അനുചിതസ്ഥാനത്തുവെച്ച ടിപിഎമ്മിൻ്റെ ‘മക്കളുടെ അപ്പം’

ഇത് ടിപിഎമ്മിലെ തന്നിഷ്ടപ്രകാരമുള്ള തിരെഞ്ഞെടുപ്പ് കലയെ കുറിച്ചുള്ള മറ്റൊരു പര മ്പരയാണ്. ടിപിഎം പ്രഭാഷകന്മാർ സന്ദർഭത്തിന് വിപരീതമായി വാഖ്യങ്ങളും ശൈലിക ളും അതിൻ്റെ യഥാർത്ഥ ഉദ്ദേശത്തെക്കാൾ തികച്ചും വ്യത്യസ്തമായ അർഥം നൽകി പൊതു ജനത്തിനു മുന്നിൽ അവതരിപ്പിക്കുന്നു. പുരാതന പശ്ചാത്തലത്തിൽ തിരുവെഴുത്തുകൾ എഴുതപ്പെട്ടിരിക്കുന്നു എന്ന വസ്തുത അവർ അവഗണിക്കുന്നു. തിരുവെഴുത്ത്‌ ഭാഗങ്ങളി ലെ പശ്ചാത്തല ക്രമീകരണങ്ങളെ മനസിലാക്കുന്നതിനായി അവരുടെ ഭാഗത്തുനിന്ന് ഒന്നും ചെയ്യുന്നില്ല. അവർ വീണ്ടും വീണ്ടും തെറ്റായ വ്യാഖ്യാനം പൊട്ടിച്ചുകൊണ്ടിരിക്കു ന്നു. അവർ ടിപിഎം പഠിപ്പിക്കലുകൾ ഒരു റഫറൻസ് നിഘണ്ടുവായി വേദപുസ്തകം വായി ക്കുന്നു. ഈ പരമ്പരയിലെ ആദ്യത്തെ പദാവലിയാണ് “മക്കളുടെ അപ്പം“.

ടിപിഎമ്മിൻ്റെ മക്കളുടെ അപ്പം

ഏതെങ്കിലും ടിപിഎം അംഗത്തോട് “മക്കളുടെ അപ്പം” എന്ന പദാവലിയുടെ അർഥം ചോ ദിച്ചാൽ, നിമിഷാർത്ഥത്തിൽ, അത് “ദൈവീക രോഗശാന്തി” ആണെന്ന് ഉടനെ അവർ മറു പടി പറയും. മത്തായി 15: 21-28 ൽ പരാമർശിച്ചിരിക്കുന്ന സംഭവത്തിൽ നിന്ന് ഈ പദപ്ര യോഗം എടുത്തിരിക്കുന്നു. ഒരു അന്യജാതിക്കാരി സ്ത്രീ വന്നു യേശുവിൻ്റെ കാൽക്കൽ വീണ്, അവളുടെ മകളിൽ നിന്ന് പിശാചിനെ പുറത്താക്കണമെന്ന് അപേക്ഷിച്ചു. യേശു അവളോടു പറഞ്ഞു: “മക്കളുടെ അപ്പം എടുത്തു നായകൂട്ടികൾക്ക് ഇട്ടുകൊടുക്കുന്നത് ന ന്നല്ല.” ഈ പരിപാടി ഉപയോഗിച്ച്, ടിപിഎം ഈ ദൈവ വചനം “ദൈവീക രോഗശാന്തി..യുടെ നിയമപരമായ പഠിപ്പിക്കലിനെ പ്രോത്സാഹിപ്പിക്കാൻ ഉപയോഗിച്ചു. വാസ്തവത്തിൽ, ഈ വേദഭാഗം രോഗികളെ സൌഖ്യമാക്കുന്നതിനെ പറ്റി പരാമർശിക്കുന്നു പോലുമില്ല, അപ്പോൾ അവരുടെ വികലമായ ദൈവീക രോഗശാന്തി എന്നത് തികച്ചും വേറൊരു കാര്യമാണ്.

 LATTER RAIN PAGE 43-44

ടിപിഎം മാത്രമല്ല, മറ്റ് വിശ്വാസ രോഗശാന്തിക്കാരും അവരുടെ വിശ്വാസ രോഗശാന്തി വ ളർത്താനായി ഈ പ്രയോഗം ഉപയോഗിക്കുന്നു. അതിനാൽ, മക്കളുടെ അപ്പം വീണ്ടും  വീ ണ്ടും ദൈവീക രോഗശാന്തിയായി ആവർത്തിക്കുന്ന പല ആളുകളും നമുക്ക് ചുറ്റുമുണ്ട്.

വാസ്തവത്തിൽ ഇന്നു തന്നെ, ടിപിഎമ്മിൻ്റെ ദൈവീക രോഗശാന്തിയുടെ വഞ്ചന മൂലം അ കാലത്തിൽ മരണമടഞ്ഞ 3 ടിപിഎം വൈദീക സ്ത്രീകളുടെ ഫോട്ടോ ഞങ്ങൾക്ക് ലഭിച്ചു. ടിപിഎം പഠിപ്പിച്ചതുപോലെ അവർ ഈ മക്കളുടെ അപ്പം ആസ്വദിച്ചോ എന്ന് നോക്കുക.

