കൺവെൻഷനിലൂടെ കൾട്ട് സുവിശേഷം പ്രചരിപ്പിക്കുന്നു

ഇപ്പോൾ ടിപിഎമ്മിൻ്റെ വാർഷിക ഹജ്ജ് (ഇർമ്പൂലിയിയൂർ ടിപിഎം കൺവൻഷൻ) പുനർജ്ജീവിക്കുകയാണ്, കൺവെൻഷനിലൂടെ കൾട്ട് സുവിശേഷം പ്രചരിപ്പിക്കുന്ന ടിപിഎം ഓപ്പറേഷൻ്റെ മഹത്തായ ബിസിനസ്സ് മോഡൽ അവതരിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

“കൺവെൻഷൻ” എന്ന വാക്ക് നിങ്ങൾ കേട്ടാൽ ഉടനെ, ടിപിഎമ്മിലെ വിശ്വാസികൾ നഷ്ടപ്പെട്ട ആത്മാക്കളെ രക്ഷിക്കാൻ സുവിശേഷം പ്രഘോഷിക്കുന്ന ഒരു പരിപാടിയായി അതിനെ കണക്കാക്കുന്നു. ഇപ്പോൾ നിങ്ങൾ ചില വർഷങ്ങളായി ടിപിഎമ്മിൽ ആണെങ്കിൽ, അല്പം സമയം എടുത്ത്‌ ടിപിഎം കൺവെൻഷനുകളിൽ എന്ത് സംഭവിക്കുന്നുവെന്ന് ചിന്തിക്കുക. ഇതിന് ദൈവരാജ്യവുമായി യാതൊരു ബന്ധവുമില്ലെന്നും ഇത് ടിപിഎമ്മിൻ്റെ സ്വന്തം രാജ്യത്തിനു വേണ്ടിയാണെന്നും നിങ്ങൾക്ക് മനസ്സിലായിക്കാണും. കഷ്ടം! സുവിശേഷ പ്രസംഗത്തിൻ്റെ പേരിൽ നടക്കുന്ന സ്വന്തം പരിപാടിയാകുന്നു ടിപിഎം കൺവെൻഷൻ! ടിപിഎം കൺവെൻഷനുകൾ ഒന്നും നഷ്ടപ്പെട്ട ആത്മാക്കളെ രക്ഷിക്കാനായി നടത്തുന്നതല്ലെന്നും അജ്ഞരായ ആത്മാക്കളെ അവരുടെ (ടിപിഎമ്മിൻ്റെ) രക്ഷാമാർഗ്ഗത്തിലേക്കും ചില നല്ല വരുമാന സ്രോത സിനുമുള്ള ഒരു സംഭവമാണെന്നും ഈ ലേഖനം തെളിയിക്കുന്നു. ഈ ലേഖനം കൺവെൻഷനിൽ പ്രസംഗിക്കുന്ന സന്ദേശത്തിൻ്റെ ഉള്ളടക്കമല്ല, പിന്നെയോ ടിപിഎം കൺവെൻഷൻ്റെ ഉദ്ദേശ്യത്തെ പ്രതിപാദിക്കുന്നു.

സുവിശേഷ യോഗങ്ങൾ നഷ്ടപ്പെട്ട ആത്മാക്കൾക്ക് വേണ്ടി ആണെങ്കിൽ, പിന്നെ വിശ്വാസികൾ എന്തിന്?

