ടിപിഎം, നിഷ്കളങ്കമായ മനസ്സുകളെ മലിനമാക്കുന്നു

പുൽപിറ്റിൽ നിന്നും വരുന്ന എന്തും ഞങ്ങളുടെ ടിപിഎം തീവ്രവാദികൾ സ്വീകരിക്കും. ഈ പ്രസംഗകർ പഠിപ്പിക്കുന്ന കാര്യങ്ങൾ പരിശോധിക്കുന്ന കാര്യം പോലും അവർ പരിഗണിക്കുകയില്ല. കാരണം, അവർ ഇതിനകം വൈദിക സമൂഹത്തെ ചോദ്യം ചെയ്യരുതെന്ന് സണ്ടേ സ്കൂളിലുടെ പഠിച്ചിരിക്കുന്നു. ഈ വെബ്സൈറ്റിലെ ആളുകൾക്ക് ദൂഷിതമായ വിജ്ഞാനം ഉള്ളതായി തേജു പറഞ്ഞു. അദ്ദേഹം പറയുന്നത് ശ്രദ്ധിക്കുക.

കളങ്കിതമായ ജ്ഞാനം (CORRUPTED WISDOM) ആർക്കാണെന്ന് കാണിക്കാൻ വേണ്ടിയാണ് ഈ ലേഖനം എഴുതുന്നത് – ടിപിഎം പരിശന്മാർക്കോ അതോ ഞങ്ങൾക്കോ. കാണിച്ചു തരാം. ബൈബിൾ പറയുന്നു ,”ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക; …………” ബാലനെ തെറ്റായ ദിശയിൽ പരിശീലിപ്പിക്കുന്നതിനേക്കാൾ മോശമായത് എന്താകുന്നു? ടിപിഎം കുരുന്നു മനസ്സുകളിൽ വിഷം കുത്തിവെയ്ക്കുന്നതിനെ പറ്റി മുൻപ് ഒരു ലേഖനത്തിൽ ഞങ്ങൾ എഴുതിയിരുന്നു. ഈ ലേഖനത്തിൽ, ഞങ്ങൾ നിങ്ങൾക്ക് ഒരു ഉദാഹരണം കൂടി കാണിച്ചുതരാം. ഇവിടെ സൺഡേ സ്കൂൾ 7->0 സ്റ്റാൻഡേർഡ് 9->0 അധ്യായത്തിൽ നിന്നും ഉദ്ധരിക്കുന്നു.

കുട്ടികളെ രക്ഷകനിലേക്ക് നയിക്കുന്നതിൽ സൺഡേ സ്കൂൾ പാഠങ്ങൾ കേന്ദ്രീകരിക്കണം. എന്നാൽ ടിപിഎം, കുഞ്ഞുങ്ങളെ അവരുടെ വൈദികരിലേക്ക് നയിക്കുന്നു. അപ്പൊ.പ്രവ.20: 29-30 വരെയുള്ള വാഖ്യങ്ങളിലെ പ്രവചനങ്ങളെല്ലാം അവർ നിറവേറ്റിയിരിക്കുന്നു. ആദിമക്രിസ്ത്യാനികൾ നോക്കിയിരുന്നതുപോലെ പഴയനിയമഭാഗങ്ങളെ നാം നോക്കേണ്ടതുണ്ട്.

യോഹന്നാൻ 5:39, “നിങ്ങൾ തിരുവെഴുത്തുകളെ ശോധനചെയ്യുന്നു; അവയിൽ നിങ്ങൾക്കു നിത്യജീവൻ ഉണ്ടു എന്നു നിങ്ങൾ നിരൂപിക്കുന്നുവല്ലോ; അവ എനിക്കു സാക്ഷ്യം പറയുന്നു.”

ലൂക്കോസ് 24:27, “മോശ തുടങ്ങി സകലപ്രവാചകന്മാരിൽനിന്നും എല്ലാതിരുവെഴുത്തുകളിലും തന്നെക്കുറിച്ചുള്ളതു അവർക്കു വ്യാഖ്യാനിച്ചുകൊടുത്തു.”

