നെബൂഖദ്നേസറിൻ്റെ സന്ദേശവാഹകർ

ദൈവക്രോധത്തിൻ്റെ പശ്ചാത്തലത്തിൽ യഥാർത്ഥ സുവിശേഷം എപ്പോഴും പ്രസംഗിക്കപ്പെട്ടിരുന്നു. ദൈവം ഭൂമിയിലെ അന്തേവാസികളെ വിധിക്കാൻ പോകുകയാണെന്ന് പ്രഖ്യാപിക്കാൻ ദൈവത്തിൻ്റെ എല്ലാ ദൂതന്മാരും അയക്കപ്പെട്ടു. പാപത്തെയും പാപികളെയും എതിർക്കുന്ന “ഭീകരനായ ഒരു ദൈവം” അവരുടെ എല്ലാ സന്ദേശങ്ങളിലും എല്ലായ്‌പോഴും ഭയപ്പെടുത്തുന്ന ഒരു ആശയമായിരുന്നു. നോഹ വരാൻ പോകുന്ന ദൈവവിധിയെ പറ്റി പ്രസംഗിച്ചു, യോനാ നിനേവെയുടെ നാശത്തെ പറ്റി പ്രസംഗിച്ചു, യിരെമ്യാവ്, യെശയ്യാവ്, യെഹെസ്കേൽ എന്നിവരും “ചെറിയ പ്രവാചകന്മാരും” ബാബിലോൺ അടിമത്തത്തെ പറ്റി പ്രസംഗിച്ചു. പുതിയനിയമത്തിൽ യോഹന്നാൻ സ്നാപകൻ “ദൈവക്രോധത്തിൽനിന്നു ഓടിപ്പോകാൻ നിങ്ങളെ താക്കീത് ചെയ്തില്ലേ” പത്രോസാകട്ടെ, “ഭൂമിയും ആകാശവും അഴിഞ്ഞുപോകുന്ന നാളിനെ” കുറിച്ച് പ്രസംഗിച്ചു. പൗലോസ് യെഹൂദന്മാരും ജാതികളും എങ്ങനെ ദൈവ ന്യായവിധിയുടെ കീഴിലാണെന്ന് പ്രസംഗിച്ചു (റോമർ 1&2). അവസാന പുസ്തകത്തിൽ യോഹന്നാൻ ഏഴ് സഭകളിലേക്ക് അയച്ച മുന്നറിയിപ്പുകളും ഉപദേശങ്ങളും രേഖപ്പെടുത്തിയിരിക്കുന്നു. നമ്മൾ ഭയക്കേണ്ടതും ബഹുമാനിക്കേണ്ടതും എന്ന നിലയിൽ എല്ലായ്പോഴും ദൈവം അവതരിക്കപ്പെട്ടിരിക്കുന്നു. പഴയനിയമ പ്രവാചകന്മാരും പുതിയനിയമ അപ്പൊസ്തലന്മാരും അവർ എല്ലാവരും ഉടനെ വരാനിരിക്കുന്ന ദൈവ ന്യായവിധിയുടെ പശ്ചാത്തലത്തിൽ മശിഹായിലൂടെയുള്ള പ്രത്യാശയുടെ സന്ദേശം അറിയിച്ചു. ദൈവം തൻ്റെ ദൂതന്മാരിലൂടെ അയച്ച സുവിശേഷവും സന്ദേശവും ഇതാകുന്നു. എന്നാൽ ടിപിഎമ്മിൻ്റെ ആഴമേറിയ സത്യങ്ങളുടെ സുവിശേഷം എതിർക്രിസ്തുവിൻ്റെ ക്രോധത്തിൽ ജനങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഏഴ് വർഷത്തെ കഷ്ടതയിൽ നിന്നും പിശാചിൻ്റെ ക്രോധത്തിൽ നിന്നും നിങ്ങളെ രക്ഷിക്കുന്നതിനുള്ള വഴികളും നിയമങ്ങളും ചട്ടങ്ങളും അവർ കാണിച്ചുതരുന്നു.