ടിപിഎം പ്രവർത്തകർ പ്രാദേശിക സഭയിൽനിന്ന് വിശ്വാസികളെ ക്ഷണിച്ച് സെൻറ്ററിൽ നടക്കുന്ന സുവിശേഷ യോഗങ്ങളിലേക്കോ മറ്റു തദ്ദേശീയ വിശ്വാസികളെ മറ്റൊരു പ്രാദേശിക സ്ഥലത്ത് നടക്കുന്ന സുവിശേഷ യോഗങ്ങളിലേക്കോ എന്തുകൊണ്ട് ക്ഷണിക്കുന്നു? ഈ ക്ഷണിച്ചവർ ഇതിനുമുൻപ് ഒരിക്കലും സുവിശേഷം കേട്ടിട്ടില്ലേ? ഈ പറയപ്പെടുന്ന ആഴമേറിയ സത്യങ്ങൾ അവരുടെ വിശ്വാസ ഭവനങ്ങളിലെ ബൈബിൾ അധ്യയനങ്ങളിൽ അവരെ പഠിപ്പിക്കുന്നില്ലേ? അവർ വർഷങ്ങളായി ടിപിഎമ്മിൻ്റെ ഭാഗമായിരുന്നില്ലേ? കൺവെൻഷൻ നഷ്ടപ്പെട്ട ആത്മാക്കളെ രക്ഷിക്കുവാനാണെങ്കിൽ, എല്ലാ സ്ഥലങ്ങളിൽ നിന്നും വിശ്വാസികളെ ശേഖരിച്ച് ഭക്ഷണം, താമസം, ഗതാഗതം എന്നിവക്ക് ലക്ഷക്കണക്കിന് പണം ചെലവഴിക്കുന്നതിൻ്റെ പ്രയോജനം എന്താകുന്നു? ആ പണം പാവങ്ങൾക്കും നിര്‍ദ്ധനർക്കും വിതരണം ചെയ്യുന്നത് ഭേതമായിരിക്കും! സുവിശേഷം പ്രസംഗിക്കാൻ നിങ്ങൾ ശരിക്കും ആഗ്രഹിക്കുന്നുവെങ്കിൽ കുറച്ചു വിശ്വാസികളോടൊത്ത് സുവിശേഷം പ്രസംഗിച്ചാൽ മതിയാകില്ലേ?

ടിപിഎം വിശുദ്ധന്മാർ മറ്റു ഭൂമിശാസ്ത്ര സ്ഥലങ്ങളിൽ കൺവെൻഷനുകളിൽ പങ്കെടുക്കാൻ വിശ്വാസികളെ എന്തിന് നിർബന്ധിക്കുന്നു? ഇത് അനുഗ്രഹമാണോ? വർഷം മുഴുവൻ അവിടെ താമസിക്കുന്ന വെള്ള വസ്ത്രധാരിയായ ശുശ്രുഷകൻ അവരോടൊപ്പം ഉള്ളപ്പോൾ, ആ പ്രദേശത്തെ പ്രാദേശിക സഭയിൽ ദൈവത്തിന് അവർക്ക് ആത്മീയ അനുഗ്രഹങ്ങൾ നല്കാൻ സാധിക്കത്തില്ലെ? ഒരു വിശ്വാസി അനുഗ്രഹം പ്രാപിക്കുന്നതിന് ഒരു കൺവെൻഷനിൽ പോകേണ്ട ആവശ്യം എന്ത്? ഇത് ഒരു വ്യക്തിയോട് പ്രശ്നം പരിഹരിക്കാൻ ഒരു തീർഥാടനത്തിന് പോകാൻ ആവശ്യപ്പെടുന്നതുപോലെയല്ലേ? മനുഷ്യൻ താമസിക്കുന്ന സ്ഥലത്ത്‌ ഒരാളെ എന്തുകൊണ്ട് ദൈവത്തിന് അനുഗ്രഹിക്കാൻ സാധ്യമല്ല?

