ങളും സ്ഥാനങ്ങളും ഏറ്റെടുക്കാനുള്ള ചുമതല ടിപിഎം ഏറ്റെടുത്തു. അങ്ങനെ ചെയ്യുന്നതുവഴി അവർ പിതാവിനെ കൈവെടിഞ്ഞു. ഒരു ക്രിസ്ത്യാനി തൻ്റെ ഭാവിയിൽ കർത്താവിൻ്റെ ഭദ്രതയിൽ സുരക്ഷിതനായിരിക്കുന്നു, ലോകജനങ്ങളെപ്പോലെ വലിച്ചെറിയുന്നതും വലിക്കുന്നതും അവർക്കു പ്രശ്നമില്ല.

1 കൊരിന്ത്യർ 4:5, “ആകയാൽ കർത്താവു വരുവോളം സമയത്തിന്നു മുമ്പെ ഒന്നും വിധിക്കരുതു; അവൻ ഇരുട്ടിൽ മറഞ്ഞിരിക്കുന്നതു വെളിച്ചത്താക്കി ഹൃദയങ്ങളുടെ ആലോചനകളെ വെളിപ്പെടുത്തും; അന്നു ഓരോരുത്തന്നു ദൈവത്തിങ്കൽനിന്നു പുകഴ്ച ഉണ്ടാകും.” റോമർ 9:3, “ജഡപ്രകാരം എൻ്റെ ചാർച്ചക്കാരായ എൻ്റെ സഹോദരന്മാർക്കു വേണ്ടി ഞാൻ തന്നേ ക്രിസ്തുവിനോടു വേറുവിട്ടു ശാപഗ്രസ്തനാവാൻ ഞാൻ ആഗ്രഹിക്കാമായിരുന്നു.” മർക്കോസ് 10:40, “എൻ്റെ വലത്തും ഇടത്തും ഇരിപ്പാൻ വരം നല്കുന്നതോ എൻ്റെതല്ല; ആർക്കു ഒരുക്കിയിരിക്കുന്നുവോ അവർക്കു കിട്ടും എന്നു പറഞ്ഞു.”

7. യേശുവിൻ്റെ കല്പനയുടെ നേരിട്ടുള്ള ലംഘനമായതിനാൽ, ലോകശക്തിയുടെയും സാത്താന്യ വ്യവസ്ഥിതിയുടെയും കീഴിലാണ് ടിപിഎം പ്രവർത്തിക്കുന്നത്. ഒരു ക്രിസ്ത്യാനി മറ്റെല്ലാ ക്രിസ്ത്യാനികളേയും സഹോദരന്മാരായി കരുതുന്നു. “സഹോദരൻ” എന്ന നിലയിൽ ഒരു ടിപിഎം പാസ്റ്ററിനെ അഭിസംബോധന ചെയ്താൽ അവരുടെ പഴുപ്പ് ഒലിപ്പിക്കുന്ന ധാരാളം ആശയങ്ങൾ അറിയാൻ സാധിക്കും.

മത്തായി 23:8, “നിങ്ങളോ റബ്ബീ എന്നു പേർ എടുക്കരുതു. ഒരുത്തൻ അത്രേ നിങ്ങളുടെ ഗുരു; നിങ്ങളോ എല്ലാവരും സഹോദരന്മാർ.” മത്തായി 20:25-26, “യേശുവോ അവരെ അടുക്കെ വിളിച്ചു: “ജാതികളുടെ അധിപന്മാർ അവരിൽ കർത്തൃത്വം ചെയ്യുന്നു എന്നും മഹത്തുക്കൾ അവരുടെമേൽ അധികാരം നടത്തുന്നു എന്നും നിങ്ങൾ അറിയുന്നു. നിങ്ങളിൽ അങ്ങനെ അരുതു: നിങ്ങളിൽ മഹാൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം.”