ജനങ്ങൾ ശ്രദ്ധിക്കുന്ന യഥാർത്ഥ സുവിശേഷം ജനങ്ങൾ കാണുന്ന ടിപിഎം സുവിശേഷം
ദൈവക്രോധം ഭൂമിയിൽ വരുന്നു മഹോപദ്രവ കാലത്ത്‌ എതിർ ക്രിസ്തുവിൻ്റെ ക്രോധം വരുന്നു
നാം (യഹൂദന്മാരും ജാതികളും) കുറ്റം വിധിക്കപ്പെടും (റോമർ 1 & 2), ന്യായപ്രമാണത്തിൻ്റെ പ്രവൃത്തികളല്ല, മറിച്ച് യേശുവിലുള്ള വിശ്വാസത്താൽ മാത്രമേ നമുക്ക് രക്ഷപെടാനാകൂ. (റോമർ). ടിപിഎമ്മിൻ്റെ നിയമങ്ങളോടും ചട്ടങ്ങളോടും അനുസരണം കാട്ടിയാൽ പിശാചിൻ്റെ മഹോപദ്രവ കാലത്തിൽ നിന്നും രക്ഷപെടാനാകും.
നമ്മുക്ക് വേണ്ടി പ്രാർത്ഥിക്കുന്ന മഹാപുരോഹിതൻ യേശുവിനെ നോക്കിക്കൊള്ളുവിൻ. നമ്മുക്ക് വേണ്ടി രാവിലെ 4 മണിക്കും രാത്രി 10 മണിക്കും പ്രാർത്ഥിക്കുന്ന മൽക്കിസെദേക്കിൻ്റെ ക്രമപ്രകാരം മഹാ പുരോഹിതന്മാർ എന്ന് അവകാശപ്പെടുന്ന ടിപിഎം വിശുദ്ധന്മാർ നോക്കുവിൻ. നിങ്ങൾ രോഗികളാകുമ്പോൾ അവരെ വിളിക്കുക, നിങ്ങളുടെ സ്വന്തം വാഹനങ്ങൾ അയച്ചു ദശാംശം കൊടുത്ത്‌ പ്രാർത്ഥിപ്പിക്കുക. അവരെ നോക്കുക. നിങ്ങൾ അവരെ അനുസരിക്കുകയും വിശുദ്ധന്മാരുടെ കൂട്ടായ്മയിൽ തുടരുകയും ചെയ്താൽ അവർ നിങ്ങളെ കളങ്കമില്ലാത്ത പൂർണരാക്കും.

നെബൂഖദ്നേസറിൻ്റെ സേവകരുടെ സുവിശേഷം

വേദപുസ്തകത്തിൽ നെബൂഖദ്നേസർ എതിർ ക്രിസ്തുവിൻ്റെ ഒരു മൂലരൂപം ആകുന്നു. ദാനിയേൽ 1 – ൽ അവൻ ദൈവത്തിൻ്റെ ആലയം നശിപ്പിക്കുന്നു. ദാനിയേൽ 4 – ൽ വെളിപ്പാടിലെ മൃഗം നമ്മെ ഓർമ്മിപ്പിക്കുന്ന വയലിലെ കാട്ടുമൃഗം എന്ന് അവൻ കാണിക്കുന്നു . അവൻ ഒരു ബിംബം ഉണ്ടാക്കി, അത് വെളിപ്പാടിലെ മൃഗം സൃഷ്ടിക്കുന്ന പ്രതിമയെക്കുറിച്ച് നമ്മെ ഓർമിപ്പിക്കുന്നു. വലിപ്പവും (6 ചതുരശ്ര അടി വീതിയും 60 ചതുരശ്ര അടി ഉയരവും) അടയാളവും 666 എന്ന സംഖ്യയെ ഓർമ്മിപ്പിക്കുന്നു. അവൻ്റെ രാജ്യത്തിൻ്റെ ശീർഷകം വെളിപ്പാട് 17-ാം അധ്യായത്തിലെ ബാബിലോണിയ മഹാവേശ്യ സഭയുടെ പേര് നമ്മളെ ഓർമ്മിപ്പിക്കുന്നു.

മേല്പറഞ്ഞ സൂചകോപദേശത്തിൻ്റെ താല്പര്യത്തെ സംബന്ധിച്ചുള്ള ആശയം നെബൂഖദ്നേസറിൻ്റെ ശുശ്രൂഷകന്മാരുടെ ഭീഷണി സന്ദേശമാകുന്നു. അവർ ദാനിയേൽ 4 ലെ മൃഗത്തിൻ്റെ പ്രതിമയെ ആരാധിക്കാതിരുന്നാൽ അഗ്നിയിൽ എറിഞ്ഞ് പരീക്ഷിച്ച് ഉപദ്രവിക്കപ്പെടും എന്ന് ജനങ്ങളെ ഭീഷണിപ്പെടുത്തി (ദാനിയേൽ 3:6). അതുകൊണ്ട്, സാത്താൻ്റെ ശുശ്രൂഷകന്മാർ പിശാചിനെ പേടിക്കണമെന്ന് ജാതികളോട് പ്രസംഗിക്കുന്നു. തങ്ങളുടെ ഉപദേശങ്ങൾ അനുസരിക്കുന്നതിൽ പരാജയപ്പെടുന്നവർ മൃഗത്തിൻ്റെ പീഡനവും ഉപദ്രവും നേരിടേണ്ടി വരും.