ടിപിഎം കൺവെൻഷൻ്റെ ഉദ്ദേശം ഊഹിക്കുന്നത് ഒരു ഒരു റോക്കറ്റ് സയൻസല്ല, ഇത്, ഈ കൺവെൻഷനുകളിൽ മറ്റു വിശ്വാസികളെയും വിശുദ്ധന്മാരെയും (വെള്ള ധരിച്ചവർ) കാണുമ്പോൾ എന്തെങ്കിലും കിട്ടുമെന്ന് എല്ലാ വേലക്കാർക്കും അവരുടെ ഹൃദയങ്ങളുടെ ആഴങ്ങളിൽ അറിയാം. ഈ പറയപ്പെടുന്ന ഭക്തി മൂലം വളരെ നാളുകൾക്ക് ശേഷം ഈ വേലക്കാരെ കാണുമ്പോൾ ജനങ്ങൾ കൈമടക്ക് കൊടുക്കും. സെൻറ്റർ പാസ്റ്റർമാർക്കും സെൻറ്റർ മദർമാർക്കും ഈ കൺവെൻഷനുകളിൽ പ്രാദേശിക വേലക്കാരിൽ നിന്നും പണം ലഭിക്കുന്നു. സമ്മേളനം നടത്തുന്ന ഒരു വേലക്കാരൻ പലപ്പോഴും മീറ്റിംഗുകൾ നടത്തുവാൻ പണം കൊടുത്ത്‌ വേറെ സെൻറ്റർ പാസ്റ്ററെയോ വേലക്കാരെയോ വിളിക്കും (വിശ്വാസ ജീവിതം !!). കൺവെൻഷൻ അവസാനിക്കുമ്പോൾ ശേഖരിച്ച പണം എപ്പോഴും ചെലവഴിച്ച തുകയേക്കാൾ വലുതായിരിക്കും. ഈ സാമ്പത്തിക ദൃഷ്ടിക്ക് പുറമെ, ചില കഠിന പ്രവർത്തനങ്ങൾക്കായി സ്വതന്ത്ര തൊഴിലാളികൾ സൗജന്യമായി വേണ്ടിവരും. ഞാൻ പറയുന്നത് തെറ്റാണോ? മറ്റ് പ്രാദേശിക വിശ്വാസികളെയും വിശുദ്ധന്മാരെയും ക്ഷണിക്കാതെ സുവിശേഷ യോഗം നടത്തി ഞാൻ തെറ്റാണെന്ന് തെളിയിക്കൂ? മറ്റ് വിശ്വാസികളെ ക്ഷണിക്കുന്നതിൽ യാതൊരു ആവശ്യവും യുക്തിയും ഇല്ല.

യേശുവും അപ്പോസ്തലന്മാരും സുവിശേഷികരണം നടത്തിയത് എങ്ങനെയായിരുന്നു? നിങ്ങൾ യേശുവിൻ്റെ അനുഗാമികളാണെങ്കിൽ പിന്നെ നിങ്ങൾ അദ്ദേഹത്തിൻ്റെ വഴികളും മാർഗ്ഗങ്ങളും എന്തുകൊണ്ട് പിൻപറ്റുന്നില്ല? അവർ വിതാനം കെട്ടി മറ്റെല്ലാ സ്ഥലങ്ങളിൽനിന്നുള്ളവരെ ക്ഷണിച്ചോ അതോ അവർ ഒരു ഗ്രാമത്തിൽനിന്നു മറ്റൊരു ഗ്രാമത്തിലേക്ക് ദൈവരാജ്യ സന്ദേശം പ്രസംഗിച്ച് യാത്ര ചെയ്യുകയായിരുന്നോ? ഏതെങ്കിലും സമുദായത്തിനുവേണ്ടി അവർ പ്രസംഗിക്കുകയായിരുന്നോ? അവർ ഏതെങ്കിലും സമുദായത്തിനുവേണ്ടി പ്രസംഗിച്ചോ? അവർ അവരുടെ സമുദായം വളർത്തുകയായിരുന്നോ ദൈവ രാജ്യം വളർത്തുകയായിരുന്നോ? 1 കോരിന്ത്യർ 1: 12 ൽ പൗലോസ് സാമുദായിക പ്രത്യയശാസ്ത്രത്തെ ശാസിക്കുന്നത് എങ്ങനെയെന്ന് കാണുക. ടിപിഎം കൺവെൻഷൻ സുവിശേഷ പ്രചാരണത്തിൻ്റെ പേരിൽ മുഴുവൻ അഭിനയമാണെന്ന് ഞാൻ വിശ്വസിക്കുന്നു. എനിക്ക് തെറ്റിയെന്ന് തെളിയിക്കുക! അതിലെ കടന്നുപോയ ഒരു ആത്മാവ് കൺവെൻഷൻ സന്ദേശം കേട്ട് രക്ഷിക്കപ്പെട്ടെന്ന് ദയവായി പറയരുതേ. മറ്റ് ലോക്കൽ സഭയിലെ വിശ്വാസികൾ വരാതിരിക്കയോ വേറെ വേലക്കാർ സന്ദർശിക്കാതിരിക്കയോ ചെയ്താൽ അദ്ദേഹം രക്ഷിക്കപ്പെടുമായിരുന്നോ എന്ന് എന്നോട് പറയുക.

