വിഭജനക്കാർ – ശത്രുവിനു വേണ്ടി പ്രവർത്തിക്കുന്നു

യേശുവും പിതാവും ഒന്നായിരിക്കുന്നതുപോലെ തൻ്റെ എല്ലാ ശിഷ്യന്മാരും ഒന്നായിരിക്കണമെന്ന് യേശു പ്രാർത്ഥിച്ചു.

യോഹന്നാൻ 17:21, “നീ എന്നെ അയച്ചിരിക്കുന്നു എന്നു ലോകം വിശ്വസിപ്പാൻ അവർ എല്ലാവരും ഒന്നാകേണ്ടതിന്നു, പിതാവേ, നീ എന്നിലും ഞാൻ നിന്നിലും ആകുന്നതുപോലെ അവരും നമ്മിൽ ആകേണ്ടതിന്നു തന്നേ.”

ക്രിസ്തുവിൻ്റെ അനുയായികളിൽ ഐക്യം തകർന്നാൽ ഒരിക്കൽ അവൻ്റെ രാജ്യത്തെ നീക്കം ചെയ്യാമെന്ന് ശത്രുവിന് അറിയാമായിരുന്നു. യേശുക്രിസ്തു തന്നെ പണിത ഒരേയൊരു EKKLESIA യിൽ അവൻ ഭിന്നിപ്പുകൾ കൊണ്ടുവന്നു. പൗലോസിൻ്റെ കാലത്തും സഭയിൽ ഇത്തരത്തിലുള്ള ഭിന്നതകൾ നമുക്കു കാണാം. അതുകൊണ്ട്, ആ ഐക്യതയെ എതിർക്കുന്ന ആർക്കും ശത്രുവിൻ്റെ കൽപന നടപ്പിലാക്കുന്നുവെന്ന് നമുക്ക് പറയാം. ഗോതമ്പ് വയലിലേക്ക് കളകളെ വിതെക്കാൻ ശത്രുക്കൾ ഉപയോഗിക്കുന്ന ഉപകരണം വിഭജനം ആകുന്നു. അവൻ വരുന്നതുവരെ അതു തുടരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. (മത്തായി 13: 28-30).

വിഭജനത്തിൻ്റെ കാരണങ്ങൾ

പൗലോസ് ആരംഭത്തിൽ തന്നെ ശത്രുവിൻ്റെ ഈ പ്രവർത്തനങ്ങളെ തിരിച്ചറിഞ്ഞു.

1 കൊരിന്ത്യർ 11:18-19, “ഒന്നാമതു നിങ്ങൾ സഭകൂടുമ്പോൾ നിങ്ങളുടെ ഇടയിൽ ഭിന്നത ഉണ്ടെന്നു ഞാൻ കേൾക്കുന്നു; ഏതാനും വിശ്വസിക്കയും ചെയ്യുന്നു. നിങ്ങളിൽ കൊള്ളാകുന്നവർ വെളിവാകേണ്ടതിന്നു നിങ്ങളുടെ ഇടയിൽ ഭിന്നപക്ഷങ്ങളും ഉണ്ടാകേണ്ടതു.”

റോമർ 16:17-18, “സഹോദരന്മാരേ, നിങ്ങൾ പഠിച്ച ഉപദേശത്തിന്നു വിപരീതമായ ദ്വന്ദ്വപക്ഷങ്ങളെയും ഇടർച്ചകളെയും ഉണ്ടാക്കുന്നവരെ സൂക്ഷിച്ചുകൊള്ളേണമെന്നു ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു. അവരോടു അകന്നു മാറുവിൻ. അങ്ങനെയുള്ളവർ നമ്മുടെ കർത്താവായ ക്രിസ്തുവിനെ അല്ല തങ്ങളുടെ വയറ്റിനെയത്രേ സേവിക്കയും ചക്കരവാക്കും മുഖസ്തുതിയും പറഞ്ഞു സാധുക്കളുടെ ഹൃദയങ്ങളെ വഞ്ചിച്ചുകളകയും ചെയ്യുന്നു.”