Misplaced Children's Bread of TPM
ദൈവീക രോഗശാന്തിയുടെ ഇരകൾ

യഥാർത്ഥ പശ്ചാത്തലത്തിൽ, യേശു “മക്കളുടെ അപ്പം” തന്നെ പറ്റി പരാമർശിക്കുന്നു. യേശു പറഞ്ഞു, “സ്വർഗ്ഗത്തിൽനിന്നുള്ള അപ്പം ഞാനാകുന്നു (യോഹ. 6:32, 35, 41).” വേദപുസ്തകത്തിൽ എവിടെയെങ്കിലും രോഗശാന്തി മക്കളുടെ അപ്പം ആകുന്നു എന്നതിന് പ്രത്യക്ഷമായ ഒരു പരാമർശം നമുക്ക് കണ്ടെത്താനാകുമോ? അപ്പം എന്ന നിലയിൽ യേ ശുവിൻ്റെ യഥാർത്ഥ നേരിട്ടുള്ള പരാമർശം മൂടിവയ്ക്കുക വഴി സൗഖ്യം ഒരു സൂചിപ്പിക്ക പ്പെടുന്ന അർത്ഥമാകുന്നു. തൻ്റെ അനുയായികളോട് യേശു പറഞ്ഞു, യിസ്രായേൽ ഗൃഹ ത്തിലെ കാണാതെപോയ ആടുകളുടെ അടുക്കലേക്കാണ് എന്നെ അയച്ചിരിക്കുന്നത് (മത്തായി 15:24). അക്കാലത്ത് യഹൂദന്മാർ ദൈവമക്കളായിരുന്നു. അന്യ ജാതിക്കാർ ദൈ വത്തിൻ്റെ വാഗ്ദാനങ്ങളിൽ നിന്നും വളരെ ദൂരെയായിരുന്നു. അതിനാൽ സ്വർഗ്ഗത്തിൻ്റെ അപ്പമായ യേശുവിനെ ആദ്യം ഇസ്രായേലിലേക്ക് അയച്ചു (മത്തായി 10:5, റോമർ 11, 15:8). അതുകൊണ്ട് (ഈ സന്ദർഭത്തിൽ) യേശു പറഞ്ഞു, ഞാൻ – (സ്വർഗ്ഗത്തിൽ നിന്നുള്ള പ്പം) ഇപ്പോൾ അന്യ ജാതിക്കാർക്ക് ലഭ്യമല്ല. ഈ സമയത്ത് (മർക്കോസ് 7:27, മത്തായി 10:5, റോമർ 15:8) “സ്വർഗ്ഗത്തിലെ അപ്പം – മക്കളല്ലാത്തവരെ ശുശ്രുഷിക്കുന്നത് എനിക്ക് ശരിയ ല്ല” എന്നർത്ഥത്തിൽ യേശു പറയുകയായിരുന്നു.