മറ്റു ക്രിസ്ത്യാനികളെപ്പറ്റി ടിപിഎമ്മിൻ്റെ ചിന്ത

മറ്റു ക്രിസ്ത്യാനികളെ അപമാനിക്കുന്നതും മറ്റുള്ളവരെ കളിയാക്കാനുള്ള ഒരു അവസരം പോലും ഉപേക്ഷിക്കുന്നുമില്ലെന്ന് തെളിയിക്കാൻ ധാരാളം വിഭവങ്ങളുണ്ട്. സംക്ഷിപ്തമാക്കാൻ, ഞങ്ങൾ അതിനെ രണ്ടു സംഭവത്തിൽ ലഘൂകരിക്കുന്നു.

മറ്റു ക്രിസ്ത്യൻ ശുശ്രുഷകളെ താഴ്ത്തികെട്ടുന്നു.

ഒരുപാട് ഓഡിയോകൾ ഉണ്ട്, അവരുടെ താഴ്ത്തികെട്ടുന്ന പ്രവർത്തനകളിൽ ഒരെണ്ണം കണ്ടെത്താൻ എളുപ്പമാണ്. Bingo !!. ആരാണ് യുദ്ധത്തിൽ എന്നറിയാൻ ടിപിഎം പ്രാസംഗികൻ്റെ താഴെ കൊടുത്തിരിക്കുന്ന ഓഡിയോ പരിശോധിക്കുക. ടിപിഎം വൈദികൻ്റെ വായിൽ നിന്ന് വരുന്ന അവജ്ഞയും പരിഹാസവും നിങ്ങൾക്ക് അനുഭവിക്കാനാകും. ടിപിഎമ്മിൽ അല്ലാത്തവരെ ശുശ്രുഷക്ക് വിളിക്കാൻ കഴിയില്ലെന്ന് അദ്ദേഹം ചിന്തിക്കുന്നു. മറ്റുള്ളവരെക്കുറിച്ച് അവർ സംസാരിക്കുന്ന രീതി യഥാർത്ഥത്തിൽ മറ്റൊരാളിൽ യുദ്ധ പ്രതീതിയാകുന്നു. അത് ഒരു ക്രിസ്തീയ രീതിയാണോ? തേജു … നിങ്ങൾ ഏതു വിധത്തിലുള്ള ദൈവത്തെ സേവിക്കുന്നു?

സ്വന്തം വിശ്വാസികൾക്ക് കുടുംബ / സാമൂഹിക പ്രശ്നങ്ങൾ സൃഷ്ടിക്കുക

ടിപിഎം ചീഫ് വൈദികൻ (CHIEF PASTOR) പുറപ്പെടുവിച്ച സർക്കുലർ പരിശോധിക്കുക. ഇത് ഇതര ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം ഒരു യുദ്ധയല്ലേ?

സർക്യൂലറിൻറ്റെ മലയാള പരിഭാഷ താഴെ കൊടുക്കുന്നു.


സർക്കുലർ നമ്പർ. C/17/9 

വിവാഹനിശ്ചയവും വിവാഹവും

നമ്മുടെ സഭയിലെ വിവാഹത്തെ സംബന്ധിച്ചുള്ള ചില വ്യവസ്ഥകളുടെ വിശദീകരണം നല്കാൻ ആഗ്രഹിക്കുന്നു. നമ്മുടെ സഭയിൽ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന ആണോ പെണ്ണോ ഈ സഭയിൽ കർത്തൃമേശയിൽ പങ്കെടുത്തിരിക്കണം. മറ്റു പെന്തക്കോസ്ത് സഭ ഉൾപ്പെടെ വേറെ സഭയിൽ  അംഗങ്ങളായിരിക്കുന്നവരുടെ വിവാഹമോ വിവാഹനിശ്ചയമോ ഞങ്ങൾ നടത്തികൊടുക്കുകയില്ല. മറ്റു സഭയിൽ നിന്നും ഞങ്ങളുടെ സഭയിൽ വിവാഹമോ വിവാഹനിശ്ചയമോ നടത്താൻ ആഗ്രഹിക്കുന്നവർ തീയതി ഉറപ്പിക്കുന്നതിന് മുൻപ് കുറഞ്ഞപക്ഷം രണ്ടു കർത്തൃമേശയിലെങ്കിലും  പങ്കെടുത്തിരിക്കണം. അപ്പോസ്തോലിക ഉപദേശങ്ങൾ അംഗീകരിക്കുന്നുവെന്നും അപ്പോസ്തോലിക കൂട്ടായ്മയിൽ തുടർന്ന് പങ്കെടുക്കുമെന്നും അവർ സാക്ഷ്യം പറയണം. മറ്റു സഭകളിൽ വിവാഹിതരാകുന്നവർക്കെതിരെ നിയമപരമായ അച്ചടക്ക നടപടികൾ സ്വീകരിക്കും. അവരുടെ വിവാഹത്തിൽ പങ്കെടുക്കുന്ന കർത്തൃമേശയിൽ സംബന്ധിക്കുന്നവർക്കെതിരെ, അവർ മാതാപിതാക്കളാകട്ടെ സഹോദരങ്ങളാകട്ടെ മറ്റാരെങ്കിലുമാകട്ടെ, അച്ചടക്ക നടപടികൾ സ്വീകരിക്കും. ദൈവ വചനം വിശദീകരിക്കുന്ന വേർപാടിൻറ്റെ ജീവിതവും ഉപദേശങ്ങളുടെ മാർഗ്ഗവും നിലനിർത്താനാണ് ഈ നിർദ്ദേശങ്ങൾ നല്കുന്നത്.


