ടിപിഎമ്മിലെ വിശുദ്ധിയുടെ മറ നീക്കുന്നു

ടിപിഎം സാമ്രാജ്യത്തിലെ മീൻപിടിത്തക്കാർ വീശുന്ന വലയിൽ വൈവിധ്യമാർന്ന ജീവികൾ അകപ്പെട്ടിരിക്കുന്നത് ഞങ്ങൾ കാണുന്നു. ഇവരിൽ പകുതി പേര് ടിപിഎം വേലക്കാരിൽ ഭൂരിഭാഗവും ദുഷ്ടരാണെന്ന് ചിന്തിക്കുന്ന യുക്തിസഹജമായ ജീവികളാണ്, ബാക്കി പകുതി അവരുടെ സ്വന്തം ധിക്കാരം കാട്ടുന്ന ടിപിഎം തീവ്രവാദികൾ ആകുന്നു. ഒരു വ്യക്തി, ഏതുതരം ജീവിയാണെങ്കിലും, ടിപിഎമ്മിൻ്റെ വിഡ്ഢിത്തരം ചോദ്യം ചെയ്യാൻ പഠിച്ചുകൊണ്ടിരിക്കുന്ന യുക്തിബോധമുള്ള ഒരാളായാലും, തൻ്റെ സ്വന്തം ചാരനിറത്തിലുള്ള വസ്തുത എതിർക്കുന്നുവരായാലും, മറ്റു സഭകളുമായി ടിപിഎമ്മിനെ താരതമ്യം ചെയ്യുമ്പോൾ എല്ലാവരും ഒരേപോലെ അംഗീകരിക്കുന്ന ഒരു നല്ല കാര്യമുണ്ട്, വിശുദ്ധിയുടെ കാര്യം – ടിപിഎം വിശുദ്ധി  ഊന്നിപ്പറയുന്നു. ടിപിഎം പോലെ വിശുദ്ധ ജീവിതം നയിക്കാൻ മറ്റു സഭകളൊന്നും തൻ്റെ അംഗങ്ങളെ പഠിപ്പിക്കുന്നില്ലെന്നതാണ് അവരുടെ ആശയം. അതുകൊണ്ടാണ് ടിപിഎം വിശ്വാസികൾ വെള്ള തേച്ച ശവകല്ലറകളുടെ ഗുരുതരമായ ദുഷ്ടത സാക്ഷാത്കരിക്കാതെ ടിപിഎമ്മുമായി ചേർന്നു നിൽക്കുന്നത്. സഭയിൽ നിന്ന് വിശുദ്ധിയെ പറ്റി അലറുന്ന പ്രസംഗകർ തീർച്ചയായും ദൈവത്തിൻ്റെ സേവകരാണോ എന്ന് നാം പരിശോധിക്കേണ്ടതും തീരുമാനിക്കേണ്ടതുമാണോ? പിശാചിൻ്റെ ശുശ്രുഷകന്മാർക്ക് വെളിച്ച ദൂതൻ്റെ ശുശ്രുഷകന്മാരായി പ്രകടിപ്പിക്കാൻ കഴിയുമോ? ഈ ചോദ്യത്തിന് അല്പം ധ്യാനം ആവശ്യമാണ്.

ടിപിഎമ്മിലെ യഥാർത്ഥ വിശുദ്ധി എന്താകുന്നു?

നിങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ചില സാധാരണ ചോദ്യങ്ങൾ താഴെ കൊടുത്തിരിക്കുന്നു

