ലൗ ബോംബിങ്ങ് (LOVE BOMBING) : ടിപിഎമ്മിലെ വഞ്ചനയുടെ ചുംബനം

നരേന്ദ്രമോദിക്ക് പൂർണമായി അർപ്പിച്ചത് ആരാണെന്നതിന് സാമൂഹ്യ മാധ്യമങ്ങളിൽ ആക്ഷേപഹാസ്യ രൂപേണ പ്രസിദ്ധീകരിച്ച ഒരു ചിത്രം ഉണ്ടായിരുന്നു. പെട്രോൾ വില അതിഭയങ്കരമായി കൂടിയാലും, എൻ്റെ വാഹനം വിൽക്കേണ്ടി വന്നാലും, എൻ്റെ ഷൂസും സോക്സും വിറ്റിട്ട് ഞാൻ നഗ്നപാദനായി നടക്കേണ്ടി വന്നാലും ഞാൻ മോദിക്ക് വോട്ട് ചെയ്യുമെന്ന് ഒരാൾ എഴുതി. ടിപിഎമ്മിലെ വിശ്വാസികളുടെയും വേലക്കാരുടെയും കൃത്യമായ മനോഭാവം ഇതാകുന്നു. അഹങ്കാരികളായ വേലക്കാർ വിശ്വാസികളുടെ പിൻഭാഗത്ത്‌ തൊഴിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. പക്ഷെ, അടുത്ത ദിവസം, അവരുടെ പ്രിയപ്പെട്ട വിശുദ്ധൻ്റെ ചെരുപ്പുകൾ എടുത്ത് ഒരു അടിമയെപ്പോലെ അദ്ദേഹത്തെ പിന്തുടരുന്നു. ടിപിഎമ്മിൻ്റെ മായാജാലകത്തിൽ നിന്നും പുറത്തു വരാൻ ഇവർ ബുദ്ധിമുട്ടുന്നത് എന്തുകൊണ്ടാണെന്ന് എപ്പോഴെങ്കിലും അത്ഭുതപ്പെട്ടിട്ടുണ്ടോ? ഈ ടിപിഎം സംവിധാനം എത്രമാത്രം അവരെ ബ്രയിൻ വാഷ് ചെയ്തിരിക്കുന്നു? ഈ നാർസി സംഘടനയിലെ വിശ്വാസികളെയും വേലക്കാരെയും ഈ വേശ്യാ എന്ത് മന്ത്രവാദം ചെയ്ത മാജിക് പായസം കൊടുത്തിരിക്കുന്നു? ഈ മാജിക് പായസത്തെ ലവ് ബോംബിങ്ങ് (LOVE BOMBING) എന്ന് വിളിക്കുന്നു.

ലവ് ബോംബിങ്ങ് എന്താകുന്നു? ഇത് വ്യാജ സ്നേഹവും പ്രതിപത്തിയും പ്രകടമാക്കുന്ന വൈകാരിക കളിയാണ്. അവർ പ്രധാനപ്പെട്ടവരും തിരഞ്ഞെടുക്കപ്പെട്ടവരും ആണെന്ന് ചിന്തിപ്പിക്കുന്നു. അവർ ഭാവനാലോകം സ്വപ്നം കാണിച്ച് പ്രതിഫലം വാഗ്ദാനം ചെയ്യുന്നു. സംഘടനയോടുള്ള തങ്ങളുടെ ഭക്തിയും വിശ്വസ്തതയും പ്രകടിപ്പിക്കാൻ മാനസികമായി അവരെ സജ്ജരാക്കുന്നു. സാധാരണക്കാരുടെ മേൽ മാരകമായ ബോംബ് പൊട്ടിത്തെറിപ്പിക്കുന്നതിന് മുൻപ് ചാവേർ ജിഹാദികൾക്ക് കൊടുക്കുന്ന ലവ് ബോംബിങ്ങിൻ്റെ ഒരു ചെറിയ സൂചന കാണുക.

വീഡിയോയിൽ കാണുന്ന ആ വ്യക്തിയോട് നിങ്ങളെ ഒരു കമ്മിറ്റി തിരഞ്ഞെടുത്തതാണെന്ന് പറയുന്നു. സ്വർഗ്ഗത്തിൽ നിങ്ങൾക്ക് 72 കന്യകമാരെ ലഭിക്കും. നിങ്ങൾ കാഞ്ചി വലിക്കുന്ന നിമിഷം തന്നെ ബോംബ് പൊട്ടിത്തെറിച്ച് നിങ്ങളുടെ ശരീരം കഷണങ്ങളായി പറന്നുപോകും, ​​എന്നാൽ നിങ്ങളുടെ ആത്മാവ് സ്വർഗ്ഗത്തിലേക്ക് പറക്കും, സ്വർഗ്ഗത്തിൻ്റെ ഏഴ് വാതിലുകൾ നിങ്ങളെ സ്വാഗതം ചെയ്യാനായി തുറക്കും. ഒരു ഹ്രസ്വ ചിത്രത്തിൽ നിന്ന് എടുത്ത അടുത്ത വീഡിയോയിൽ, ഭീകരൻ്റെ മുഖത്ത് കാണുന്ന തേജസ്സ് പ്രകടമാക്കുന്നത് ഈ ദുഷ്ടലോകത്തിൽനിന്ന് ഒറ്റപ്പെട്ട ഒരു ജീവിതത്തിലേക്ക് നയിക്കുന്നുവെന്നാണ് അവനോട് പറയുന്നു. അത്തരം മഹത്തായ ലക്ഷ്യമുള്ളവർ ഭാഗ്യവാരാകുന്നു. അല്ലാഹു തിരഞ്ഞെടുത്ത ചിലർക്ക് മാത്രമേ അത്തരമൊരു ദൌത്യം നിർവഹിക്കുവാൻ ഭാഗ്യമുള്ളു.