വിശ്വാസ രോഗസൗഖ്യം

ഈ വാക്യം ഉപയോഗിച്ചുകൊണ്ട്, ശാരീരിക രോഗശാന്തി നിങ്ങളുടെ ജന്മാവകാശമാണെ ന്ന് ടിപിഎം ജനങ്ങളുടെ മനസിൽ കുത്തിത്തിരുകാൻ ആഗ്രഹിക്കുന്നു. ഇത് “നിങ്ങൾ ദൈവത്തിൻ്റെ മക്കളാണ്, ശാരീരിക രോഗത്തിൽ നിന്നുള്ള സൗഖ്യം നിങ്ങളുടെ ജന്മാവകാശമാണ്. നിങ്ങൾക്ക് ഇത് അവകാശപ്പെടാം! നിങ്ങൾക്ക് ഇത് ആവശ്യ പ്പെടാം” എന്ന് പറയുന്നതുപോലെയാകുന്നു. ഈ ആവശ്യപ്പെടൽ മനോഭാവം താഴ്മകൾ ക്കും, അപേക്ഷകൾക്കും ദൈവഹിതത്തിന് കീഴടങ്ങുന്നതിനും തികച്ചും എതിരാകുന്നു. ആവശ്യപ്പെടൽ എൻ്റെ നിയമപരമായ അവകാശമാണെന്ന് ഊന്നിപ്പറയുകയാണ്. മറിച്ച്, അപേക്ഷ പ്രാർത്ഥനയും സൗഖ്യം ദൈവത്തിൻ്റെ ഇഷ്ടമാണെന്ന് തിരിച്ചറിയുകയും ചെ യ്യുന്നതാകുന്നു. തന്നെ സൗഖ്യമാക്കാൻ പൗലോസ് ദൈവത്തോട് അപേക്ഷിച്ചു. അദ്ദേഹം ദൈവത്തോട് ആവശ്യപ്പെട്ടില്ല. അദ്ദേഹം ദൈവത്തിൽ നിന്നും “ദൈവീക രോഗശാന്തി” അവകാശപ്പെട്ടില്ല. ദൈവം അദ്ദേഹത്തെ സൌഖ്യമാക്കിയില്ല. ദൈവം തൻ്റെ അനന്തമായ ജ്ഞാനത്തിൽ പൗലോസിനെ തൻ്റെ ബലഹീനതയിൽ നിലനിറുത്തുന്നത് നല്ലതാണ് എന്ന് ചിന്തിച്ചു (2 കൊരിന്ത്യർ 12:7-10). തിമൊഥെയൊസും സൗഖ്യമായില്ല. വയറ്റിലെ ബലഹീന തകളിൽ നിന്ന് സൗഖ്യം കിട്ടാൻ അല്പം വീഞ്ഞ് സേവിക്കാൻ പൗലോസ് തിമൊഥെയൊ സിനോട് പറയുന്നു (1 തിമൊഥെയൊസ് 5:23). പൗലോസ് രോഗബാധിതനായ ത്രൊഫിമൂ സിനെ വിട്ടേച്ചുപോന്നു (2 തിമോ 4:20). ദൈവത്തോട് സൌഖ്യം അവകാശപ്പെടാൻ എനി ക്കും നിങ്ങൾക്കും കഴിയില്ല. സൗഖ്യമാക്കണോ വേണ്ടയോ എന്നത് ദൈവത്തിൻ്റെ ഇഷ്ട വും വിശേഷാവകാശവും ആകുന്നു. എന്നാൽ, സൗഖ്യം നിങ്ങളുടെ നിയമാനുസൃത അവ കാശം ആണെന്ന് നിങ്ങൾ പറയുന്നുവെങ്കിൽ, നിങ്ങൾ ചിന്തിക്കുന്ന വിധത്തിൽ പ്രവർ ത്തിക്കാൻ നിയമപരമായി ദൈവം ബാധ്യസ്ഥനാണെന്ന ആശയം നിങ്ങൾ നിർദ്ദേശിക്കു ന്നു. നിങ്ങൾ ദൈവത്തെ പരീക്ഷിക്കുകയാണ്, “നിൻ്റെ ദൈവമായ കർത്താവിനെ പരീ ക്ഷിക്കരുത്” (മത്തായി 4:7) ” എന്ന ദൈവ കല്പന ലംഘിക്കുകയാകുന്നു.

യേശു പറഞ്ഞത്, “ഞാൻ – സ്വർഗ്ഗത്തിലെ അപ്പം, മക്കൾ അല്ലാത്തവരോടുള്ള താര തമ്യത്തിൽ ആദ്യം മക്കളുടെ സേവനത്തിന് ലഭ്യമായിരിക്കണം” എന്നാണ്. എല്ലാ മക്കൾക്കും എൻ്റെ മേൽ നിയമപരമായ അവകാശം ഉണ്ടെന്നോ, അവർക്ക് എന്നിൽ നി ന്നും നേട്ടങ്ങൾ കിട്ടുമെന്നോ, ഞാൻ മക്കളുടെ ഭൗതികാവശ്യങ്ങൾ പൂർത്തീകരിച്ചേ മതി യാകു എന്നോ അതിനർത്ഥമില്ല. വ്യത്യാസം നോക്കിക്കാണുന്നത് വളരെ ലളിതമാണ്, എ ന്നാൽ ഒരു ചെറിയ വ്യതിയാനം പോലും ഒരിക്കലും യഥാർത്ഥത്തിൽ സൂചിപ്പിച്ചിട്ടില്ലാ ത്ത, വാഗ്ദാനം ചെയ്യാത്ത, ഉദ്ദേശിക്കാത്ത യഥാർത്ഥ അർത്ഥത്തെ ഭയങ്കരമായി വളച്ചൊ ടിക്കാൻ കഴിയും. അത് നമ്മെ ക്രിസ്തുവിൽ നിന്നും അകറ്റിക്കളയും.

ഉപസംഹാരം

നാം ഇനി മനുഷ്യരുടെ ചതിയാലും ഉപായത്താലും തെറ്റിച്ചുകളയുന്ന തന്ത്രങ്ങളിൽ കുടു ങ്ങിപ്പോകുവാൻ തക്കവണ്ണം ഉപദേശത്തിൻ്റെ ഓരോ കാറ്റിനാൽ അലഞ്ഞുഴലുന്ന ശിശു ക്കൾ ആയിരിക്കാതെ (എഫെസ്യർ 4:14) ക്രിസ്തുവിനെ കുറിച്ചുള്ള പരിജ്ഞാനത്തിൽ വള രാനും ജ്ഞാനം പ്രാപിക്കാനും നമ്മെ പ്രാപ്തരാക്കുവാൻ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

 

Leave a Reply

Your email address will not be published. Required fields are marked *