 1. മനസ്സാന്തരപ്പെട്ട ശേഷം നല്ല പ്രവൃത്തികൾ ചെയ്യുന്നത് വിശുദ്ധി ആകുമോ?
 2. ലൈംഗിക കാഴ്ചപ്പാടിൽ മാത്രം വിശുദ്ധ ജീവിതം നയിക്കുന്നത്  ക്രിസ്തീയ ജീവിതത്തിൽ പ്രതീക്ഷിക്കുന്ന ഒരേയൊരു കാര്യം ആണോ?
 3. ദാനധർമ്മം (CHARITY) സംബന്ധിച്ചോ?
 4. എല്ലാ കല്പനകളും (നിങ്ങളുടെ വിശുദ്ധി ഉൾപ്പെടെ) ദൈവത്തെ സ്നേഹിക്കുന്നതും അയൽക്കാരനെ സ്നേഹിക്കുന്നതിലും അടങ്ങിയിരിക്കുവെന്ന് ക്രിസ്തു പറഞ്ഞില്ലേ? (മത്തായി 22:40).
 5. ടിപിഎമ്മിൽ അല്പമെങ്കിലും ചാരിറ്റി കാണാൻ കഴിയുമോ?
 6. കൺവെൻഷനിൽ പാശ്ചാത്യ, ഗൾഫ് രാജ്യങ്ങളിലെ വിശ്വാസികളെ ബഹുമാനത്തോടെ ശുശ്രുഷിക്കുകയും പാവങ്ങൾക്ക് മൂന്നാം തരം സംവിധാനങ്ങൾ കൊടുക്കുകയും ചെയ്യുമ്പോൾ,  പണക്കാരും പാവങ്ങളും തമ്മിലും വ്യത്യാസം നിങ്ങൾ കണ്ടിട്ടില്ലേ? ഇത് നമ്മളെ സ്നേഹിക്കുന്നതുപോലെ മറ്റുള്ളവരെ സ്നേഹിക്കണം എന്ന പ്രവൃത്തിയുടെ ലക്ഷണമാണോ?
 7. വേലക്കാർക്ക് പ്രത്യേക അടുക്കളയും വിശ്വാസികൾക്ക് വേറെ അടുക്കളയും നമ്മളെ സ്നേഹിക്കുന്നതുപോലെ മറ്റുള്ളവരെ സ്നേഹിക്കണം എന്ന പ്രവൃത്തിയുടെ ലക്ഷണമാണോ? ടിപിഎം വേലക്കാർ ഇങ്ങനെയാണോ പുർണ്ണരാകുന്നത്?
 8. വിശ്വാസികൾ മുൻസിപ്പാലിറ്റി വെള്ളം നിറച്ച ഡ്രമ്മിൽ നിന്ന് കുടിക്കുമ്പോൾ സെൻറ്റെർ പാസ്റ്റർ മിനറൽ വെള്ളം കുടിക്കുന്നത് ചാരിറ്റി ആണോ?
 9. പുതുതായി ചേർന്നവർ സൈക്കിൾ ചവിട്ടി വരുമ്പോൾ പാസ്റ്റർ ഷോഫർമാർ ഓടിക്കുന്ന കാറിൽ വരുന്നത് മറ്റുള്ളവരെ സ്നേഹിക്കണം എന്ന പ്രവൃത്തിയുടെ ലക്ഷണമാണോ?
 10. പുതുതായി ശുശ്രുഷയിൽ പ്രവേശിച്ച ഒരാൾക്ക് വെറും സാധാരണ ഭക്ഷണം കൊടുക്കുമ്പോൾ സെൻറ്റെർ പാസ്റ്റർക്ക് വിഭവ സമൃദ്ധമായ ആഹാരം കൊടുക്കുന്നത് നമ്മളെ സ്നേഹിക്കുന്നതുപോലെ മറ്റുള്ളവരെ സ്നേഹിക്കണം എന്ന പ്രവൃത്തിയുടെ ലക്ഷണമാണോ?
 11. സാധാരണ വേലക്കാരെ അപേക്ഷിച്ച് പാസ്റ്റർമാരുടെ മേൽത്തരമായ വിളമ്പു പാത്രങ്ങളെ പറ്റി എന്ത് പറയുന്നു?
 12. യോഗങ്ങളിൽ ഇരിക്കുവാനായി പാസ്റ്റർമാർക്ക് ഒരുക്കുന്ന പ്രത്യേകമായ പായും വെള്ള ബെഡ് ഷീറ്റുകളെയും പറ്റി എന്ത് പറയുന്നു?
 13. കൺവെൻഷനുകളിൽ പാസ്റ്റർമാർക്കും വേലക്കാർക്കും പ്രത്യേക മുറികളും വിശ്വാസികൾക്ക് പൊതുവായ ഹാളും ഹൃദയം നിറഞ്ഞ സ്നേഹത്തിൻ്റെ പ്രകടനമാണോ?
 14. കൺവെൻഷനുകളിൽ വിശ്വാസികൾക്ക് വെറും പായും പാസ്റ്റർമ്മാർക്ക് തേച്ചുമിനുക്കിയ ഷീറ്റും, ഇതിനെ പറ്റി എന്ത് പറയുന്നു?
 15. സംഘടനയിലെ അധികാരശ്രേണി അനുസരിച്ച് എല്ലാ ജീവിത തലങ്ങളിലും കൊടുക്കുന്ന പ്രത്യേക പരിചരണത്തെ പറ്റി എന്ത് പറയുന്നു?
 16. വസ്ത്രം, ബെഡ്, ഭക്ഷണം, വെള്ളം, വാഹനം, ഇരിപ്പിട സംവിധാനങ്ങൾ, പ്രൈവറ്റ് മുറി മുതൽ വിവിധ തലത്തിലുള്ള പാസ്റ്റർമ്മാർക്ക് വിവിധമായും വിശ്വാസികൾക്ക് വിലകുറഞ്ഞതും ഒരുക്കുന്നത് എന്തുകൊണ്ട്?
 17. പാവങ്ങളായ വിശ്വാസികൾ വാടക വീട്ടിൽ താമസിക്കുമ്പോൾ ധാരാളം സ്ഥലം വാങ്ങിച്ചു സ്വന്തമായി ഉപയോഗിക്കുന്നതിന് വലിയ കൊട്ടാരങ്ങൾ പണിയുന്നത് നമ്മളെ സ്നേഹിക്കുന്നതുപോലെ മറ്റുള്ളവരെ സ്നേഹിക്കണം എന്ന പ്രവൃത്തിയുടെ ലക്ഷണമാണോ?