തീവ്രവാദികളെ വളർത്തുകയോ ചാവേറുകളെ സൃഷ്ടിക്കുകയോ മാത്രമല്ല ലൗ ബോംബിങ്ങ് നടത്തുന്നത്. ജനങ്ങളെ ആകർഷിക്കാൻ മിക്കവാറും എല്ലാ കൾട്ടുകളും ഇത് ഉപയോഗിക്കുന്നു. അവരുടെ സഹോദരിയോ മകളോ ബ്രയിൻ വാഷ് ആയി അതിൽ നിന്നും പുറത്തു വരാൻ വിസമ്മതിക്കുന്ന ബ്രഹ്മകുമാരി ആരാധനയ്ക്കെതിരെ ജനങ്ങൾ പരാതിപ്പെടുന്നത് ഞാൻ കേട്ടിട്ടുണ്ട്. ടിപിഎം ശുശ്രുഷയിൽ പ്രവേശിക്കാനായി അവരുടെ വീടുകളിൽ നിന്ന് ഓടിപോയ ചില ടിപിഎം സഹോദരിമാരെ എനിക്കറിയാം. ഇവരെല്ലാം ലൗ ബോംബിങ്ങിന് ഇരയായവരാകുന്നു. നാർസിസ്റ്റുകളായ പ്രേമദാതാക്കൾ സ്ത്രീകളെ മയക്കി എടുക്കാനായി ലൗ ബോംബിങ്ങ് ഉപയോഗിച്ചിരുന്നു.

2 തിമൊഥെയൊസ്‌ 3:6, “വീടുകളിൽ നൂണുകടക്കയും പാപങ്ങളെ ചുമന്നുകൊണ്ട് നാനാ മോഹങ്ങൾക്കും അധീനരായി എപ്പോഴും പഠിച്ചിട്ടും ഒരിക്കലും സത്യത്തിൻ്റെ പരിജ്ഞാനം പ്രാപിപ്പാൻ കഴിയാത്ത പെണ്ണുങ്ങളെ സ്വാധീനമാക്കുകയും ചെയ്യുന്നവർ ഈ കൂട്ടത്തിലുള്ളവർ ആകുന്നു.”

ടിപിഎമ്മിലെ ചില സ്റ്റാൻഡേർഡ് ലൗ ബോംബിങ്ങ് പ്രവചനങ്ങൾ

ലൗ ബോംബിങ്ങ് ടിപിഎമ്മിൽ നടക്കുന്നുണ്ടോ എന്നതാണ് ചോദ്യം? എൻ്റെ അനുഭവം വെച്ച് നോക്കുമ്പോൾ, തങ്ങളുടെ രഹസ്യ ആഗ്രഹങ്ങൾക്ക് അനുസരിച്ചു ദൈവം അവരുടെ ആവശ്യങ്ങൾക്കൊത്തവണ്ണം നൃത്തം ചെയ്യുന്നത് കേൾക്കാൻ ടിപിഎം യോഗങ്ങളിൽ വിശ്വാസികൾ പോകുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു. ദൈവം അവരോട് സംസാരിക്കുന്നത് കേൾക്കാനായി തയ്യാറായി ആകാംഷാഭരിതരായി അവരെല്ലാവരും യോഗങ്ങളിൽ വന്നിരിക്കും, ഞാൻ നിങ്ങളെ തിരഞ്ഞെടുത്തു, എൻ്റെ ദൃഷ്ടിയിൽ നിങ്ങൾ അമൂല്യവും മാന്യവുമായിരിക്കുന്നു തുടങ്ങിയ മനോഹരമായ വാക്കുകൾ അവരെ കേൾപ്പിക്കും. ഇതുപോലുള്ള വഞ്ചനാപരമായ പ്രസംഗങ്ങൾ കൂടാതെ, പ്രവാചകന്മാരുടെ വാക്കുകളും അവർ ആസ്വദിക്കുന്നു. ഞാൻ നിങ്ങളെ ഉന്നത വിളിക്കായി വിളിക്കുന്നു. മറ്റ് വിശ്വാസിക്കെതിരെയോ വേലക്കാർക്കെതിരെയോ നില്കുന്നവർക്കായി, “ഞാൻ നിന്നെ ശക്തമായ മെതിവണ്ടി ആക്കും, നിനക്കെതിരെ വരുന്ന ഒരു ആയുധവും ഫലിക്കയില്ല, ന്യായവിസ്താരത്തിൽ നിനക്ക് വിരോധമായി എഴുന്നേൽക്കുന്ന എല്ലാ നാവിനെയും നീ കുറ്റം വിധിക്കും” തുടങ്ങിയ വാഗ്ദാനങ്ങളാൽ ബോംബിടും. അല്ലെങ്കിൽ “ഞാൻ നിൻ്റെ ശത്രുക്കളെ നിൻ്റെ പാദപീഠമാക്കും”  മുതലായവ. നിങ്ങൾ കേട്ടിട്ടുള്ള ചില ടിപിഎം പ്രവചനങ്ങൾ താഴെ കൊടുക്കുന്നു.

