ടിപിഎം ശുശ്രുഷകന്മാരുടെ വഞ്ചനാത്മകമായ വിശ്വാസ ജീവിതം

ഒരു ദിവസം, എൻ്റെ സ്മാർട്ട് ഫോണിൽ എനിക്ക് ഒരു വീഡിയോ ക്ലിപ്പിൻ്റെ ലിങ്ക് ലഭിച്ചു. അത് എൻ്റെ സഹപ്രവർത്തകരിൽ ഒരാൾക്ക് ഞാൻ ഫോർവേഡ് ചെയ്തു. അദ്ദേഹത്തിൻ്റെ മറുപടി ഇതായിരുന്നു: “ഈ ആൾ ഒരു ബിജെപി വിരുദ്ധൻ ആകുന്നു. അവനെ ശ്രദ്ധിക്കരുത്.” എൻ്റെ സഹപ്രവർത്തകൻ എത്രമാത്രം പക്ഷപാതക്കാരൻ ആകുന്നുവെന്ന് ഞാൻ ചിന്തിച്ചു. ക്ലിപ്പിൽ ആ വ്യക്തിയുടെ വെളിപ്പെടുത്തൽ എന്താണെന്നറിയാൻ പോലും അദ്ദേഹം വിസമ്മതിച്ചു. ഞാൻ പ്രതികരിച്ചു, “അയാൾ ബിജെപി വിരുദ്ധനോ മറ്റെന്തെങ്കിലുമോ ആകട്ടെ, അഴിമതിയെ പറ്റി എന്ത് പറയുന്നു?” അയാൾ വീണ്ടും മറുപടി നൽകി, “കോൺഗ്രസ് സമയത്ത്‌ അഴിമതികൾ ഇല്ലായിരുന്നോ?” ഞാൻ പറഞ്ഞു, “എൻ്റെ സുഹൃത്തെ, ബിജെപിയും കോൺഗ്രസും ഒരുപോലെ തന്നെയാണ്. നമ്മൾ എത്രമാത്രം വഞ്ചിതരാണെന്നതാണ് പ്രധാനം!” അദ്ദേഹം മറുപടി പറഞ്ഞു, “സുഹൃത്തേ എനിക്ക് അറിയാം, ബിജെപി അഴിമതി ചെയ്യട്ടെ. അത് കോൺഗ്രസ്സിനേക്കാൾ നല്ലതാണ്.” നിങ്ങളെപ്പോലുള്ള ആളുകളെ എനിക്കറിയാം. അവർ ടിപിഎമ്മിലെ അന്ധരായ ഭക്തന്മാരാണ്. മാതൃകയായ ഒരു ടിപിഎം ഭക്തൻ പെരുമാറുന്നതുപോലെ അദ്ദേഹം പെരുമാറുന്നത് കണ്ട് ഞാൻ അതിശയിച്ചുപോയി – കോപം, അധിക്ഷേപം, അന്ധത, ബധിരത. ടിപിഎമ്മിൻ്റെ ഭക്തനും രാഷ്ട്രീയ പാർട്ടികളുടെ ഭക്തനും തമ്മിലുള്ള സമാനതയിൽ ഞാൻ അത്ഭുതപ്പെട്ടു. അപ്പോൾ ടിപിഎം നേതാക്കളെ രാഷ്ട്രീയ നേതാക്കളുമായി ഞാൻ താരതമ്യപ്പെടുത്തി. താരതമ്യാനന്തര ഫലം താഴെ കൊടുക്കുന്നു.