ഈ മെഗാലോമാനിയാക്കുകൾ എന്തുമാത്രം അധഃപതിച്ചിരിക്കുന്നു? ശുശ്രുഷയിലെ റാങ്കിങ് അനുസരിച്ചു അവരുടെ വിവിധ തലങ്ങളിലുള്ള വേർപിരിഞ്ഞ ജീവിതശൈലി നേടികൊടുക്കുന്ന പണം (ദൈവനിയമത്തിനു വിരുദ്ധമായി) പാവപ്പെട്ട വിശ്വാസികളുടെ കഠിനാധ്വാനത്തിൽ നിന്നും മോഷ്ടിക്കപ്പെടുന്നതാണെന്ന് അവരുടെ മനസ്സിൽ ഒളിമിന്നുക പോലും ഇല്ല. നിങ്ങളുടെ ബാങ്ക് അക്കൌണ്ടുകൾ അവരുടെ പോക്കറ്റുകളിൽ നിങ്ങൾ കുത്തി നിറയ്ക്കുന്നതിനാൽ ഈ വിശ്വാസികൾ അവരുടെ മെഗാലോമാനിയാക്കു ജീവിത നിലവാരം ഉയർത്തുന്നു എന്ന നിലയിൽ ഉത്തരവാദികളാകുന്നു. ഇതിലെല്ലാം ചാരിറ്റി എവിടെയാണ്? ദൈവത്തിന് നിങ്ങളുടെ പണം ആവശ്യമില്ലെന്ന് മനസ്സിലാക്കാൻ നിങ്ങൾ ഇത്രയും കുരുടന്മാരാണോ? എന്നാൽ അത് ആവശ്യമുള്ളത് ദരിദ്രരായ ആളുകൾക്കാണ്, ഈ വെളുത്ത വഞ്ചകരുടെ ടിപിഎം വ്യവസ്ഥയിൽ തരംതിരിച്ചുള്ള ജീവിത ശൈലിക്കായി കൊടുക്കുന്നതിന് പകരം നിങ്ങൾ അവരുടെ ആവശ്യങ്ങൾ നിറവേറ്റുകയാണെങ്കിൽ, അത് ദൈവത്തെ മഹത്ത്വപ്പെടുത്തും? നിങ്ങളോടുതന്നെ ചോദിക്കുക: അത്തരമൊരു വിശുദ്ധ ജീവിതത്തിൻ്റെ  ഉപയോഗം എന്താകുന്നു? ദാനധർമ്മം (CHARITY), സഹായം, പരസ്പര സഹായത്തിൻ്റെ പ്രായോഗിക പ്രകടനം, കരുതൽ, ത്യാഗപരമായ ജീവിതം എന്നിവയെ അടിസ്ഥാനമാക്കി ടിപിഎമ്മിൽ പ്രഭാഷണങ്ങൾ കേട്ടിട്ടുണ്ടോ? പോൾ ഇന്ന് ജീവിച്ചിരുന്നെങ്കിൽ, “ഞാൻ സ്നേഹിക്കാതെ വിശുദ്ധജീവിതം നയിച്ചിട്ടും, ഞാൻ മുഴങ്ങുന്ന ചെമ്പോ ചിലമ്പുന്ന കൈത്താളമോ അത്രേ” എന്ന് പറയുകയില്ലായിരുന്നോ? ഈ ദുഷ്ട്ടമായ ഫലങ്ങൾ ടിപിഎം വെളിച്ചത്തിൻ്റെ ശുശ്രുഷകന്മാർ എന്ന നിലയിൽ ദുഷിച്ച പിശാചുക്കളുടെ ശുശ്രുഷകന്മാരാണെന്നതിൻ്റെ വ്യക്തമായ സൂചനകളാകുന്നു. അവർ കേവലം വിശുദ്ധി എന്ന് അലറുന്നത് വെള്ള വസ്ത്രധാരണത്തിൻ്റെ പ്രകടനമാകുന്നു, പക്ഷേ അവരുടെ ഫലംകൊണ്ട് നിങ്ങൾക്ക് അവരെ അറിയാം!