 1. ഞാൻ നിന്നെ പേരു ചൊല്ലി വിളിച്ചിരിക്കുന്നു … നീ എൻ്റെതാകുന്നു
 2. ഞാൻ നിന്നെ ഉന്നത വിളിക്കായി വിളിച്ചിരിക്കുന്നു
 3. ഇതാ, ഞാൻ സകലവും പുതുതാക്കുന്നു
 4. ഞാൻ നിനക്കു ഇരുട്ടിലെ നിക്ഷേപങ്ങളെയും മറവിടങ്ങളിലെ ഗുപ്തനിധികളെയും തരും
 5. നിനക്ക് വിരോധമായി വരുന്ന യാതൊരു ആയുധവും ഫലിക്കയില്ല … എല്ലാ നാവും അത് ..
 6. എഴുന്നേറ്റു പ്രകാശിക്ക; നിൻ്റെ പ്രകാശം വന്നിരിക്കുന്നു
 7. ഞാൻ സകല ജാതികൾക്കും നിന്നെ ഒരു അനുഗ്രഹമാകും
 8. ഞാൻ നിൻ്റെ ശത്രുക്കളെ നിൻ്റെ പാദപീഠമാക്കും
 9. നിങ്ങൾ ഇന്നു കണ്ട മിസ്രയീമ്യരെ ഇനി ഒരുനാളും കാണുകയില്ല.
 10. ഇതാ ഞാൻ വേഗം വന്നു … ഞാൻ നിന്നെ എൻ്റെ കൂടെ കൊണ്ടുവരാൻ വരുന്നു …
 11. ഞാൻ നിന്നെ വിടുവിക്കും; ദുഷ്‌കടമായ വീഥികൾ ഞാൻ നിൻ്റെ മുമ്പിൽ നടന്ന് നേരെയാക്കും.

ഇത്തരം പ്രവചനങ്ങളാൽ ലൗ ബോംബ് ഇട്ടതിനുശേഷം ഈ ആളുകൾ വളരെ സന്തോഷവാന്മാരാകുന്നു. ദൈവം അവരെ പരിപാലിക്കുകയും വിടുതൽ, പ്രതികാരം, പ്രചോദനം എന്നിവ ഉറപ്പുവരുത്തുകയും ചെയ്യുന്നതിനാൽ അവർ ആനന്ദ ലഹരിയിലാകുന്നു. ഞങ്ങൾ അവരെ ബൈബിൾ വായിക്കാനും ടിപിഎമ്മിൻ്റെ ദുഷ്‌കടമായ വീഥികളുള്ള തെറ്റായ പഠിപ്പിക്കലുകൾ വെളിപ്പെടുത്താനും ശ്രമിക്കുമ്പോൾ, അത്തരം ആളുകൾ അസ്വസ്ഥരാകുന്നു. ടിപിഎം പ്രവചനങ്ങളാൽ ലൗ ബോംബിടപ്പെട്ട് മറ്റ് ക്രിസ്ത്യാനികളുടെ ഇടയിൽ തിരഞ്ഞെടുക്കപ്പെട്ട വ്യക്തികളാണെന്ന് ചിന്തിക്കുന്നവർ, ഞങ്ങളുടെ നേരെ കോപം പ്രകടിപ്പിച്ച് തീ കൊണ്ട് കളിക്കാതിരിക്കാൻ ഞങ്ങളെ ഉപദേശിക്കുകയും ചെയ്യുന്നു.

