പീഡനങ്ങളുടെ ചരിത്രം – ഒരു തിരനോട്ടം – ഭാഗം 1

ജീവിതയാത്രയിലെ എല്ലാ വഞ്ചനയും, യഥാർത്ഥത്തിൽ ആചാരമായി മാറിയ ഒരു നുണ യും, അസത്യം വാക്കുകളിൽ നിന്ന് പ്രവൃത്തിയിലേക്ക് മാറ്റുന്നതും അല്ലാതെ മറ്റൊന്നു മല്ല.” – ROBERT SOUTH.


വഞ്ചന, നുണ, പീഡനം എന്നിവയുടെ ഒരു ഇരുണ്ട ചരിത്രം ടിപിഎമ്മിനുണ്ട്. അവരുടെ പുരോഹിതൻ അത് മുടിവെയ്ക്കുന്നതിൽ അതിശയകരമായ ഒരു ജോലി ചെയ്യുന്നുമുണ്ട്. എന്നാൽ ടിപിഎം പിതാക്കന്മാർ മറന്നുപോയത് എബ്രഹാം ലിങ്കൺ അറിഞ്ഞിരുന്നതായി തോന്നുന്നു.


നിങ്ങൾക്ക് എല്ലാ ജനങ്ങളെയും മുഴുവൻ സമയവും കുറച്ചു കാലത്തേക്ക് വഞ്ചിക്കാൻ കഴിയും, ചിലരെ എപ്പോഴും, എന്നാൽ നിങ്ങൾക്ക് എല്ലാ ജനങ്ങളെയും എല്ലാക്കാലവും വിഡ്ഢികളാക്കാൻ കഴിയുകയില്ല.ABRAHAM LINCOLN.


Digging up atrocities of History

fromtpm.com എന്ത് ചെയ്യണമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നു? ഈ ജനങ്ങൾ മുടിവെച്ചിരിക്കുന്ന അഴുകിയ അസ്ഥികൾ ഞങ്ങൾ ചികഞ്ഞെടുക്കും. ഇരുട്ടിൻ്റെ വേലക്കാരെ തുറന്നു കാണിക്കേണ്ടതുണ്ട്. പാസ്റ്റർ തോമസ് കുട്ടി ഞങ്ങളുടെ കൂ ടെയുണ്ട്. അദ്ദേഹത്തിൻ്റെത്, ടിപിഎമ്മിൻ്റെ മുൻകാല വിശു ദ്ധന്മാരാൽ അപമാനിക്കപ്പെട്ട വളരെ വേദനാജനകമായ ഒരു ബാല്യകാലമായിരുന്നു.

എഫെസ്യർ 5:11-13, “ഇരുട്ടിൻ്റെ നിഷ്ഫലപ്രവൃത്തികളിൽ കൂട്ടാ ളികൾ ആകരുത്; അവയെ ശാസിക്ക അത്രേ വേണ്ടത്. അവ ർ ഗൂഢമായി ചെയ്യുന്നത് പറവാൻ പോലും ലജ്ജയാകുന്നു. അ യെ ശാസിക്കുമ്പോഴോ സകലത്തെയും കുറിച്ച് വെളിച്ചത്താൽ ബോധം വരും; ബോധം വരുന്നതെല്ലാം വെളിച്ചം പോലെ തെളിവല്ലോ.”

ഈ സംഘടന അതിൻ്റെ സ്വഭാവത്തിൽ വാസ്തമായി പൈശാചികം ആകുന്നു. വൃക്ഷം പുറപ്പെടുവിക്കുന്ന ഫലത്തിൽ നിന്നും അതിൻ്റെ ഗുണം തിരിച്ചറിയാം. നാം ഫലങ്ങൾ അവഗണിച്ചാൽ, നമുക്ക് അതിന് ദൈവത്തെ കുറ്റപ്പെടുത്താനാവില്ല.

മത്തായി 7:17, “നല്ല വൃക്ഷം ഒക്കെയും നല്ല ഫലം കായിക്കുന്നു; ആകാത്ത വൃക്ഷമോ ആകാത്ത ഫലം കായിക്കുന്നു