  • ഒരു സ്വന്തം ടിപിഎം പെന്തക്കോസ്ത് സഭാ അംഗത്തിൻ്റെ മറ്റൊരു സഭയിൽ നടക്കുന്ന വിവാഹത്തിൽ പങ്കെടുക്കുന്ന ഒരു ടിപിഎം പാസ്റ്ററിനെ  എപ്പോഴെങ്കിലും നിങ്ങൾ കണ്ടിട്ടുണ്ടോ?
  • ടിപിഎം പാസ്റ്റർ ഒരു നോൺ-ടിപിഎം ശുശ്രുഷകനെ ആദര സൂചകമായി  സ്റ്റേജിൽ ഒരു സീറ്റ് നൽകുന്നത് നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ?
  • ഒരു ടിപിഎം പാസ്റ്റർ ഒരു ക്രിസ്ത്യാനി ആയി കരുതികൊണ്ട് ടിപിഎമ്മിന് പുറത്തുള്ള ഒരു പെന്തക്കോസ്ത് വിശ്വാസിക്ക് കർതൃമേശ കൊടുക്കുന്നത്  നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ?
  • ടിപിഎം അല്ലാത്ത ശുശ്രുഷകരുമായി ദൈവശാസ്ത്രപരമായ ചർച്ചകൾ ചെയ്യുന്ന ഒരു ടിപിഎം പാസ്റ്ററെ എപ്പോഴെങ്കിലും നിങ്ങൾ കണ്ടിട്ടുണ്ടോ?

ഞങ്ങളുടെ വെബ്സൈറ്റ് ഒരു ക്രിസ്തീയ വിരോധത്തിനും ക്രിസ്തീയ യുദ്ധത്തിനും ഇടയാക്കുന്നു എന്ന് പറയാൻ തേജു എന്തിന് ഉരഞ്ഞുപൊട്ടുന്നു. ക്ഷമിക്കണം, തേജു. നിങ്ങളെപ്പോലെ മതിയാവോളം ആൾക്കാരെ ഞങ്ങൾ കണ്ടുകഴിഞ്ഞു. ആളുകൾ സ്വതന്ത്രരാകാനുള്ള സമയം ആയിരിക്കുന്നു.

  • ഇത് ആടുകൾ (fromtpm.com) Vs ചെന്നായ്ക്കൾ (TPM വൈദികർ) യുദ്ധം ആകുന്നു.
  • ഇത് യോഹന്നാൻ (fromtpm.com) Vs ദിയൊത്രെഫേസ് (TPM വൈദികർ) യുദ്ധം ആകുന്നു.
  • ഇത് യെരുശലേം (fromtpm.com) Vs ബാബിലോൺ  (TPM വൈദികർ) യുദ്ധം ആകുന്നു.

ഹവ്വയെ അകപ്പെടുത്തിയ പാമ്പ് ആരാകുന്നു?

