ഞങ്ങളെകുറിച്ച്

നമ്മൾ ക്രിസ്ത്യാനികളെ കുറിച്ച് പറയുമ്പോൾ പൊതുവെ  ചിന്തിക്കുന്നത് ഇത് ഉപദേശ വ്യത്യാസത്തിൽ പല  വിഭാഗങ്ങൾ ആയി എന്നായിരിക്കും. വ്യക്തി മത്സരം മൂലം ധാരാളം  ചെറിയ വിഭാഗങ്ങളും ഉണ്ടെന്ന് പൊതുവെ എല്ലാവർക്കുമറിയാം. പക്ഷെ ഒരു കാര്യം ഓർക്കുക, ഈ മതം ഒരു ഭീമാകാരമായി വളർന്നതിന്നാൽ   എല്ലാ തരത്തിലുള്ള ആളുകളും വലയിലുണ്ട്. അതീവ അത്ഭുതമായ 33,000 വിഭാഗങ്ങളിൽ ഒന്ന് 20->0  നൂറ്റാണ്ടിൻ്റെ ആദ്യ കാലങ്ങളിൽ ശ്രീലങ്കയിൽ (നേരത്തേ  സിലോൺ) ആരംഭിക്കുകയും ശേഷം ദക്ഷിണേന്ത്യയിലും ഉത്തരേന്ത്യയിലും ലോകത്തിൻ്റെ പല ഭാഗങ്ങളിലേക്ക് പടരുകയും ചെയ്തു.

ഇതിൻ്റെ അംഗങ്ങളിൽ കുടുതലും ഇന്ത്യൻ വംശജരാണ്. 90% ത്തിൽ കൂടുതൽ അംഗങ്ങൾ ഇൻഡ്യാക്കാരാണ്. ഇന്ത്യയിൽ ഈ സഭാ സ്ഥാപനത്തെ “ദി പെന്തക്കോസ്ത് മിഷൻ” എന്നറിയപ്പെടുന്നു. ഇതിൻ്റെ ഹെഡ് ക്വാർട്ടേഴ്‌സ് ഇന്ത്യയിൽ ചെന്നൈ എന്ന സ്ഥലത്താണ്. അമേരിക്കയിൽ ഇത് ന്യൂ ടെസ്റ്റമെന്റ്‌ ചർച്ച് എന്ന് അറിയപ്പെടുന്നു. ഇതിന് പല രാജ്യങ്ങളിലും പല പേരുകൾ ആണുള്ളത്.

ഇതിൻ്റെ ഉല്പത്തിയെ കുറിച്ചുള്ള അറിവിന് “വിക്കിപീഡിയ” നോക്കുക. വിക്കിപീഡിയ ക്കുള്ളതുപോലെ ഇതിൻ്റെ യഥാർത്ഥ വസ്തുതയെ പറ്റി പല അഭിപ്രായങ്ങൾ ഉണ്ട്.
https://www.fromtpm.com എന്ന ഈ സൈറ്റിൻ്റെ ഉദ്ദേശ്യം ഈ സംഘടനയുടെ വക്രമായ പഠിപ്പിക്കൽ പുറത്തു കൊണ്ട് വരിക എന്നതാകുന്നു. ദൈവ സഭക്ക് യോഗ്യമല്ലാത്ത ഇതിലെ പല അനുഷ്ടാനങ്ങളും വെളിച്ചത്തു കൊണ്ടുവരാൻ ആഗ്രഹിക്കുന്നു. ജനങ്ങളെ ബന്ധനത്തിൽ വെയ്ക്കുന്ന ടിപിഎമ്മിൻ്റെ വക്രമായ സമ്പ്രദായത്തെ വെളിച്ചത്തു കൊണ്ടു വരിക എന്നതാണ് ഞങ്ങളുടെ ഉദ്ദേശ്യം. മിക്കവാറും ജനങ്ങൾക്ക് അവർ വിധേയമായി കൊണ്ടിരിക്കുന്ന കാപട്യം അറിയത്തില്ല.

ആൽവിൻ തുടങ്ങിയ വൈദിക വ്യവസ്ഥ മൂലം നടന്നു കൊണ്ടിരിക്കുന്ന ധാരാളം അതിക്രമങ്ങളിൽ മടുത്ത ഒരു കൂട്ടം ടിപിഎം വിശ്വാസികളാണ് ഈ ബ്ലോഗ് സൈറ്റ് നടത്തുന്നവരും ആതിഥേയരും. “ദുഷ്ടതയ്ക്കു ജയിക്കാൻ വേണ്ട ഒരേയൊരു ആവശ്യം നല്ലവർ മിണ്ടാതിരിക്കുക” എന്നതാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

ഈ സൈറ്റ് സംഘടനയിലുള്ള ഒരു വ്യക്തിയെ താറടിച്ചു കാണിക്കുവാൻ വേണ്ടിയുള്ളതല്ല. എങ്കിലും ചിലപ്പോൾ ചില സംഭവങ്ങൾ സ്ഥിരീകരിക്കുവാൻ ചില പേരുകൾ വെളിപ്പെടുത്തേണ്ടി വന്നേക്കാം. ടിപിഎം ശുശ്രുഷകന്മാരും വിശ്വാസികളും അവർ സത്യം എന്നുറച്ചിരിക്കുന്ന അതിഭയങ്കരമായ നുണകളിൽ കുടുങ്ങിയിരിക്കുന്നുവെന്ന് എഴുത്തുകാർ ഊഹിക്കുന്നു. ഈ അവകാശവാദത്തിൻ്റെ അടിസ്ഥാനം പൂർണമായി വിശുദ്ധ വേദപുസ്തകത്തിലെ ഉപദേശങ്ങളാണ്. ഞങ്ങൾ വചനത്തിൽനിന്നു വ്യതി ചലിക്കുന്നു എന്ന് നിങ്ങൾക്ക് തോന്നിയാൽ തീർച്ചയായും കമൻറ്റ് കോളത്തിൽ ഇടണമെന്ന് ഓർമ്മിപ്പിക്കുന്നു. നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും admin@fromtpm.com എന്ന വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.