അത്തരം ലൗ ബോംബിങ്ങിൽ തിരുവെഴുത്തിൻ്റെ നിലപാട്

ഇക്കാര്യത്തിൽ വായനക്കാർ വിവേകളായിരിക്കാൻ തിരുവെഴുത്തുകൾ ഉപദേശിക്കുന്നുണ്ടോ? ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. നമുക്ക് സദൃശ്യവാക്യങ്ങളിൽ വ്യക്തമായ ഒരു ദൃഷ്ടാന്തമുണ്ട്. ഇത് നിഷ്കളങ്കനായ ഒരു യുവാവിനെ അപരിചിതയായ ഒരു യുവതി നരകത്തിലേക്കുള്ള വഴിയിലേക്ക് വശീകരിക്കുന്നതിനെ പറ്റിയാകുന്നു. ബൈബിളിൽ വിചിത്രമായ സ്ത്രീ അഥവാ വേശ്യ വീണുപോയ സഭയുടെ പ്രതീകം എന്ന് നമുക്കെല്ലാം അറിയാം. യുവാവിനെയും യുവതിയെയും തൻ്റെ പിടിയിലേക്ക് വശീകരിച്ച വേശ്യാസഭയുടെ ലൗ ബോംബിങ്ങും സുന്ദരമായ സംസാരവും വളരെ വ്യക്തമായി ജ്ഞാനിയായ ശലോമോൻ രാജാവ് തിരിച്ചറിഞ്ഞിരിക്കുന്നു.

സാദൃശ്യവാഖ്യങ്ങൾ 7:13-18, “അവൾ അവനെ പിടിച്ചു ചുംബിച്ചു, ലജ്ജകൂടാതെ അവനോടു പറയുന്നത്: എനിക്കു സമാധാനയാഗങ്ങൾ ഉണ്ടായിരുന്നു; ഇന്നു ഞാൻ എൻ്റെ നേർച്ചകളെ കഴിച്ചിരിക്കുന്നു. അതുകൊണ്ട് ഞാൻ നിന്നെ കാണ്മാൻ ആഗ്രഹിച്ചു. നിന്നെ എതിരേല്പാൻ പുറപ്പെട്ട് നിന്നെ കണ്ടെത്തിയിരിക്കുന്നു. ഞാൻ എൻ്റെ കട്ടിലിന്മേൽ പരവതാനികളും മിസ്രയീമ്യനൂൽകൊണ്ടുള്ള വരിയൻപടങ്ങളും വിരിച്ചിരിക്കുന്നു. മൂറും അകിലും ലവംഗവുംകൊണ്ട് ഞാൻ എൻ്റെ മെത്ത സുഗന്ധമാക്കിയിരിക്കുന്നു. വരിക; വെളുക്കുംവരെ നമുക്കു പ്രേമത്തിൽ രമിക്കാം; കാമവിലാസങ്ങളാൽ നമുക്കു സുഖിക്കാം.” സാദൃശ്യവാഖ്യങ്ങൾ 5:3 ൽ തിരുവെഴുത്ത്‌ നമ്മോട് പറയുന്നു, “പരസ്ത്രീയുടെ അധരങ്ങളിൽനിന്നു തേൻ ഇറ്റിറ്റു വീഴുന്നു; അവളുടെ അണ്ണാക്ക് എണ്ണയെക്കാൾ മൃദുവാകുന്നു.” ഈ വ്യക്തമായ തിരുവെഴുത്തുകളാൽ, വീണുപോയ സഭയുടെ ലൗ ബോംബിടലും ചുംബനങ്ങളും ആധുനിക വ്യാജ ക്രൈസ്തവലോകത്തിൻ്റെ ഭാഗമാണ് എന്നതിൽ സംശയമില്ല. ഇതിന് മുകളിലുള്ള ഒരു ഖണ്ഡികയിലേക്ക് പോകാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു, ആ സാധാരണ എല്ലാ ടിപിഎം പ്രവചനങ്ങൾ വായിക്കുകയും ടിപിഎം തേൻ ഇറ്റിറ്റു വീഴുന്ന അവളുടെ അണ്ണാക്ക് എണ്ണയെക്കാൾ മൃദുവായ വീണുപോയ സഭയാണോ എന്ന് സ്വയം തീരുമാനിക്കുമായും ചെയ്യുക.

പ്രവചനങ്ങൾ വിവേചിക്കണം

എല്ലാ ആത്മാവും പരീക്ഷിക്കുവാൻ ബൈബിൾ നമ്മോട് പറയുന്നില്ലെ? പ്രവാചകന്മാരിൽ നിന്നു വരുന്ന വാക്കുകൾ ശരിക്കും ദൈവത്തിൽ നിന്നുള്ള വാക്കാണോ എന്നു നാം പരിശോധിച്ച് ഉറപ്പിക്കേണ്ടതല്ലേ? ആരെങ്കിലും നിങ്ങളുടെ മേൽ അല്പം വെണ്ണ തേച്ചാൽ, അറവുശാലയിലേക്ക് പോകുന്ന കാളയെപ്പോലെ അവരെ അനുഗമിക്കാൻ തക്കവണ്ണം നിങ്ങൾ അത്രയും ലളിതരും നിഷ്കളങ്കരുമാണോ? കലാപമുണ്ടാക്കാൻ രാഷ്ട്രീയ നേതാക്കന്മാർ തങ്ങളുടെ മധുര വാക്കുകളിലൂടെ യുവാക്കളെ നയിക്കുന്ന അനുഭവം നമ്മൾക്കില്ലിയോ?