ഞങ്ങൾ ഹവ്വയെ വഞ്ചിച്ച പാമ്പിനാൽ പ്രചോദനം കിട്ടിയവരാണെന്ന് തേജു സൂചിപ്പിക്കുന്നതായി തോന്നുന്നു. ദൈവം പറഞ്ഞതും പാമ്പ് പറഞ്ഞതും ആർക്കും മനസ്സിലാക്കാൻ എളുപ്പമാണ്.
ഉല്പത്തി 2:17, “എന്നാൽ നന്മതിന്മകളെക്കുറിച്ചുള്ള അറിവിൻ്റെ വൃക്ഷത്തിൻ ഫലം തിന്നരുതു; തിന്നുന്ന നാളിൽ നീ മരിക്കും.”
ഉല്പത്തി 3:4-5, “പാമ്പു സ്ത്രീയോടു: നിങ്ങൾ മരിക്കയില്ല നിശ്ചയം; അതു തിന്നുന്ന നാളിൽ നിങ്ങളുടെ കണ്ണു തുറക്കയും നിങ്ങൾ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യും എന്നു ദൈവം അറിയുന്നു എന്നു പറഞ്ഞു.”
ചുരുക്കത്തിൽ, സാത്താൻ ദൈവത്തെ എതിർത്ത്‌, അവൻ്റെ കൽപന നടപ്പിലാക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നു. ഇപ്പോൾ നമുക്ക് പരീക്ഷിക്കാം. ദൈവവചനം തിരുവെഴുത്തുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന (വിശുദ്ധ ബൈബിൾ) ദൈവവചനപ്രകാരം ആര് ചെയ്യുന്നുവെന്നും അതിനു എതിരായി ആര് ചെയ്യുന്നുവെന്നും നമുക്കു നോക്കാം. ഈ പരീക്ഷ ശേഷം, നിങ്ങൾ സർപ്പം ആരാണ് എന്ന് വ്യക്തമാകും. ക്രിസ്ത്യൻ-ക്രിസ്തീയ യുദ്ധത്തിൻ്റെ വിഭാഗത്തിൽ താഴെ ഉദ്ധരിച്ച 7 പോയിൻറുകൾ പ്രശ്നം പരിഹരിക്കാൻ മതിയാകും. ഞങ്ങളുടെ എല്ലാ ലേഖനങ്ങളിലൂടെയും ഞങ്ങൾ നിലകൊള്ളുന്നു. അവ ഞങ്ങളുടെ വിശ്വാസത്തിൻ്റെ പ്രസ്താവനകളാണ്.
ടിപിഎം ദൈവവചനത്തെ എതിർക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട്. താഴെ കൊടുത്തിരിക്കുന്നതിൽ നിന്ന് നിങ്ങൾക്ക് ഒരു കൾട്ടിൻ്റെ സൂചന കിട്ടും. ഇത് പരിശോധിക്കാൻ ഏവർക്കും വളരെ ലളിതമായ പോയിൻറ്റുകളാണ്. ടിപിഎം വൈദികരുടെ പ്രസംഗപ്രകാരമുള്ള ഏതെങ്കിലും ആഴമേറിയ വെളിപ്പെടുത്തലുകൾ ആവശ്യമില്ല.

 

