ആധുനിക പാസ്റ്റർമാർ – ചതുപ്പുനിലം ഉണക്കുക

പാസ്റ്റർമാർ എന്ന് വിളിക്കപ്പെടുന്ന പ്രൊഫഷണലുകൾ നടത്തുന്ന മതം ഇന്നു നാം കാണുന്നു. അവർ എന്തിന് ഇത് ചെയ്യുന്നു? മറ്റ് പ്രൊഫഷണലുകൾ തങ്ങളുടെ പ്രൊഫഷനുകളിൽ ചെയ്യുന്ന അതേ കാരണത്താൽ ചെയ്യുന്നു. എനിക്കറിയാവുന്നിടത്തോളം, ഈ ഗ്രഹത്തിലെ ഏറ്റവും വലിയ ബിസിനസ്സാണ് മതം. ഈ വഞ്ചകന്മാർ യേശുവിൻ്റെ നാമം ഉപയോഗിച്ച് അതിൽ കുടുങ്ങിയവരെ കബളിപ്പിക്കുകയും വിഡ്ഢികളാക്കുകയും ചെയ്യുന്നു.

ഏതാനും വർഷങ്ങൾക്കു മുൻപ് ഒരു ടിപിഎം ശുശ്രുഷകൻ യാതൊരു ലജ്ജയുമില്ലാതെ ദശാശം കൊടുക്കാത്തതിന് ഞാൻ അനന്യാസും സഫീറയും മരിച്ചതുപോലെ മരിക്കും എന്ന് പറഞ്ഞപ്പോൾ എനിക്ക് ഞെട്ടലുണ്ടായി. ദുഃഖകരമെന്നു പറയട്ടെ, ആ പാവപ്പെട്ട വിശ്വാസികളിൽ ഒരാൾക്കു പോലും ബൈബിൾ അറിയാഞ്ഞതിനാൽ അവനെ പിടികൂടി പുറത്താക്കിയില്ല.

ബൈബിൾ വിരുദ്ധമായി ജനങ്ങളോട് കൗശലം കാണിക്കുക

ബൈബിളിൽ എവിടെയാണ് ദശാംശം കൊടുക്കുന്നത്? മലാഖി 3 ഉം അപ്പൊ.പ്രവ. 5 ഉം എടുത്ത്‌ അത്യാഗ്രഹികൾ അവരുടെ ഉപജീവനമാർഗ്ഗത്തെ പിന്തുണക്കാനായി തെറ്റായി ഉദ്ധരിക്കുന്നത് കണ്ടു ഞാൻ മടുത്തു. സത്യത്തിൽ ഇവർ ദൈവത്തെ മോഷ്ടിക്കുന്നു. സത്യ വചനം ശരിയായി വിഭജിക്കുന്നതിനു പകരം മലിനമായ മധുരഗേഹം ദുരുപയോഗം ചെയ്യുന്ന വ്യാജമനസ്സുകളും വഞ്ചകരുമാണ് അവർ. നിങ്ങൾ മിക്ക ക്രിസ്ത്യാനികളെ പോലെയാണെങ്കിൽ, നിങ്ങളുടെ വരുമാനത്തിൻ്റെ പത്ത് ശതമാനം സഭക്ക് കൊടുക്കണമെന്നത് പുതിയനിയമത്തിൽ ദൈവം കല്പിച്ചതാണെന്ന് ചിന്തിക്കുന്നുണ്ടാകും. ഇത് തികച്ചും തെറ്റാണ്. നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ഈ തെറ്റായ പഠിപ്പിക്കലുകളുടെ തെറ്റായ വെളിപ്പെടുത്തലിനെ ഞാൻ ഇവിടെ കാണിക്കുന്നു. ഈ യാഥാർഥ്യത്തെക്കുറിച്ച് അവിശ്വാസികൾ ഏറെ ആകാംക്ഷയോടെ നിലകൊള്ളുന്നത് അത്ഭുതകരമാണ്. എന്നാൽ, ക്രിസ്ത്യാനികളെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്ന ക്രിസ്ത്യാനികൾ അതിനെ കവർന്നെടുക്കുന്നു, കാരണം ആളുകൾ പറയുന്നത് സത്യമാണോ എന്ന് നോക്കാനായി അവർ തിരുവെഴുത്തുകൾ ശ്രദ്ധാപൂർവം തിരയുന്നില്ല. എൻ്റെ വചനം അതിനായി എടുക്കരുത്.ബൈബിൾ ധാരാളം വായിക്കാൻ ഞാൻ തീരുമാനിക്കുന്നു, അപ്പോൾ നിങ്ങൾ എൻ്റെ “അഭിപ്രായങ്ങൾ” അല്ല കേൾക്കുന്നത്. ഈ മൂഢത നിർത്തണം. അധാർമികതയുടെയും അഴിമതിയുടെയും എല്ലാ ഉറവിടങ്ങളും തുറന്നു  കാണിക്കുന്നതിൽ ഞാൻ സന്തുഷ്ടനാകുന്നു. നുണകൾ പിടികൂടിയവരെ മോചിപ്പിക്കാൻ ഞാൻ ശ്രമിക്കാറുണ്ട്. പകുതി സത്യം സാത്താൻ്റെ ഒരു തന്ത്രമാണ്. ഞാൻ തിരുവെഴുത്തിൽ പങ്കുചേരുന്നു. ഇത് ചിലരെ പ്രബുദ്ധരാക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.