ടിപിഎമ്മിലെ സാധാരണ പ്രവചനങ്ങൾ തിരുവെഴുത്തുകളിൽ നിന്നുള്ള മധുര വാഗ്ദാനങ്ങൾ ആണെന്ന് നിങ്ങൾ നിരീക്ഷിച്ചിട്ടുണ്ടാകാം. ഇത് പഴയനിയമത്തിൽ അബ്രഹാമിനോ യോശുവക്കോ ഇസ്രെയേലിനോ അങ്ങനെ ആർക്കെങ്കിലുമോ കൊടുത്ത വാഗ്ദാനങ്ങൾ അതേപടി പറയുകയാണ്. ആധുനിക പ്രവചനത്തിലെ വാക്കുകൾ ബൈബിൾ പ്രവചനങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടെങ്കിൽ, അത് ദൈവത്തിൽനിന്നുള്ളതായിരിക്കണം. അത് ശരിയാണോ? പ്രവചനങ്ങൾ വചനത്തിൽ നിന്നും പറയുമ്പോൾ, ആധുനിക പ്രവചനങ്ങൾ തിരുവെഴുത്തുകളിൽ നിന്നുള്ള വാക്കുകളിൽ പരിമിതമാണോ എന്ന് പരിശോധിക്കേണ്ടതുണ്ടോ? ആരാണ് അനുകരിക്കുന്നത്? ചിന്തിച്ചുനോക്കൂ.

ദൈവം അബ്രഹാമിനോട് പറഞ്ഞു, “ഞാൻ നിന്നെ ബഹു ജാതികൾക്ക് പിതാവാക്കും,” യിരെമ്യാവിനോട് പറഞ്ഞു, “ഞാൻ നിന്നെ ഉറപ്പുള്ള ഒരു പട്ടണമാക്കി മാറ്റും” (യിരെമ്യാവ് 1:18). പുതിയ നിയമത്തിൽ ഈ പ്രവചന വാഗ്ദാനങ്ങൾ വീണ്ടും ആരോടും ആവർത്തിക്കുന്നതായി കാണുന്നില്ല. പഴയനിയമത്തിൽ നിന്ന് ആവർത്തിക്കാത്ത ഒരു പ്രവചന വാഗ്‌ദാനം യേശു പത്രോസിന് നൽകിയിരുന്നു. പൗലോസിനെ കുറിച്ച് യേശു ഇങ്ങനെ പറഞ്ഞു:ഞാൻ ബർന്നബാസിനെയും ശൌലിനെയും വിളിച്ചിരിക്കുന്ന വേലെക്കായിട്ടു അവരെ എനിക്കു വേർതിരിപ്പിൻ… (അപ്പൊസ്തല പ്രവൃത്തികൾ 13: 2).” ദൈവം അബ്രാഹാമിനോട് പറഞ്ഞ കാര്യങ്ങൾ പൗലോസിനോടും പത്രോസിനോടും ആവർത്തിച്ചില്ല എന്നത് ശ്രദ്ധിക്കുക. പൗലോസ് ലോകം കണ്ടതിൽ വെച്ച് ഏറ്റവും വലിയ സുവിശേഷകരിൽ ഒരാളായിരുന്നു എങ്കിലും പൌലോസിനോട് “ഞാൻ നിന്നെ ബഹു ജാതികൾക്ക് പിതാവാക്കും” എന്ന് പറഞ്ഞില്ല. കൂടാതെ, ഏഷ്യയിലെ ഏഴ് സഭകൾക്ക് നൽകിയ പ്രവചനങ്ങൾ അബ്രാഹാമിനോടും മറ്റുള്ളവരോടും പറഞ്ഞ വാഗ്ദത്തങ്ങളിൽ നിന്നും വ്യത്യസ്തമായിരുന്നുവെന്ന് ശ്രദ്ധിക്കുക. ലവദോക്ക്യ സഭയിലെ ജനങ്ങളോട് ദൈവം “എഴുന്നേറ്റ് പ്രകാശിക്ക; നിൻ്റെ പ്രകാശം വന്നിരിക്കുന്നു….” എന്ന് പറഞ്ഞില്ല. ദൈവം പരമാധികാരിയാണെന്നും, ദൈവത്തിന് പദാവലിയുടെ പരിമിതി ഇല്ലെന്നും നാം മനസ്സിലാക്കണം. കൂടാതെ, പഴയനിയമത്തിൽ ദൈവം പറഞ്ഞ വാക്കുകൾ ആവർത്തിച്ചുകൊണ്ട്, ഞാൻ അനന്യനാണെന്ന് തെളിയിക്കാൻ വേണ്ടി ദൈവത്തിന് സ്വന്തം അപൂര്‍വ്വതയുടെ ഒരു സർട്ടിഫിക്കറ്റ് ആർക്കും കൊടുക്കേണ്ട ആവശ്യമില്ല. അതുകൊണ്ട്, ആധുനിക പ്രവചനത്തിലെ വാക്കുകൾ ബൈബിളിലെ പ്രവചനവുമായി പൊരുത്തപ്പെടുന്നതിനാൽ, അത് സംസാരിക്കുന്നവൻ ദൈവമായിരിക്കണം എന്ന് ചിന്തിക്കുന്നത് തെറ്റായ വ്യാഖ്യാനമായി എനിക്ക് തോന്നുന്നു. ദൈവം യഥാർത്ഥമാകുന്നു. അതുകൊണ്ട് വീണ്ടും വീണ്ടും ആവർത്തിക്കുവാൻ ഒരു കൂട്ടം പ്രവചനങ്ങൾ മനഃപാഠം ആക്കേണ്ട ആവശ്യം ദൈവത്തിനില്ല.