ഇരുണ്ട ഹൃദയം യഥാർത്ഥ വെളിച്ചത്തെ തടയുന്നു

ടിപിഎമ്മിലെ ഈ അവസ്ഥയുടെ കാരണം നിങ്ങൾക്ക് അറിയാമോ? മനസ്സാന്തരപ്പെടാത്ത ഒരു ഹൃദയത്തിൻ്റെ ലക്ഷണമാണ് ഇതെന്ന് ഞാൻ വിശ്വസിക്കുന്നു. നമ്മുടെ രക്ഷകൻ്റെ വാക്കുകൾ എത്ര അർത്ഥവത്താകുന്നു, “നല്ല വൃക്ഷത്തിന് ആകാത്ത ഫലവും ആകാത്ത വൃക്ഷത്തിന്നു നല്ല ഫലവും കായ്പ്പാൻ കഴിയില്ല.” മത്തായി 7:18.

ഇപ്പോൾ നാം ആയിരിക്കുന്നത് വളരെ അപകടകരമായ അവസ്ഥയിൽ ആകുന്നു. കാരണം ഇരുണ്ട ഹൃദയങ്ങൾക്ക് വെളിച്ചം പകരുവാൻ പറ്റുകയില്ല, ഇതിന് മറ്റുള്ളവരെ വഞ്ചിക്കുവാൻ മാത്രമേ സാധിക്കുകയുള്ളു. കുരുടൻ കുരുടനെ വഴി കാട്ടുമ്പോൾ ഇരുവരും കുഴിയിൽ വീഴും. ഈ അധഃപതനത്തിൽ നിന്നും പുറത്തുകടക്കുവാൻ മാർഗ്ഗം എന്താകുന്നു? ശരിയായ സുവിശേഷ പ്രസംഗം മാത്രമാണ് ഒരേയൊരു മാർഗ്ഗമെന്ന് ഞാൻ വിശ്വസിക്കുന്നു. വെളിച്ചം പ്രകാശിക്കട്ടെ. സത്യം പ്രസംഗിക്കപ്പെടട്ടെ, ഹൃദയങ്ങളെ മനസ്സാന്തരപ്പെടുത്തുന്ന വേല പരിശുദ്ധാത്മാവ് ചെയ്യട്ടെ. “ടിപിഎം സുവിശേഷത്തിൽ എന്താണ് തെറ്റ്” എന്ന് നിങ്ങൾ ചിന്തിക്കുന്നുവോ? തെറ്റിൽ നിന്നും ശരി തിരിച്ചറിയാൻ യഥാർത്ഥ സുവിശേഷം ധ്യാനിക്കേണ്ടതുണ്ട്. യേശുവിൽ വിശ്വസിക്കുമ്പോൾ എന്തു സംഭവിക്കുന്നു? ഞാൻ സുവിശേഷം എന്ത്, സുവിശേഷത്തിൻ്റെ പശ്ചാത്തലവും ഉള്ളടക്കവും എന്ത് എന്ന് ചോദിക്കുന്നു? ശരിയായ സുവിശേഷ പ്രസംഗം വഴി നടക്കുന്ന പ്രക്രിയ എന്താകുന്നു? ഈ പ്രവർത്തനം മുഴുവൻ അറിയുമ്പോൾ മാത്രമേ നമ്മൾക്ക് കുഴപ്പകരമായ പ്രക്രിയയും മുഴുവൻ പ്രവർത്തനത്തിലെ പിഴച്ച ഭാഗവും തിരിച്ചറിയാൻ കഴിയൂ. അപ്പോൾ മാത്രമേ നമ്മൾ വ്യവസ്ഥയിൽ ഉളവാക്കപ്പെടുന്ന മോശം പ്രവർത്തന പ്രക്രിയ തിരിച്ചറിയാൻ കഴിയുകയുള്ളൂ, ഇത് യഥാർത്ഥ പ്രക്രിയയെ ഉപരിപ്ലവമായി കാണിക്കുന്നു.