വിശ്വാസത്യാഗിയായ കത്തോലിക്ക പള്ളിയിലെ സേവകന്മാർ പ്രസംഗിച്ച സന്ദേശമാണ് ഉൽപ്രാപണമെന്ന് ഞങ്ങൾ നിങ്ങളോട് പറഞ്ഞത് നിങ്ങൾ ഓർക്കുന്നുണ്ടോ? (ഇത് പരിശോധിക്കുക). ശദ്രക്, മേശക്ക്, അബേദ്നെഗോ എന്നിവരെ ദാനിയേൽ 4 – ലെ മൃഗത്തിൻ്റെ മഹാപീഡനത്തിൽ (ഉൽപ്രാപണം) നിന്നും ദൈവം രക്ഷിച്ചോ? (മഹാ പീഡനം = 7 മടങ്ങ് ചൂളയുടെ ചൂട്)? അതോ അവരെ ദാനിയേൽ 4 ലെ മൃഗത്തിൻ്റെ ക്രോധം മൂലം ഉണ്ടായ പീഡനത്തെ ധീരമായി (ദാനിയേൽ 3:18) എതിരിട്ട് അഗ്നിയിൽ കൂടി നടത്തിയോ? ദൈവത്തിൻ്റെ ജനത്തെ (ശദ്രക്, മേശക്ക്, അബേദ്നെഗോ) കഷ്ടതയിലൂടെ കടന്നുപോകുന്ന കാലത്ത് പരിശുദ്ധാത്മാവ് സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെട്ടിരുന്നോ, അതോ യേശുവിൻ്റെ സാന്നിദ്ധ്യം (ദൈവപുത്രൻ്റെ രൂപത്തിൽ 3:25) പീഡനത്തിനിടയിൽ അനുഭവിച്ചോ (യോഹന്നാൻ 14:23)?

നെബൂഖദ്നേസറുടെ സൂചകോപദേശം പിശാചിൻ്റെ പ്രഘോഷണവും ദൈവത്തിൽ നിന്നുള്ള സന്ദേശവും തമ്മിലുള്ള സന്ദേശത്തിൻ്റെ വ്യക്തതയുടെ വ്യക്തമായ തെളിവാണ്. ഒന്ന് നിങ്ങളെ എതിർ ക്രിസ്തുവിൻ്റെ പീഡനകാലം ഭയപ്പെടുത്തും, മറ്റത് നിങ്ങളെ ദൈവഭക്തരാക്കുകയും യേശുവിലുള്ള വിശ്രമം തേടുവാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഒന്ന് നിങ്ങളെ “ടിപിഎമ്മിൻ്റെ പരാശ്രയ (PARASITES OF TPM)” നിയമങ്ങൾ അനുസരിച്ച് പ്രവൃത്തികളാലുള്ള പൂർണ്ണത പ്രാപിക്കാൻ അനുസരിപ്പിക്കുന്നു, എന്നാൽ മറ്റത് മറ്റുള്ളവരെ ക്രിസ്തുവിൻ്റെ നീതിയുക്തമായ വസ്ത്രങ്ങൾ ധരിച്ച് നിങ്ങളെ പൂർണ്ണതയിലേക്ക് നയിക്കുന്നു.

ഒന്നാം നൂറ്റാണ്ടിലെ അപ്പോസ്തലന്മാരുടെ സന്ദേശവും ടിപിഎമ്മിലെ സന്ദേശവാഹകരുടെ സന്ദേശവും