ഓരോ ഡിവിഷനുകളുടേയും ഫലമായി രണ്ട് ഗ്രൂപ്പുകൾ ഉണ്ടാകും. ഒന്ന് ദൈവനിന്ദയും മറ്റേതു അംഗീകരിച്ചതും . ദൈവസഭ 2000 വർഷമായി ഈ വിഭജനത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു.

സാത്താൻ്റെ വഞ്ചന രീതികളിൽ ഒന്ന് എതിർ സമുദായങ്ങൾ ആകുന്നു. ലോകത്തിലെ ആളുകളുമായി ഇടപെടുമ്പോൾ, “നല്ല കാര്യങ്ങൾ” പൊതുവെ കള്ളം ആയാൽ പോലും, ഒരുപാട് “മതം” ആഗ്രഹിക്കുന്ന മിക്ക ആളുകളെയും ആകർഷിക്കാൻ പര്യാപ്തമാണ്. ഈ തെറ്റായ കാരണത്താൽ അനേകം ക്രിസ്ത്യാനികൾ ആയിത്തീർന്നു. നിങ്ങളുടെ ജീവിതശൈലിയിൽ ഏറ്റവും കൂടുതൽ “മതം” എവിടെ ചേരുന്നു അതാണ് വിഷയം. ക്രിസ്ത്യാനികളുടെ ഇടയിൽ, സത്യത്തിൽ നിന്ന് അവരെ അകറ്റാൻ സാത്താൻ കൂടുതൽ വ്യക്തമായ കള്ളക്കഥകൾ ഉപയോഗിക്കുന്നു.

മിക്ക ക്രിസ്ത്യാനികളും ബൈബിൾ വിരുദ്ധമായ കാര്യങ്ങൾ വളരെ വ്യക്തമാണെങ്കിൽ അവർ ഉടനെ അത് തള്ളിപറയും. എന്നാൽ, യുക്തിസഹവും, ബുദ്ധിപൂർവ്വവും, ദൈവജ്ഞാനിയുമായ, പ്രത്യക്ഷപ്പെട്ട ഒരു കാര്യത്തിൽ അത് “മറഞ്ഞിരിക്കുക” ആണെങ്കിൽ, മിക്കവരും അതു സ്വീകരിക്കും. ഇത് മീൻപിടിക്കാൻ പോകുന്നത് പോലെയാകുന്നു. വളരെയധികം മത്സ്യങ്ങൾ വെറുതേ ചൂണ്ടയിൽ കൊത്തില്ല, എന്നാൽ ശരിയായ രീതിയിൽ ഇരയെ ഒളിപ്പിച്ചുവെച്ച് മീൻ പിടിക്കാം. സാത്താൻ തൻ്റെ മീൻപിടിത്തത്തിൽ വ്യത്യസ്ത തരങ്ങളും ഇരകളും ഉപയോഗിക്കുന്നു. പുതിയ ക്രിസ്ത്യാനികളെ, തൻ്റെ ചുണ്ടയുടെ അറ്റത്ത്‌ അല്പം സത്യം വെച്ച് മീൻ പിടിക്കാം. ദൈവവചനത്തിൽ കൂടുതൽ പക്വതയുള്ള ക്രിസ്ത്യാനികളുടെ ഒരു കടി കിട്ടാൻ ഒരു ചെറിയ തെറ്റ് പല സത്യങ്ങളും ചേർത്ത് അവൻ പയോഗിക്കും.

