വാച്ച് നൈറ്റ് സർവീസ് – നന്മയും തിന്മയും

ദൈവീക രോഗശാന്തിയുടെ തെറ്റായ സിദ്ധാന്തം സ്ഥാപിക്കുന്നതിനെ കുറിച്ച് തേജുവിൻ്റെ യുക്തിവാദത്തെ എതിർക്കുന്ന ഒരു ലേഖനം 2017 ഫെബ്രുവരിയിൽ ഞങ്ങൾ പ്രസിദ്ധീകരിച്ചു. മരുന്ന്, ആശുപത്രികൾ എന്നിവ ആദ്യം ജാതികൾ ഉപയോഗിച്ചതുകൊണ്ട്, ആശുപത്രിയിൽ പോകുകയോ മരുന്ന് ഉപയോഗിക്കുകയോ ചെയ്യാൻ പാടില്ല എന്നതായിരുന്നു അദ്ദേഹത്തിൻ്റെ യുക്തിവാദം. ക്ലിക്ക് ചെയ്യുക. ഇത് സത്യമാണെങ്കിൽ, വാച്ച് നൈറ്റ് സർവീസ് നടത്തുന്ന ടിപിഎം പാരമ്പര്യം അവസാനിപ്പിക്കണം. എന്തുകൊണ്ട്? കാരണം മരുന്ന് കഴിക്കുന്നതും ആശുപത്രിയിൽ പോകുന്നതും പുറജാതീയമായ കാരണങ്ങളാൽ ഒഴിവാക്കപ്പെടേണ്ടതാണെങ്കിൽ, പിന്നെ വാച്ച് നൈറ്റ് സർവീസും നടത്തരുത്. ടിപിഎം വാച്ച് നൈറ്റ് സർവീസ് നടത്തുന്നത് അവസാനിപ്പിക്കണമെന്ന് ഞങ്ങൾ കരുതുന്നുണ്ടോ? ഇല്ല! പ്രയോഗത്തിൽ അസ്ഥിരതയും തത്ത്വചിന്തയും പ്രകടമാക്കുന്നത് ഒരു കാപട്യത്തിൻ്റെ അടയാളമാണെന്ന് മാത്രം ഞങ്ങൾ പറയുന്നു. കപടഭക്തർ സ്വയം ന്യായീകരിക്കുകയും മറ്റുള്ളവരോട് കരുണയില്ലാതെ പ്രവർത്തിക്കുകയും ചെയ്യുന്നു. അവർ തങ്ങളുടെ ആവശ്യങ്ങൾ മറ്റാരെങ്കിലുമൊരാളുടെ മേൽ കെട്ടിച്ചമക്കുമ്പോൾ ചില വിചിത്രമായ കാരണങ്ങളാൽ തങ്ങളെത്തന്നെ അതിനായി പ്രയോഗിക്കാൻ അവർ സന്നദ്ധരാകണം. ഞാൻ വിശദാംശങ്ങളിലേക്കു കടക്കുന്നതിൻ്റെ മുൻപ് എൻ്റെ നിലപാട് വ്യക്തമാക്കട്ടെ. ഞാൻ വാച്ച് നൈറ്റ് സർവീസ് നടത്തുന്നതിന് എതിരല്ല. മറിച്ച്, ലോകസുഹൃത്തുക്കളുടെ വെറികുത്തുകളിൽ ആഹ്ളാദിക്കുന്നതിന് പകരം, ദൈവസാന്നിധ്യത്തിൽ ഇരിക്കുക എന്നതാണ് നല്ലത്. എന്നാൽ ടിപിഎമ്മിലെ വാച്ച് നൈറ്റ് സർവീസിൽ ചില ഘടകങ്ങൾ ഉണ്ട്, ആ രീതികളുമായി ഞാൻ പൊരുത്തപ്പെടുന്നില്ല.