രാഷ്ട്രീയക്കാർ

ടിപിഎം ശുശ്രുഷകന്മാർ

വെളിയിൽ വെള്ള ധരിക്കുന്നു വെളിയിൽ വെള്ള ധരിക്കുന്നു
ജനങ്ങളുടെ മേൽ കർതൃത്വം നടത്തുന്നു ജനങ്ങളുടെ മേൽ കർതൃത്വം നടത്തുന്നു
പൊതു പണം ആസ്വദിക്കുന്നു (പാർട്ടിക്ക് സംഭാവന, അഴിമതി) പൊതു പണം ആസ്വദിക്കുന്നു (ദശാംശം, അഴിമതി)
അന്ധരായ അനുയായികൾ (ഭക്തർ) അന്ധരായ അനുയായികൾ
രാഷ്ട്രീയത്തിലെ മിടുക്കന്മാർ : അധികാരത്തിൽ തുടരാനോ വളരാനോ എന്തും ചെയ്യും രാഷ്ട്രീയ മാസ്റ്റേഴ്സ്: നിങ്ങൾ ഒരു ടിപിഎം കാരനാണെങ്കിൽ, ഞാൻ പറയുന്നതെ ന്താണെന്ന് നിങ്ങൾക്ക് അറിയാം [പ്രത്യേകിച്ച് മലയാളിയുടെ അധികാര ശക്തി].
കൊള്ളപണം കൊടുത്താൽ മാത്രം നിങ്ങൾക്കു വേണ്ടി പ്രവർത്തിക്കും ദശാംശം കൊടുക്കുമ്പോൾ നിങ്ങൾക്കായി പ്രാർത്ഥിക്കും (കൊള്ളപണം). ടിപിഎം അല്ലാത്ത വിശ്വാസികളുടെ പേര് അവരുടെ സ്തുതി പട്ടികയിൽ കണ്ടെത്തുകയില്ല.
വ്യാജ വാഗ്ദാനങ്ങൾ കൊടുക്കുന്നു ടിപിഎം, സീയോൻ്റെ വ്യാജ സ്വപ്നം കാണിക്കുന്നു
സീറോ ചാരിറ്റി ചാരിറ്റിയിൽ (മൈനസ് 100)
വലിയ സ്വത്ത് സമാഹരിക്കുന്നു വളരെ വലിയ സ്വത്ത് സമ്പാദിക്കുന്നു

ഇത്രയും പറഞ്ഞ ശേഷം, രാഷ്ട്രീയക്കാർ ഇത്രയും വലിയ വഞ്ചകരായതിൽ ഞാൻ ആശ്ചര്യപെടുന്നില്ല. ഉത്തരം വളരെ ലളിതമാകുന്നു: “ദ്രവ്യാഗ്രഹം സകല വിധ ദോഷത്തിനും മൂല കാരണമാകുന്നു.” അധികാരത്തിൽ ഇരിക്കുമ്പോൾ ധാരാളം സ്വത്തും പണവും ഉണ്ടാക്കും. അപ്പോൾ ഞാൻ ടിപിഎമ്മിൻ്റെ പ്രതിഷ്ഠിക്കപ്പെട്ട സമ്പത്തിനെ കുറിച്ച് ചിന്തിച്ചു തുടങ്ങി. കൃത്യമായ വിശദാംശങ്ങൾ എനിക്കറിയില്ലാത്തതുകൊണ്ട്, ഞാൻ ചിട്ടയില്ലാത്ത ഒരു ഊഹം നടത്തി ഈ അശുദ്ധമായ ടിപിഎം സാമ്രാജ്യത്തിൽ എന്തുമാത്രം സ്വത്തുണ്ടെന്ന് വായനക്കാരെ അറിയാക്കാൻ ആലോചിച്ചു.

ടിപിഎം സാമ്രാജ്യത്തിലെ സ്വത്തിൻ്റെ ഒരു ബോൾപാർക്ക് മതിപ്പ്

നമുക്ക് ചില ഉയർന്ന തലത്തിലുള്ള പ്രാകൃതമായ കണക്കുകൂട്ടലുകൾ ആരംഭിക്കാം. നിങ്ങൾക്ക് വേണമെങ്കിൽ വിശദമായ കണക്കുകൂട്ടലുകൾ നടത്താവുന്നതാണ്. വളരെ ആയാസകരമായ കണക്കുകൂട്ടലുകളിൽ സമയം ചെലവഴിക്കുന്നതിൽ എനിക്ക് താല്പര്യമില്ല, അതിനാൽ വളരെ വ്യത്യാസത്തിൽ ലക്ഷ്യം നഷ്ടപ്പെടാനുള്ള സാധ്യത കണ്ടുകൊണ്ട് വളരെ വിപുലമായി ഞാൻ ചെയ്യുന്നു. വിശദാംശങ്ങൾ ചികഞ്ഞെടുക്കുന്നതിൽ താല്പര്യമുള്ള എല്ലാവർക്കും ഞാൻ പ്രക്രിയ വിശദീകരിക്കാം. ടിപിഎം വിശ്വാസ ഭവനങ്ങളുടെ അഡ്രസ് ബുക്ക് എടുക്കുക. തുടർന്ന് https://www.makaan.com/price-trends ലേക്ക് പോയി നിർദ്ദിഷ്ട സിറ്റിയിലെ ആ ​​പ്രദേശത്തെ ശരാശരി വില അറിയാൻ ഒരു പര്യവേക്ഷണം നടത്തുക. ആ വെബ്സൈറ്റിൽ എല്ലാ വിലാസങ്ങളുടെയും വില ലഭിക്കില്ല, അതുപോലെ എല്ലാ ടിപിഎം വിശ്വാസ ഭവനങ്ങൾക്കും സ്വന്തമായുള്ള സ്ഥലം കൃത്യമായി അറിയാനും സാധ്യമല്ല. എന്നാൽ നിങ്ങൾക്ക് ആ ഡേറ്റ ഉണ്ടെങ്കിൽ ടിപിഎം സാമ്രാജ്യത്തിൻ്റെ ഏകദേശ മൂല്യം കണക്കാക്കാം.