ഒരേ നിശ്ചിത നഗരങ്ങളിൽ എന്തുകൊണ്ട് കൺവെൻഷൻ നടത്തുന്നു?

നഷ്ടപ്പെട്ട ആത്മാക്കളെ കുറിച്ച് നിങ്ങൾ യഥാർഥത്തിൽ ആശങ്കാകുലരാണെങ്കിൽ, നിങ്ങൾക്ക് ഇതിനകം തന്നെ വിശ്വാസ ഭവനമുള്ള അതേ നിശ്ചിത നഗരങ്ങളിൽ എന്തുകൊണ്ട് കൺവെൻഷനുകൾ നടത്തണം. മുന്നമേ നിശ്ചയിച്ച സ്ഥലത്ത്‌ ഒറ്റത്തവണ വാർഷിക സമ്മേളനത്തിനായി ടിപിഎം ശുശ്രുഷകന്മാർ ഇപ്പോൾ തന്നെ ഏക്കർ കണക്കിന് ഭൂമി വാങ്ങിക്കാനായി പുരോഗമിച്ചിട്ടുണ്ട്. ഇപ്പോൾ തന്നെ വിശ്വാസ ഭവനമുള്ള നഗരങ്ങളിൽ യേശുക്രിസ്തുവിൻ്റെ സുവിശേഷം പ്രസംഗിക്കുന്നതിൻ്റെ പ്രയോജനം എന്താകുന്നു? എന്തുകൊണ്ട് അവിടെ വേലക്കാരെ താമസിപ്പിക്കുന്നു? അവിടെ അവർ ഉരുളക്കിഴങ്ങ് ചിരണ്ടുകയാണോ? ഒരു വർഷം 365 ദിവസം മുഴുവൻ പ്രസംഗിക്കാൻ സാധിക്കുന്ന ഒരു പ്രാദേശിക വേലക്കാരൻ ഉള്ളപ്പോൾ പുറത്തു നിന്ന് പ്രസംഗിക്കാനായി വേറെ വേലക്കാരെ എന്തിന് കൊണ്ടുവരുന്നു? നിങ്ങളുടെ പ്രദേശം വിട്ട് വിശ്വാസ ഭവനങ്ങൾ ഇല്ലാത്ത വേറെ എവിടെയെങ്കിലും പോയി പ്രസംഗിക്കാത്തത് എന്തുകൊണ്ട്? ടിപിഎമ്മിൻ്റെ ആദ്യകാലങ്ങളിൽ, അവരുടെ ആവശ്യം കാരണം അവർ ഒരു നഗരത്തിൽ നിന്ന് മറ്റൊരു നഗരത്തിലേക്ക് ടിപിഎം സാമ്രാജ്യം വിസ്താരമാക്കാൻ പോയിരുന്നു. ഇപ്പോൾ അവർക്ക് ഇഷ്ട്ടം പോലെ പണം ഉണ്ട് (പതിവായ അംഗങ്ങളുടെ ദശാംശ സംവിധാനത്തിലൂടെ). അതുകൊണ്ട് ഇപ്പോൾ മറ്റു ഗ്രാമങ്ങളിലും പട്ടണങ്ങളിലും സുവിശേഷം എത്തിക്കാനുള്ള യാതൊരു പ്രചോദനവുമില്ല.