സൺ‌ഡേ സ്കൂൾ കുട്ടികളുടെമേൽ കളങ്കം അടിച്ചേൽപ്പിക്കുന്നു.

കുഷ്ടരോഗിയായ നയമാൻ്റെ കഥ വിവരിക്കുന്നു (2 രാജാ. അധ്യായം 5).

വിശദീകരിക്കാനായി ഒരു സണ്ടേ സ്കൂൾ പാഠം എടുക്കാം. നയമാനെ കുറിച്ചുള്ള 7->0 സ്റ്റാൻഡേർഡിലെ സൺ‌ഡേ സ്കൂൾ പാഠം നോക്കാം. ഒരേ പുസ്തകത്തിൻ്റെ വ്യത്യസ്ത പതിപ്പുകൾ.

TPM Corrupting Innocent MindsTPM Corrupting Innocent MindsTPM Corrupting Innocent Minds

(.….മുകളിലത്തെ പാഠത്തിൻ്റെ മലയാള പരിഭാഷ താഴെ കൊടുക്കുന്നു…..)

അധ്യായം 9
നയമാൻ്റെ കുഷ്ടരോഗം സൗഖ്യമായി
2 രാജാക്കന്മാർ അധ്യായം 5

ഉള്ളടക്കങ്ങൾ

 1. അരാംരാജാവിൻ്റെ സേനാപതിയായ നയമാൻ കുഷ്ഠരോഗി ആയിരുന്നു. (2 രാജാ. 5.1)
 2. അരാമ്യർ കവർച്ചപ്പടയായി യിസ്രായേൽദേശത്തുനിന്നു കൊണ്ടുവന്ന ഒരു ചെറിയ പെൺകുട്ടി നയമാൻ്റെ ഭാര്യക്കു ശുശ്രൂഷ ചെയ്തുവന്നു. അവളുടെ ആലോചന (2 രാജാ. 5.2-3).
 3. യിസ്രായേൽരാജാവിന്നു ഒരു എഴുത്തുമായി അരാംരാജാവു നയമാനെ പ്രതികരണത്തിനായി അയച്ചു. (2 രാജാ. 5.5-7).
 4. യിസ്രായേൽരാജാവിന്നു എലീശായുടെ പ്രത്യാശ വാക്കുകൾ (2 രാജാ. 5.8)
 5. എലീശാ നയമാന് കൊടുത്ത ആലോചനയും നയമാൻ്റെ കോപവും. (2 രാജാ. 5.9-12).
 6. നയമാൻ്റെ ഭൃത്യന്മാർ അവനോട് അപേക്ഷിക്കുന്നു. (2 രാജാ. 5.13)
 7. നയമാൻ എലീശായുടെ ആലോചന അനുസരിക്കുകയും സൗഖ്യമാകുകയും ചെയ്തു. (2 രാജാ. 5.14)
 8. എലീശാ നയമാൻ്റെ പ്രതിഗ്രഹം നിരസിക്കുന്നു. (2 രാജാ. 5.15-16).
 9. ഗേഹസി നയമാനെ പിന്തുടർന്ന് സമ്മാനങ്ങൾ സ്വീകരിക്കുന്നു. (2 രാജാ. 5.20-24).
 10. എലീശാ ഗേഹസിയെ ശകാരിക്കുകയും ശപിക്കുകയും ചെയ്യുന്നു. ഗേഹസി കുഷ്ഠരോഗിയായി എലീശായെ വിട്ടു പുറപ്പെട്ടുപോയി. (2 രാജാ. 5.26-27).

ഗുണപാഠം

(i). ദൈവ വേലക്കാരുടെ ആലോചന നമ്മുടെ ഇഷ്ടത്തിന് എതിരാണെങ്കിൽ പോലും, നമ്മൾ അത് പൂർണ്ണമനസ്സോടെ അനുസരിക്കുമെങ്കിൽ, ദൈവം നമ്മളെ അനുഗ്രഹിക്കും.

