ദാഥാൻ, കോരഹ്, അബീരാം എന്നിവരുടെ ആധുനിക പതിപ്പ്

ബൈബിളിൽ ഉള്ളതെല്ലാം മനുഷ്യരെ രക്ഷയിലേക്ക് നയിക്കാനായി എഴുതിയിരിക്കുന്നു. യേശു പറഞ്ഞു, “നിങ്ങൾ തിരുവെഴുത്തുകളെ ശോധനചെയ്യുന്നു, അവ എനിക്ക് സാക്ഷ്യം പറയുന്നു” (യോഹന്നാൻ 5:39). “ന്യായപ്രമാണം ക്രിസ്തുവിൻ്റെ അടുക്കലേക്ക് നടത്തുവാൻ നമുക്കു ശിശുപാലകനായി ഭവിച്ചു (ഗലാത്യർ 3:24). അതുകൊണ്ട് ബൈബിൾ മുഴുവനും സുവിശേഷം കേന്ദ്രീകൃതമാകുന്നു. ബൈബിളിലെ എല്ലാം ക്രിസ്തു കേന്ദ്രീകൃതവുമാകുന്നു. ഉദാഹരണത്തിന്, മോശയുടെ ജീവിതത്തിലെ സംഭവങ്ങൾ നോക്കുക. മോശ ക്രിസ്തുവിൻ്റെ മുന്‍ഗാമിയായിരുന്നു. അദ്ദേഹത്തിൻ്റെ ജീവിതം, ജീവചരിത്രം, അദ്ദേഹത്തേക്കാൾ വലിയവനായ ഒരാളെ ചൂണ്ടിക്കാണിക്കുന്നു.

മോശ

യേശു

മിസ്രയേമ്യരുടെ അടിമത്വത്തിൽ നിന്നും യിസ്രായേല്യരെ രക്ഷിച്ചു ജനങ്ങളെ പാപത്തിൻ്റെ അടിമത്വത്തിൽ നിന്നും വീണ്ടെടുത്തു
ജനങ്ങളോടൊപ്പം കഷ്ടപ്പെടുന്നതിനായി മോശ മിശ്രയെമിലെ സമ്പത്ത്‌ വെടിഞ്ഞു (എബ്രായർ 11:24) യേശു ജനങ്ങൾക്കുവേണ്ടി കഷ്ടം സഹിക്കുവാൻ സ്വർഗ്ഗീയ സമ്പത്ത് വെടിഞ്ഞു (ഫിലിപ്പിയർ 2:7).
മോശ അത്ഭുതങ്ങൾ പ്രവർത്തിച്ചു യേശു അത്ഭുതങ്ങൾ പ്രവർത്തിച്ചു
പഴയ ഉടമ്പടിയുടെ മധ്യസ്ഥൻ പുതിയ ഉടമ്പടിയുടെ മധ്യസ്ഥൻ
മോശ ഭൂമിയിലേക്കും അതിസൗമ്യൻ (സംഖ്യ 12:3) യേശു സൗമ്യതയും താഴ്മയും ഉള്ളവൻ (മത്തായി 11:29)
ഇസ്രായേലിൽ വിശ്വസ്തൻ (സംഖ്യ 12:7) വിശ്വസ്തൻ (എബ്രായർ 3:2, വെളിപ്പാട് 19:11)