Spreading the Cult’s Gospel through Conventions

ഈ വിജ്ഞാപനപത്രികയിലെ ഉള്ളടക്കം വളരെ ശ്രദ്ധയോടെ വായിക്കുക

പുതിയ അംഗങ്ങളെ ചേർത്ത് അംഗ ശക്തി കൂട്ടുക മാത്രമാണ് അവരുടെ ആവശ്യം (ദശാംശത്തിൽ നിന്നുള്ള സ്ഥിരവരുമാനം ഉറപ്പാക്കുന്നതിന്). അതുകൊണ്ട് അവർ വീണ്ടും വീണ്ടും ഒരേ നഗരത്തിൽ കൺവെൻഷൻ നടത്തുകയും സൗജന്യ ഭക്ഷണവും വ്യാജ രോഗശാന്തി വാഗ്ദാനവും വഴി കൂടുതൽ ആളുകളെ ആകർഷിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ഇത് അവരുടെ യഥാർത്ഥ ഉദ്ദേശം എന്താണെന്നതിൻ്റെ വ്യക്തമായ സൂചന ആകുന്നു! ഇന്ത്യയിൽ എത്ര നഗരങ്ങളും ഗ്രാമങ്ങളും ഉണ്ടെന്ന് ഏതെങ്കിലും വേലക്കാരന് അറിയാമോ, ആ പ്രദേശങ്ങളിൽ എത്ര പേർക്ക് വിശ്വാസ ഭവനമുണ്ട്? ഇങ്ങനെ ഒരാളും ചിന്തിച്ചിട്ടുണ്ടാവില്ല. ഇന്ത്യയിൽ 4000 പട്ടണങ്ങളും 6.4 ലക്ഷം ഗ്രാമങ്ങളും ഉണ്ട്. ടിപിഎമ്മിന് മാത്രം യഥാർത്ഥ സത്യം ഉള്ളുവെന്ന് അവർ വിശ്വസിക്കുന്നെങ്കിൽ, 6 ലക്ഷം ഗ്രാമങ്ങളിലും 4000 പട്ടണങ്ങളിലും ജീവിക്കുന്ന ഒരു ബില്യൻ ജനങ്ങൾക്ക് രക്ഷിക്കപ്പെടുവാനായി ഈ പറയപ്പെടുന്ന യഥാർത്ഥ സഭ ഇല്ലെന്നോർത്ത്‌ ആശങ്കാകുലരായിരിക്കേണ്ടിയിക്കുന്നു. അയ്യോ! ആത്മാക്കൾ രക്ഷിക്കപ്പെടുന്നതിൽ അവർക്ക് അൽപം പോലും ശ്രദ്ധയില്ല! ജനക്കൂട്ടത്തെ തങ്ങളുടെ സ്വന്തമായ വിഭാഗത്തിലേക്ക് ആകർഷിക്കുന്നതിലൂടെ കൂടുതൽ പണം സമ്പാദിക്കാൻ അവർ താൽപ്പര്യപ്പെടുന്നു. അതുകൊണ്ടാണ് അവർ എല്ലാ സമയത്തും ഒരേ നഗരങ്ങളിൽ കൺവെൻഷനുകൾ നടത്തുന്നത്. ഒരു തീവ്രവാദി ഒരേ നഗരത്തിൽ കൺവെൻഷൻ പാരമ്പര്യം പിന്തുടരുന്ന ടിപിഎം യുക്തി ശരിയാണെന്ന് ഞങ്ങൾക്ക് തെളിയിച്ചു തരട്ടെ. പുതിയ സ്ഥലങ്ങളിൽ അപൂർവമായി കൺവെൻഷനുകൾ നടത്താറുണ്ടെന്ന വിരസമായ ഒഴികഴിവ്‌ പറയാൻ പാടില്ല. നിശ്ചിത നഗരങ്ങളിൽ 95% ടിപിഎം കൺവെൻഷനുകളും നടക്കുന്നു. നിങ്ങൾ എത്രമാത്രം നഗരങ്ങളിൽ പ്രസംഗിച്ചെന്ന് ചോദിച്ച് ദയാപൂർവം തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കരുത്. അത് ടിപിഎം കൺവെൻഷനെ ഒരു തരത്തിലും ന്യായീകരിക്കുന്നതല്ല.