ഈ ബിസിനസ്സ് മോഡൽ പ്രവർത്തിക്കുന്നത് എങ്ങനെയെന്ന് അറിയാൻ മുകളിൽ കൊടുത്തിരിക്കുന്ന വീഡിയോ തുടക്കം മുതൽ അവസാനം വരെ കാണാൻ ഞാൻ ശുപാർശ ചെയ്യുന്നു. ദൈവവുമായുള്ള നിങ്ങളുടെ ബന്ധത്തെ കുറിച്ച് നിങ്ങൾ ഗൌരവപൂർണ്ണരാണെങ്കിൽ, നിങ്ങൾക്ക് ഈ സ്രാവുകളെ പോഷിപ്പിക്കാനും, ദൈവം നിങ്ങളോടൊത്ത് ഉണ്ടെന്ന് പ്രതീക്ഷിക്കുവാനും കഴിയില്ല. ദുഃഖകരം, ടിപിഎം വിശ്വാസികളിൽ ഭൂരിഭാഗവും ഈ നികുതി നൽകുന്നത് നിർത്തിയാൽ അവരുടെ സാമ്പത്തിക ബാധ്യതയെ ബാധിക്കുമെന്ന് ചിന്തിച്ച് ബ്ലാക്‌മെയിൽ ചെയ്യപ്പെടുന്നു. അങ്ങനെയാണെങ്കിൽ നിങ്ങളുടെ ദൈവം മാമോൻ ആണെന്നതിൽ എനിക്ക് യാതൊരു സംശയവുമില്ല. എന്തെകിലും നടപടി എടുത്താൽ അവരുടെ പ്രതീക്ഷ തകിടം മറിയുമെന്നു ടിപിഎമ്മിലെ ആളുകൾ ഭയപ്പെടുന്നു. അത്തരക്കാർ ഇതിനകം തീപ്പൊയ്കക്ക് വേണ്ടി തങ്ങളുടെ ഇരിപ്പിടങ്ങൾ ഉറപ്പിച്ചു കഴിഞ്ഞു.

വെളിപ്പാട് 21:8, “എന്നാൽ ഭീരുക്കൾ, അവിശ്വാസികൾ, അറെക്കപ്പെട്ടവർ, കൊലപാതകന്മാർ, ദുർന്നടപ്പുകാർ, ക്ഷുദ്രക്കാർ, ബിംബാരാധികൾ എന്നിവർക്കും ഭോഷ്കുപറയുന്ന ഏവർക്കും ഉള്ള ഓഹരി തീയും ഗന്ധകവും കത്തുന്ന പൊയ്കയിലത്രേ: അതു രണ്ടാമത്തെ മരണം.”