വാച്ച് നൈറ്റ് സർവീസും തീരുമാനങ്ങൾ എടുക്കുന്ന പാരമ്പര്യവും

Watch-night service – The Good and the Bad

വാച്ച് നൈറ്റ് ശുശ്രൂഷ തുടങ്ങുമ്പോൾ, ഞാൻ കഴിഞ്ഞവർഷം എടുത്ത തീരുമാനങ്ങൾ പാലിക്കാത്തതിനാൽ ദൈവം എനിക്ക് മാപ്പ് നൽകണമെന്ന് വിശ്വാസികളും ടിപിഎം വേലക്കാരും നൽകുന്ന സാക്ഷ്യങ്ങൾക്ക് നമ്മൾ സാക്ഷ്യം വഹിക്കും. ടിപിഎം പാസ്റ്റർമാർ ജനം അവരുടെ തീരുമാനങ്ങൾ പുതുക്കാൻ ആവശ്യപ്പെടും. ദിവസവും ഞാൻ ബൈബിൾ വായിക്കും, ദിവസേന പ്രാർഥിക്കും, കഴിഞ്ഞ വർഷത്തെപ്പോലെ അല്ലാതെ എല്ലാ മീറ്റിംഗുകളിലും പങ്കെടുക്കും തുടങ്ങിയ പല തീരുമാനങ്ങളും ജനങ്ങൾ പറയും. എല്ലാ വർഷവും എന്തുകൊണ്ട് ഞാൻ പതിവായി ഇത് കേൾക്കുന്നു? ഇവ എത്രത്തോളം പ്രാവർത്തികമാക്കി? ഇത് ടിപിഎമ്മിൽ എവിടെ നിന്ന് വന്നു? ഇത് ടിപിഎം പഴമർക്ക് നല്കപ്പെട്ട പരിശുദ്ധാത്മാവിൻ്റെ ഒരു നേതൃത്വമായിരുന്നോ? ക്രിസ്തുവിലുള്ള വിശ്വാസികൾ എല്ലാ വർഷവും ദൈവത്തോടുള്ള അവരുടെ വാഗ്ദാനം പുതുക്കിക്കൊള്ളും എന്നു വിശുദ്ധ വചനത്തിൽ നൽകിയിരിക്കുന്ന ഒരു കല്പനയോ പ്രബോധനമോ?

www.history.com അനുസരിച്ച്, പുതുവർഷ തീരുമാനമെടുക്കുന്ന പാരമ്പര്യം പുരാതന ബാബിലോണിൽ തന്നെ ആരംഭിച്ചു. പരിശോധിക്കുക. എല്ലാ വർഷവും ആളുകൾ പിന്തുടരുന്ന ഈ പ്രവണത മനുഷ്യവർഗ്ഗത്തിൽ യുഗങ്ങളായി പിന്തുടരുന്നു. പുരാതന റോമാക്കാർ എല്ലാ വർഷവും പുതുവർഷ പ്രമേയങ്ങൾ എടുത്തു. ജനുവരി 1 ന് പകരം ജൂലിയസ് സീസർ ചക്രവർത്തി മാർച്ച് 1 ന് പുതുവത്സരാഘോഷം തുടങ്ങി. ചന്ദ്ര കലണ്ടർ ചന്ദ്രനെ ആധാരമാക്കുന്നതിനു പകരം അദ്ദേഹം സുര്യനെ ആധാരമാക്കി മാറ്റി. ജാനസിൻ്റെ ബഹുമാനാർഥം ഇത് ചെയ്തു, അത് രണ്ടു മുഖമുള്ള ദൈവമാണ് – അയാൾക്ക്‌ പഴയ വർഷത്തിലേക്ക് നോക്കി പുതിയ വർഷത്തിലേക്ക് മുന്നോട്ട് പോകാൻ കഴിയും. റോമിലെ പൗരന്മാർ ധാർമിക തീരുമാനങ്ങൾ എടുക്കാൻ തുടങ്ങി. റോമും പള്ളിയും ക്രമേണ ഇടപഴകിയതോടെ പാരമ്പര്യം പള്ളികളിൽ ആരംഭിച്ചു. എന്നാൽ കത്തോലിക്കാ സഭകൾ അല്പം മാറി. ജാതീയ പാരമ്പര്യങ്ങളിൽ നിന്നും വിടുതൽ പ്രാപിക്കാനായി പുതു വർഷം ജനുവരി 1 മാറ്റി മാർച്ച് 25 ആയും ചില ഭാഗങ്ങളിൽ ഡിസംബർ 25 ഉം ആക്കി. പിന്നീട് പതിനാറാം നൂറ്റാണ്ടിലെ മാർപ്പാപ്പാ ഗ്രിഗറി വീണ്ടും മാർച്ചിൽ പുതുവർഷം മാറ്റി. കത്തോലിക്കരും ഓർത്തഡോക്സ് സഭകളും മിഡ്‌നൈറ്റ് മാസ്സായി പുതുവത്സരം ആഘോഷിക്കുന്നു. പാതിരാത്രി മുതൽ കോഴി കൂകുന്നത് (രാവിലെ) വരെ പ്രാർഥിക്കുന്നതു കാത്തോലിക്ക സഭയിൽ മാറ്റെൻസ് എന്ന് അറിയപ്പെടുന്നു. (കൂടുതലായി മനസ്സിലാക്കുക). റോമൻ ചക്രവർത്തിയായ കോൺസ്റ്റൻറിനോപ്പിൾ ബഹുമാന്യനായ കത്തോലിക്കാ മാർപാപ്പ സിൽവെസ്റ്ററിൻ്റെ ആദരസൂചകമായി ഡിസംബർ 31 ന് അർധരാത്രിയിൽ ഒരു മിഡ്‌നൈറ്റ് മാസ്സ് നടപ്പിലാക്കിയെന്ന് ചില സ്രോതസ്സുകൾ പറയുന്നു. (ഇവിടെ ക്ലിക്ക് ചെയ്യുക). പിന്നീട് മെതഡിസ്റ്റ് പള്ളിയുടെ സ്ഥാപകനായ ജോൺ വെസ്ലി, മദ്യപിച്ച് രാത്രികൾ ചിലവഴിക്കുന്നതിനു പകരമായി ദൈവീക മാറ്റമായി പുനർനിർമ്മിച്ചു. 1863 മുതൽ അടിമത്വത്തിൽ നിന്ന് സ്വാതന്ത്ര്യം എന്ന നിലയിൽ കറുത്ത വംശജർ ആഘോഷിക്കുന്നു. ജനുവരി “സ്വാതന്ത്ര്യ പ്രഘോഷണം” എന്നറിയപ്പെടുന്നു. 1863 ഡിസംബർ 31-ന് അർദ്ധരാത്രിയിൽ അടിമത്വത്തിന് വിലക്കേർപ്പെടുത്തിയ നിയമം നിലവിൽ വന്നു, 1863-ജനുവരി 1 മുതൽ അടിമത്വം നിർത്തലാക്കി.