യഥാർത്ഥ സുവിശേഷവും വക്രതയും മനസ്സിലാക്കുക

ദൈവം തൻ്റെ സന്ദേശം ആരംഭിച്ചിടത്തുനിന്നു ഞാൻ തുടങ്ങട്ടെ. അദ്ദേഹം ഒരു മനോഹരമായ ലോകം ഉണ്ടാക്കി മനുഷ്യരാശിയെ തൻ്റെ സ്വരൂപത്തിലും മഹത്വത്തിലും സൃഷ്ടിച്ചു എന്ന് ദൈവം നമുക്ക് വെളിപ്പെടുത്തുന്നു (ഉല്പത്തി 1). അതിനുശേഷം ആദാം പാപം ചെയ്തു, മനുഷ്യരാശി മുഴുവൻ ദൈവതേജസ്സ് ഇല്ലാത്തവരായിത്തീർന്നു എന്ന് നാം വായിക്കുന്നു (അല്ലെങ്കിൽ നമ്മളെ നിർമ്മിച്ച സ്വരൂപത്തിൽ കുറഞ്ഞു). ആദാമിന് ജനിച്ച കുട്ടികൾ ആദാമിൻ്റെ സ്വരൂപത്തിൽ ജനിച്ചവരായിരുന്നു, ദൈവത്തിൻ്റെ സ്വരൂപത്തിൽ അല്ല, കാരണം ആദാമിന് പാപം മൂലം സ്വരൂപം നഷ്ടപ്പെട്ടിരുന്നു (ഉല്പത്തി 5:1,3, റോമർ 3:23 വായിക്കുക). നമ്മെ സൃഷ്ടിച്ച ആദ്യ അവസ്ഥയിലേക്ക് മടക്കണമെന്ന് ദൈവം ആഗ്രഹിച്ചു. നമ്മുടെ അധഃപതിച്ച അധാർമ്മിക സ്വരൂപത്തിൽ നിന്ന് നമ്മൾ തൻ്റെ പ്രതിച്ഛായയിലേക്ക് തിരിച്ചുവരണമെന്ന് ദൈവം ആഗ്രഹിച്ചു.

Removing the Mask of Holiness in TPM

അതുകൊണ്ട്, നമ്മുടെ മരണവും മരണത്തിൽ നിന്നുള്ള പുനരുത്ഥാനവും യേശു ക്രിസ്തുവിൻ്റെ ഉയർത്തെഴുന്നേൽപ്പും ദൈവം മുന്നമേ നിശ്ചയിച്ചു (റോമർ 6). മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ആകാത്ത വൃക്ഷത്തിന് നല്ല ഫലം പുറപ്പെടുവിക്കാൻ കഴിയില്ല. ആകാത്ത വൃക്ഷം നല്ല ഫലം പുറപ്പെടുവിക്കണമെങ്കിൽ വൃക്ഷം മരിക്കുകയും ക്രിസ്തുവിനോടൊപ്പം ഉയർത്തെഴുന്നേൽക്കുകയും വേണം. ഇതിനെയാണ് മരിച്ച് ക്രിസ്തുവിനോടൊപ്പം ഉയർത്തെഴുന്നേൽക്കുന്ന സ്നാനം എന്ന് നാം വിളിക്കുന്നത് (റോമർ 6). ദൈവം നമ്മെ സൃഷ്ടിച്ച നഷ്ടപ്പെട്ട മഹത്ത്വത്തിലേക്കും സ്വരൂപത്തിലേക്കും മനുഷ്യനെ പുനഃസ്ഥിതീകരിക്കാനുള്ള ദൈവത്തിൻ്റെ വഴിയും പദ്ധതിയും ഇതായിരുന്നു. എന്നാൽ ഈ പദ്ധതി നടപ്പാക്കുന്നതിനു മുൻപ് മനുഷ്യൻ ഒരു വീണുപോയവനാണെന്ന് മനസ്സിലാക്കുവാൻ ദൈവം ഒരു നിയമവ്യവസ്ഥ അവതരിപ്പിച്ചു. നിയമം ഒരു കണ്ണാടി പോലെ ആയിരുന്നു. നാം ആകാത്ത വൃക്ഷങ്ങൾ ആണെന്ന് തിരിച്ചറിയുവാൻ ന്യായപ്രമാണം കൊണ്ടുവന്നു (റോമർ 3: 9-20,31). ന്യായപ്രമാണം അവതരിപ്പിക്കാനുള്ള ദൈവത്തിൻ്റെ ഉദ്ദേശം മനുഷ്യവർഗത്തെ യഥാർത്ഥ അവസ്ഥയിലേക്ക് പുനഃസ്ഥാപിക്കുക എന്നത് അല്ലായിരുന്നു. പൗലോസ് പറയുന്നു, ന്യായപ്രമാണം അനുസരിക്കുന്നതിലൂടെ ആർക്കും ഒരു മനുഷ്യനെ നീതീകരിക്കാനാവില്ല (റോമർ 1-3 വായിക്കുക). നാം വീണുപോയ യഥാർത്ഥ സ്വരുപത്തിലേക്കോ മഹത്വത്തിലോ എത്തുന്നത് രക്ഷയുടെ ഭാഗമാകുന്നു. വീണ്ടും ജനനം പ്രാപിക്കാത്ത ആർക്കും സ്വർഗത്തിലേക്കു പോകുവാൻ സാധ്യമല്ല (യോഹന്നാൻ 3: 3-5). അതുകൊണ്ട്, ന്യായപ്രമാണം അനുസരിക്കുന്നതിലൂടെ നഷ്ട്ടപ്പെട്ട മഹത്വത്തിലേക്ക് എത്തുകയില്ല എന്നതാണ് ഇതിൻ്റെ അർത്ഥം. പിതാവിൻ്റെ പ്രേഷിതചിത്രമായ തൻ്റെ പുത്രനായ യേശുവിൻ്റെ രൂപത്തിൽ നമുക്ക് വീണ്ടും ജനനം പ്രാപിക്കാൻ മാത്രമാണ് യേശുവിനെ മരിക്കാനും ഉയിർത്തെഴുന്നേൽക്കാനും ഇടയാക്കിയത്.

