ടിപിഎമ്മിലെ ഉപദേശ വിരുദ്ധതകൾ – ചീഫ് പാസ്റ്റർ?

ഈ കുറിപ്പ് ടിപിഎമ്മിൻറ്റെ  ബോസിനെ പറ്റിയാണ് – അതായത് ചീഫ് പാസ്റ്റർ. ടിപിഎം ഒരു സംഘടന എന്ന നിലയിൽ ഉപദേശ വിപരീതത്തിൻറ്റെ ഒരു വലിയ കടംകഥ തന്നെയാണ്.
അപ്പോൾ ഒരു പക്ഷെ നിങ്ങൾ താഴെ പറയുന്നതുപോലെ പ്രതികരിച്ചേക്കാം.
ശരിയാണ് … പക്ഷെ മിക്കവാറും എല്ലാ ക്രിസ്‌തീയ സംഘടനകളിലും ഉപദേശ വൈവിധ്യം ഉണ്ടല്ലോ. അപ്പോൾ പിന്നെ  ടിപിഎമ്മിൽ ഉപദേശ വിരുദ്ധതകൾ ഉണ്ട് എന്നു പറയുന്നതിൽ എന്താണ് പുതിയ വെളിപ്പാട്?
ഈ ലോകത്തിലെ മിക്കവാറും എല്ലാ സഭകളിലും ഉപദേശ പ്രശ്നങ്ങൾ ഉണ്ടെന്ന് നമ്മൾക്ക് കാണുവാൻ കഴിയും. എന്നാൽ നമ്മൾ ഒരു പ്രത്യേക സംഘടനയെ പറ്റി അവസാന തീരുമാനത്തിൽ എത്തുന്നതിനു മുൻപ് അത് അസത്യമായ ഉപദേശങ്ങളുടെ കുന്തമുനയാണോ എന്നു പരിശോധിക്കണം?
ചില പേരുകൾ ദൈവത്തിനോ യേശുവിനോ വേണ്ടി മാത്രം കരുതി വെച്ചിരിക്കുന്നു എന്നു  നിങ്ങൾക്ക്  അറിയാമല്ലോ?  ഞാൻ എൻറ്റെ സ്ഥാനപേര് “കുഞ്ഞാട്” “ദൈവ വചനം”  എന്നൊക്കെ ഉപയോഗിച്ചാൽ നിങ്ങൾ അതു തീർച്ചയായും ദൈവ ദൂഷണം ആണെന്ന് പറയുകയില്ലെ?
”ഇടയൻ” എന്ന പദത്തിൻറ്റെ വേറൊരു വാക്കാണ് “പാസ്റ്റർ” എന്നത് നിങ്ങൾക്ക് എല്ലാവർക്കും അറിയാമല്ലോ? യാതൊരു അർത്ഥ വ്യത്യാസവും കൂടാതെ ഈ രണ്ടു വാക്കുകളും തിരിച്ചും മറിച്ചും ഉപയോഗിക്കാവുന്നതാണ്.stephen-n-1-e1476511109617
ടിപിഎമ്മിലെ  സ്ഥാനപദവി  –  ചീഫ് പാസ്റ്റർ
ടിപിഎം എന്ന പേരിലറിയപ്പെടുന്ന ഈ സംഘടനയുടെ സിഇഒ പറ്റി  ഒന്നു ചിന്തിക്കാം.താൻ യേശു ക്രിസ്തുവിനു വേണ്ടി മാത്രമുള്ള സ്ഥാനപ്പേരിന് അവകാശിയാണെന്ന വീരവാദം മുഴക്കുന്നു. താൻ “ചീഫ് പാസ്റ്റർ” അതായതു “പ്രധാന ഇടയൻ” ആണെന്ന് സ്വയമായി അവകാശപ്പെടുന്നു. എന്തുകൊണ്ട് ഈ സംഘടനയിലെ ഒരു വ്യക്തിപോലും   അവരുടെ ഏറ്റവും പ്രധാന  തലവൻറ്റെ അങ്ങേയറ്റം യോഗ്യതയില്ലാത്ത ഈ  സ്ഥാനപ്പേര് എതിർക്കുന്നില്ല? കത്തോലിക്കാ സഭയിലെ പോലെ, ഈ വ്യക്തിയെ ഈ ഭൂമിയിൽ യേശു ക്രിസ്തുവിനു പകരക്കാരനായി ഇതിലെ ധാരാളം ജനങ്ങൾ പരിഗണിക്കുന്നു എന്ന് എനിക്ക് 100 ശതമാനം ഉറപ്പുണ്ട്. വൈദിക ഗണത്തിൽ പെട്ടവർ ഞങ്ങൾക്ക് “ദൈവത്തെപ്പോലെ” ആണെന്ന്  ഇതിലെ ധാരാളം വിശ്വാസികൾ  എന്നോട് പറഞ്ഞിട്ടുണ്ട്. അതുകൊണ്ടു “പ്രധാന ഇടയൻ” എന്ന സ്ഥാനപ്പേര് അവരെ സംബന്ധിച്ചിടത്തോളം ഒരു പ്രശ്നമേ അല്ല.