Messengers of Nebuchadnezzar

മഹോപദ്രവകാലം ആഘോഷങ്ങളുടേയും സുഖസൗകര്യങ്ങളുടേയും ദിവസങ്ങൾ ആണെന്ന് ഞങ്ങൾ പറയുന്നില്ല. നമ്മുടെ ശ്രദ്ധ കേവലം പിശാചിനാൽ പീഡിപ്പിക്കപ്പെടുന്നതിലല്ല മറിച്ച് ദൈവക്രോധത്തിൽ കൂടുതൽ ശ്രദ്ധിക്കണം എന്നാണ് ഞങ്ങൾ പറയുന്നത്. യേശു പറഞ്ഞില്ലെ, “ദേഹിയെ കൊല്ലുവാൻ കഴിയാതെ ദേഹത്തെ കൊല്ലുന്നവരെ ഭയപ്പെടേണ്ടാ; ദേഹിയെയും ദേഹത്തെയും നരകത്തിൽ നശിപ്പിപ്പാൻ കഴിയുന്നവനെ തന്നേ ഭയപ്പെടുവിൻ.” ടിപിഎം യേശുവിൻ്റെ നാമം എടുക്കുകയല്ല, മറിച്ച്, ദൈവക്രോധത്തെക്കാൾ കൂടുതൽ എതിർക്രിസ്തുവിൻ്റെ ക്രോധത്തിൽ ആളുകൾ കൂടുതൽ ശ്രദ്ധ ചെലുത്തുവനായി ഊന്നിപറഞ്ഞുകൊണ്ട് ജനങ്ങളെ ബ്രയിൻ വാഷ് ചെയ്യുന്നു. മഹോപദ്രവ കാലത്തിൻ്റെ ഒരു പ്രഭാതത്തിൻ്റെ അന്ത്യനാളുകളുടെ ഭാവനയും അവസാന ദിവസങ്ങളും കാരണം ജനങ്ങൾ വല്ലായ്മയിൽ ആകുന്നത് ഞാൻ കണ്ടിട്ടുണ്ട്. അവർ “ഓ എൻ്റെ ദൈവമേ .. അവസാന ദിവസങ്ങൾ … ..666 …. ചിപ്പ് … നമ്പർ .. നമ്പരില്ലാതെ ആഹാരമില്ല ഷോപ്പിങ്ങ് ഇല്ല…. അടിയും ചവിട്ടലും … ” ഒരു യുഐഎഡിഐ (UIADI) കാർഡ് സർക്കാർ നിർബന്ധമാക്കിയത് നിങ്ങൾ കണ്ടുകാണുമല്ലോ, അപ്പോൾ എതിർ ക്രിസ്തു വന്നുവെന്ന് പറഞ്ഞ് ടിപിഎം കൊടുംഭീതിയിൽ ആയി. Y2K ഉണ്ടായിരുന്നത് ഓർക്കുക, അപ്പോൾ എല്ലാ കമ്പ്യൂട്ടറുകളും ഷട്ട് ഡൌൺ ചെയ്യപ്പെടുകയും എതിർ ക്രിസ്തു വന്നെന്ന് പറയുകയും ചെയ്തുവെന്ന് നിങ്ങളോട്‌ പറഞ്ഞിരുന്നു. പിന്നെ ബാരക് ഒബാമ പ്രസിഡൻറ്റ് ആയി അപ്പോഴും അന്ത്യ നാളുകൾ … അന്ത്യ നാളുകൾ … എന്ന് നിങ്ങൾ പറയാൻ തുടങ്ങി .. കഴിഞ്ഞ ദിവസം ..! മോദി അധികാരത്തിൽ എത്തിയപ്പോൾ ടിപിഎം നിങ്ങളെ ഭയപ്പെടുത്തിയില്ലിയോ? എന്തിന് ഇത്ര പരിഭ്രമം? എന്തുകൊണ്ട് പിശാചിൻ്റെ ഗർജ്ജനം നേരിടാൻ സഭ നമ്മെ ശക്തീകരിക്കുന്നില്ല? ഒന്നാം നൂറ്റാണ്ടിലെ അപ്പൊസ്തലന്മാരുടെ സന്ദേശവുമായി ഇത് താരതമ്യം ചെയ്യുക. പൗലോസ് പറയുന്നു, “ക്രിസ്തുവിൻ്റെ സ്നേഹത്തിൽനിന്നു നമ്മെ വേർപിരിക്കുന്നതാർ? കഷ്ടതയോ സങ്കടമോ ഉപദ്രവമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ?” അദ്ദേഹം വീണ്ടും പറയുന്നു “നിങ്ങൾ കരഞ്ഞ് എൻ്റെ ഹൃദയം ഇങ്ങനെ തകർക്കുന്നത് എന്ത്? കർത്താവായ യേശുവിൻ്റെ നാമത്തിനു വേണ്ടി ബന്ധിക്കപ്പെടുവാൻ മാത്രമല്ല യെരൂശലേമിൽ മരിപ്പാനും ഞാൻ ഒരുങ്ങിയിരിക്കുന്നു (അപ്പൊ.പ്രവ. 21:13)”. പൌലോസ് പറയുന്നു, “കർത്താവിൻ്റെ നാൾ അടുത്തിരിക്കുന്നു എന്നുവച്ച് നിങ്ങൾ വല്ല ആത്മാവിനാലോ വചനത്താലോ ഞങ്ങൾ എഴുതി എന്ന ഭാവത്തിലുള്ള ലേഖനത്താലോ സുബോധംവിട്ടു വേഗത്തിൽ ഇളകുകയും ഞെട്ടിപ്പോകയുമരുത്. (2 തെസ്സലോനിക്യർ 2:2). “കഷ്ടം അനുഭവിപ്പാൻ നാം നിയമിക്കപ്പെട്ടിരിക്കുന്നു എന്നു നിങ്ങൾ തന്നേ അറിയുന്നുവല്ലോ.” (1 തെസ്സലോനിക്യർ 3:3). നാം ദൈവത്തെ ഭയപ്പെട്ട് മനുഷ്യരെക്കാൾ കൂടുതൽ അനുസരിക്കണമെന്ന് പത്രോസ് പറയുന്നു (അപ്പൊ.പ്രവ.5:29). പഴയനിയമത്തിലും അനാക്കിൻ്റെ മക്കളുടെ ഭീകരതയുടെ ഉപദേശങ്ങളുടെ ദൂതന്മാർ (ആവർത്തനം 9:2) ഒരു വശത്തും മറു വശത്ത് മല്ലന്മാരെ എതിർക്കാൻ മരുഭൂമിയിൽ സഭയെ ശക്തിപ്പെടുത്തിയ കാലേബും യോശുവയും ഉണ്ടായിരുന്നു. ആദിമ നൂറ്റാണ്ടിലെ അപ്പൊസ്തലന്മാരുടെ പഠനത്തിലെ വ്യതിയാനത്തെ ടിപിഎമ്മിനെപ്പോലുള്ള ആത്മപ്രേമികളായ അപ്പൊസ്തലന്മാരുമായി താരതമ്യം ചെയ്യുന്നത് ബുദ്ധിമുട്ടാണോ?