ഈ മേഖലയിലെ എൻ്റെ ആശങ്ക, നന്മയുടെയും തിന്മയുടെയും സത്യത്തിൻ്റെയും തെറ്റിൻ്റെയും ഗ്രാഹ്യമാണ്. ക്രിസ്തീയ സഭയിലെ ഭൂരിഭാഗം ആളുകളും നന്മയുടെ വിപരീതമായി തിന്മയെ എല്ലായ്പ്പോഴും അറിയപ്പെടുന്നുവെന്ന് വിശ്വസിക്കുന്നു. നന്മയും തിന്മയും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് പറയാനുള്ള കഴിവ് അനേകം ക്രിസ്ത്യാനികൾക്ക് ഉണ്ടെന്ന് വിശ്വസിക്കുന്നു, കാരണം തിന്മ വ്യക്തമായും മോശമാണ്, ലളിതമായ താരതമ്യത്തിൽ എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയും. ചില സാഹചര്യങ്ങളിൽ ഇത് സത്യമാണെങ്കിലും, മൊത്തത്തിൽ ഇത് സത്യമല്ല. 2 കൊരിന്ത്യർ 11: 13-15 വാക്യങ്ങളിൽ സാത്താൻ്റെ വിനാശകരമായ ഒരു വഞ്ചനയെക്കുറിച്ച് അപ്പോസ്തലനായ പൌലോസ് മുന്നറിയിപ്പു നൽകുന്നു: “…ഇങ്ങനെയുള്ളവർ കള്ളയപ്പൊസ്തലന്മാർ, കപടവേലക്കാർ, ക്രിസ്തുവിൻ്റെ അപ്പൊസ്തലന്മാരുടെ വേഷം ധരിക്കുന്നവരത്രേ; അതു ആശ്ചര്യവുമല്ല; സാത്താൻതാനും വെളിച്ചദൂതൻ്റെ വേഷം ധരിക്കുന്നുവല്ലോ. ആകയാൽ അവൻ്റെ ശുശ്രൂഷക്കാർ നീതിയുടെ ശുശ്രൂഷക്കാരുടെ വേഷം ധരിച്ചാൽ അതിശയമല്ല; അവരുടെ അവസാനം അവരുടെ പ്രവൃത്തികൾക്കു ഒത്തതായിരിക്കും.”

താഴെക്കൊടുത്തിരിക്കുന്ന വീഡിയോയിൽ വർഷങ്ങളായി എന്താണ് സംഭവിക്കുന്നത് എന്നതിൻ്റെ ഒരു ലഘുചിത്രവും എങ്ങനെ സമുദായങ്ങൾ / വിഭജനങ്ങൾ ശത്രുവിൻ്റെ പ്രവർത്തനവുമാണ് എന്ന് മനസ്സിലാക്കാൻ സാധിക്കും. വീഡിയോയിലെ അവസാന കുറച്ച് മിനിറ്റിൽ, നമ്മൾ ചർച്ചചെയ്യുന്ന വിഷയത്തിന് ബാധകമല്ലാത്ത ഒരു സന്ദേശമുണ്ട്.

ഇപ്പോൾ മറ്റൊരു വീഡിയോ പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു, അത് ഇപ്പോൾ ടിപിഎമ്മിൽ ഉള്ള പ്രശ്നത്തെക്കുറിച്ച് മനസ്സിലാക്കാൻ നിങ്ങളെ സഹായിക്കും. ഈ വീഡിയോയിലൂടെ ടിപിഎം എങ്ങനെ പ്രവർത്തിക്കുന്നു എന്നത് എളുപ്പത്തിൽ ബന്ധപ്പെടുത്താം. ചില സ്ഥലങ്ങളിൽ ഓഡിയോ നല്ല നിലവാരമുള്ളതല്ല, എന്നാലും ഇത് കേൾക്കുന്നത് നിങ്ങൾക്ക് ഗുണം ചെയ്യും.