ദൈവ വചനത്തോടുള്ള നിക്ഷേപം

ബൈബിൾ

ടിപിഎമ്മിൻ്റെ തുറന്ന ആക്രമണം
മനുഷ്യരുടെ പദവികളും സ്ഥാനങ്ങളുംമത്തായി 23:9, ഭൂമിയിൽ ആരെയും പിതാവു എന്നു വിളിക്കരുതു; ഒരുത്തൻ അത്രേ നിങ്ങളുടെ പിതാവു, സ്വർഗ്ഗസ്ഥൻ തന്നേ.ടിപിഎം പാസ്റ്റർമാരെ അപ്പച്ചൻ എന്ന് വിളിക്കുന്നു. തേജു സ്റ്റീഫനെയും എബ്രഹാം മാത്യുവിനേയും പല പ്രാവശ്യം അപ്പച്ചൻ എന്ന് വിളിക്കുന്നു. സ്വന്തം സംഘടനയുടെ പാരമ്പര്യത്തിന് വേണ്ടി ദൈവ കൽപ്പന നിഷേധിക്കുന്നു.
സന്ദർശനംലൂക്കോസ് 10:7, അവർ തരുന്നതു തിന്നും കുടിച്ചുംകൊണ്ടു ആ വീട്ടിൽ തന്നേ പാർപ്പിൻ; വേലക്കാരൻ തൻ്റെ കൂലിക്കു യോഗ്യനല്ലോ; വീട്ടിൽനിന്നു വീട്ടിലേക്കു മാറിപ്പോകരുതു.ടിപിഎം ശുശ്രുഷകന്മാർ വിശ്വാസികളുടെ വീടുതോറും സഞ്ചരിച്ചു അവർക്കു കൊടുക്കുന്ന പണം ശേഖരിക്കുന്നു. കാരണം കൂടാതെ, സന്ദർശിക്കുമ്പോൾ അവർക്കു കൊടുക്കുന്ന പണം അവർ നിഷേധിക്കട്ടെ.
കാത്തിരുപ്പ് യോഗങ്ങൾ1 കോരി.14:27-28, അന്യഭാഷയിൽ സംസാരിക്കുന്നു എങ്കിൽ രണ്ടുപേരോ ഏറിയാൽ മൂന്നുപേരോ ആകട്ടെ; അവർ ഓരോരുത്തനായി സംസാരിക്കയും ഒരുവൻ വ്യാഖ്യാനിക്കയും ചെയ്യട്ടെ. വ്യാഖ്യാനി ഇല്ലാഞ്ഞാൽ അന്യഭാഷക്കാരൻ സഭയിൽ മിണ്ടാതെ തന്നോടും ദൈവത്തോടും സംസാരിക്കട്ടെ.എല്ലാവരും ഒരേസമയം അന്യഭാഷയിൽ സംസാരിക്കുന്നു. 1 കോരി.14: ൻ്റെ തുറന്ന ലംഘനം. അതെ പറ്റി ചോദിച്ചാൽ വചനം വളച്ചൊടിച്ചു ദൈവ കല്പനകളെ എതിർക്കും.
നുണകൾലേവ്യ 19:11, മോഷ്ടിക്കരുതു, ചതിക്കരുതു, ഒരുത്തനോടു ഒരുത്തൻ ഭോഷ്കു പറയരുതു.ടിപിഎമ്മിൻ്റെ വ്യാജ സഖ്യങ്ങളുടെയും ഉടമ്പടികളുടെയും ധാരാളം തെളിവുകൾ ഈ സൈറ്റിൽ കൊടുത്തിട്ടുണ്ട്. അവർ മജിസ്‌ട്രേറ്റിനു മുൻപാക കള്ള സാക്ഷ്യങ്ങൾ കൊടുത്ത്‌ മരണ സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കുന്നു.
മഹത്വംമത്തായി 23:11, “നിങ്ങളിൽ ഏറ്റവും വലിയവൻ നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം.”ടിപിഎമ്മിൽ വലിയവൻ യജമാനനും ചെറിയവൻ ദാസനുമാകുന്നു. പാസ്റ്റർമാർ വേലക്കാരോട് വീട്ടിൽ തുണി അലക്കുന്നതുപോലെ അലക്കാൻ പറയും. 5 സ്റ്റാർ ഹോട്ടലിലെ ഷെഫ് പോലെ പാസ്റ്റർമാരുടെ അടുക്കളയിൽ സഹോദരിമാർ ഉണ്ട്. അവർ യുവ സഹാദരന്മാരെയും സഹോദരിമാരെയും വേലക്കാരെ പോലെ വിശ്വാസികളെയും കൊണ്ട് ശരീരം മസ്സാജ് ചെയ്യിക്കും. വലിയവർക്കു മഹത്വകരമായ ശുശ്രുഷയും ചെറിയവർ വേലക്കാരെ പോലെയും ആകുന്നു. മത്തായി 23:11 ൻ്റെ വ്യക്തമായ ലംഘനം.
സമുദായം1 കോരി.3:4, “ഒരുത്തൻ: ഞാൻ പൗലൊസിൻ്റെ പക്ഷക്കാരൻ എന്നും മറ്റൊരുത്തൻ: ഞാൻ അപ്പൊല്ലോസിൻ്റെ പക്ഷക്കാരൻ എന്നും പറയുമ്പോൾ നിങ്ങൾ സാധാരണമനുഷ്യരല്ലയോ?”