A.W.TOZER തരുന്ന ഉപദേശം

ടോസ്സെർ എഴുതിയ “അർദ്ധരാത്രിക്ക് ശേഷമുള്ള ജനനം (BORN AFTER MIDNIGHT)” എന്ന ഗ്രന്ഥത്തിലെ 9->0 അധ്യായത്തിൽ ക്രിസ്ത്യാനികളുടെ പൈശാചിക ബോധ മാനസികതയ്‌ക്കെതിരെ എഴുതുന്നു. അദ്ദേഹം ഇങ്ങനെ എഴുതുന്നു: “ദുഷ്ടാത്മശക്തികൾക്കെതിരായ പോരാട്ടത്തിൽ ക്രിസ്ത്യാനികൾ ഇത്രയധികം വ്യാപൃതയായിരിക്കുന്നതിനാൽ അവർ സ്ഥിരമായി ഒരു കലാപ അവസ്ഥയിലാകുന്നു … അവർ ക്രിസ്തുവിൻ്റെ നാമത്തിൽ പിശാചുക്കളെ ഭൽസിച്ചു കൊണ്ടിരിക്കുന്നതിനാൽ ജീവനോടിരിക്കുന്നു. ഇവർ …. പിശാച് ബോധമുള്ള ഒരു ഞരമ്പുരോഗത്തിൻ്റെ വക്കിലെത്തിയിരിക്കുന്നു. … അവരുടെ ജീവിതത്തിലെ എല്ലാ അസ്വസ്ഥകൾക്കും ഒരു ദുരാത്മാവിനെ തിരിച്ചറിഞ്ഞ് കൈകാര്യം ചെയ്യുന്നു; തിരുവെഴുത്ത്‌ വഴി കാര്യങ്ങൾ കാണുന്നതിനുള്ള മാർഗ്ഗം കർത്താവിനെ എപ്പോഴും നമ്മുടെ മുന്നിൽ സ്ഥാപിക്കുക എന്നുള്ളതാണ്, നമ്മുടെ ദർശനത്തിൻ്റെ മധ്യത്തിൽ ക്രിസ്തുവിനെ നിറുത്തുക, സാത്താൻ കറങ്ങി നടക്കുന്നുണ്ടെങ്കിൽ, അതിന് അരികിൽ കുടി മാത്രം നടന്ന് ശോഭയുടെ ഒരു നിഴൽ മാത്രമേ കാണാൻ സാധിക്കുകയുള്ളു. സാത്താൻ നമ്മുടെ കാഴ്ചപ്പാടിൽ കേന്ദ്രബിന്ദു ആകുകയും ദൈവം വശങ്ങളിലേക്ക് തള്ളപ്പെടുകയും ചെയ്യുന്നത് എപ്പോഴും തെറ്റാകുന്നു. ദുരന്തങ്ങളല്ലാതെ മറ്റൊന്നും അത്തരം ആക്രമണത്തിൽ കൂടി ലഭിക്കുകയില്ല.” അവസാന വരികൾ ശ്രദ്ധിക്കുക – നമ്മുടെ ദർശനത്തിൻ്റെ കേന്ദ്രത്തിൽ പിശാചിനാൽ ഉണ്ടാകുന്ന മഹോപദ്രവകാലം സ്ഥാപിക്കുന്നതും ദൈവക്രോധം അരികിലേക്ക് തള്ളുന്നതും എല്ലായ്‌പോഴും തെറ്റാകുന്നു. ദുരന്തങ്ങളല്ലാതെ മറ്റൊന്നും അത്തരമൊരു ആക്രമണത്തിൽ കൂടി ലഭിക്കുകയില്ല.”