അതുകൊണ്ട് സംഘടനയെ കേന്ദ്രികൃതമാക്കിയോ മനുഷ്യരെ കേന്ദ്രികൃതമാക്കിയോ വേദഭാഗങ്ങൾ മാറ്റുന്ന വലിയ മണ്ടത്തരം നമ്മൾ ചെയ്യരുത്. ഉദാഹരണത്തിന്, നമ്മെത്തന്നെ ഉയർത്തി കാണിക്കാൻ മോശയുടെ നന്മ ഉപയോഗിക്കരുത്. മോശയെപ്പോലെ സൌമ്യതയുള്ളവരാണെന്ന് നാം പറയരുത്, മോശയെപ്പോലെ നാം ദൈവഭവനത്തിൽ വിശ്വസ്തരാണെന്ന്  പറയരുത്, അല്ലെങ്കിൽ മോശയെപ്പോലെ നാം ഇസ്രായേലിലെ നേതാക്കന്മാരാണെന്നും പറയരുത്. എന്നാൽ ടിപിഎമ്മിലെ ആത്മാവ് തങ്ങളെത്തന്നെ മഹത്വപ്പെടുത്തുന്നതിന് കിട്ടുന്ന എല്ലാ അവസരങ്ങളും വിനിയോഗിക്കുന്നു. തങ്ങളുടെ ശുശ്രൂഷയെ ബഹുമാനിക്കാൻ കിട്ടുന്ന ഒരു തുമ്പുപോലും അവർ വിടില്ല. ഉദാഹരണത്തിന്, മോശ യേശുവിനെ ചൂണ്ടിക്കാണിക്കുന്നെങ്കിൽ, അവർ 21->0 നൂറ്റാണ്ടിലെ മോശ ആണെന്ന് ജനങ്ങളെ കാണിക്കാൻ ടിപിഎം ഈ അവസരം ഉപയോഗിക്കുന്നു. (ഇവിടെ ക്ലിക്ക് ചെയ്യുക).  ഇത് ടിപിഎമ്മിലെ ശോചനീയമായ അവസ്ഥയാകുന്നു. അതുകൊണ്ട് അതിൽ നിന്നും മാറി പോകാൻ ഞങ്ങൾ ഞങ്ങളുടെ വായനക്കാരോട് അഭ്യർത്ഥിക്കുന്നു. സാത്താൻ മോഹിച്ചതായ ഒരു ഉന്നതവും ഉയർത്തപ്പെട്ടതുമായ സ്ഥലം (സീയോൻ) ദൈവം ഒരുക്കിയിട്ടുണ്ടെന്ന് ടിപിഎം പാസ്റ്റർമാർ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. സീയോനിലെ പ്രത്യേക ജനതയ്ക്കായി ദൈവം അത് സൂക്ഷിക്കുന്നുവെന്നും സാത്താൻ ആ സ്ഥലം പിടിച്ചടക്കാൻ ആഗ്രഹിച്ചു എന്നും അവർ പറയുന്നു. ആത്മ പ്രശംസയുടെ വക്രരൂപത്തിലുള്ള ഉപദേശങ്ങൾ അവർ എത്രമാത്രം ഉപയോക്കുന്നുവെന്ന് ശ്രദ്ധിക്കുക. ഇത്തരത്തിലുള്ള വക്രബുദ്ധിയിൽ നിന്നും അകന്നു നിൽക്കുക. നിങ്ങൾക്ക് വിവേചനാധികാരമില്ലെങ്കിൽ, അത്തരം അപകടകരമായ പഠിപ്പിക്കലുകളിൽ നിങ്ങൾ അകപ്പെട്ടുപോകും.

യേശുവിൻ്റെ കണ്ണിലൂടെ ലേവ്യ പൗരോഹിത്യം മനസ്സി ലാക്കുന്നു

നാം ബൈബിൾ വായിക്കാൻ തുടങ്ങുമ്പോൾ  ആരംഭം മുതൽ തന്നെ, മനുഷ്യർ പാപം ചെയ്ത് ദൈവ തേജസ്സ് നഷ്ടപ്പെടുത്തിയെന്ന ദൈവസന്ദേശം വ്യക്തമാണ്. മനുഷ്യനും ദൈവവും തമ്മിൽ ഒരു അന്തരം ഉണ്ട്. എന്നാൽ ദൈവം മനുഷ്യനെ പൂർണമായി തള്ളിയിരുന്നില്ല. ദൈവത്തിന് ലംഘനം നീക്കം ചെയ്യാനുള്ള ഒരു പദ്ധതിയുണ്ടായിരുന്നു. സമയ പരിധി പൂർണ്ണമാകുമ്പോൾ യേശു വന്ന് പാപിയായ മനുഷ്യനെ ദൈവത്തോട് നിരപ്പിക്കും (എഫേസ്യർ 2:16). എന്നാൽ അത് വരെയും മനുഷ്യർ ദൈവത്തിൽനിന്ന് അകന്നുനിന്നു, ദൈവത്തിൽനിന്ന് അകന്നു പോയി. ഇതിനിടയിൽ ദൈവം തൻ്റെ വിശിഷ്ട ആസൂത്രണത്തിൻ്റെ സൂചകമായി (ഗലാത്യർ 3:24) ഒരു താല്കാലിക വ്യവസ്ഥയിൽ ലേവ്യ സമ്പ്രദായം അവതരിപ്പിച്ചു (എബ്രായർ 9:10). ഈ താല്കാലിക വ്യവസ്ഥയിൽ പുരോഹിതരുടെ ഒരു ക്രമീകരണവും ഒരു മഹാപുരോഹിതൻ്റെ പങ്കും ഉണ്ടായിരുന്നു. മനുഷ്യൻ്റെ അകൃത്യം വഹിക്കാനായി കോലാടുകളുടെയും കാളകളുടെയും രക്തം ദൈവസന്നിധിയിലേക്ക് കൊണ്ടുവരുന്നതായിരുന്നു മഹാപുരോഹിതൻ്റെ പങ്ക്.