1 കോരി.3:5, “അപ്പൊല്ലോസ് ആർ? പൗലൊസ് ആർ? തങ്ങൾക്കു കർത്താവു നല്കിയതുപോലെ നിങ്ങൾ വിശ്വസിപ്പാൻ കാരണമായിത്തീർന്ന ശുശ്രൂഷക്കാരത്രേ.”

1 കോരി.3:9,”ഞങ്ങൾ ദൈവത്തിൻ്റെ കൂട്ടുവേലക്കാർ; നിങ്ങൾ ദൈവത്തിൻ്റെ കൃഷി, ദൈവത്തിൻ്റെ ഗൃഹനിർമ്മാണം.”

നിങ്ങൾ ദൈവത്തിൻ്റെ ഗൃഹനിർമ്മാണക്കാരും കൂട്ടുവേലക്കാരും ആണെന്ന് പൗലോസ് വ്യക്തമായി പറയുന്നു. എന്നാൽ ടിപിഎം ജനങ്ങളുടെ മേൽ ആധിപത്യം സ്ഥാപിച്ചു മറ്റു സഭകളെ നിന്ദിച്ചു വിശ്വാസികൾ മറ്റു സഭക്കാരോടൊപ്പം കർതൃ മേശയിൽ പങ്കെടുക്കുന്നത് വിലക്കുന്നു. മറ്റു സഭാംഗങ്ങളുമായി വിവിഹം വിലക്കുന്നു, മറ്റു സഭാംഗങ്ങൾക്കു കർതൃ മേശ വിലക്കുന്നു, മറ്റു സഭയിലെ സുവിശേഷകന്മാരെ അവരുടെ സഭയിൽ പ്രസംഗിക്കാൻ അനുവദിക്കുകയില്ല, അങ്ങനെ പലതും.. ടിപിഎം സമുദായത്തിൽ മേൽ പൂർണ നിയന്ത്രണം.
കൊർബ്ബാൻമോശ പറഞ്ഞു, “നിങ്ങളുടെ മാതാവിനെയും പിതാവിനെയും ബഹുമാനിക്കുക, മർക്കോസ് 7:10-12 “നിൻ്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നും അപ്പനെയോ അമ്മയെയോ പ്രാകുന്നവൻ മരിക്കേണം എന്നു മോശെ പറഞ്ഞുവല്ലോ. നിങ്ങളോ ഒരു മനുഷ്യൻ അപ്പനോടോ അമ്മയോടോ: നിനക്കു എന്നാൽ ഉപകാരമായി വരേണ്ടതു വഴിപാടു എന്നർത്ഥമുള്ള കൊർബ്ബാൻ എന്നു പറഞ്ഞാൽ മതി എന്നു പറയുന്നു. തൻ്റെ അപ്പന്നോ അമ്മെക്കോ മേലാൽ ഒന്നും ചെയ്‍വാൻ അവനെ സമ്മതിക്കുന്നതുമില്ല.”ടിപിഎം ദൈവത്തിൻ്റെയും യേശുവിൻ്റെയും നിർദ്ദേശങ്ങൾ ലംഘിച്ചു, ടിപിഎം ശുശ്രുഷയിൽ പുതുതായി വരുന്നവരോട് പ്രതിഷ്ടയുടെ പേരിൽ മാതാപിതാക്കളെ ഉപേക്ഷിച്ചു, പകരം ടിപിഎം പാസ്റ്റർമാരുടെ തുണി അലക്കി, ആഹാരം പാകം ചെയ്ത്, ബാക്കി വരുന്നത് കഴിക്കണം എന്നെല്ലാം പറയുന്നു.