ഉപസംഹാരം

ടിപിഎമ്മിൽ “അന്ത്യകാല” സന്ദേശങ്ങൾ വളരെ സാധാരണമാണ്. ടിപിഎമ്മിലെ മിക്കവാറും എല്ലാ പാട്ടുകളും ബൈബിളധ്യയനങ്ങളും ഏഴ് വർഷത്തെ മഹോപദ്രവത്തിൽ നിന്നുള്ള രക്ഷപെടലും ഉൽപ്രാപണവും ആകുന്നു. പുറമെ നിന്ന് നോക്കിയാൽ അത് ദോഷരഹിതമാണെന്നു തോന്നാമെങ്കിലും അതിൻ്റെ ഫലം ആദ്യനൂറ്റാണ്ടുകളിലെ അപ്പൊസ്തലന്മാരുടെ സന്ദേശമനുസരിച്ചുള്ള ഫലത്തെ അപേക്ഷിച്ച് മാരകമാകുന്നു. ഒന്നാം നൂറ്റാണ്ടിലെ അപ്പൊസ്തലന്മാരും 20-ാം നൂറ്റാണ്ടിലെ വ്യാജ അപ്പൊസ്തലന്മാരും യേശുവിൻ്റെ പേര് ഉപയോഗിച്ച് അന്ത്യനാളുകളെക്കുറിച്ച് പ്രസംഗിച്ചു. എന്നാൽ ഒരാൾക്ക് “അന്ത്യനാളുകൾ” വരാൻ പോകുന്ന ദൈവത്തിൻ്റെ ന്യായവിധിയും മറ്റേ കൂട്ടർക്ക് “അന്ത്യനാളുകൾ” പിശാച് വരുത്തുന്ന മഹോപദ്രവും. ഒന്ന് ദൈവക്രോധത്തിൽ നിന്ന് രക്ഷപ്പെടാനുള്ള വഴി എന്ന നിലയിൽ നിങ്ങൾ ക്രിസ്തുവിൻ്റെ “പൂർത്തിയായ വേലയിൽ” ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മറ്റത് “തങ്ങളുടെ ഷണ്ഡന്മാരുടെ നിയമങ്ങൾ അനുസരിച്ച്” എതിർ ക്രിസ്തുവിൻ്റെ രോഷത്തിൽനിന്ന് രക്ഷപെടുത്തുന്നു. വ്യത്യാസങ്ങൾ സൂക്ഷ്മമായതാകുന്നു. നിങ്ങളുടെ കണ്ണിൽനിന്നു ആവരണം പുറത്തുവരാൻ തുടങ്ങും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ടിപിഎമ്മിൻ്റെ പരിപൂർണ സുവിശേഷത്തിൻ്റെ അപകടങ്ങൾ നിങ്ങൾ ഇനിയെങ്കിലും ഗ്രഹിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അത് ദൈവക്രോധം ഒഴിവാക്കി മഹോപദ്രവ കാലത്തെ ഭയം കേന്ദ്രമാക്കുന്നു.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

 

Leave a Reply

Your email address will not be published. Required fields are marked *