എൻ്റെ അറിവ് അനുസരിച്ച് ടിപിഎമ്മിന് ഇന്ത്യയിൽ ഏതാണ്ട് 1000 വിശ്വാസ ഭവനങ്ങളുണ്ട്. അതിൽ 10% വാടക സ്ഥലമാണെന്നിരിക്കട്ടെ. ഇന്ത്യയിലുള്ള ബാക്കി 900 വിശ്വാസ ഭവനങ്ങൾ ടിപിഎം വാങ്ങിയ വസ്തുക്കളാണ്. കൺവെൻഷൻ ഗ്രൌണ്ട് ഒഴികെ, ബാക്കി എല്ലാ വിശ്വാസ ഭവനങ്ങൾക്കും കുറഞ്ഞത് 3000 ചതുരശ്ര അടി ഭൂമി ഞാൻ പ്രതീക്ഷിക്കുന്നു (സാധാരണയായി അവർ 5000 മുതൽ 10000 വരെ ചതുരശ്ര അടി വാങ്ങും). 1500 രൂപ ഒരു ചതുരശ്ര അടിക്ക് നമുക്ക് ശരാശരി വില നൽകാം. ഇത് ഇന്ത്യയിലെ 900 വിശ്വാസ ഭവനങ്ങൾക്കും ശരാശരി 45 ലക്ഷം രൂപ മൂല്യം കൊടുക്കും. ഇത് മൊത്തം 4500 കോടി രൂപയുടേതാണ്. അത് കൂടാതെ ഓരോ സെൻറ്റെർ ഫെയിത് ഹോമിനും 5 കോടിയിലധികം രൂപ വീതം വിലയുള്ള കൺവെൻഷൻ സ്ഥലമുണ്ട്. നമുക്കിത് റൌണ്ട് ചെയ്ത് 5 × 45 = ₹ 200 കോടി രൂപ എന്ന് കണക്കാക്കാം. പിന്നീട് ഇരുമ്പൂലിയൂരിലുള്ളത് ഏതാണ്ട് 300 കോടി രൂപയുടെ ആസ്തിയായിരിക്കണം. അതുകൊണ്ട് ടിപിഎമ്മിന് ഇന്ത്യയിൽ കുറഞ്ഞത് 5000 കോടി രൂപയുടെ ആസ്തിയുണ്ട്. ഇത് ഇന്ത്യയിലെ മാത്രം കഥയാണ്. ടിപിഎം അവളുടെ കാലുകൾ 40 ൽ അധികം രാജ്യങ്ങളിൽ വ്യാപിപ്പിച്ചിട്ടുണ്ട്. കൂടാതെ, ഓരോ വെള്ള വസ്ത്രം ധരിച്ച ചെന്നായുടെ കൈയിലും ധാരാളം പണമുണ്ട്, അത് അവർ ബാങ്കിൽ നിക്ഷേപിക്കത്തില്ല. ഓരോ സെൻറ്റെർ പാസ്റ്ററിൻ്റെയും പ്രതിമാസ വരുമാനം ഏതാണ്ട് 50 ലക്ഷം രൂപയാണ്. ഇന്ത്യയിലെ 900 വിശ്വാസ ഭവനങ്ങളുടെ കെട്ടിട നിർമ്മാണത്തിൽ ചിലവഴിച്ച പണം കണക്കിലെടുത്തിട്ടില്ല. ടിപിഎമ്മിൻ്റെ മൊത്തം നിക്ഷേപം ഇപ്പോൾ 10,000 കോടി രൂപയിലധികം വരും, അത് ഏകദേശം 154 ദശലക്ഷം യുഎസ് ഡോളറോളം വരും. ഇത് വളരെ അശുഭകരമായ സ്കെയിലുകൾ ഉപയോഗിച്ച് അടുക്കും ക്രമവുമില്ലാത്ത ഊഹമാണ്. ഞാൻ ഒരു മൈൽ തെറ്റായിരിക്കാം.