1955 ൽ 50,000 രൂപക്ക് സ്വന്തം വസ്തുവകകൾ സകലതും വിറ്റ് സിപിഎമ്മിൽ ഒരു വൈദിക നായി ചേർന്ന പി ടി കുരുവിളയുടെയും കുഞ്ഞമ്മയുടെയും മൂത്ത മകനാണ് തോമസ്‌ കുട്ടി. അക്കാലത്തെ 50,000 രൂപക്ക് ഇന്നത്തെ അഞ്ചു കോടി രൂപയുടെ മൂല്യം ഉണ്ട്. ദുഃഖ കരമെന്നു പറയട്ടെ, സഹോദരൻ കുരുവിള വളരെ വലിയ ഒരു തെറ്റ് ചെയ്തു. ചിലർ വ്യാജ ത്തിൽ വിശ്വസിക്കുകയും തങ്ങളെത്തന്നെയും തങ്ങളുടെ കുടുംബത്തെയും അപകട പ്പെടുത്തുകയും ചെയ്യുമ്പോൾ, അവർ തങ്ങളെത്തന്നെ കുറ്റക്കാരാക്കുന്നു. അദ്ദേഹത്തി ൻ്റെ എല്ലാ കുട്ടികളും ഭാര്യയും ഈ തെറ്റിന് അഗാധമായി കഷ്ടം സഹിക്കേണ്ടിവന്നു.

ഈ പരമ്പരയുടെ ആദ്യ ഭാഗത്ത്, ഇപ്പോൾ ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സഭയിൽ ഒരു പാസ്റ്ററായ തോമസ് കുട്ടിയിൽ നിന്നും അദ്ദേഹത്തിൻ്റെ ബാല്യകാലത്തെ പറ്റി നമുക്ക് കേൾക്കാനാകും. നിങ്ങൾ സാക്ഷ്യം കേൾക്കുമ്പോൾ, കുരുവിളയുടെ സ്ഥാനത്ത്‌ നിങ്ങ ളെയും, തോമസ് കുട്ടിയുടെയും അദ്ദേഹത്തിൻ്റെ സഹോദരങ്ങളുടെയും സ്ഥാനത്ത്‌ നിങ്ങളുടെ കുട്ടികളെയും സങ്കല്പിക്കുക.

ഭാഗം 1

ഭാഗം 2

ഉപസംഹാരം

ആദ്യത്തെ ഓഡിയോയുടെ 2:15 മുതൽ 2:35 വരെയുള്ള ഭാഗങ്ങളിൽ മുഴുവൻ കുടുംബ ത്തെയും കുഴപ്പത്തിൽ എത്തിച്ച ഒരൊറ്റ കാരണം നിങ്ങൾക്കു തിരിച്ചറിയാം. അദ്ദേഹം തിരുവെഴുത്തുകൾ പരിശോധിക്കാതെ വ്യക്തിയെ പിന്തുടർന്നു.

മത്തായി 15:14, “അവരെ വിടുവിൻ; അവർ കുരുടന്മാരായ വഴികാട്ടികൾ അത്രേ; കുരുടൻ കുരുടനെ വഴിനടത്തിയാൽ ഇരുവരും കുഴിയിൽ വീഴും എന്ന് ഉത്തരം പറഞ്ഞു.”

പിതാവ് ആ ചെറിയ തെറ്റ് ചെയ്തില്ലായിരുന്നെങ്കിൽ, പാസ്റ്റർ തോമസ് കുട്ടിക്ക് അത്തരം കൈപ്പേറിയ ഒരു കുട്ടിക്കാലം ഉണ്ടാകുകയില്ലായിരുന്നു. ഭാവിയിൽ സംഘടനക്ക് എതിരെ അന്വേഷണവും പ്രോസിക്യൂഷനും ഉണ്ടെങ്കിൽ, ഇത് അധികാരികൾക്ക് കൊടുത്ത്‌ ചില സഹായങ്ങൾ ചെയ്യാനായി ഞങ്ങൾ ഈ റെക്കോർഡുകൾ സൂക്ഷിക്കും.

കുരുവിള കുടുംബത്തിനെതിരെയുള്ള വഞ്ചനയ്ക്ക് ശേഷം ടിപിഎം എന്തെങ്കിലും പുനർനിർമ്മാണ പ്രവർത്തനങ്ങൾ ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല. അവർ അവരുടെ പിതാവിൽനിന്നുള്ളവരാകയാൽ അവർക്ക് അത് ചെയ്യാനാകില്ല, കാരണം അവരുടെ പിതാവ് പിശാച് ആകുന്നു.

അടുത്ത പ്രാവശ്യം നിങ്ങൾ വെള്ള വസ്ത്ര ധാരികളെ വിശുദ്ധന്മാരായി അഭിസംബോ ധന ചെയ്യുമ്പോൾ, താഴെ കൊടുത്തിരിക്കുന്ന വാക്യങ്ങൾ ഓർക്കുക.