Modern Version of Dathan, Korah and Abiram

ഈ താല്കാലിക വ്യവസ്ഥ ഒരു പകർപ്പോ മാതൃകയോ ആയി നമുക്ക് ചിന്തിക്കാനാകും. പ്ലാസ്റ്റിക് കൊണ്ട് ഉണ്ടാക്കുന്ന കളിപ്പാട്ട കാറുകൾ നമ്മെ ലക്ഷ്യത്തിലേക്ക് കൊണ്ടുപോകുവാൻ പ്രാപ്യമല്ലാത്തതുപോലെ, പഴയ നിയമത്തിൽ യാഗവ്യവസ്ഥയുടെ മാതൃകയും ഒരു മഹാപുരോഹിതൻ്റെ മാതൃകയും ഉണ്ടായിരുന്നു. അവർ യഥാർത്ഥ പകർപ്പ് ആയിരുന്നിട്ടുപോലും മനുഷ്യരുടെ പാപങ്ങൾ വഹിക്കാനും അകൃത്യങ്ങൾ ഒഴിവാക്കാനും അവർക്ക് കഴിവില്ലായിരുന്നു (എബ്രായർ 10:1,4).

അപ്പോൾ ഈ പകർപ്പ് കളിപ്പാട്ടത്തെ നമ്മുടേതായി വ്യാഖ്യാനിക്കുന്നത് മണ്ടത്തരമല്ലേ. തുടക്കം മുതൽ ദൈവം എപ്പോഴും താൻ ചെയ്ത കാര്യങ്ങളുടെ മദ്ധ്യത്തിൽ യേശുവിനെ നിർത്തി. ലോകം സൃഷ്ടിക്കപ്പെടുന്നതിനു മുമ്പുതന്നെ യേശു അറുക്കപ്പെട്ടു. അദ്ദേഹം ലേവി ശുശ്രുഷയുടെ കേന്ദ്രവും ആയിരുന്നു. എല്ലാ ത്യാഗങ്ങളും അദ്ദേഹത്തെ ചൂണ്ടിക്കാണിക്കുന്നു. എന്നിട്ടുപോലും, പഴയനിയമത്തിലെ മഹാപുരോഹിതൻ ടിപിഎം ശുശ്രൂഷയുടെ കളിപ്പാട്ട പകര്‍പ്പ്‌ ആണെന്ന് ടിപിഎം പഠിപ്പിക്കുന്നു. (അവരുടെ അവകാശവാദം കാണുന്നതിന് ഇവിടെ ക്ലിക്കുചെയ്യുക). ടിപിഎം ശുശ്രുഷകന്മാർ മനുഷ്യരുടെ അകൃത്യം വഹിക്കുന്നുവെന്ന് അവർ പഠിപ്പിക്കുന്നു. ഇത് ശോചനീയമായ ഭീകര വഞ്ചനയാണ്. അല്ലേ? പഴയ നിയമത്തിൽ തുടക്കം മുതൽ തന്നെ ദൈവത്തിൻ്റെ എല്ലാ പ്രവൃത്തികളിലും യേശു മനസ്സിലും പദ്ധതിയിലും ഉള്ളപ്പോൾ, ദൈവത്തിൻ്റെ മഹാപുരോഹിത ശുശ്രുഷയുടെ പൂർത്തീകരണം ഞങ്ങളാണെന്ന് ടിപിഎം പറയുന്നു. എന്തൊരു ദൈവദൂഷണം? അവരുടെ ഉള്ളിലെ ആത്മാവ് സ്വയം ഉയർത്തുന്നത് എപ്പോൾ നിർത്തും?