5. ബാലൻ്റെ മരണം (2 രാജാ. 4.18-20).
6. അവൾ കുട്ടിയെ എലീശായുടെ കട്ടിലിന്മേൽ കിടത്തി വാതിൽ അടച്ചു,      കർമ്മേൽപർവ്വതത്തിൽ ദൈവപുരുഷൻ്റെ അടുക്കൽ എത്തി; (2 രാജാ. 4.21-25).
7. എലീശാ അവളെ ദൂരത്തു വെച്ച് കണ്ട് സുഖസൗകര്യങ്ങൾ അന്വേഷിക്കാനായി ഗേഹസിയെ അയച്ചു (2 രാജാ. 4.25-26).
8. അവൾ എലീശായുടെ കാല് പിടിച്ചു മനോവ്യസനം അറിയിച്ചു (2 രാജാ. 4.27-28).
9. എലീശാ ഗേഹസിയോട് തൻ്റെ വടി ബാലൻ്റെ മുഖത്ത്‌ വെയ്ക്കാൻ പറഞ്ഞു, പക്ഷെ അത് യാതൊരു അത്ഭുതവും ചെയ്തില്ല (2 രാജാ. 4.29,31).
10. എലീശാ വീട്ടിൽ പോയി അവനെ ജീവനോടെ കൊണ്ടുവന്നു (2 രാജാ. 4.30,32-37).

ഗുണപാഠം

നമ്മൾ വിശുദ്ധന്മാരോട് അപേക്ഷിക്കുമ്പോൾ ദൈവത്തോട് തന്നെ അപേക്ഷിക്കുന്നു, അപ്പോൾ ദൈവം നമ്മെ അനുഗ്രഹിക്കും. വിശുദ്ധന്മാർ നമ്മൾക്കുവേണ്ടി മധ്യസ്ഥത വഹിക്കുന്നു.

(ii) നമ്മൾക്ക് ദൈവത്തിൻ്റെ കണ്ണിൽ നിന്നും ഒന്നും ഒളിച്ചു വെയ്ക്കുവാൻ സാധ്യമല്ല. നമ്മൾ എന്ത് ചെയ്താലും ദൈവത്തെയും വിശുദ്ധന്മാരെയും ഭയന്ന് ചെയ്യണം.

ടിപിഎം സൺ‌ഡേ സ്കൂൾ ഗുണപാഠങ്ങൾ

 • ദൈവ  വേലക്കാരുടെ ആലോചന നമ്മുടെ ഇഷ്ടത്തിന്  എതിരാണെങ്കെങ്കിൽ പോലും, നമ്മൾ അത് പൂർണ്ണമനസ്സോടെ അനുസരിക്കുമെങ്കിൽ, ദൈവം നമ്മളെ അനുഗ്രഹിക്കും.
 • നമ്മൾ വിശുദ്ധന്മാരോട് അപേക്ഷിക്കുമ്പോൾ ദൈവത്തോട് തന്നെ അപേക്ഷിക്കുന്നു, അപ്പോൾ ദൈവം നമ്മെ അനുഗ്രഹിക്കും. വിശുദ്ധന്മാർ നമ്മൾക്കുവേണ്ടി മധ്യസ്ഥത വഹിക്കുന്നു.
 • നമ്മൾക്ക് ദൈവത്തിൻ്റെ കണ്ണിൽ നിന്നും ഒന്നും ഒളിച്ചു വെയ്ക്കുവാൻ സാധ്യമല്ല. നമ്മൾ എന്ത് ചെയ്താലും ദൈവത്തെയും വിശുദ്ധന്മാരെയും ഭയന്ന് ചെയ്യണം.

നിരപരാധികളായ കുട്ടികളുടെ കഴുത്ത്‌ ഞെരിക്കുന്ന ഗുണപാഠങ്ങൾ നോക്കുക. തങ്ങളുടെ ഉപദേശങ്ങളെ എതിർക്കുന്നവരെ ഭീഷണിപ്പെടുത്താനും അടിച്ചമർത്താനും അങ്ങേയറ്റം പരിശ്രമിക്കുന്ന ടിപിഎം തലമുറയെ കാണുമ്പോൾ നിങ്ങൾ അത്ഭുതപ്പെടാറുണ്ടോ? ഞാൻ ഇല്ല.