വിക്കിപീഡിയയിൽ നിന്നും നിങ്ങൾക്ക്  ടിപിഎമ്മിലെ “ചീഫ് പാസ്റ്റർ” മാരുടെ ലിസ്റ്റ് കാണാൻ സാധിക്കും. ടിപിഎമ്മിലെ വിശ്വാസികൾ അവരുടെ കണ്ണുകളെ  (ആത്മീകതയെ) ഇരുട്ടാക്കുന്ന മറ എടുത്തുമാറ്റി 1 പത്രോസ് 5:4 വായിച്ചിരുന്നെങ്കിൽ എത്ര നന്നായേനേം  എന്നു ഞാൻ അറിയാതെ ആഗ്രഹിച്ചു പോകുന്നു.
1 പത്രോസ് 5:4 : “എന്നാല്‍ ഇടയശ്രേഷ്ഠന്‍ പ്രത്യക്ഷനാകുമ്പോള്‍ നിങ്ങള്‍ തേജസ്സിന്‍റെ വാടാത്ത കിരീടം പ്രാപിക്കും.  ഇതിൽനിന്നും എല്ലാവർക്കും  “ചീഫ് പാസ്റ്റർ/ ഇടയശ്രേഷ്ഠന്‍” എന്ന പദവിക്ക് യോഗ്യൻ യേശു മാത്രമാണ് എന്ന് മനസ്സിലാക്കുവാൻ  സാധിക്കും”
ഇതിൽ നിന്നും 3 അസംബന്ധങ്ങൾ മനസ്സിലാക്കാം
  1. ഒന്നുകിൽ ടിപിഎം ചീഫ് പാസ്റ്റർ ക്രിസ്തുവിനു മാത്രമുള്ള യോഗ്യത അക്രമിച്ചെടുത്തു.
  2. അല്ലെങ്കിൽ അവർ യേശുവിനെ “ചീഫ് പാസ്റ്റർ/ ഇടയശ്രേഷ്ഠന്‍” ആയി അംഗീകരിക്കുന്നില്ല
  3. അതും അല്ലെങ്കിൽ യേശുവുമായി മത്സരത്തിൽ ഏർപ്പെട്ട് ഒരു സമാന്തര സംഘടനയെ നയിക്കുന്നു.
മുകളിലത്തേതിൽ ഒന്നു തിരഞ്ഞെടുക്കുക
കുരുടൻ കുരുടനെ വഴി കാട്ടുമ്പോൾ നമ്മുക്ക് ഇതെല്ലാം  പ്രതീക്ഷിക്കാം
മത്തായി 15:14 : “അവരെ വിടുവിൻ; അവർ കുരുടൻമ്മാരായ വഴികാട്ടികൾ അത്രേ; കുരുടൻ കുരുടനെ വഴി നടത്തിയാൽ ഇരുവരും കുഴിയിൽ വീഴും എന്നു ഉത്തരം പറഞ്ഞു.”

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.