ഒരു വ്യക്തിയുടെ രൂപഭാവം, സ്വഭാവം, ശൈലി എന്നിവ കോപ്പിയടിച്ച് യാഥാർത്ഥമായതിൻ്റെ വേഷം ധരിക്കുന്നവർ വഞ്ചകരാകുന്നു. അതുകൊണ്ട് അവരുടെ സന്ദേശങ്ങൾ ആധികാരികമായി ദൈവത്തിൽ നിന്നാണെന്ന് ജനങ്ങൾ അംഗീകരിക്കാൻ, ദൈവം പറഞ്ഞ വാക്കുകൾ ആവർത്തിക്കുന്നത് വഞ്ചകർ മാത്രമാകുന്നു.

യഥാർത്ഥ സുവിശേഷവും ടിപിഎമ്മിൻ്റെ ലൗ ബോംബിങ്ങ് പ്രവചനങ്ങളും

ആശ്വസിപ്പിക്കുന്ന പ്രവചനങ്ങൾ തെറ്റാണോ? അല്ല, നിർബന്ധമില്ല! കാര്യസ്ഥനായി അയക്കപ്പെട്ട പരിശുദ്ധാത്മാവിന് ധൈര്യമുണ്ടാക്കാനും മുന്നോട്ടു നീങ്ങാൻ നമ്മെ പ്രേരിപ്പിക്കാനും കഴിയുകയില്ലിയോ? അതെ, തീർച്ചയായും കഴിയും! എന്നാൽ ഇത് ആഴ്ചകൾ തോറും വർഷങ്ങൾ തോറും ആവർത്തിക്കുന്നു എന്നതാണ് പ്രശ്നം. ഒരു പാസ്റ്റർ മറ്റൊരുവനെ കൊല്ലുമ്പോഴോ അല്ലെങ്കിൽ ടിപിഎം സഭ മൊത്തത്തിൽ സണ്ണിയെ പോലുള്ള കുറ്റവാളികളെ കപടതയിൽ സംരക്ഷിക്കുകയും മറ്റ് സഭയിൽ നിന്നുള്ള അംഗങ്ങളെ വിവാഹം കഴിക്കുമ്പോൾ വിശ്വാസികളെ ശിക്ഷിക്കുകയും ചെയ്യുന്നത് കണ്ടിട്ട് പരിശുദ്ധാത്മാവ് നിശ്ശബ്ദമാകുന്നത് കാണുമ്പോൾ ദൈവം വേദപുസ്തകം പറയുന്ന ആൾ തന്നെയാണോ എന്ന് അത്ഭുതം തോന്നാൻ തുടങ്ങും. ഗുരുതരമായ മാറ്റങ്ങൾ ആവശ്യമുള്ള മറ്റ് കാര്യങ്ങൾ ഉള്ളപ്പോൾ, മധുരമായ ആശ്വസിപ്പിക്കുന്ന വാഗ്ദാനങ്ങളായ ശബ്ദങ്ങൾ എല്ലായ്പ്പോഴും വെണ്ണ പുരട്ടിയ രീതിയിൽ എന്തുകൊണ്ടെന്ന് ഞങ്ങൾ ചിന്തിക്കുന്നു? എന്തുകൊണ്ട് പ്രവചങ്ങൾ ടിപിഎമ്മിലെ ജീവകാരുണ്യരഹിത പ്രവർത്തനം, അവരുടെ ഇടയിൽ നിലവിലുള്ള വിവേചനം, പുതിയതായി പ്രവേശിച്ച ശുശ്രുഷകന്മാരെക്കാൾ സീനിയർ വൈദികർക്ക് കൊടുക്കുന്ന കൂടുതൽ പ്രത്യേക പരിഗണന, സമ്പന്നരും ദരിദ്രരുമായ വിശ്വാസികൾ തമ്മിലുള്ള വിവേചനങ്ങൾ, സർക്കാരിനോട് അവർ ഒരു ചാരിറ്റബിൾ സംഘടന നടത്തുകയാണെന്ന നുണ, അവരുടെ നികുതി വെട്ടിപ്പ്, പണമിടപാടുകളോടുള്ള ശക്തമായ അവഗണന മുതലായ സ്വഭാവത്തെ നിന്ദിക്കുന്നില്ല. പ്രവാചകൻ്റെയും പ്രവാചകിയുടെയും വായിൽ കൂടി എല്ലാ ഫെയിത്ത്‌ ഹോമിൻ്റെയും പിന്നിൽ നടന്നുകൊണ്ടിരിക്കുന്ന ഘോരമായ അധാർമികതയെപ്പറ്റി സംസാരിക്കാതെ എന്തുകൊണ്ട് ഈ പറയപ്പെടുന്ന ദൈവം നിശ്ശബ്ദനായിരിക്കുന്നു? പുതിയനിയമത്തിൽ ഏഷ്യയിലെ ഏഴ് സഭകളെ ദൈവം ശാസിച്ചത് നമുക്ക് ഒരു മാതൃകയല്ലെ? പഴയനിയമ പ്രവാചകന്മാർ ഇസ്രായേലിൻ്റെ വിഗ്രഹാരാധനയെയും പുരോഹിതവർഗത്തിൻ്റെ കാപട്യത്തെയും ശക്തമായി വിമർശിക്കുന്നതായി നാം കാണുന്നില്ലേ (മലാഖി 1: 6-13)? നിങ്ങൾ സ്വയമായി വായിക്കുക.