ദാഥാൻ, കോരഹ്, അബീരാം

പഴയനിയമ ഇസ്രായേല്യരിൽ ആദ്യ മഹാപുരോഹിതൻ അഹരോൻ ആയിരുന്നു. അദ്ദേഹത്തിൻ്റെ മരണശേഷം അഹരോൻ്റെ ആദ്യജാതനായ ഏലിയാസർ മഹാപുരോഹിതൻ്റെ സ്ഥാനം ഏറ്റെടുത്തു (സംഖ്യ 20: 25-29, പുറ 29:29)! യേശുവിനെ ചൂണ്ടികാട്ടുന്ന ഒരു പകർപ്പായി അഹരോനെ മഹാപുരോഹിതനായി നിയമിച്ചപ്പോൾ, ചിലർ അതിൽ പ്രവേശിച്ച് അഹരോൻ്റെ സ്ഥാനം തട്ടിയെടുക്കാൻ ശ്രമിച്ചു. അവർ ദൈവത്തിൻ്റെ പദ്ധതിയിൽ ആയിരുന്നതുപോലെ, ലോകത്തോട് മുൻകൂട്ടി പറയുന്നതു പോലെ, യേശുവിന് അർഹിക്കുന്ന ആദരവ് നേടിയെടുക്കാൻ ശ്രമിക്കുന്നവർക്ക് എന്തായിരിക്കും സംഭവിക്കുക? ഇതാ ഈ കാര്യം നമ്മുടെ ദൃഷ്ടിയിൽ സംഭവിക്കുന്നു.

സമാഗമനകൂടാരത്തിൽ ശുശ്രൂഷിക്കാൻ നിയോഗിച്ച ദാഥാനും കോരഹിനും അബീരാമീനും സംഭവിച്ച കാര്യങ്ങൾ നോക്കാം. അവരെഴുന്നേറ്റു അഹരോൻ്റെ സ്ഥാനവും പൌരോഹിത്യവും ആവശ്യപ്പെട്ടു. അവർ മഹാപുരോഹിതനായ അഹരോനെതിരെ പിറുപിറുപ്പാൻ തുടങ്ങി. മോശ അവരോട് പറഞ്ഞു: “….ദൈവം നിങ്ങളെ തൻ്റെ അടുക്കൽ വരുത്തേണ്ടതിന്നു യിസ്രായേൽസഭയിൽനിന്നു നിങ്ങളെ വേറുതിരിച്ചതു നിങ്ങൾക്കു പോരായോ? … തിരുനിവാസത്തിലെ വേല ചെയ്‍വാനും ….. നിങ്ങൾ പൗരോഹിത്യംകൂടെ കാംക്ഷിക്കുന്നുവോ?നിങ്ങൾ അഹരോൻ്റെ നേരെ പിറുപിറുപ്പാൻ തക്കവണ്ണം അവൻ എന്തുമാത്രമുള്ളു? (സംഖ്യ 16: 9-11).” അവർ അഹരോൻ്റെ പൌരോഹിത്യത്തിനുവേണ്ടി പിറുപിറുക്കുന്നതായി തോന്നുന്നു. ദൈവം എല്ലാവരോടും ഓരോ വടി കൊണ്ടുവരാൻ ആവശ്യപ്പെട്ടു, ആരുടെ വടി തളിർക്കുന്നുവോ, അദ്ദേഹം ദൈവത്തിൻ്റെ തിരഞ്ഞെടുക്കുപ്പെട്ടവനായിരിക്കും. ഉണങ്ങിയ വടി തളിർക്കണമെങ്കിൽ, അത് വീണ്ടും ജീവിക്കണം. “മരിച്ചവരിൽനിന്ന് ജീവിച്ചവൻ എനിക്ക് മുൻപാകെ സഭാ ജനങ്ങളുടെ പ്രതിനിധിയായി നിൽക്കും” എന്ന് ദൈവം പറഞ്ഞതുപോലെ തോന്നുന്നു. പിറ്റേന്ന്, അഹരോൻ്റെ വടി ഉണങ്ങിയ അവസ്ഥയിൽ നിന്നും ഉണർന്നു, തളിരുകൾ വന്നു, ജീവൻ്റെ ലക്ഷണങ്ങൾ കാണിച്ചു. ഈ ഉണങ്ങിയ വടി തളിർത്തത്, മരണത്തെ തോല്പിച്ച് വീണ്ടും ജീവനുള്ളവനായി മനുഷ്യരുടെ മധ്യസ്ഥനായി തീർന്ന ഒരേയൊരു മഹാപുരോഹിതനായ യേശു ക്രിസ്തുവിൻ്റെ നിഴലാകുന്നു.