യെശയ്യാവ്‌ 5:20, “തിന്മെക്ക് നന്മ എന്നും നന്മെക്ക് തിന്മ എന്നും പേർ പറകയും ഇരുട്ടിനെ വെളിച്ചവും വെളിച്ചത്തെ ഇരുട്ടും ആക്കുകയും കൈപ്പിനെ മധുരവും മധുരത്തെ കൈ പ്പും ആക്കുകയും ചെയ്യുന്നവർക്ക് അയ്യോ കഷ്ടം!”

നിങ്ങളുടെ കുടുംബത്തെ നിങ്ങൾ സ്നേഹിക്കുന്നുണ്ടെങ്കിൽ, അവരെ ഈ കൾട്ടിൽ നി ന്നും വലിച്ചെടുത്ത്‌ നിങ്ങളുടെ ജീവന് വേണ്ടി ഓടുക.

ലൂക്കോസ് 17:32, “ലോത്തിൻ്റെ ഭാര്യയെ ഓർത്തുകൊൾവിൻ.”

കുരുവിള ഒരു വിഡ്ഢിയാണെന്ന് ഞാൻ കരുതുന്നില്ല. പക്ഷേ ടിപിഎമ്മിൻ്റെ വഞ്ചന വളരെ ശക്തമാകുന്നു. ദൈവത്തിൻ്റെ കരുണ ഇല്ലെങ്കിൽ നിങ്ങൾക്ക് അതിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ല. കുരുവിളയുടെ തെറ്റ് ഓർക്കുക.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

 

2 Replies to “പീഡനങ്ങളുടെ ചരിത്രം – ഒരു തിരനോട്ടം – ഭാഗം 1”

  1. ടിപിഎം , അതിലെ വേലക്കാരും കാരികളും വിറ്റും , വിട്ടും ഇറങ്ങി യവർ എന്ന് പറയുന്നത് തന്നെ തങ്ങൾ ക്കു കുടുംബ ത്തിൽ നിന്നും കിട്ടാനുള്ള അവകാശം വാങ്ങി നടത്തിപ്പ് കാരന്റെ കൈയിൽ കൊടുക്കുക എന്ന താണ്. അതു കൊണ്ട് മഹത്തായ ഈ വേല വെപ്പ് കള്ള മാണെന്ന് മനസിലാക്കിയാൽ തന്നെ തിരിച്ചു വീട്ടിൽ ചെല്ലാൻ പറ്റി ല്ല , അഥവാ ചെന്നാലും ഇവർ ചെല്ലുന്നതിന് മുന്നേ കള്ള നടത്തിപ്പുകാർ അവരുടെ വീട്ടുകാരെ തെറ്റി ധരിപ്പിച്ചിരിക്കും. അവസാനം വഴിയാധാരം മാവുക എന്ന താണ് ടിപിഎം ന്റെ മഹത്തായ സിയോൺ ഉപദേശം. വേലക്കാരനോ , കാരിയോ പാപം ചെയ്യുന്നത് നേതൃത്വം അറിഞ്ഞാൽ തന്നെ പണ്ട് കത്തോലിക്കാ സഭയിലെ പോലെ പാപമോചന ചീട്ട് വാങ്ങി പാപത്തിന് പരിഹാരം ഉണ്ടാക്കാൻ വഴി ഉണ്ട്. അപ്പച്ചന് വലിയ ഒരു തുക കാണിക്ക കൊടുത്താൽ പാപം മോചിക്കുകയും പാപം ചെയ്ത സ്ഥലത്തു നിന്ന് പുതിയ സ്ഥലത്തേക്ക് മാറ്റി ഉയർന്ന സ്ഥാനം കൊടുത്തു മാനിക്കും. അങ്ങനെ ആണല്ലോ ദുബായ് സെന്റർ പാസ്റ്റർ സോദോമ്യൻ സണ്ണി തൃശൂർ അപ്പച്ചൻ ആയതു. . അങ്ങനെ കാമ വെറിയന്മാരുടെ നടത്തിപ്പ് ഇതു തികഞ്ഞ കൾട്ട് ആണ് എന്ന് തെളിയിച്ചു കൊണ്ടിരിക്കുന്നു . വിശ്വാസിയെ പാപം ചെയ്യാൻ വിളിക്കുന്ന പാട്ടുകാരിയും , വായന കാരിയം ഇതിൽ സാധാരണം. അതെല്ലാം തികഞ്ഞ വിശുദ്ധി ആണ് പോലും. ഇവരിൽ എന്ത് നന്മ ഉണ്ട് ?

  2. ഈ പ്രസ്ഥാനത്തെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം.

Leave a Reply

Your email address will not be published. Required fields are marked *