മീഖാ 2:1, “കിടക്കമേൽ നീതികേട് നിരൂപിച്ചു തിന്മ പ്രവർത്തിക്കുന്നവർക്ക് അയ്യോ കഷ്ടം…..
മലാഖി 1:6 ….സൈന്യങ്ങളുടെ യഹോവ, അവൻ്റെ നാമത്തെ തുച്ഛീകരിക്കുന്ന പുരോഹിതന്മാരേ, നിങ്ങളോടു ചോദിക്കുന്നു; അതിന്നു നിങ്ങൾ: ഏതിനാൽ ഞങ്ങൾ നിൻ്റെ നാമത്തെ തുച്ഛീകരിക്കുന്നു എന്ന് ചോദിക്കുന്നു.”
ഹോശേയ 5:1, “പുരോഹിതന്മാരേ, കേൾപ്പിൻ; യിസ്രായേൽഗൃഹമേ, ചെവിക്കൊൾവിൻ; രാജഗൃഹമേ, ചെവിതരുവിൻ; നിങ്ങൾ മിസ്പെക്കു ഒരു കണിയും താബോരിന്മേൽ വിരിച്ച വലയും ആയിത്തീർന്നിരിക്കകൊണ്ട് ന്യായവിധി നിങ്ങൾക്ക് വരുന്നു.”

ടിപിഎം വേലക്കാരുടെ അഹങ്കാരം, നിഗളം, പണ ദുരുപയോഗം എന്നിവയെ അപലപിക്കുന്ന യാതൊരു പ്രവചനവും നമ്മൾ എന്തുകൊണ്ട് കേൾക്കുന്നില്ല? ബൈബിളിൽ ദൈവം തൻ്റെ ജനത്തിന്മേൽ വെണ്ണ മാത്രം പുരട്ടുന്നത് എവിടെയാണ്? പഴയനിയമത്തിലോ പുതിയനിയമത്തിലോ? എവിടെയാണ്? ദയവായി എന്നെ അറിയിക്കൂ! പഴയനിയമത്തിൽ ആയാലും പുതിയ നിയമത്തിൽ ആയാലും “ഞാൻ നിന്നെ ഉന്നത വിളിക്കായി വിളിച്ചിരിക്കുന്നു” എന്ന മാതിരിയുള്ള ലൗ ബോംബിങ്ങിനെക്കാൾ നൂറ് മടങ്ങ് കൂടുതൽ കള്ളസത്യം, പാപങ്ങൾ, കാപട്യങ്ങൾ എന്നിവയെ വിമർശിക്കുന്നു. ഒരിക്കൽ ജനങ്ങൾ വിശുദ്ധരായി നിലകൊള്ളണം എന്ന് വിശുദ്ധിയെ കുറിച്ച് പറയുന്ന പരിശുദ്ധമായ ഒരു പ്രവചനം ടിപിഎമ്മിൽ ഉണ്ടായിരുന്നു എന്ന് എന്നോട് പറയരുത്. നവീകരണം ആവശ്യമുള്ള ധാരാളം ഗുരുതരമായ പ്രശ്നങ്ങൾ ഈ ചീഞ്ഞുനാറുന്ന സംഘടനയിൽ ഉണ്ട്. നിങ്ങൾ എന്തുപറഞ്ഞു? ഈ യഥാർത്ഥ സഭയുടെ ഭരണാധികാരി ആയി ദൈവം ചീഫ് പാസ്റ്ററെ തിരഞ്ഞെടുത്തുവെന്നോ? ഗൗരവമായാണോ? ശരിക്കും ടിപിഎം വേലക്കാർക്കിടയിൽ നിലവിലുള്ള വ്യാപകമായ വഴിപിഴച്ച വിവേചനപരമായ പെരുമാറ്റം രൂപാന്തരപ്പെടുത്തുന്നതിനായി ഏതെങ്കിലും ചീഫ് പാസ്റ്റർ മുൻകൈ എടുക്കാത്തത് എന്തുകൊണ്ട്? വാസ്തവത്തിൽ ടിപിഎമ്മിൻ്റെ ഈ ദൈവം പഴയനിയമത്തിലെയും പുതിയനിയമത്തിലെയും ദൈവത്തിന് തികച്ചും അപരിചിതനായി തോന്നുന്നു. ടിപിഎമ്മിൻ്റെ ഈ പുതിയ ദൈവം യിരെമ്യാവിൻ്റെ കാലത്ത്‌ മന്ദിരത്തെയും പുരോഹിതന്മാരെയും ആരാധിച്ചിരുന്നത് ഇഷ്ടപ്പെടുന്നു.