അഹരോൻ്റെ വടി യേശുവിങ്കലേക്ക് ചൂണ്ടുന്നു
ഉണങ്ങിയ വടിയിൽ നിന്നുള്ള തളിരോ മരത്തിൽ നിന്ന് മുറിച്ച വടിയോ മരണത്തിൽ നിന്ന് ജീവനിലേക്ക് വരുന്നതിനെ ചൂണ്ടുന്നു, മരണത്തിൽ നിന്നും ഉയിർത്തെഴുന്നേൽക്കുന്നു.

ഈ വേദഭാഗത്തെ വേറെ എങ്ങനെ വ്യാഖ്യാനിക്കാൻ കഴിയും? യേശുവിനെ മഹിമപ്പെടുത്താനും മഹത്വീകരിക്കാനും കിട്ടുന്ന എല്ലാ അവസരങ്ങളും നമ്മൾ ഉപയോഗിക്കേണ്ടതല്ലേ. യോഹന്നാൻ പറഞ്ഞു, ഞാനോ കുറയേണം അവനോ വളരണം. യേശു എന്നേക്കും മഹാപുരോഹിതനാകുന്നു (എബ്രായർ 4:14). പഴയനിയമത്തിലെ മഹാ പൗരോഹിത്യ പദവിയെ ബൈബിൾ ഇങ്ങനെ വ്യാഖ്യാനിക്കുന്നു. മഹാപുരോഹിതൻ്റെ പദവിക്ക് ബൈബിളിൽ വേറെ യാതൊരു വിശദീകരണവും ഇല്ല. എന്നാൽ ടിപിഎമ്മും ദാഥാൻ, കോരഹ്, അബീരാം എന്നിവരെ പോലെ യേശുവിൻ്റെ മഹാ പൗരോഹിത്യം ആവശ്യപ്പെടുന്നു. ഞങ്ങൾ ദൈവത്തിൻ്റെ മഹാപുരോഹിതന്മാരാണെന്ന് അവർ പറയുന്നു (ഇത് പരിശോധിക്കുക). ഞങ്ങൾ ധൂപം കത്തിക്കുന്നു. ഞങ്ങൾ മനുഷ്യരുടെ അകൃത്യം വഹിക്കുന്നു (ഇത് പരിശോധിക്കുക). ഞങ്ങൾ വിശുദ്ധന്മാരും ആകുന്നു (സംഖ്യാ 16: 3) ഞങ്ങൾക്ക് ദൈവത്തിൻ്റെ അടുക്കൽ പോകാൻ കഴിയും (സംഖ്യാ 16: 5). പിന്നീട് എന്ത് സംഭവിച്ചു? ദൈവത്തിൻ്റെ കോപം എല്ലാ പാപികളെയും കത്തിച്ചു കളഞ്ഞു. ദൈവം ദാഥാനെയും കോരഹിനെയും അബീരാമിനെയും ഭൂമിയിൽ ജീവനോട് കുഴിച്ചുമൂടി. അവസാനം തങ്ങൾ  പാപികളാണെന്നും സമാഗമന കൂടാരത്തിൽ പോകാൻ യോഗ്യനല്ലെന്നും മനുഷ്യരുടെയും ദൈവത്തിൻ്റെയും വിടവിൽ നിൽക്കാൻ സാധിക്കത്തില്ലെന്നും മനുഷ്യന് അംഗീകരിക്കേണ്ടി വന്നു (സംഖ്യാ 17:12).