സമതുലിതമായ കാഴ്ചപ്പാട്

ടിപിഎമ്മിലോ മറ്റേതെങ്കിലും സഭയിലോ വാച്ച് നൈറ്റ് സർവീസിൽ പങ്കെടുക്കുന്നതിൽ തെറ്റില്ലേ? ഇല്ല! ഞാൻ അങ്ങനെ വിചാരിക്കുന്നില്ല! അനാവശ്യമായ എന്തെങ്കിലുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ നാം ഒഴിവാക്കണം എന്നതിൽ അർത്ഥമില്ല. ഞാൻ നേരത്തെ പറഞ്ഞതു പോലെ ലേഖനത്തിൻ്റെ തുടക്കത്തിൽ ദൈവസന്നിധിയിൽ സമയം ചെലവഴിക്കുന്നത് നല്ല പരിശീലനം തന്നെയാകുന്നു. ദൈവത്തോടു നന്ദിയുള്ളവരായിരിക്കുക നല്ലതാണ്! എന്നാൽ ടിപിഎം വാച്ച് നൈറ്റ് സർവീസിൽ ചെയ്യുന്ന എല്ലാ കാര്യങ്ങളും പിന്തുടരാൻ പറ്റിയതല്ല. വിശേഷിച്ചും (എൻ്റെ അഭിപ്രായം) എല്ലാ വർഷവും തീരുമാനങ്ങൾ എടുക്കുന്ന പാരമ്പര്യം! മത്തായിയിൽ രണ്ടു പുത്രന്മാരുടെ ഒരു ഉപമ ഉണ്ട്. പുത്രന്മാരിൽ ആരാണ് പിതാവിന് പ്രസാദകരമായതെന്ന് യേശു ചോദിച്ചു. തീരുമാനങ്ങൾ എടുക്കുകയും ദൈവത്തോടുള്ള വാഗ്ദാനങ്ങൾ നിഷേദ്ധിക്കുകയും  ചെയ്യുന്നു. ദൈവത്തോടുള്ള ബന്ധത്തിൽ ഏതെങ്കിലും ഒരു തീരുമാനമെടുത്തില്ലെങ്കിലും ഒടുവിൽ ദൈവഹിതം ചെയ്യുന്നവൻ. യേശു മലയിൽ പ്രസംഗിച്ചപ്പോൾ പറഞ്ഞു: “ഞാനോ നിങ്ങളോടു പറയുന്നതു: അശേഷം സത്യം ചെയ്യരുതു” (മത്തായി 5:33-37).” അതുകൊണ്ട് രണ്ടു തിരുവെഴുത്തുകളുടെയും അടിസ്ഥാനത്തിൽ ഞാൻ എല്ലാ വർഷവും പുതിയ തീരുമാനങ്ങൾ എടുത്ത്‌ അതു പൊട്ടിക്കുന്നത് അവസാനിപ്പിച്ചു. പകരം, ദൈവത്തിനു നന്ദിയുള്ള ഹൃദയം കൊണ്ട് ദൈവസന്നിധിഷ്ഠിത മായിരിക്കുന്നതിന് ഞാൻ മുൻഗണന നൽകുന്നു. “ഇതുവരെ നീ എനിക്കു ജാഗരൂകനായിരിക്കുകയും ഞാൻ അതിന് നന്ദിയുള്ളവനായിരിക്കുകയും ചെയ്യുന്നു. നിൻ്റെ വിശ്വസ്തതയുടെ ചിറകിൻ കീഴിൽ എന്നെ കൊണ്ടുപോകുമ്പോൾ ലോകാവസാനംവരെ നീ എന്നോടൊപ്പമുണ്ടാകും.”