 • ടിപിഎം സൺഡേ സ്കൂൾ ഗുണപാഠത്തിൽ എവിടെയെങ്കിലും യേശു കാണുന്നുണ്ടോ? ഇല്ല.
 • നിങ്ങൾ ഗുണപാഠത്തിൽ അവരെ ദൈവത്തിനു തുല്യമായി ഉയർത്തുന്നത് കണ്ടോ? കണ്ടു.
 • നിങ്ങൾ നശ്വരരായ മനുഷ്യരെ ദൈവിക പദവിയിലേക്ക് ഉയർത്തുകയും കുട്ടികളെ പഠിപ്പിക്കുകയും ചെയ്യുമ്പോൾ എന്ത് ചെയ്യുന്നു? നിങ്ങൾ വിഗ്രഹാരാധന ബോധ്യപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
 • ടിപിഎം ശുശ്രുഷകന്മാരും വിശ്വാസികളും അവരുടെ വൈദികരെ രക്ഷിതാക്കൾ, മഹാപുരോഹിതന്മാർ എന്നെല്ലാം വിളിക്കുന്നതിൽ അതിശയിക്കുന്നുണ്ടോ? ഇവിടെ ദൈവദൂഷണം തുടങ്ങുന്നു.
 • അനുഗ്രഹങ്ങൾക്കായി ദൈവത്തോടൊപ്പമുള്ള ബിസിനസ്സുകൾ കുട്ടികളെ പരിശീലിപ്പിക്കുന്നതിനെ നിങ്ങൾ കാണുന്നുണ്ടോ? ഉണ്ട്.
 • ദൈവത്തിനും മനുഷ്യനും ഇടയിലുള്ള ഒരേയൊരു മധ്യസ്ഥൻ യേശു എന്ന്  ശിശുക്കളെ പഠിപ്പിക്കുന്നുണ്ടോ? ഇല്ല. ദുഃഖകരമെന്നു പറയട്ടെ, പകരം വൈദികർ അവർക്കുവേണ്ടി മധ്യസ്ഥത വഹിക്കുന്നെവെന്ന് വളരെ സൂക്ഷ്മമായി പഠിപ്പിക്കുന്നു.
 • തിരുവെഴുത്തുകൾ ലംഘിച്ചുകൊണ്ട്, “ദൈവദാസന്മാർ”, “വിശുദ്ധന്മാർ” എന്ന നിലയിൽ സ്വയം വഞ്ചിച്ച് തങ്ങളെത്തന്നെ ഉയർത്തുന്നത് നിങ്ങൾ കാണുന്നുണ്ടോ? ദയവായി ഉത്തരം പറയൂ.
 • നമ്മുടെ കുട്ടികൾ ഈ ദുഷ്ട മനുഷ്യരുടെ അടിമകളാകാൻ അവർ ആഗ്രഹിക്കുന്നു. തമ്പി ദൂരെ പഠിപ്പിക്കുന്നതെന്തെന്ന് മനസ്സിലാക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. 

ഞാൻ ഈ പാഠത്തിൽ നിന്ന് ചെറിയ കുട്ടികളെ എന്ത് പഠിപ്പിക്കും എന്ന് പറയാം.

നയമാൻ്റെ കുഷ്ഠരോഗം, സകല മനുഷ്യരും ദൈവ ക്രോധത്തിലും ശാപത്തിലും ആണെന്ന് വെളിപ്പെടുത്തുന്നു. നയമാൻ്റെ കുഷ്ഠരോഗ സൗഖ്യം, വീണ്ടും ജനനത്തെ കുറിച്ച് പ്രതിപാദിക്കുന്നു. പരിശുദ്ധാത്മാവ് ബൈബിളിലെ എഴുത്തുകാരെ കൊണ്ട് എഴുതിപ്പിച്ചത് ശ്രദ്ധിക്കുക.