അതുകൊണ്ട് രണ്ടു കാര്യങ്ങൾ വളരെ വ്യക്തമായിരിക്കുന്നു.

 • നമ്മുടെ സ്വരൂപത്തെ ദൈവസ്നേഹത്തിലേയ്ക്ക് തിരികെ കൊണ്ടുവരുന്നതാണ് രക്ഷ. അത്തരം ആളുകൾ ന്യായവിധി ദിവസം ശിക്ഷിക്കപ്പെടുകയില്ല.
 • ന്യായപ്രമാണം അനുസരിക്കുന്നതുകൊണ്ട് ആ അവസ്ഥയിൽ നമ്മെ എത്തിക്കാൻ കഴിയില്ല. ആകാത്ത വൃക്ഷം യേശു ക്രിസ്തുവാകുന്ന തായ് താടിയുമായി ചേർന്ന് വീണ്ടും ജനിച്ചു നല്ല വൃക്ഷമായി തീരുന്നതുവരെ നല്ല ഫലം കൊടുക്കുകയില്ല (യോഹന്നാൻ 15: 1,2, മത്തായി 7: 17-18). നമ്മുടെ മോശമായ അധഃപതിച്ച സ്വരൂപം നമ്മൾക്ക് വെളിപ്പെടുത്താൻ മാത്രമേ ന്യായപ്രമാണം ഉതകുകയുള്ളൂ. പ്രതീക്ഷിക്കുന്ന തലത്തിലേക്ക് അത് നമ്മെ എത്തിക്കുകയില്ല.

ചില ചോദ്യങ്ങളിലൂടെ ഞാൻ ഇത് അല്പം ലഘൂകരിക്കട്ടെ,

 • നമ്മൾ ദൈവം നിശ്ചയിച്ചിരിക്കുന്ന നിലവാരമോ അവസ്ഥയോ നേടാൻ കഴിയാത്ത ജന്മനാ പാപികളായ ആകാത്ത വൃക്ഷങ്ങൾ ആകുന്നു. ഉത്തരം “YES”.
 • നമ്മൾ ന്യായപ്രമാണം അനുസരിച്ചാൽ നമ്മളുടെ ആദ്യം ഉണ്ടായിരുന്ന അവസ്ഥയിലേക്ക് പോകാൻ കഴിയുമോ? ഉത്തരം “NO”, നമ്മൾ ന്യായപ്രമാണം അനുസരിച്ചാൽ ഇല്ല.
 • ന്യായപ്രമാണം അനുസരിക്കുന്നത് നമ്മെ ആ അവസ്ഥയിലേക്ക് എത്തിക്കുവാൻ സാധ്യമല്ലെങ്കിൽ, പഴയനിയമത്തിൽ നമ്മുടെ പ്രവൃത്തി മൂലം നമ്മൾ സ്വർഗ്ഗത്തിൽ പ്രവേശിക്കപ്പെടുവാൻ (ദൈവം അംഗീകരിച്ചിരിക്കുന്ന അവസ്ഥയിൽ എത്തും വിധം) യോഗ്യരാക്കുന്നതിനേക്കാൾ ക്രിസ്തുവിൻ്റെ മരണത്തിലും പുനരുത്ഥാനത്തിലും നാം മുഴുകുന്നത് ചെയ്യട്ടെ.