ഉപസംഹാരം

Denominationalists – Working for the enemy

നിങ്ങൾ വിഭജിക്കുന്ന ഗ്രൂപ്പിൻ്റെ ഭാഗമോ, യോജിപ്പിക്കുന്ന ഗ്രൂപ്പിൻ്റെ ഭാഗമോ ആകുന്നതു നിങ്ങൾ സ്വയം തീരുമാനിക്കുക. ഈ സഭകൾ യഥാർത്ഥ ദൈവസഭയിൽ (Ekklesia) കൊണ്ടുവന്ന ദൈവനിന്ദകൾ നിങ്ങൾ തിരിച്ചറിയുന്നുവെന്ന് ഉറപ്പുവരുത്തുക, ആ യഥാർത്ഥ പുതിയനിയമം പുതിയ സഭയുടെ അംഗമായിത്തീരുകയും ചെയ്യുക. ഈ വിഭജനങ്ങൾക്ക് തങ്ങളുടെ വിഭജിതരായ ആത്മാക്കളെ തിരുത്താൻ കഴിയുമെന്ന് ഞങ്ങൾക്ക് വലിയ പ്രതീക്ഷയില്ല. ഒരു വിഭജനത്തിൻ്റെ ഭാഗമായി തീരുന്നതുകൊണ്ടു മാത്രം നിങ്ങൾ ഒരു വേശ്യമാരിലോ അവരുടെ മാതാവായ മഹതിയാം ബാബിലോണിൻ്റെയോ ഭാഗമായി തീരുന്നു.

യിരെമ്യാവ്‌ 51:45, “എൻ്റെ ജനമേ, അതിൻ്റെ നടുവിൽനിന്നു പുറപ്പെടുവിൻ; യഹോവയുടെ ഉഗ്രകോപത്തിൽനിന്നു നിങ്ങൾ ഓരോരുത്തൻ താന്താൻ്റെ പ്രാണനെ രക്ഷിച്ചുകൊൾവിൻ.”

വെളിപ്പാട് 18:4, “വേറോരു ശബ്ദം സ്വർഗ്ഗത്തിൽനിന്നു പറയുന്നതായി ഞാൻ കേട്ടതു. എൻ്റെ ജനമായുള്ളോരേ, അവളുടെ പാപങ്ങളിൽ കൂട്ടാളികളാകാതെയും അവളുടെ ബാധകളിൽ ഓഹരിക്കാരാകാതെയുമിരിപ്പാൻ അവളെ വിട്ടു പോരുവിൻ.”

ഫ്ലിപ്പ് സൈഡിൽ, നിങ്ങൾക്ക് ഏതെങ്കിലും ക്രിസ്ത്യാനിയോടൊപ്പം ഏകീകരിക്കാൻ കഴിയില്ല. അറിയാവുന്നതിൽ കൂടുതൽ തെറ്റായ പഠിപ്പിക്കലുകൾ സഭയിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നു. കാരണങ്ങൾ പലതും ആകുന്നു, എന്നാൽ “ഐക്യം” ഏറ്റവും പ്രാധാന്യം അർഹിക്കുന്നു. ഈ ഐക്യത്തെ സാക്ഷാത്കരിക്കാൻ, “ക്രിസ്തീയം” എന്നു സ്വയം വിളിക്കുന്ന എല്ലാ പഠിപ്പിക്കലുകളും സ്വീകരിക്കാൻ സമ്മർദ്ദം ചെലുത്തുന്നു. സാത്താനും അവൻ്റെ ശുശ്രുഷകന്മാരും “നീതിയുടെ ശുശ്രൂഷകരായി” മാറുന്നു, അതു കൈകാര്യം ചെയ്യാൻ പ്രയാസമാണ്, എന്നാൽ അസാധ്യമല്ല. ഈ തെറ്റായ പഠിപ്പിക്കലിൽ ചിലത് നൂറ് വർഷമോ അതിലധികമോ ആയിരിക്കുന്നു. ചില ക്രിസ്ത്യൻ മതവിഭാഗങ്ങളാകട്ടെ, അത്  തിരുവെഴുത്തുകളെ പോലെ തുല്യമായ തലത്തിൽ സ്വീകരിക്കുന്നു.. അതിനാൽ വിവേകത്തോടെ ന്യായം വിധിക്കുക.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

 

Leave a Reply

Your email address will not be published. Required fields are marked *