 

പാമ്പിനെ പോലെ വചനം വളച്ചൊടിക്കുന്നു

വിശ്വാസം വികലമാക്കുന്നു – രക്ഷപുതിയനിയമത്തിൽ രക്ഷ കത്ത് സൂക്ഷിക്കുക എന്നത് നിത്യതയെ കാണിക്കുന്നു.ഈ ലോകത്തിലെ സുഖങ്ങൾ ലഭിക്കുന്നതാണ് ടിപിഎമ്മിന്റെ വിശ്വാസ ജീവിതം. ഭൗതീക വസ്തുക്കൾ ലഭിക്കുന്നത് വിശ്വാസമായി അവർ പൊങ്ങച്ചം പറയുന്നു.
ഏഴ് സ്റ്റെപ്പുകൾവേദപുസ്തകത്തിൽ രക്ഷക്ക് 7 സ്റ്റെപ്പുകൾ ഉണ്ടെന്ന് ഒരിടത്തും പറയുന്നില്ല.ആഴമേറിയ വെളിപാടുകൾ ടിപിഎം സഭക്ക് മാത്രം കൊടുത്തിരിക്കുന്നു, ടിപിഎം ഉപദേശങ്ങളിൽ എഴുതിയിരിക്കുന്നു, ടിപിഎം പുൽപിറ്റിൽ നിന്നും പ്രസംഗിക്കുന്നു
ദശാംശംലേവ്യരെ സഹായിക്കാൻ പഴയനിയമത്തിലുള്ള വ്യവസ്ഥയാകുന്നു ദശാംശം. ലേവ്യക്ക് അവകാശമായി സ്ഥലം കൊടുത്തില്ല. അതിനാൽ ധാന്യങ്ങൾക്കു വേണ്ടി കൃഷി ചെയ്യാൻ സാധ്യമല്ലായിരുന്നു. അതുകോട് ദശാംശം ധാന്യങ്ങളായിരുന്നു.

അത് ഒരുക്കാൻ പണമായിരുന്നില്ല. ലേവ്യ 27:30-32, “നിലത്തിലെ വിത്തിലും വൃക്ഷത്തിന്റെ ഫലത്തിലും ദേശത്തിലെ ദശാംശം ഒക്കെയും യഹോവെക്കുള്ളതു ആകുന്നു; അതു യഹോവെക്കു വിശുദ്ധം. ആരെങ്കിലും തന്റെ ദശാംശത്തിൽ ഏതാനും വീണ്ടെടുക്കുന്നു എങ്കിൽ അതിനോടു അഞ്ചിലൊന്നുകൂടെ ചേർത്തു കൊടുക്കേണം. മാടാകട്ടെ ആടാകട്ടെ കോലിൻ കീഴെ കടന്നുപോകുന്ന എല്ലാറ്റിലും പത്തിലൊന്നു യഹോവെക്കു വിശുദ്ധമായിരിക്കേണം.”

 

10% ജനങ്ങളുടെ ശമ്പളവും പണവും.

 

ലേവ്യ പൗരോഹിത്യ ശുശ്രുഷാൽ ഞങ്ങൾ ചെയ്യുന്നില്ലെന്നും അവർ അംഗീകരിക്കും.

 

ഉത്തരവാദിത്വവും പണമിടപാടുകളിലെ സുതാര്യതയും2 കോരി.8:18, ഞങ്ങൾ അവനോടുകൂടെ ഒരു സഹോദരനെയും അയച്ചിരിക്കുന്നു; സുവിശേഷസംബന്ധമായുള്ള അവന്റെ പുകഴ്ച സകലസഭകളിലും പരന്നിരിക്കുന്നു.

2 കോരി.8:20, ഞങ്ങൾ നടത്തിവരുന്ന ഈ ധർമ്മശേഖരകാര്യത്തിൽ ആരും ഞങ്ങളെ അപവാദം പറയാതിരിപ്പാൻ സൂക്ഷിച്ചുകൊണ്ടു

2 കോരി.8:21, ഞങ്ങൾ കർത്താവിന്റെ മുമ്പാകെ മാത്രമല്ല മനുഷ്യരുടെ മുമ്പാകെയും യോഗ്യമായതു മുൻകരുതുന്നു.