യേശുവിൻ്റെ മരണത്തിൻ്റെ വിലയെക്കുറിച്ചറിയാതെ, യേശുവിൻ്റെ മരണത്തിൻ്റെ വിലയല്ല, ആ അവസ്ഥയിലേക്ക് എത്തിച്ചേരാനുള്ള വഴികളായി ദൈവിക കല്പനകളെ അനുസരിക്കുന്നതിലൂടെ, നമ്മെ അസ്വസ്ഥരാക്കുന്നതാണ് ടിപിഎം ചെയ്യുന്നത്. സഭയെ പൂർണ്ണതയിലേക്ക് നയിക്കുന്നതിന് ദൈവത്താൽ നിയുക്തരായ പ്രതിഷ്ഠിക്കപ്പെട്ട ശുശ്രൂഷകരാണ് ഞങ്ങൾ എന്ന് അവർ പറയുന്നു. എന്നാൽ വാസ്തവത്തിൽ, വീണുപോയ അവസ്ഥയിൽ നിന്ന് സമ്പൂർണ്ണമായ അവസ്ഥയിലേക്ക് നമ്മെ എത്തിക്കാൻ യേശു ക്രിസ്തുവിനെ ദൈവം നിയമിച്ചിരിക്കുന്നു (എബ്രായർ 10:14). “ഏകയാഗത്താൽ അവൻ വിശുദ്ധീകരിക്കപ്പെടുന്നവർക്ക് സദാകാലത്തേക്കും സൽഗുണപൂർത്തി വരുത്തിയിരിക്കുന്നു.”

ടിപിഎമ്മിൻ്റെ സുവിശേഷത്തിൽ തെറ്റായ ക്ഷുദ്രകരമായ കോഡ് നിങ്ങൾ ഇപ്പോൾ തിരിച്ചറിയുന്നുണ്ടോ? നമ്മുടെ മോശമായ ആപ്പിൾ ഉൽപ്പാദിപ്പിക്കുന്ന ചരിത്രത്തെ നാം കഴുകിക്കളയുകയാണെന്ന്  യേശുവിൻ്റെ മരണത്തെക്കുറിച്ച് അവർ ചിന്തിക്കുന്നു. ക്രൂശിൽ യേശുവിൻ്റെ മരണത്തിൻ്റെ വിലയെ ഇത് വിലകുറച്ചു കാണിക്കുന്നു. യേശുവിൻ്റെ ക്രൂശീകരണം നമ്മുടെ കഴിഞ്ഞകാല പാപങ്ങളെ കഴുകിക്കളയുക മാത്രമല്ല, മറിച്ച് നാം ദൈവത്തിങ്കലേക്ക് പുനഃസ്ഥാപിക്കപ്പെടുകയും നാം നല്ല വൃക്ഷങ്ങൾ ആയിത്തീരുകയും ചെയ്യുന്ന ഒരു കാര്യമാണ്. നമ്മുടെ പ്രവൃത്തികൾ നമ്മെ ചീത്ത അവസ്ഥയിൽ നിന്നും നല്ല അവസ്ഥയിൽ കൊണ്ടുവരികയില്ല. യേശുവിൻ്റെ മരണം നമ്മുക്ക് പുതിയ ജനനം തരുന്നു.

വേദപുസ്തകമായ വിശുദ്ധി വ്യാജ വിശുദ്ധി
ക്രിസ്തുവിൻ്റെ പ്രവൃത്തിയിൽ ഉറച്ചിരിക്കുന്നതുകൊണ്ട് സുരക്ഷിതമാകുന്നു. സ്വന്തം പ്രവൃത്തിയിൽ ഉറച്ചിരിക്കുന്നതുകൊണ്ട് അസുരക്ഷിതമാകുന്നു.
ബന്ധങ്ങളെ പ്രധാനമായും പ്രകടിപ്പിക്കുന്നു വ്യക്തികളെ പ്രധാനമായും പ്രകടിപ്പിക്കുന്നു
പാപത്തിൽ വീഴുമോ എന്ന ആശങ്ക പ്രവൃത്തി പാപത്തിൽ വീഴുമോ എന്ന ആശങ്ക
പ്രവൃത്തി, ഹൃദയം, മനസ്സ് എല്ലാം ഗൗരവമായി എടുക്കുന്നു ബാഹ്യമായതിലും തുച്ഛമായതിലും ശ്രദ്ധിക്കുന്നു
കഷ്ട്ടപ്പെടുന്നവരോട് കൃപ നിറഞ്ഞ കാഴ്ചപ്പാട് കഷ്ട്ടപ്പെടുന്നവരെ മോശമായി കാണുന്നു
വിശ്വാസത്തിൽ നിറഞ്ഞ സമൂഹം സൃഷ്ടിക്കുന്നു ആശങ്കയാൽ നിറഞ്ഞ സമൂഹം സൃഷ്ടിക്കുന്നു