12 ശിഷ്യന്മാരിൽ ആരും തന്നെ ഞങ്ങൾ മഹാപുരോഹിതന്മാരാണെന്ന് ഒരിക്കൽ പോലും പറഞ്ഞില്ല. എബ്രായർക്കെഴുതിയ ലേഖനത്തിൽ 12 അപ്പൊസ്തലന്മാരുടെ ശുശ്രൂഷയെ ഉയർത്താൻ എബ്രായ എഴുത്തുകാരന് ടിപിഎം ചെയ്യുന്നതുപോലെ ധാരാളം അവസരങ്ങളുണ്ടായിരുന്നു. എന്നാൽ, അദ്ദേഹം തൻ്റെ വായനക്കാർക്ക് യേശുവിനെ കാണിക്കാൻ ആ അവസരം ഉപയോഗിച്ചു. യേശുവിനെ എല്ലായിടത്തും മഹത്ത്വപ്പെടുത്തുന്നതിൽ മുഴുവൻ ലേഖനവും ഉപയോഗിച്ചിരിക്കുന്നു. ടിപിഎമ്മിനെ പോലെ അദ്ദേഹം 12 അപ്പൊസ്തലന്മാരുടെ ശുശ്രൂഷയെ മഹത്ത്വപ്പെടുത്തിയില്ല. പുതിയ നിയമ ശുശ്രുഷ യേശുവിൻറെ 12 ശിഷ്യന്മാരുടെ അപ്പൊസ്തലിക ശുശ്രൂഷയെ സൂചിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞില്ല. അഹരോൻ്റെ മഹാപുരോഹിതത്വം തേടാൻ ആഗ്രഹിക്കുന്നത് ദാഥാൻ, കോരഹ്, അബീരാം എന്നിവരുടെ ആത്മാവ് മാത്രമാകുന്നു. ആ ആത്മാവ് ടിപിഎമ്മിലും ഉണ്ട്. ടിപിഎം പ്രസംഗികർ അവർ ദൈവവും മനുഷ്യനും തമ്മിലുള്ള വിടവിൽ നിലകൊള്ളുന്നുവെന്നും മറ്റുള്ളവരുടെ അകൃത്യം വഹിക്കുന്നുവെന്നും പറയുമ്പോൾ അവർക്ക് ദൈവത്തെ അല്പംപോലും ഭയമില്ല.

അഹരോൻ ടിപിഎമ്മിനെ അല്ല യേശുവിനെ ചൂണ്ടിക്കാണിക്കുന്നുവെന്ന് മനസ്സിലാക്കാൻ താഴെയുള്ള പട്ടിക കാണുക.

മോശ

യേശു

ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടു ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ടവൻ, തന്നെത്താൻ പ്രശംസിച്ചില്ല (എബ്രായർ 5:4-5)
മരണം വരെ മഹാപുരോഹിതൻ ആയിരുന്നു എന്നെന്നേക്കും മഹാപുരോഹിതൻ (എബ്രായർ 7:23-24)
പ്രതീകമായി ജനങ്ങളുടെ അകൃത്യം വഹിച്ചു യഥാർത്ഥത്തിൽ പാപവും അകൃത്യവും വഹിച്ചു (യെശയ്യാവ്‌ 53)
എല്ലാ വർഷവും ആട്ടിൻകുട്ടിയുടെ രക്തം കൊണ്ട് അതിവിശുദ്ധ സ്ഥലത്തിനുള്ളിൽ പോയി സ്വന്തം രക്തം കൊണ്ട് സ്വർഗ്ഗീയ സമാഗമന കൂടാരത്തിൽ പ്രവേശിച്ചു (എബ്രായർ 9:12).

യേശുവിൻ്റെ പൗരോഹിത്യം സ്വീകരിക്കാൻ ധൈര്യപ്പെടുന്നവരെ  ദാഥാനും കോരഹും അബീരാമും ചൂണ്ടിക്കാണിക്കുന്നു. ഭൂമിയിലെ അത്തരം ആളുകളുടെ ഒരു കൂട്ടമാണ് ടിപിഎം. മഹാപുരോഹിതനായ യേശുവിനെ അവഗണിക്കുകയും, ആ പീഠത്തിൽ സ്വയമായി അവരെ ഇരുത്തുകയും ചെയ്യുന്നു.