സുതാര്യതയില്ല

പണമിടപാടുകൾ വിശ്വാസികളെ അറിയിക്കുകയില്ല

ഉപസംഹാരം

പ്രിയ വായനക്കാരെ,
ഞങ്ങൾ തേജുവിനെപ്പോലെ മിഥ്യ വാക്കുകളിലൊന്നും ഉപയോഗിച്ചിട്ടില്ല. നിങ്ങളെ കർത്താവായ യേശുക്രിസ്തുവിൽ നിന്നും അകറ്റി നരകത്തിൻ്റെ കുഴിയിലേക്ക് വിടുന്ന ടിപിഎമിൻ്റെ സമഗ്രമായ തെളിവുകൾ ഞങ്ങൾ നിങ്ങൾക്കു നൽകിയിട്ടുണ്ട്. ആളുകൾ ഞങ്ങളെ പേരുകൾ വിളിക്കുമ്പോൾ ഞങ്ങൾ അല്പം പോലും മാറുകയില്ല. ഞങ്ങൾ സന്തോഷത്തിൽ തുള്ളിച്ചാടുന്നു. ടിപിഎം ഉൾപ്പെടെ എല്ലാ കൾട്ടുകളും ഒരു വെല്ലുവിളി ഇഷ്ടപ്പെടുന്നില്ല എന്ന് ചരിത്രം തെളിയിച്ചിരിക്കുന്നു. തിരുവെഴുത്തുകളുടെ അടിസ്ഥാനത്തിൽ ആരെങ്കിലും വിയോജിപ്പ് പ്രകടിപ്പിക്കുകയോ അല്ലെങ്കിൽ വെല്ലുവിളി ഉയർത്തിക്കാണിക്കുകയോ ചെയ്യുമ്പോൾ വ്യക്തിപരമായി അയാളെ സ്വാഭാവ ഹത്യ നടത്തി അയാളുടെ വചനങ്ങൾ മുഴുവൻ വ്യാജമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നു. ഈ കൾട്ടുകൾ ചില കഥകളും പ്രചരിച്ചു കിടക്കുന്ന നുണകളും ഉയർത്തുന്നു, അങ്ങനെ മറുവശത്തിൻ്റെ വാക്കുകൾ കേവലം കേൾവിക്കാറില്ല. യേശുവിൻ്റെ കാലത്ത് പരീശന്മാരും പുരോഹിതന്മാരും ചെയ്തതു തന്നെയാണ് ഇതെന്നു പറയുന്നു. നിർഭാഗ്യവശാൽ, ഈ സമയം അത് സംഭവിക്കുന്നില്ല. ചന്ദ്രനെ നോക്കി ഓരിയിട്ടു കൊണ്ടിരിക്കുക, ഞങ്ങൾ നിങ്ങളുടെ സ്വന്തം സംഘടനയിൽ സ്ഥിരമായി പങ്കെടുക്കുന്നു എന്ന് പറയുക. ദൈവം ഞങ്ങളെ വിളിച്ചിരിക്കുന്നത് ഈ ദൗത്യത്തിലാണ്.

ഞങ്ങൾ പല പ്രാവശ്യം ആവർത്തിച്ചിട്ടുള്ളതുപോലെ, നിങ്ങളോട് വീണ്ടും വീണ്ടും ഞങ്ങൾ ആവർത്തിക്കുന്നു.

വെളിപ്പാട് 18:4, “വേറോരു ശബ്ദം സ്വർഗ്ഗത്തിൽനിന്നു പറയുന്നതായി ഞാൻ കേട്ടതു. എൻ്റെ ജനമായുള്ളോരേ, അവളുടെ പാപങ്ങളിൽ കൂട്ടാളികളാകാതെയും അവളുടെ ബാധകളിൽ ഓഹരിക്കാരാകാതെയുമിരിപ്പാൻ അവളെ വിട്ടു പോരുവിൻ.”

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

 

Leave a Reply

Your email address will not be published. Required fields are marked *