ഹും ! 154 ദശലക്ഷം യുഎസ് ഡോളർ മൂല്യമുള്ളതാണ് അവരുടെ പള്ളി. ഇത് 154 ദശലക്ഷം യുഎസ് ഡോളർ ആസ്തി മൂല്യമുള്ള സ്ഥാപനത്തിൻ്റെ അംഗങ്ങൾ ആകാൻ വേണ്ടി വീട്, മാതാപിതാക്കൾ തുടങ്ങിയവ ഉപേക്ഷിച്ചവരുടെ ഒരു ഗ്രൂപ്പല്ലാതെ മറ്റൊന്നുമല്ല. വൗ, എന്തൊരു പ്രതിഷ്ഠിക്കപ്പെട്ട ശുശ്രുഷ. എന്നിട്ടും ഞങ്ങൾ ഭൂമിയിൽ നിന്നും വീണ്ടെടുക്കപ്പെട്ടവരാണെന്ന് അവർ പറയുന്നു (അതുകൊണ്ട് അവർ ബാങ്ക് അക്കൌണ്ട് സൂക്ഷിക്കത്തില്ല).

സുഹൃത്തുക്കളെ, ഇത് യേശുവിൻ്റെ നാമത്തിൽ വലിയ അഴിമതി ആകുന്നു.

ഒരിക്കൽ സംഭാവന നൽകി ജീവിതകാലം മുഴുവനും വിഴുങ്ങുക

ലൈഫ് ഇൻഷുറൻസ് പോളിസി ഇതാകുന്നു.

ചോദ്യം : ടിപിഎം ഈ മഹത്തായ സ്വത്തും സമ്പത്തും എങ്ങനെയാണ് ശേഖരിച്ചതെന്ന് നിങ്ങൾക്കറിയാമോ?

ഉത്തരം – അവർ ലളിതമായ തത്വം പിന്തുടർന്നു. ഒരിക്കൽ വിൽക്കുക, പരസ്യം ചെയ്യുക, തുടർന്ന് പഴയ വിൽപന നടപടി പരസ്യം ചെയ്ത് വീണ്ടും വീണ്ടും വാങ്ങുക. മറ്റൊരു വിധത്തിൽ പറഞ്ഞാൽ – ഒരിക്കൽ സംഭാവന നൽകുക, പിന്നീട് നിങ്ങളുടെ ജീവിതകാലം മുഴുവൻ വിഴുങ്ങുക.

Fraudulent Faith Life of TPM Ministers

എൻ്റെ ചോദ്യം ഇതാകുന്നു. പാസ്റ്റർ A 2018 ജനുവരി 22 ന് മാതാപിതാക്കളെ ബഹുമാനിക്ക എന്നുള്ള ബൈബിൾ കല്പന അനുസരിച്ചെന്ന് പറഞ്ഞാൽ അർത്ഥം എന്താകുന്നു? പിന്നീട് 2018 ഫെബ്രുവരി 3 മുതൽ 2018 ഫെബ്രുവരി 28 വരെ അദ്ദേഹം തൻ്റെ മാതാപിതാക്കളെ ശപിക്കുന്നത് നിങ്ങൾ കണ്ടുവെന്ന് വിചാരിക്കുക. ദൈവത്തെ അനുസരിച്ച് 2018 ജനുവരി 22 ന് മാതാപിതാക്കളെ ബഹുമാനിച്ചുവെന്ന് ഒരു സ്റ്റേജിൽ ജനക്കൂട്ടത്തിന് മുന്നിൽ ഘോഷിക്കുന്ന പാസ്റ്റർ A യെ 2018 മാർച്ച് 4 ന് നിങ്ങൾ കണ്ടുവെന്ന് കരുതുക. നിങ്ങളുടെ പ്രതികരണം എന്തായിരിക്കും?