നിങ്ങളുടെ പ്രവൃത്തികൾ ഭയത്താൽ ആജ്ഞാപിതമാണെങ്കിൽ, നിങ്ങൾ ഇതിനകം പ്രതീക്ഷയറ്റ സാഹചര്യത്തിലാകുന്നു.

ഉപസംഹാരം

Modern Pastors - Drain the Swamp

നിങ്ങളുടെ പാസ്റ്റർ ജോലിക്ക് പണം വാങ്ങുന്നുണ്ടെങ്കിൽ, അദ്ദേഹം ഒരു കൂലിക്കാരന്‍ ആകുന്നു. അദ്ദേഹം ഇത് സ്വന്തം വയറിനുവേണ്ടി ചെയ്യുന്നു.

റോമർ 16:18, “അങ്ങനെയുള്ളവർ നമ്മുടെ കർത്താവായ ക്രിസ്തുവിനെ അല്ല തങ്ങളുടെ വയറ്റിനെയത്രേ സേവിക്കയും ചക്കരവാക്കും മുഖസ്തുതിയും പറഞ്ഞു സാധുക്കളുടെ ഹൃദയങ്ങളെ വഞ്ചിച്ചുകളകയും ചെയ്യുന്നു.”

ഇത്രയും കാലം ഈ ബിസിനസ്സ് പ്രവർത്തിക്കാൻ ആരാണ് ഉത്തരവാദിയെന്ന് അറിയാമോ? അത് നിങ്ങളാണ്. നിങ്ങൾ പണം അടക്കുന്നില്ലെങ്കിൽ, ബിസിനസ്സ് വറ്റും. ബിസിനസ്സ് ഉണങ്ങുമ്പോൾ, ഈ ഷാർക്കുകൾ അവരുടെ ഉപജീവനത്തിനായി പ്രവർത്തിക്കാൻ തുടങ്ങുകയും ടിപിഎമ്മിനെ പോലെയുള്ള ബിസിനസ്സ് ഭവനങ്ങൾ ഉപേക്ഷിക്കുകയും ചെയ്യും. അപ്പോൾ അവൻ്റെ സ്നേഹത്തിനായി ദൈവത്തെ അനുഗമിക്കുന്ന യഥാർഥ ശുശ്രൂഷകരെ നിങ്ങൾക്ക് കാണാൻ കഴിയും. പ്രസംഗിക്കുന്നവരല്ല സേവനം ചെയ്യുന്ന യഥാർത്ഥ ശുശ്രുഷകന്മാരെ അറിയുക, ഒരു തരി പോലും പൊങ്ങച്ചമോ കോപ്പിയടിയോ ഇല്ലാതെ മറ്റുള്ളവർക്കു വേണ്ടി തങ്ങളുടെ ജീവിതം പകരുന്ന ജനങ്ങൾ.

യഥാർത്ഥ സഭ കൂട്ടായ്മയിൽ, ഇന്ന് നമ്മൾ കാണുന്നതുപോലെ ഒരു മനുഷ്യൻ / പൗരോഹിത്യ ഗ്രൂപ്പിൻ്റെ പ്രദർശനം ഉണ്ടാകില്ല. ഒരു ദിവസം 1 കൊരിന്ത്യർ 14:26 നിങ്ങളുടെ സമ്മേളനത്തിൽ നടന്നാൽ, സുബുദ്ധി നിങ്ങളുടെ കൂട്ടായ്മയിലേക്ക് തിരിച്ചെത്തിയതായി നിങ്ങൾക്ക് അനുമാനിക്കാം. നിങ്ങളുടെ സഭയിലെ സഹോദരന്മാർക്കിടയിൽ മത്തായി 25: 31-46 സംഭവിക്കുന്ന ദിവസം, ജനങ്ങളുടെ സ്വഭാവത്തിൽ സുബുദ്ധി തിരിച്ചെത്തിയതായി നിങ്ങൾക്ക് ഊഹിക്കാം. അതുവരെ ഇൻസ്റ്റിറ്റ്യൂഷൻ ചർച്ച് എന്നറിയപ്പെടുന്ന ചതിയുടെ ഒരു ഭാഗമാകുന്നു.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

 

Leave a Reply

Your email address will not be published. Required fields are marked *