ദാഥാൻ, കോരഹ്, അബീരാം

ടിപിഎം

“ഞങ്ങൾ വിശുദ്ധന്മാരാണെന്ന്” അവകാശപ്പെട്ടു. “ഞങ്ങൾ വിശുദ്ധന്മാരാണെന്ന്” അവകാശപ്പെടുന്നു.
അഹരോൻ്റെ പൗരോഹിത്യം ആഗ്രഹിച്ചു മൽക്കീസേദെക്കിൻ്റെ ക്രമപ്രകാരം മഹാപുരോഹിതത്വം ആഗ്രഹിക്കുന്നു. (പിൻഗാമികളില്ല).
അവരുടെ ഗോത്രവടി തളിർത്തില്ല അവരിൽ ഫലം ഒന്നും കാണുന്നില്ല. അവർ  മുഴങ്ങുന്ന ചെമ്പോ ചിലമ്പുന്ന കൈത്താളമോ അത്രേ.
ജീവനോടെ കുഴിച്ചിട്ടു യേശുവിൻ്റെ പൌരോഹിത്യം അന്വേഷിക്കുന്നതിൽ അനുതപിക്കുന്നില്ലെങ്കിൽ അവരും  ഭൂമിയിലേക്ക് താഴും.
കോരഹ് പുത്രന്മാർ പിന്നീട് മന്ദിരത്തിൽ ശുശ്രുഷ ചെയ്തു. യഥാർത്ഥത്തിൽ ദൈവത്തെ സേവിക്കുന്നതിനായി ടിപിഎമ്മിൽ നിന്നും  മറ്റു സഭകളിൽ നിന്നും ജനങ്ങൾ പുറത്തു വന്നേക്കാം

ഉപസംഹാരം

ടി പി എമ്മിലെ ദാഥാൻ, കോരഹ്, അബീരാം (ടിപിഎം ശുശ്രുഷകന്മാർ),

ബൈബിളിൽ എല്ലായിടത്തും നിങ്ങളെത്തന്നെ കാണിക്കുന്ന നിങ്ങളുടെ ടിപിഎം കണ്ണടകൾ ദയവായി ഒഴിവാക്കുക. എല്ലാ തിരുവെഴുത്തുകളിലും യേശുവിനെ കാണുവാൻ യേശുവിൻ്റെ കണ്ണട ധരിക്കുക. ദൈവ പദ്ധതിയുടെ കേന്ദ്രത്തിൽ യേശു ആകുന്നു, ടിപിഎം അല്ല! നിങ്ങളെ തന്നെ മഹത്വീകരിക്കുന്നത് നിർത്തുക – നിങ്ങളുടെ പ്രതിഷ്ഠ, നിങ്ങൾ വിവാഹം കഴിക്കാതിരിക്കുന്നത്, നിങ്ങൾ  കുടുംബം ഉപേക്ഷിച്ചത്,  നിങ്ങളുടെ ശുശ്രൂഷ, നിങ്ങളുടെ വിശുദ്ധി മുതലായവ…. നിങ്ങൾ മനസ്സാന്തരപ്പെടാതിരുന്നാൽ ദാഥാൻ, കോരഹ്, അബീരാം എന്നിവരെപ്പോലെ ജീവനോടെ ഭൂമിയിലേക്ക് എടുക്കപ്പെടും, അല്ലെങ്കിൽ അവൻ്റെ രണ്ടാം വരവിൽ എടുക്കപ്പെടും. ന്യായവിധി ദിവസത്തിലേക്ക് സമയം നീങ്ങികൊണ്ടിരിക്കുന്നു. കോരഹിൻ്റെ പുത്രന്മാരെ പോലെ കലാപകാരികൾ എന്ന ലേബൽ അഴിച്ചുമാറ്റാൻ ഈ അവസരം നിങ്ങൾക്കുണ്ട്. കർത്താവ് നിങ്ങളെ പ്രകാശിപ്പിക്കുകയും മാനസ്സാന്തരപ്പെടുത്തുകയും ചെയ്യട്ടെ.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

 

Leave a Reply

Your email address will not be published. Required fields are marked *