ജനുവരി 23-ന് മാതാപിതാക്കളെ അനുസരിക്കുന്നതിനെ കുറിച്ചും ഫെബ്രുവരിയിൽ മാതാപിതാക്കളെ ബഹുമാനിച്ച് ദൈവത്തെ അനുസരിക്കുന്നതിനെ പറ്റിയും നിങ്ങൾ ചോദിക്കുക? ദൈവത്തെ അനുസരിക്കുന്നത് ജീവിതത്തിൽ ഒരിക്കൽ മാത്രം അനുസരിക്കുന്നതാണോ? “മൂഢാ! ജീവിതത്തിൽ ഒരിക്കൽ മാത്രം അനുസരിക്കുവാൻ ദൈവം കല്പിച്ചിട്ടില്ല, ഓരോ ദിവസവും ഓരോ സെക്കൻറ്റിലും അനുസരിക്കണമെന്ന് ദൈവം ഉദ്ദേശിക്കുന്നു.” ദൈവത്തിൻ്റെ നിർദ്ദേശങ്ങൾ എല്ലാ ദിവസവും എല്ലാ സെക്കൻറ്റിലും ആവർത്തിച്ച് അനുസരിക്കണം. 7 തവണ 70 പ്രാവശ്യം ക്ഷമിക്കാൻ യേശു പത്രോസിനോട് ആവശ്യപ്പെട്ടില്ലേ? ഒരിക്കൽ തൻ്റെ സഹോദരനോട് ക്ഷമിച്ചാൽ, മതിയാകുമെന്നായിരുന്നു പത്രോസ് പ്രതീക്ഷിച്ചത്? അത് 7 തവണ 70 പ്രാവശ്യം ചെയ്യണമെന്നാണ് യേശു പറഞ്ഞത്. നാം ശ്വസിക്കുന്നിടത്തോളം കാലം ഈ ക്ഷമയും അനുസരണവും പിന്തുടരണം. എന്നാൽ ടിപിഎം സന്യാസിമാർ എന്തു ചെയ്യുന്നു? ദൈവത്തെ ഒരിക്കൽ അനുസരിച്ചു, തങ്ങളുടെ വീടുകളും സ്ഥലങ്ങളും ഉപേക്ഷിച്ചതായി അവർ പ്രശംസിക്കുന്നു. അത് പാവപ്പെട്ടവർക്ക് കൊടുക്കാതെ ആ പാസ്സേജിൻ്റെ ശേഷമുള്ള ഭാഗങ്ങൾ അവഗണിക്കുകയും ചെയ്യുന്നു. തുടർന്ന് അവർ സ്വത്ത് സമ്പാദിക്കുന്നതായി കാണുന്നു. അവർ സ്വത്തുക്കൾ സമാഹരിച്ചുകൊണ്ടിരിക്കുന്നു. അവർ ഭൂമിയും വസ്തുവകകളും വാങ്ങി കൂട്ടികൊണ്ടിരിക്കുന്നു. അവർ ആഡംബര ഭവനങ്ങളുടെയും കൺവെൻഷൻ മൈതാനങ്ങളുടെയും നിർമ്മാണത്തിന് വൻ പദ്ധതികൾ ആരംഭിക്കുന്നു. ഒരിക്കൽ അവർ എപ്പോഴെങ്കിലും ഉപേക്ഷിച്ചിതാണെങ്കിൽ അതിൻ്റെ ഒരു വലിയ പതിപ്പ് വീണ്ടും എന്തുകൊണ്ട് വാങ്ങുന്നു?

കല്പന അനുസരിക്കുന്ന ഹൃദയം

“എല്ലാം – വിട്ട് – യേശുവിനെ – പിന്തുടരുക” എന്ന കല്പനയുടെ ഹൃദയ ഭാഗം നിങ്ങൾക്കുള്ളതെല്ലാം ദരിദ്രർക്കും നിരാശ്രയർക്കും വിതരണം ചെയ്യുക എന്നും അത് അവസാന ശ്വാസം വരെ വീണ്ടും വീണ്ടും ചെയ്യണമെന്നും ആകുന്നു. മാനസാന്തരപ്പെട്ട ഒരു ഹൃദയം നിങ്ങളുടെ ഹൃദയത്തെ നിരന്തരം തുടച്ചുനീക്കുകയും നിരന്തരം വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും പാഴാക്കുകയും ചെയ്യുന്നു. ഇതാകുന്നു ദൈവസ്നേഹം. നിങ്ങളുടെ അയൽക്കാരനെ നിങ്ങളെ പോലെ തന്നെ സ്നേഹിക്കുക എന്ന പ്രാഥമിക കല്പനയിൽ ദൈവത്തിൻ്റെ എല്ലാ കല്പനകളും ഒതുകുന്നു.