ടിപിഎം കൺവെൻഷനുകളുടെ സമയ നിശ്ചയം

ഏതാനും വർഷങ്ങൾക്കു മുമ്പ് (ഞാനൊരു ജ്വലിക്കുന്ന ടിപിഎം അനുയായി ആയിരുന്നപ്പോൾ), പ്രാദേശിക ബ്രദറിനോട് ഒരു കൺവെൻഷൻ നടത്താൻ നിർദ്ദേശിച്ചു.   സെൻറ്റർ പാസ്റ്ററിൽ നിന്നും അനുമതി തേടേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞത് എന്നെ അത്ഭുതപ്പെടുത്തി. ഒരു ബ്രദർ മുൻകൂട്ടി അനുമതി ഇല്ലാതെ സ്വന്തം ലോക്കലിൽ കൺവെൻഷൻ നടത്തിയാൽ സെൻറ്റർ പാസ്റ്റർ ശിക്ഷിക്കും. സുവിശേഷ പ്രഘോഷണത്തിന് സെൻറ്റർ പാസ്റ്ററിൽ നിന്നുള്ള അനുവാദം എനിക്കൊരു നിഗൂഢതയാകുന്നു? മാർച്ചിൽ മാത്രം ഇൻറ്റർനാഷണൽ കൺവെൻഷൻ നടക്കുന്നത്, ജനുവരി-ഫെബ്രുവരിയിൽ മാത്രം മുംബൈ കൺവെൻഷൻ നടക്കുന്നത്, യൂത്ത് കൺവെൻഷൻ നവംബറിൽ മാത്രം നടക്കുന്നത് എനിക്ക് എപ്പോഴും ഒരു നിഗൂഢതയാകുന്നു? മാർച്ചിലെ നാല് പ്രത്യേക ദിവസങ്ങളിൽ മാത്രം അവർ ചെന്നൈയിൽ സുവിശേഷം പ്രസംഗിക്കുന്നത് എന്തുകൊണ്ട്? എന്തുകൊണ്ട് അത് നാലു ദിവസം മാത്രമായി നിശ്ചയിച്ചിരിക്കുന്നു? ഒന്നാം ദിവസം അവർ സ്നാനം പ്രസംഗിക്കും, രണ്ടാം ദിവസം അവർ പരിശുദ്ധാത്മാവ് പ്രസംഗിക്കും, മൂന്നാം ദിവസം അവർ ദൈവികമായ രോഗശാന്തി പ്രസംഗിക്കും, അവസാനം നാലാം ദിവസം അവർ സ്വയം-മഹത്തായ സന്ദേശം പ്രസംഗിക്കും – അത് സീയോൻ ആകുന്നു. ചീഫ് പാസ്റ്റർ പ്രസംഗിക്കും – നാം സീയോൻ, പ്രത്യേക ജനം, പ്രത്യേകമായി ദൈവത്താൽ തെരഞ്ഞെടുക്കപ്പെടുന്നവർ, ഒരു പ്രത്യേക സ്ഥലത്തേക്കു പോകുന്നവർ അങ്ങനെ പ്രേക്ഷകർ വന്നു അവരുടെ അംഗങ്ങളാകുന്നു. എന്തായിരുന്നാലും ടിപിഎം ശുശ്രുഷകന്മാർ രാജ്യത്തിൽ ആദ്യത്തെ നിരയിൽ, നിങ്ങൾ ടിപിഎമ്മിൻ്റെ വിശ്വാസിയാകുമ്പോൾ ഞങ്ങൾക്ക് പുറകിൽ രണ്ടാമതാകും, ബാക്കി എല്ലാ ക്രിസ്ത്യാനികളും മൂന്നാം സ്ഥാനത്തോ നാലാം സ്ഥാനത്തോ ആയിരിക്കും !!

ഉപസംഹാരം

ഈ വിഷയങ്ങളെല്ലാം ആലോചിക്കുമ്പോൾ, ടിപിഎം കൺവെൻഷൻ യഥാർത്ഥത്തിൽ നഷ്ടപ്പെട്ട ആത്മാക്കളെ രക്ഷിക്കാനുള്ള ആത്മാർത്ഥ ശ്രമമാണോ എന്ന ചിന്ത എന്നെ അലട്ടുന്നു. മറ്റു പ്രാദേശിക വിശ്വാസികളെ ക്ഷണിക്കാതെ, ടിപിഎമ്മിൽ അവരെ സ്ഥാപിക്കാൻ ഉദ്ദേശമില്ലാതെ പുതിയ നഗരങ്ങളിൽ കൺവെൻഷൻ നടത്തുമ്പോൾ അവരുടെ ആത്മാർത്ഥമായ ഉദ്ദേശം ആത്മാക്കളെ രക്ഷിക്കുകയാണെന്ന് ഞാൻ വിശ്വസിക്കും. ടിപിഎമ്മിലെ കൺവെൻഷൻ ദൈവരാജ്യം പ്രചരിപ്പിക്കുകയല്ല, മറിച്ച് ടിപിഎം രാജ്യം പ്രചരിപ്പിക്കുകയാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഇത് ടിപിഎം സാമ്രാജ്യത്തിലെ പൗരന്മാർക്ക് (വേലക്കാരും വിശ്വാസികളും ഉൾപ്പെടെ) ഒരു പിക്നിക് സ്ഥലം കൂടിയാണ്. അവർ അതിനെ ഉത്സവം എന്ന് വിളിക്കുന്നതിൽ അതിശയിക്കേണ്ടതില്ല?