ഡിസംബർ 31 ൻ്റെ അവസാനത്തിലും പുതുവർഷത്തിൻ്റെ തുടക്കത്തിലും പ്രവചനങ്ങൾ

പുതുവർഷത്തെ എങ്ങനെയാണ് കാണുന്നത്? പുതുവർഷം നമ്മുടെ ജീവിതത്തിൽ ദൈവത്തിനായുള്ള പുതിയ സമയം ആരംഭിക്കുന്നതാണോ? നമ്മളുടെ കലണ്ടറുകൾ ദൈവ കലണ്ടർ ആണോ? റോമൻ രാജാക്കന്മാർ ഉദ്ധരിച്ച ഗ്രിഗോറിയൻ കലണ്ടറുമായി ദൈവം തന്നോടു തന്നെ ചേർക്കുന്നുണ്ടോ? സൂര്യനു ചുറ്റുമുള്ള ഭൂമിയുടെ മറ്റൊരു പ്രദിക്ഷണം മാത്രമാണോ പുതിയ വർഷം? ഒരു വ്യക്തി പുതിയ വർഷം ഇന്ത്യയിൽ ആഘോഷിക്കുണ്ടാകാം, എന്നാൽ മറ്റൊരു ലോകത്ത് വേറൊരു മനുഷ്യൻ പഴയ വർഷത്തിൽ ജീവിച്ചിരിക്കാൻ സാധ്യതയുണ്ട്. (ഭൂമിയുടെ ഭ്രമണവും സമയ വ്യത്യാസവും കാരണം). നമ്മുടെ റഫറൻസ് പോയിൻറ്റ് ദൈവത്തിൻ്റെ റഫറൻസ് പോയിൻറ്റ് അല്ല എന്നാണ് എൻ്റെ അഭിപ്രായം. നമ്മൾ കാണുന്നതുപോലെ ദൈവം കാണുന്നില്ല. ടിപിഎമ്മിലെ മിക്കവരും പുതുവർഷത്തിൽ ദൈവ വാഗ്ദാനത്തിനായി കാത്തിരിക്കുന്നു. “പഴയതെല്ലാം കഴിഞ്ഞുപോയി, ഞാൻ സകലവും പുതുതാക്കുന്നു.” ഈ പ്രവചനം പുതുവർഷത്തിൽ ഞാൻ പല പ്രാവശ്യം കേട്ടിട്ടുണ്ട്. ലോകത്തിൻ്റെ ശ്രദ്ധയിൽ മുഴുകിയിരിക്കുന്ന ഒരു വിശ്വാസി ദൈവം എൻ്റെ ജീവിതത്തിൽ നിന്നും കഴിഞ്ഞ എല്ലാ ദുഷ്കരമായ സാഹചര്യങ്ങളെയും നീക്കിക്കളയും, ജനുവരി ഒന്ന് മുതൽ ദൈവം എനിക്ക് ധാരാളം പണവും അനുഗ്രഹങ്ങളും മറ്റു ഭൌതിക അനുഗ്രഹങ്ങളും നൽകുമെന്ന് കരുതുന്നു.