1 യോഹന്നാൻ 3:18, “കുഞ്ഞുങ്ങളേ, നാം വാക്കിനാലും നാവിനാലും അല്ല, പ്രവൃത്തിയിലും സത്യത്തിലും തന്നേ സ്നേഹിക്കുക.”

പഴയ നിയമത്തിൽ പോലും പറയുന്നു, “നിൻ്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു ഏതു പട്ടണത്തിലെങ്കിലും ദരിദ്രനായ സഹോദരൻ നിങ്ങളുടെ ഇടയിൽ ഉണ്ടെങ്കിൽ ദരിദ്രനായ സഹോദരൻ്റെ നേരെ നിൻ്റെ ഹൃദയം കഠിനമാക്കാതെയും കൈ അടയ്‌ക്കാതെയും, നിൻ്റെ കൈ അവന്നുവേണ്ടി തുറന്നു അവന്നു വന്ന ബുദ്ധിമുട്ടിന്നു ആവശ്യമായതു വായിപ്പ കൊടുക്കേണം.” ആവർത്തനം 15:7-8.

സഹജീവികളായ മനുഷ്യർക്ക് ഈ ത്യാഗപരമായ സ്നേഹവും പരിപാലനവും ഒരിക്കൽ മാത്രം ചെയ്തിട്ട് അത് വീണ്ടും വീണ്ടും പൊക്കി പറയുക എന്നല്ല ഇത് അർത്ഥമാക്കുന്നത്. നിങ്ങളുടെ വീട് വിറ്റ് അത് പാവപ്പെട്ടവർക്ക് വിതരണം ചെയ്യുക, തുടർന്ന് ടിപിഎമ്മിൽ വന്ന് നിങ്ങൾ വിറ്റത് വീണ്ടും വാങ്ങുക എന്നല്ല ഉദ്ദേശിക്കുന്നത്. എന്നാൽ ടിപിഎം ഇത് ചെയ്യുന്നു, അന്ധരായ ഭക്തന്മാർ തങ്ങളുടെ നേതാക്കന്മാരെയും പാസ്റ്റർമാരെയും അവർ അവരുടെ ഭവനങ്ങൾ വിട്ടുവെന്ന് സ്തുതിച്ചുകൊണ്ടേയിരിക്കും!

ഉപസംഹാരം

ടിപിഎം മേധാവികളായ ചീഫ് പാസ്റ്റർമാർക്ക് യഥാർഥത്തിൽ രൂപാന്തരപ്പെട്ട ഹൃദയമുണ്ടെങ്കിൽ, അവർ ഈ മൾട്ടി മില്യൺ ഡോളർ എൻറ്റർപ്രൈസസ് വിറ്റ് ദരിദ്രർക്കും അഗതികൾക്കും വിതരണം ചെയ്തിട്ട് ഈ പറയപ്പെടുന്ന വിശ്വാസ ജീവിതം നയിക്കട്ടെ. കോടിക്കണക്കിന് രൂപയുടെ മൂല്യമുള്ള വസ്തു വകകൾ വാങ്ങുന്നതിനു പകരം, ടിപിഎമ്മിന് ലഭിക്കുന്ന ഓരോ അധിക പൈസയും, ദരിദ്രരോടും അഗതികളോടും കൂടെ പങ്കുവെക്കട്ടെ. അത് വീണ്ടും വീണ്ടും അവസാന ശ്വാസം വരെ ചെയ്യട്ടെ. അല്ലാത്തപക്ഷം അത് ഒരിക്കൽ വിൽക്കുകയും 100 പ്രാവശ്യം വാങ്ങിക്കുകയും ചെയ്യുന്ന പുരാണകഥ മാത്രമാകുന്നു.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

 

Leave a Reply

Your email address will not be published. Required fields are marked *