2 രാജാ. 5:14, “അപ്പോൾ അവൻ ചെന്നു ദൈവപുരുഷൻ്റെ വചനപ്രകാരം യോർദ്ദാനിൽ ഏഴു പ്രാവശ്യം മുങ്ങി; അവൻ്റെ ദേഹം ചെറിയ ബാലൻ്റെ ദേഹം പോലെ ആയി; അവൻ ശുദ്ധനായ്‌തീർന്നു.”

അവൻ്റെ ദേഹം ചെറിയ ബാലൻ്റെ ദേഹം പോലെ ആയി” എന്ന പദപ്രയോഗം നമ്മളെ, വീണ്ടും ജനനത്തെ ഓർമിപ്പിക്കുന്നു.

യേശു പറഞ്ഞു, മത്തായി 18:3, “നിങ്ങൾ തിരിഞ്ഞു ശിശുക്കളെപ്പോലെ ആയ്‍വരുന്നില്ല എങ്കിൽ സ്വർഗ്ഗരാജ്യത്തിൽ കടക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.”

ദേഹം ചെറിയ ബാലൻ്റെ ദേഹം പോലെ ആയി, എന്നത് വീണ്ടും ജനനത്തെ ഓർമ്മിപ്പിക്കുന്നു. വെള്ളത്തില്‍ മുങ്ങിയത് സ്നാനത്തെ കുറിക്കുന്നു. ഈ വേദഭാഗം നമ്മുടെ ആദ്യപാപത്തെ കാണിക്കുന്നു. നാം ജനനത്താൽ പാപികളാണ്. ദൈവത്തിൻ്റെ ക്രോധത്തിൻ കീഴിൽ പാപികളായിട്ടാണ് നാം ജനിക്കുന്നത്. യേശുവിൻ്റെ മരണത്തിൽ നാം സുവിശേഷ വിളി അനുസരിച്ചു സ്നാനമേൽക്കുമ്പോൾ നമ്മൾ പുതിയ ജീവിതത്തിലേക്ക് ഉയിർക്കുന്നു. പുതിയ ജനനം അഥവാ പുതിയ മനുഷ്യനായി ഇതിനെ വിളിക്കുന്നു. ചുരുക്കത്തിൽ, പഴയനിയമത്തിലെ ഈ കഥ രക്ഷയെ പറ്റിയാകുന്നു. ഇത് യേശുവിൻ്റെ വാഖ്യങ്ങളെ ഓർമിപ്പിക്കുന്നു, “വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല“. യോഹന്നാൻ 3:5.

ഉപസംഹാരം

എൻ്റെ പ്രിയ സുഹൃത്തുക്കളും സൺഡേ സ്കൂൾ അധ്യാപകരും – നിങ്ങൾ കൊച്ചുകുട്ടികളെ പഠിപ്പിക്കുന്നതെന്താണെന്ന് നോക്കുക. നിങ്ങൾ എന്ത് ചെയ്യാൻ പോകുന്നുവെന്ന് തീരുമാനിക്കുക. നിങ്ങൾ നിരപരാധികളായ ചെറിയ മനസ്സുകളെ ടിപിഎമ്മിലെ കളങ്കിതമായ ജ്ഞാനം തുടർന്നും പഠിപ്പിക്കുമോ?

@തേജു : തേജു ബ്രദർ, ടിപിഎം പൂർവ്വികന്മാർ നിങ്ങളെ പഠിപ്പിച്ചത് എല്ലാം തെറ്റായ ഉപദേശങ്ങൾ ആയിരുന്നുവെന്നു അംഗീകരിക്കുക. ഈ ദുഷ്ടസ്ഥാപനത്തിൽ നിന്ന് പുറത്തുവരുക. ആത്മാക്കളെ നശിപ്പിക്കുന്നതിന് പകരം പശ്ചാത്തപിച്ചു വിശ്വാസത്താലുള്ള ശുദ്ധവും വ്യക്തവുമായ രക്ഷയുടെ സുവിശേഷം പ്രസംഗിക്കുക.

ദൈവം സഹായിക്കട്ടെ

 

Leave a Reply

Your email address will not be published. Required fields are marked *