നമ്മുടെ പ്രവൃത്തികൾ രക്ഷയ്ക്കുള്ള ഒരു ഉപാധിയല്ല, മറിച്ച് ഒരു യഥാർത്ഥ രക്ഷയുടെ ഉല്പന്നമാകുന്നു. ഈ ഫലങ്ങൾ ഹൃദയത്തിൽ നിന്നാകുന്നു, മതപരമായ കർക്കശങ്ങളുടെയോ നിയമങ്ങളുടെയോ ഫലമായിട്ടല്ല.

യഥാർത്ഥ സുവിശേഷ പ്രകാരം, എല്ലാ മഹത്വവും ദൈവത്തിൻ്റെതാകുന്നു. എന്നാൽ “നേര്‍പ്പിച്ച സുവിശേഷം” അനുസരിച്ച്, ടിപിഎം പകുതി മഹത്വം എടുത്ത്‌ പൂർണത പ്രാപിക്കുന്നതിനുള്ള വഴി നിങ്ങൾക്കു കാണിച്ചുതരാം എന്ന് പറയുന്നു, അതായത് മാനവരാശിയുടെ വീണുപോയ അവസ്ഥ.

ഉപസംഹാരം

ടിപിഎം വിശുദ്ധ ജീവിതം പഠിപ്പിക്കുന്നുവെന്ന് ചിന്തിച്ച്, ടിപിഎമ്മിനോട് വീണ്ടും വീണ്ടും പറ്റിപ്പിടിച്ചിരിക്കുന്ന പ്രിയപ്പെട്ട ടിപിഎം വിശ്വാസികളോട്,

“വഞ്ചകരുടെ ഗുഹയിൽനിന്നു പുറത്തുവരുവിൻ”. വിശുദ്ധിയുടെ എല്ലാ നാടകങ്ങളും തികച്ചും വഞ്ചനയാകുന്നു. അവർക്ക് ചാരിറ്റി ഒന്നുമില്ല, സ്നേഹവും ഇല്ല. അവരുടെ ഫലങ്ങൾ ആകാത്തതാകുന്നു. അവർ ക്രൂശിൻ്റെ മഹത്വം താഴ്ത്തി ആ മഹത്ത്വത്തിൻ്റെ പാതി അവരുടെ വെളിപ്പെടുത്തലുകളിലേക്ക് ദൈവദൂഷക പ്രകടനമായി കണക്കാക്കിയിരിക്കുന്നു. അതിലൂടെ ഒരു വിശ്വാസിക്കു് പൂർണ്ണത പ്രാപിക്കാൻ കഴിയുമെന്ന് അവർ അവകാശപ്പെടുന്നു. നിങ്ങൾ വിശുദ്ധി പ്രാപിക്കുകയില്ല, മാത്രമല്ല നിങ്ങൾ അവരുടെ വ്യാജവ്യവസ്ഥയിൽ തുടരുകയാണെങ്കിൽ മറ്റുള്ളവരെ സ്നേഹിക്കാൻ പറ്റുന്ന ഒരു ഹൃദയം കിട്ടുകയുമില്ല. ടിപിഎമ്മിൽ നിന്നും പഠിക്കുന്ന ഒരേയൊരു മാർഗ്ഗം മറ്റ് ക്രിസ്ത്യാനികളെ എങ്ങനെ മോശക്കാരായി കാണിക്കാമെന്നും സ്വർഗത്തിൽ അത്യുന്നതമായ സ്ഥലങ്ങളുടെ സംവരണത്തെക്കുറിച്ചും വലിയ വാക്ക് എങ്ങനെ പറയാൻ കഴിയുമെന്നും മാത്രമാകുന്നു. അവരുടെ വെളുത്ത വസ്ത്രങ്ങളാൽ വഞ്ചിക്കപ്പെടാതിരിക്കുക! ചാരിറ്റി ഇല്ലാത്ത വിശുദ്ധ ജീവിതം മുഴങ്ങുന്ന ചെമ്പോ ചിലമ്പുന്ന കൈത്താളമോ അത്രേ. വിശുദ്ധിയുടെ ഒരു ബാഹ്യ പ്രദർശനത്തിൻ്റെ മറവിൽ കീഴടങ്ങിയ ഒരു വഞ്ചനയാണ് ടിപിഎം. വളരെ വൈകുംമുമ്പ് ഉണരുക!

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

 

Leave a Reply

Your email address will not be published. Required fields are marked *