Love Bombing : TPM’s Kiss of Deception

തിരുവെഴുത്തുകളുടെ സന്ദേശം നമ്മുടെ സ്വയ ക്രൂശീകരണവും സഹ മനുഷ്യരോടുള്ള നമ്മുടെ കരുതൽ സ്വഭാവ പ്രകടനത്തിൻ്റെ ആഹ്വാനവുമാകുന്നു. മറ്റുള്ളവരെ കരുതുന്നതിലൂടെ നാം ദൈവത്തിന് മഹത്വം കൊടുക്കണമെന്ന് പ്രതീക്ഷിക്കുന്നു (മത്തായി 5:16). മനുഷ്യ അഹങ്കാരത്തെ അമിതമായി ലാളിക്കുന്ന സന്ദേശമല്ല ഇത്. ദൈവത്തിൻ്റെ സന്ദേശം എപ്പോഴും മനുഷ്യ കേന്ദ്രീകൃതമായതിനേക്കാൾ യേശു കേന്ദ്രീകൃതവും ദൈവ-മഹത്വവുമാകുന്നു. ദൈവികതയും വ്യാജതയും തമ്മിലുള്ള തീവ്രമായ വ്യത്യാസം ഇതാകുന്നു. വ്യാജത എപ്പോഴും ബൈബിളിലെ വാക്യങ്ങൾ അണിഞ്ഞ് സ്വയം വേഷം ധരിക്കുന്നു, അവൻ യഥാർത്ഥമാണെന്ന് വിശ്വസിക്കുവാൻ നിങ്ങളെ കബളിപ്പിക്കുന്നു. ലൗ ബോംബിങ്ങ് നടത്തി നിങ്ങളെ അമിതമായി ലാളിക്കുന്നു, സ്വയം ക്രൂശിക്കപ്പെടുന്നതിൽ നിന്നും മറ്റുള്ളവരെ സ്നേഹിക്കുന്നതിൽ നിന്നും നിങ്ങളെ അകറ്റി നിർത്തുന്നു. ഒരു വിശുദ്ധജീവിതം നയിക്കാൻ നിങ്ങളെ പ്രാപ്തരാക്കാതെ, വിശുദ്ധിയുടെ മറവിൽ, മറ്റു സഭാ ക്രിസ്ത്യാനികളുമായി സഹകരിക്കുന്നതിൽ നിന്ന് നിയമ സിദ്ധാന്തവും വിശുദ്ധിയും ഉപയോഗിച്ച് വേർതിരിക്കുന്നു.

ഉപസംഹാരം

തിരുവെഴുത്ത്‌ നമ്മെ പഠിപ്പിക്കുന്നു, “സ്നേഹിതൻ വരുത്തുന്ന മുറിവുകൾ വിശ്വസ്തതയുടെ ഫലം; ശത്രുവിൻ്റെ ചുംബനങ്ങളോ കണക്കിലധികം.” (സദൃശവാക്യങ്ങൾ 27:6). “യൂദാ ഒരു ചുംബനത്താൽ യേശുവിനെ ഒറ്റിക്കൊടുത്തു” (മത്തായി 26:48). അബ്ശാലോം ജനങ്ങളെ ചുംബിച്ചുകൊണ്ട് തൻ്റെ പിതാവിനെ വഞ്ചിച്ചു (2 ശമുവേൽ 15: 5). സദൃശവാഖ്യങ്ങളിൽ, അപരിചിത സ്ത്രീ ചുംബനങ്ങൾ കൊണ്ട് യുവാക്കളെ വഞ്ചിക്കുന്നു (സദൃശവാക്യങ്ങൾ 7:13). ടിപിഎമ്മിൽ കേൾക്കുന്ന ശബ്ദങ്ങൾ ദൈവത്തിൽ നിന്നുള്ളതാണെന്ന ചിന്തയിൽ വഞ്ചിക്കപ്പെടാതിരിക്കുക. എനിക്ക് അഴുകിയ ഒരു വലിയ എലിയുടെ നാറ്റം തോന്നുന്നു. അത് നിങ്ങൾ തീരുമാനിക്കേണ്ടതാകുന്നു.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

.

Leave a Reply

Your email address will not be published. Required fields are marked *