2018 ജനുവരി ഒന്നിന് ഒരു മണിക്കൂർ മുൻപും പിൻപും ധാരാളം ആളുകൾ ചാടുകയും ഉച്ചത്തിൽ ശബ്ദമുണ്ടാക്കുകയും ചെയ്തു. ഇതെല്ലാം എന്തിനു വേണ്ടിയാണ്? ഞാൻ പറയുന്നു: “അലംഭാവത്തോടുകൂടിയ ദൈവഭക്തി വലുതായ ആദായം ആകുന്നുതാനും” (1 തിമോ. 6:6). കഴിഞ്ഞ വർഷം ദൈവം ചെയ്ത നന്മകൾക്ക് നന്ദിയുള്ളവരായിരിക്കുന്നതു ദൈവഭക്തിയും നിത്യജീവനായി അവൻ നൽകിയിട്ടുള്ളതെല്ലാം വലിയ നേട്ടവുമാണ്. പൗലോസ് പറയുന്നു, “ഒന്നിനെക്കുറിച്ചും വ്യാകുലപ്പെടരുത് (ഫിലിപ്പിയർ 4: 6-8).” രവി ​​സക്കറിയയ്ക്ക് സുന്ദരമായ ഒരു സന്ദേശം ഉണ്ട്. ഞാൻ താഴെ വീഡിയോ പങ്കിടാം. അതിനു മുൻപ്, വീഡിയോ എന്താണ് എന്ന് ഞാൻ നിങ്ങളെ അറിയിക്കാം. പുരാതന കാലം മുതൽ രാജാക്കന്മാരും ഭടന്മാരും ഭാവിയിലേക്കുള്ള ദൈവിക മാർഗനിർദേശം തേടിയിരുന്നുവെന്നു രവി പറയുന്നു. അവർ യുദ്ധം ചെയ്യണമോ ഇല്ലയോ എന്ന് പുറജാതീയ പ്രവാചകനോട് ചോദിക്കുമായിരുന്നു. കൂടാതെ, അവർ ഏതോ ജാതീയ ആത്മാവിലായി പ്രവചിക്കും, അതുപോലെ, ഭാവിയിലേക്കു നോക്കുകയും സമാധാനം തേടുകയും ചെയ്യുന്നത് ഒരു സാധാരണ മനുഷ്യ പ്രവണതയാണ്. ടിപിഎമ്മിലെ വിശ്വാസികളും വിശുദ്ധരും ഇതുതന്നെ ചെയ്യുന്നു. പുതുവർഷത്തിൽ അനേകം നല്ല പ്രവചനങ്ങൾ അവർ പ്രതീക്ഷിക്കുന്നു. ലോക മഹാ യുദ്ധത്തിൻ്റെ സമയത്ത്‌ ഇംഗ്ലണ്ടിലെ ജനങ്ങളും ഇങ്ങനെ തന്നെയായിരുന്നുവെന്ന് രവി പറയുന്നു. തുടർന്ന് ജോർജ്ജ് രാജാവ് കവിതയിലൂടെ ഒരു റേഡിയോ സന്ദേശം കൊടുത്തു. ഞാൻ പറയാൻ പോകുന്നതെന്തെന്ന് മനസിലാക്കാൻ നിങ്ങൾ സമർത്ഥരാണെന്ന് ഞാൻ വിശ്വസിക്കുന്നു.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ!

ഞാൻ ആ വർഷത്തിൻ്റെ വാതിൽക്കൽ നിന്ന മനുഷ്യനോട് പറഞ്ഞു,
‘എനിക്ക് ഒരു വെളിച്ചം തരൂ, അത് അജ്ഞാതതയിലേക്ക്.എന്നെ നയിക്കട്ടെ
അതിന്നു അവൻ: നിൻ്റെ കൈ ദൈവത്തിൻ്റെ കൈയുമായി ചേർത്ത്‌ ഇരുട്ടിൽ പോകുക,
അതു പ്രകാശത്തെക്കാൾ ശ്രേഷ്ഠവും അറിയാവുന്ന വഴിയെക്കാൾ സുരക്ഷിതവുമായിരിക്കും,
ഞാൻ ആ വർഷത്തിൻ്റെ വാതിൽക്കൽ നിന്ന മനുഷ്യനോട് പറഞ്ഞു,
‘എനിക്ക് ഒരു വെളിച്ചം തരൂ, അത് അജ്ഞാതതയിലേക്ക്.എന്നെ നയിക്കട്ടെ
അതിന്നു അവൻ: നിൻ്റെ കൈ ദൈവത്തിൻ്റെ കൈയുമായി ചേർത്ത്‌ ഇരുട്ടിൽ പോകുക,
അതു പ്രകാശത്തെക്കാൾ ശ്രേഷ്ഠവും അറിയാവുന്ന വഴിയെക്കാൾ സുരക്ഷിതവുമായിരിക്കും,

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

 

One Reply to “വാച്ച് നൈറ്റ് സർവീസ് – നന്മയും തിന്മയും”

Leave a Reply

Your email address will not be published. Required fields are marked *