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

 

One Reply to “കൺവെൻഷനിലൂടെ കൾട്ട് സുവിശേഷം പ്രചരിപ്പിക്കുന്നു”

  1. ടിപിഎം കൺവെൻഷൻന്റെ പരസ്യം ഗൾഫിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന ഏജൻസികളെ പോലെ യാണല്ലോ ? ഫ്രീ ഫുഡ് ആൻഡ് ആക്കിക്കോമഡേഷൻ , ഫ്രീ മെഡിക്കൽ ആൻഡ് ട്രാൻസ്പോർട്ടേഷൻ , ഓവർടൈം മാത്രം ഇല്ല , പ്രധാന ചെന്നായയെ ഓവർടൈംന്റെ കാര്യം ഒന്ന് ഓർമ്മിപ്പിക്കണം , ഇന്ത്യയിലെ സാധാരണക്കാർ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടു അനുഭവിക്കുമ്പോൾ , മെത്തക്കുപകരം നോട്ടുകെട്ടുകളുടെ മുകളിൽ ഉറങ്ങുന്ന ടിപിഎം വേലക്കാർ എല്ലാം തികഞ്ഞു സീയോനിലേക്കു പോകുവാൻ ഒരുങ്ങി ഇരിക്കുന്നു . അതല്ലേ ഇങ്ങനെ ഒരുപാട്ടുപാടുവാൻ അവർക്കു കഴിയുന്നത് , ഇതാ മഹത്തരമായ ആ പട്ടു ,…………..സീയോൻ മലയിൽ കുഞ്ഞാടാം യേശുവിൻ -കൂടെ നവ്യഗാനം പാടും ശുദ്ധന്മാർ അരിവർ . നൂറ്റി നാല്പതിനാലായിരം പേരിവർ. ഹ എന്തൊരാനന്ദം ! നവ്യഗാനം . മാനുജരിൽനിന്നും വീണ്ടെടുക്കപ്പെട്ടൊർ അപ്പോസ്തോലികത്വം പ്രാപിച്ചവർ സീയോൻ ഗിരിയിൽ കർത്താനേശുവിൻ പ്രഭയിൽ നിത്യതയിലും കർത്തൃ സേവ ചെയ്‌വോർ യേശുവിനൊത്തു കഷ്ടം സഹിച്ചവർ കുഞ്ഞാടിനെ അനുഗമിച്ചോരിവർ ശുശ്രുഷ ചെയ്തു കർത്താനേ അനുഗമിച്ചോർ താന്കൂടെ മോദമോടിരുന്നിടുന്നു . ക്രിസ്തുവിൽനിന്നും ഉപദേശം പ്രാപിച്ചോർ തിരുസഭയെ പൂർണ്ണരാകിടുന്നോർ മൽക്കിസെദേക്കിന്റെ ക്രമത്തിൽ പൗരോഹിത്യം പ്രതിഷ്ഠയാൽ പ്രാപിച്ച നിഷ്കളങ്കർ . സർവ്വസഭക്കും അനുഗ്രഹമായവർ സല്ഗുണ പൂർണ്ണത പ്രാപിച്ചവർ സ്നേഹസ്വരൂപനാം യേശുവേ പോലെ സ്നേഹത്തിൽ താതാന് തുല്യയോർ . സ്വർഗ്ഗപിതാവിനാൽ മാനിക്കപ്പെട്ടവർ മഹിമയിൽ സേവയെ തികച്ചൊരിവർ , തേജസേറും പൊൻകിരീടം പ്രാപിച്ചിടും യുഗായുഗം പ്രിയൻ കൂടെ വാഴും ………………ഇതിൽ തൃശൂർ സെന്റർ പാസ്റ്റർ സണ്ണിയും കാണും . ഇങനെ ഉള്ളൊരു കൂട്ടരിവർ

Leave a Reply

Your email address will not be published. Required fields are marked *